breaking news

മങ്കി പോക്‌സ് :വാക്‌സിൻ വിതരണത്തിൽ ഇന്ത്യ പ്രാപ്തം,അവസരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടന

LATEST | ON AIR
ന്യൂഡൽഹി : മങ്കി പോക്സ് വൈറസ് വ്യാപനം നൽകുന്നത് അപായ സൂചനയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു.ഭീതിദമായ വൈറസ് ജന്യ രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലിനെതിരെ സദാ ജാഗരൂകരായിരിക്കാൻ നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് രോഗ വ്യാപനമെന്ന് അവർ പറഞ്ഞു.

വാക്‌സിൻ വിതരണത്തിൽ ഇന്ത്യ പ്രാപ്തമാണെന്നും സെറം ഇൻസ്റ്റിട്യൂട്ട് പോലെയുള്ള കമ്പനികൾക്ക് അവസരം നൽകിയാൽ വാക്‌സിനുകൾ തടസമില്ലാതെ ലഭ്യമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

1979-80 കാലഘട്ടം മുതൽ വസൂരിക്കെതിരെയുള കുത്തിവെയ്പ്പ് നിർത്തിവെച്ചത് ഇത്തരം വൈറസ് വ്യാപനത്തിന് വീണ്ടുമൊരു അവസരം ഒരുക്കിയതായും അവർ കൂട്ടിച്ചേർത്തു.ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

വസൂരിക്ക് സമാനമായ രോഗ ലക്ഷണങ്ങളാണ് മങ്കി പോക്സിനും ഉള്ളത്.വസൂരി ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെട്ടു എന്ന വിശ്വത്തിന്റെ പുറത്ത് വസൂരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ നിർത്തിവെച്ചിരിക്കയാണ്.

വസൂരി പ്രതിരോധത്തിനുള്ള വാക്‌സിൻ മങ്കി പോക്സിന് ഫലപ്രദമാണെന്നാണ് ലോകാരോഗ്യ സംഘടന വെബ്സൈറ്റ് അവകാശഗപ്പെടുന്നത്.എങ്കിലും മങ്കി പോക്സിനായി വാക്സിനുകൾ വികസിപ്പിച്ച് വരികയാണ്.