breaking news

പന്ത് ഇപ്പോള്‍ എന്റെ കോര്‍ട്ടില്‍; തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി നടന്‍ ദേവന്‍

രാഷ്ട്രീയ രംഗത്ത് മത്സരിച്ച് വിജയം നേടാന്‍ ഇത്തവണ നടന്‍ ദേവനും രംഗത്ത്. സിനിമകളിലെ വില്ലനായല്ല, ജീവിതത്തിലെ നായക നേതാവാകാണ് നടന്‍ ദേവന്‍ രാഷ്ട്രീയ രംഗത്ത് നിലയുറപ്പിക്കാന്‍ തീരുമാനിക്കുന്നത്. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ പുതിയ പാര്‍ട്ടിയുടെ പേര്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ദേവന്‍ മത്സരിക്കും. ഒരു മുന്നണികളുടെയും പിന്തുണ സ്വീകരിക്കാതെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നം ഉപയോഗിച്ചാണ് മത്സരിക്കുക എന്ന് ദേവന്‍ പറഞ്ഞു.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തെ ശക്തമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ മുന്നണി പാര്‍ട്ടികളായ സിപിഎം.യുഡിഎഫ്, ബിജെപി എന്നിവയോട് ഒരു മടുപ്പ് തോന്നിത്തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ ജീര്‍ണതയാണ് അതിന് കാരണം. ഇവിടുത്തെ ജനങ്ങള്‍ക്ക് ആവശ്യം ഒരു ബദല്‍ സംവിധാനമാണ്. അത് കൊണ്ടാണ് പലരും എന്നെ സമീപിച്ചത്. ഞാന്‍ മുമ്പ് മത്സരിച്ചത് പോലെയുള്ള ഒരു രാഷ്ട്രീയമല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ പന്ത് എന്റെ കോര്‍ട്ടിലാണെന്നും യുവജനങ്ങളുടെ സപ്പോര്‍ട്ട് തനിക്ക്് വേണ്ടുവോളം ലഭിക്കുമെന്നും അമിത് ഷാ വിളിച്ചിട്ടും ബിജെപിയിലേക്ക് പോകാഞ്ഞത് എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ഒരു പാര്‍ട്ടിയിലും ചേരേണ്ട എന്ന തീരുമാനമുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.