breaking news

രാജ്യദ്രോഹ കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഐഷ സുൽത്താന ഹൈക്കോടതിയിൽ

L I V E |ON AIR

കൊച്ചി: രാജ്യദ്രോഹ പരാമർശത്തിൽ നിയമ നടപടി നേരിടുന്ന ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താന മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.ഹർജി നാളെ പരിഗണിക്കാനാണ് സാധ്യത.

ഹൈക്കോടതിയിലെ മുതിർന്ന അഭി ഭാഷകൻ മുഖേനയാണ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.കവരത്തി ദ്വീപിലെത്തിയാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.

ചാനൽ ചർച്ചയിലെ ‘ബയോ വെപ്പൺ’ പരാമർശത്തിലാണ് ഇവർക്കെതിരെ രാജ്യദ്രോഹ കേസെടുത്തത്.ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്റെ പരാതിയിലാണ് കവരത്തി പോലീസ് കേസെടുത്തത്. 124 A ,153 B എന്നി ദേശവിരുദ്ധ വകുപ്പുകളിലാണ് കേസ്.

ചാനൽ ചർച്ചയ്ക്കിടെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ‘ബയോ വെപ്പണാ’യി അവർ വിശേഷിപ്പിച്ചത്.എന്നാൽ അബദ്ധം മനസ്സിലാക്കിയതോടെ ഫേസ്ബുക് വഴിയും വിവിധ ചാനലുകൾ വഴിയും മലക്കം മറിച്ചിലുകൾ നടത്തി നിഷേധിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകാൻ കവരത്തി പോലീസ് തീരുമാനിക്കുകയായിരുന്നു.