breaking news

Main News

സൗദി അറേബ്യയിൽ ആദ്യ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

L A T E S T |

റിയാദ് (സൗദി അറേബ്യ): കോവിഡ് വകഭേദമായ ഒമിക്രോൺ രോഗബാധ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു.

വടക്കൻ ആഫ്രിക്കയിൽ നിന്ന് സൗദി അറേബ്യയിലെത്തിയ യാത്രക്കാരനാണ് ഒമിക്രോൺ ബാധിച്ചതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

രോഗബാധിതനെയും സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.

മലാവി,സാംബിയ,മഡഗാസ്കർ,അംഗോള,സീഷെൽസ്,മൗറീഷ്യസ്,കോമറോസ് എന്നിവിടങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ സൗദി അറേബ്യ കർശന മാക്കിയിരുന്നു.

രാജ്യത്ത് ഇതുവരെ ഓമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ല :പരിശോധന കൂട്ടാൻ കേന്ദ്ര നിർദേശം

L A T E S T |

ന്യൂഡൽഹി: കോവിഡ് പുതിയ വകഭേദമായ ഓമിക്രോൺ നിലവിൽ രാജ്യത്ത് എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സംസ്‌ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം പറഞ്ഞത്.നേരത്തെ രാജ്യസഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം പറഞ്ഞിരുന്നു.

കോവിഡിനെതിരെ പോരാടാൻ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.വാക്സിനേഷൻ വേഗത്തിലാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആർ ടി പി സി ആർ,ആന്റിജൻ പരിശോധനകൾ നടത്തി ഓമിക്രോൺ വകഭേദത്തെ തിരിച്ചറിയാൻ കഴിയും.വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

രണ്ടാം ഡോസ് വാക്സിനേഷൻ സ്വീകരിക്കാൻ ചിലർ വിമുഖത കാണിക്കുന്നുണ്ട് എന്നും അത്തരക്കാരെ ബോധവൽക്കരിക്കണമെന്നും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ലോക്സഭ പാസ്സാക്കി

L I V E |

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസ്സാക്കി.

ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ശബ്ദ വോട്ടോടെയാണ് പാസാക്കിയത്.കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.

ബിൽ പാസാക്കിയതിന് പിന്നാലെ സഭ താൽക്കാലികമായി നിർത്തി. രണ്ട് മണിക്ക് വീണ്ടും ചേർന്നു.രാവിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. കാർഷിക ബില്ലിന്മേൽ ചർച്ച വേണമെന്നായിരുന്നു ആവശ്യം. സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

രാജ്യ സഭയിലും ബിൽ ഇന്നുതന്നെ പാസാക്കിയേക്കും.ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയ കാർഷിക നിയമങ്ങൾ ഈ മാസം 19നാണ് പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.കർഷക സമരം തുടരുന്നതിനിടെയാണ് ഗുരുനാനാക് ദിനത്തിൽ പ്രധാനമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

കോവിഡ് ഒമിക്രോൺ വകഭേദം:പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചു

L A T E S T |

ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് ഒമിക്രോൺ വകഭേദം ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തുമ്പോൾ പസ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര യോഗം വിളിച്ചു.

കോവിഡ് സ്ഥിതിഗതിഗതികളും വാക്‌സിനേഷൻ പുരോഗതിയും ചർച്ചയാകുന്ന യോഗം ഡൽഹിയിൽ തുടങ്ങി.കോവിഡ് രണ്ടാം വകഭദമായ ഡെൽറ്റ വൈറസിനേക്കാൾ അപകടകാരിയാണ് പുതിയ വകഭേദമായ ഒമിക്രൊണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ലോകം മുഴുവൻ കനത്ത ജാഗ്രതയിലാണ്.

ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ദക്ഷിണാഫ്രിക്കയിൽനിന്നും മറ്റ് ഏഴ് രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്ക് യു എസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.അമേരിക്കയ്ക്ക് പുറമെ യൂറോപ്യൻ യൂണിയൻ ,യു കെ ,കാനഡ തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണമേർപ്പെടുത്തി.

K E R A L A |

http://www.jginews.in/kerala-also-in-alert-regarding-new-variant-of-covid-virus-says-health-minister-veena-george/

നവംബർ 24നാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസിനെ കണ്ടെത്തിയത്.ബോട്സ്വാന , ബെൽജിയം ,ഹോങ്കോങ്,ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

പോലീസ് സ്റ്റേഷനിൽ ഭയമില്ലാതെ കയറി ചെല്ലാൻ കഴിയണമെന്ന് മുഖ്യമന്ത്രിയോട് വനിതാ കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഭയമില്ലാതെ കയറി ചെല്ലാൻ പറ്റുന്ന അവസ്ഥ ഉണ്ടാകണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി.

എല്ലാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളാക്കി മാറ്റണമെന്ന് മുഖ്യമന്ത്രിയോട് അവർ ആവശ്യപ്പെട്ടു.അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി സതീദേവി പറഞ്ഞു.

ആരോപണ വിധേയനായ ഇൻസ്പെക്ടർക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.എന്നാൽ നിയമ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടില്ല.നിയമ വശങ്ങൾ പരിശോധിച്ച് വരികയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

സ്ത്രീവിരുദ്ധ സമീപനം പൊതു സമൂഹത്തിൽ നിലനിൽക്കുന്ന അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത്.ഇത് പോലീസ് സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. ലിംഗനീതി സംബന്ധിച്ച് പോലീസുകാർക്ക് പരിശീലനം കൊടുക്കണമെന്ന് വനിതാ കമ്മീഷൻ നിർദേശം സർക്കാരിന്റെ മുന്നിൽ വെച്ചിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു

സ്കൂൾ സമയം വൈകുന്നേരം വരെയാക്കുന്നത് പരിഗണനയിൽ

L I V E |

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ സമയം വൈകുന്നേരം വരെയാക്കുന്നത് സർക്കാർ പരിഗണനയിൽ.

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നെങ്കിലും നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ നടക്കുന്നത്.ഡിസംബർ മാസത്തോട്കൂടി അധ്യയനം വൈകുന്നേരം വരെയാക്കുന്നത് വിദ്യാഭ്യാസവകുപ്പിന്റെ സജീവ പരിഗണനയിലാണെന്നാണ് സൂചന.

ഇതുസംബന്ധിച്ച ചർച്ചകൾ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്നു.വെള്ളിയാഴ്ച്ച നടക്കുന്ന യോഗത്തിൽ തുടർ ചർച്ചകൾ നടക്കും.ഉച്ചവരെ മാത്രം ക്ലാസുകൾ നടക്കുന്നത് കാരണം പാഠഭാഗങ്ങൾ കൃത്യസമയത് തീർക്കാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.

കോവിഡ് സാഹചര്യത്തിൽ ഏറെ ആശങ്കകളോടെയാണ് സ്കൂളുകൾ തുറന്നതെങ്കിലും സ്കൂൾ തുറന്നതിന്റെ പേരിൽ മാത്രം വ്യാപനം ഇല്ലാത്തതും കുട്ടികളിൽ രോഗ ബാധ ഉണ്ടാകാത്തതും ആശ്വാസകരമാ യാണ് വിലയിരുത്തപ്പെടുന്നത്.

സ്കൂളുകൾ തുറന്ന് 25 ദിവസം പിന്നിട്ടുകഴിഞ്ഞപ്പോൾ ആശങ്കൾ ഒഴിഞ്ഞതാണ് അധ്യയന ദിവസം ദീർഘിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനെ പ്രേരിപ്പിക്കുന്നതെന്നറിയുന്നു.

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം: കാർ പൊള്ളാച്ചിയിൽ പൊളിച്ചു മാറ്റിയ നിലയിൽ കണ്ടെത്തി

L A T E S T |

പൊള്ളാച്ചി : ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച മാരുതി കാർ പൊള്ളാച്ചിയിൽ പൊളിച്ചു മാറ്റിയ നിലയിൽ കണ്ടെത്തി.

പൊള്ളാച്ചിയിലെ ഒരു വർക്ക് ഷോപ്പിലാണ് കാർ കണ്ടെത്തിയത്. പൊളിച്ചുമാറ്റിയ കാറിന്റെ വാതിലുകളും എൻജിൻ ഭാഗങ്ങളും ടയറുകളും പോലീസ് കണ്ടെത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് പഴയ മോഡൽ വെള്ള മാരുതി കാർ പൊളിച്ചു നീക്കാനായി രണ്ടുപേർ കൊണ്ടുവന്നതെന്ന് വർക്ക് ഷോപ് ഉടമ പറഞ്ഞു.ആർ സി ബുക്കും മറ്റ് രേഖകളും നോക്കി 15000 രൂപ പ്രതിഫലം നൽകിയതായും ഉടമ പ്രതികരിച്ചു.

പൊളിച്ചുമാറ്റിയ കാറിന്റെ അവശിഷ്ടങ്ങൾ പോലീസ് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും.കാർ പൊള്ളാച്ചിയിലെത്തിക്കു ന്നതിന്റെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കാർ പൊള്ളാച്ചിയിലെത്തിച്ച ആളുകളെയും പോലീസ് കണ്ടെത്തും. നവംബർ 15നാണ് പാലക്കാട് എലപ്പുള്ളി മമ്പറത്തുവെച്ച് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

പി ശ്രീരാമകൃഷ്ണന്റെ സുരക്ഷാ ജീവനക്കാരന്റെ തോക്കും തിരകളുമടങ്ങുന്ന ബാഗ് കാണാതായി

പ്രതീകാത്മക ചിത്രം

L A T E S T |

കായംകുളം : മുൻ സ്പീക്കറും സി പി എം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ സുരക്ഷാ ജീവനക്കാരന്റെ തോക്കും പത്ത് റൗണ്ട് തിരകളുമടങ്ങുന്ന ബാഗ് കാണാതായി പരാതി. സുരക്ഷാ ജീവനക്കാരൻ കെ രാജേഷിന്റെ തോക്കാണ് നഷ്ടമായത്.

എറണാകുളത്തുനിന്ന് തിരുവന്തപുരത്തേക്കുള്ള ബസ് യാത്രയ്ക്കിടയിൽ കായംകുളത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടമായതെന്ന് പറയുന്നു.ഉടൻ കായംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇൻസ്‌പെക്ടർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.ബാഗ് ആരെങ്കിലും മാറി എടുത്തുപോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.ശ്രീരാമകൃഷ്ണനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ യാണ് ബാഗ് നഷ്ടമായത്.

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം :മൂന്ന് പേർ കസ്റ്റഡിയിൽ

പാലക്കാട് : പാലക്കാട് മമ്പറത്തെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ. മുണ്ടക്കയം സ്വദേശി സുബൈർ, നെന്മാറ സ്വദേശി സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവരെ പ്രത്യേക കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു.

ആദ്യം സുബൈറിനെയും തുടർന്ന് മറ്റ് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.എന്നാൽ കസ്റ്റഡിയിലുള്ളവർക്ക് സംഭവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തിൽ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.ഇവരെ പാലക്കാട്ട് ചോദ്യം ചെയ്യുന്നു എന്ന് മാത്രമാണ് ലഭ്യമാകുന്ന വിവരം.

ആർ എസ് എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് പട്ടാപകൽ വെട്ടിക്കൊല്ലുകയായിരുന്നു.പാലക്കാട് തൃശൂർ ദേശീയപാതയിൽ കിനാശ്ശേരി മമ്പറത്തായിരുന്നു സംഭവം നടന്നത്.

ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി

L A T E S T |

മുംബൈ : ആഡംബരക്കപ്പലിലെ ലഹരി പാർട്ടിക്കേസിൽ ആര്യൻ ഖാൻ,അർബാസ് മർച്ചന്റ്,നടി മൂൺ മൂൺ ധമെച്ച എന്നിവർക്കെതിരെ ഗൂഢാലോചന തെളിവുകളില്ലെന്ന് മുംബൈ ഹൈ കോടതി.

ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റിൽ സംശയകരമായ ഒന്നുമില്ലെന്ന് മുംബൈ ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

പ്രതികൾ നിയമ വിരുദ്ധമായ കാര്യങ്ങൾ ചെയ്തു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഒരേ കപ്പലിൽ യാത്ര ചെയ്ത ഒറ്റ കാരണം വെച്ച് ഗൂഢാലോചന ആരോപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.എൻ സി ബി തയ്യാറാക്കിയ കുറ്റസമ്മത മൊഴി വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും കോടതി പറഞ്ഞു.

ഒക്ടോബർ 28നാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടയിൽ ആര്യൻ ഖാനും സംഘവും എൻ സി ബി പിടിയിലാകുന്നത്.

കാർഷിക നിയമങ്ങൾ പിൻവലിച്ചു:ഗുരു നാനാക് ദിനത്തിൽ പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം

ന്യൂഡൽഹി: വിവാദങ്ങൾ ഉയർത്തിയ കാർഷിക നിയമങ്ങൾ പിൻവലിച്ചു.

ഗുരുനാനാക് ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന പ്രഖ്യാപനം നടത്തിയത്.

വ്യാപകമായ എതിർപ്പുകൾ ഉണ്ടാക്കിയ മൂന്ന് കാർഷിക നിയമങ്ങളാണ് പിൻവലിക്കുക.ഒരു കർഷകനും ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാനാണ് തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

സമരം പിൻവലിക്കാൻ കർഷകരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.താങ്ങുവില അടക്കമുള്ള കാര്യങ്ങൾ പരിശോധക്കാൻ പ്രത്യേക സമിതി ഉണ്ടാക്കും.

ഇത് കർഷകരുടെ വിജയമാണെന്ന് അഖിലേന്ത്യാ കിസാൻസഭ അറിയിച്ചു.നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയങ്ങളും മാറണമെന്ന് കിസാൻസഭ നേതാക്കൾ വ്യക്തമാക്കി.

സമരം പിൻവലിക്കുന്നത് സംബന്ധിച്ച് കിസാൻ മോർച്ച നേതാക്കളുടെ അടിയന്തിര യോഗം അൽപസമയത്തിനകം ചേരും.പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരമാണ് ആവശ്യമെന്ന് അഖിലേന്ത്യാ കിസാൻസഭയും കിസാൻമോർച്ചയും വ്യക്തമാക്കി.

വയനാട്ടിൽ നോറോ വൈറസ് : അതിർത്തിയിൽ കർണാടക ജാഗ്രത നിർദേശം

മൈസൂരു : വയനാട്ടിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും മൈസുരുവിലും കർണാടക ആരോഗ്യ വിഭാഗം അതീവ ജാഗ്രത നിർദേശം നൽകി.

കേരളത്തിൽനിന്ന് കൂടുതൽ വാഹനങ്ങൾ എത്തുന്ന കുട്ട താലൂക്കിൽ കർണാടക ജാഗ്രത കർശനമാക്കി.ആദിവാസി വിഭാഗത്തിലുള്ളവർ കൂടുതലായുള്ള പ്രദേശമായതിനാൽ ഇവിടെ കൃത്യമായ ബോധവൽക്കരണം നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

ആശ വർക്കർമാർ ,അംഗൻവാടി ജീവനക്കാർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് ബോധവത്കരണ പരിപാടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട് ജില്ലയിൽ 13 പേർക്ക് നോറോ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.ലക്ഷണങ്ങൾ കണ്ട രണ്ട്‍ കോളേജ് വിദ്യാർത്ഥികളുടെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധനയാണ് പോസിറ്റിവായത്.

എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.കുടിവെള്ളം സൂപ്പർ ക്ലോറിനേഷൻ ചെയ്യുമെന്നും ശുചിത്വവും ജാഗ്രതയും വേണമെന്നും അവർ വ്യക്തമാക്കി.

ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ്

L I V E |

കൊച്ചി : ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ്.

ഇതിനായി പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തി യതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.മുൻ‌കൂർ ബുക് ചെയ്യാത്തവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ പറ്റും.വെർച്യുൽ ക്യു സംവിധാനം തുടരുന്നുണ്ട്.

ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാൻ സർക്കാരിനോട് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.എവിടെയൊക്കെ സ്പോട്ട് ബുക്കിങ് നടക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയിക്കാനും ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു.

സ്പോട്ട് ബുക്കിങ്ങിനായി ആധാർ കാർഡ്,വോട്ടർ ഐ ഡി എന്നിവയ്ക്ക് പുറമെ പാസ്‌പോർട്ടും ഉപയോഗിക്കാം.

കോവിഡ് ചികിത്സയ്ക്ക് മോൾനു പിരവിർ ഗുളിക: ഇന്ത്യയിൽ അനുമതി ഉടൻ

ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്കുള്ള മോൾനുപിരവിർ ഗുളികയ്ക്ക് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടനെന്ന് റിപ്പോർട്ടുകൾ.

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗുളികയ്ക്ക് അനുമതി ലഭിക്കുമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സി എസ് ഐ ആർ ചെയർമാൻ ഡോ.രാം വിശ്വകർമ്മയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്കോ ആശുപത്രി വാസം ആവശ്യമുളളവർക്കോ മോൾനു പിരവിർ ഗുളിക നൽകും.

കോവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിക്കുകയും പ്രാദേശികമായി ഒതുങ്ങി വരികയും ചെയ്യുന്ന ഘട്ടത്തിൽ വാക്‌സിനേക്കാൾ ഗുളികയ്ക്ക് പ്രാധാന്യം നൽകണം എന്നാണ് വിലയിരുത്തൽ.

കോവിഡ് വൈറസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് മോൾനു പിരവിർ ഗുളിക എന്നാണ് കരുതുന്നത്.

തുടക്കത്തിൽ 2000 മുതൽ 4000 വരെ ഗുളികയ്ക്ക് ചിലവ് വരുമെങ്കിലും പിന്നീട് കുറയും.കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ള രോഗികളിൽ ആശുപത്രി വാസവും മരണനിരക്കും കുറയ്ക്കാൻ കഴിയും.

വാക്‌സിനേഷൻ നിരക്ക് കുറവുള്ള രാജ്യങ്ങളിൽ ഗുളിക മികച്ച ഫലം നൽകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.ഗുളികയ്ക്ക് ബ്രിട്ടൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

മരക്കാർ റിലീസ് ഡിസംബർ രണ്ടിന്:പ്രദർശനം തിയറ്ററുകളിൽ

L A T E S T |

കൊച്ചി : മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ പ്രദർശിപ്പിക്കും.

ഡിസംബർ രണ്ടിന് സിനിമ തിയറ്ററുകളിൽ എത്തുമെന്നാണ് റിപോർട്ടുകൾ. മരക്കാർ സിനിമ റിലീസ് സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

സിനിമ തിയറ്ററുകളിൽ കാണണമെന്ന് ആഗ്രഹിച്ച ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഒ ടി ടി പ്ലാറ്റ് ഫോമിൽതന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

എന്നാൽ റിലീസ് സംബന്ധിച്ച വലിയ ട്വിസ്റ്റാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.ഉപാധികളൊന്നുമില്ലാതെയാണ് ചിത്രം തിയറ്ററുകളിൽ എത്തുക എന്നാണ് വിവരം.മന്ത്രി സജി ചെറിയാൻ നിർമാതാവ് ആന്റണി പെരുമ്പാവൂരും നിർമ്മാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സിനിമ തിയറ്ററിൽ റിലീസ് ചെയ്യാനുള്ള വഴിയൊരുങ്ങിയത്.

കോവിഡ് സാഹചര്യത്തിൽ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്താലുള്ള ബാധ്യതകൾ കണക്കിലെടുത്താണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സിനിമ ഒ ടി ടി യിൽ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിയത്.

സിനിമ തിയറ്ററിൽ റിലീസ് ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. തീയേറ്റർ ഉടമകൾക്ക് ഒരു പരിധിയിൽ കൂടുതൽ പരിഗണന നല്കാൻ കഴിയില്ല.പുറത്ത് പറഞ്ഞു കേൾക്കുന്നതല്ല യഥാർത്ഥതവസ്തുതകൾ എന്നും ആന്റണി പറഞ്ഞിരുന്നു.
.

വൻ മുടക്കുമുതലുള്ള സിനിമയാണ് മരക്കാർ സിനിമയെന്നും എന്നാൽ സിനിമ മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ജീവിതം നിലനിർത്തേണ്ടതിനാലും സിനിമ വ്യവസായത്തിന്റെ നിലനിൽപ്പിനും വേണ്ടിയാണ് നിർമ്മാതാവ് വലിയ വിട്ടു വീഴ്ചകൾക്ക് തയ്യാറായതെന്നും ഇത് എല്ലാവർക്കും സന്തോഷം ഉണ്ടാക്കുന്നു എന്നും മന്ത്രി സജി ചെറിയാൻ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.മന്ത്രി തന്നെയാണ് സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.

സിനിമയുടെ പ്രിവ്യു കഴിഞ്ഞ ദിവസം ചെന്നൈയിൽ ക്ഷണിക്കപ്പെട്ട സദസിൽ പ്രദർശിപ്പിച്ചിരുന്നു.ഈ സിനിമ തിയ്യറ്ററിൽ കാണേണ്ട സിനിമയാണെന്ന് പ്രിവ്യു കാണാനെത്തിയ പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു.

ഐ ജി ലക്ഷ്മണയ്ക്ക് സസ്പെൻഷൻ : മോൻസണുമായി വഴിവിട്ട ഇടപാടുകളെന്ന്‌ റിപ്പോർട്ട്

L A T E S T | ON AIR

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഐ ജി ലക്ഷ്മണയ്ക്ക് സസ്പെൻഷൻ.

പുരാവസ്തു തട്ടിപ്പുകാരൻ മൊൻസൺ മാവുങ്കലുമായി വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐ ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു.ഇത് സംബന്ധിച്ച ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റം ഉണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

ഐ ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ചൊവ്വാഴ്ച രാത്രി ഒപ്പിട്ടു.മോൻസൺ മാവുങ്കലിനെതിരെയുള്ള വിവിധ തട്ടിപ്പു കേസുകളിൽ ഐ ജി ലക്ഷ്മണ വഴിവിട്ട ഇടപെടലുകൾ നടത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.കേസുകൾ ഒതുക്കാൻ ഐ ജി ലക്ഷ്മണ ഇടപെട്ടതായുള്ള മോൻസൺ മാവുങ്കലിലെ വീഡിയോയും ഓഡിയോകളും പുറത്തുവന്നിരുന്നു.

കേസുകൾ അട്ടിമറിക്കാൻ ഇടപെടലുകൾ നടത്തി,ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പലവട്ടം വന്നു, തുടങ്ങിയ കണ്ടെത്തലുകളും റിപ്പോർട്ടിൽ ഉണ്ട്.കൂടാതെ പുരാവസ്തു ഇടപാടിലും ഐ ജി ലക്ഷ്മണ ഇടനിലക്കാരനായി കൂട്ട് നിന്നു.ഇതുസംബന്ധിച്ച് മോൻസൺ മാവുങ്കലിലെ മാനേജരുമായി ഐ ജി നടത്തിയ വാട്സ്ആപ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.

READ PREVIOUS STORY |

http://www.jginews.in/monson-mvunkal-archaeological-fraud-case-crime-branch-report-submitted-to-chief-minister/

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി മോദി ,ജോ ബൈഡൻ ആറാമതെന്ന് സർവ്വേ ഫലം

LATEST |

ന്യൂഡൽഹി : ലോക നേതാക്കളിൽ ഒന്നാമനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഉൾപ്പെടയുള്ളവരെ പിന്തള്ളിയാണ് ഗ്ലോബൽ ലീഡർ അപ്പ്രൂവൽ റേറ്റിംഗ് ലിസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി ഒന്നാമനായത്.

ലോക നേതാക്കൾക്കിടയിൽനിന്ന് 70 ശതമാനം റേറ്റിങ്ങോടെയാണ് നരേന്ദ്രമോദി ഒന്നാം സ്ഥാനത്തെത്തിയത്.അമേരിക്കലയിലെ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ടന്റ് ആണ് പട്ടിക തായ്യ്യാറാക്കിയത്.

കൂടുതൽ ജന സമ്മതിയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് പട്ടികയിൽ പറയുന്നു.മെക്സിക്കൻ പ്രസിഡണ്ട് ലോപ്പസ് ഒബ്രഡോറാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് .മൂന്നാം സ്ഥാനത്ത് ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ദാഗ്റിയാനുള്ളത് .

ആറാം സ്ഥാനത്താണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ.പട്ടികയിൽ ഏറ്റവും താഴെ ബ്രസീലിയൻ പ്രസിഡണ്ട് ജയിൽ ബോൺസറോനോയാണ്.

https://twitter.com/AshwiniVaishnaw/status/1457261182901837830?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1457261182901837830%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fnarendra-modi-tops-global-leader-approval-rating-list-1.6156878

കോവിഡ് ചികിത്സയ്ക്ക് ഗുളിക: ബ്രിട്ടന്റെ അംഗീകാരം

INTERNATIONAL |

ലണ്ടൻ: കോവിഡ് വാക്സിന് പിന്നാലെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യ ഗുളികയ്ക്ക് ബ്രിട്ടനിൽ അംഗീകാരം.ലെഗ്രെവിയോ (മോൾനു പിരവിർ) എന്ന ആന്റി വൈറൽ ഗുളികയ്ക്കാണ് അംഗീകാരം ലഭിച്ചത്.

കോവിഡ് രോഗികളാണെങ്കിൽ ദിവസം രണ്ടുനേരം കഴിക്കണം. ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ബ്രിട്ടനിൽ ഗുളിക നല്കിത്തുടങ്ങും.

മരണനിരക്ക് 50 ശതമാനം കുറയ്ക്കാനും ആശുപത്രി വാസം ഒഴിവാക്കാനും ഗുളിക നൽകുന്നതിലൂടെ സാധിക്കുമെന്ന് മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട് റെഗുലേറ്ററി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബ്രിട്ടന് ഇത് ചരിത്രം ദിനമാണെന്ന് മരുന്നിന് അനുമതി നൽകിയ ശേഷം ആരോഗ്യ സെക്രട്ടറി അറിയിച്ചു.രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ ഉടൻ മോൾനു പിരവിർ കഴിച്ചു തുടങ്ങിയാൽ ശരീരത്തിൽ വൈറസ് വ്യാപനം തടയും.

രോഗലക്ഷണങ്ങൾ തുടങ്ങി അഞ്ച് ദിവസത്തിനകം ഗുളിക കഴിച്ചു തുടങ്ങണം.എന്നാൽ വാക്സിന് പകരമാവില്ല ഗുളികയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരൻ വീഴ്ചവരുത്തിയെന്ന് സി പി എം : നടപടിക്ക് സാധ്യത

L A T E S T |

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പ്രചാരണത്തിൽ മുൻമന്ത്രി ജി സുധാകരന് വീഴ്ച പറ്റിയെന്ന് സിപിഎം കണ്ടെത്തൽ.ഇതുസംബന്ധിച്ച റിപ്പോർട്ട് സിപിഎം സംസ്ഥാനസമിതിയിൽ അവതരിപ്പിച്ചു.

അമ്പലപ്പുഴയിലെ ഇടത് സഥാനാർത്ഥി എച്ച് സലാമിന്റെ വിജയം ഉറപ്പാക്കുന്നതിനുള്ള പ്രചാരണം നടത്തുന്നതിൽ ജി സുധാകരന് വീഴ്ച പറ്റി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ ജി സുധാകരനെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന കാര്യം റിപ്പോർട്ടിൽ പറയുന്നില്ല.

സംസ്ഥാന സെക്രെട്ടറിയേറ്റിലാണ് നടപടികൾ സംബന്ധിച്ച തീരുമാനം ഉണ്ടാവുക.സംസ്ഥാന സെക്രെട്ടറിയറ്റ് യോഗം തിരുവനന്തപുരത്ത് നടക്കുകയാണ്.സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പേരെടുത്ത് പറയുന്ന ഏക വ്യക്തിയാണ് ജി സുധാകരൻ.

ഇടത് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വീഴ്ച പറ്റി എന്ന് സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട് .എളമരം കരീം, കെ ജെ തോമസ് എന്നിവരാണ് സുധാകരനെതിരെയുള്ള ആരോപണത്തിൽഅന്വേഷണം നടത്തിയത്.

രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി, സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നു

L I V E | ON AIR

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം ഇത്തവണയും സൈനികർക്കൊപ്പം പ്രധാനമന്ത്രിയായല്ല ഒരു കുടുംബാംഗമായാണ് താൻ കൂടെയുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭീകരതയെ ഇന്ത്യ ചെറുത്ത് തോൽപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ സുരക്ഷാ കവചം സൈനികരാണ്. സർജിക്കൽ സ്‌ട്രൈക്കിനെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.വനിതകൾക്കും സൈനിക സേവനത്തിന് അവസരം നൽകുന്നു.

ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ സൈനികരുടെ പങ്ക് നിർണായകമായിരുന്നു രാജ്യ സുരക്ഷയിൽ ഒട്ടും വിട്ടു വീഴ്ചയിലെന്നും പിറന്ന മണ്ണിനെ സ്നേഹിക്കുകയാണ് കടമയെന്നും ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന പ്രധാനമന്ത്രി പറഞ്ഞു.

ഡീസലിന് 10 രൂപയും പെട്രോളിന് 5 രൂപയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസർക്കാർ

L A T E S T |

ന്യൂഡൽഹി : ഡീസലിന് പത്ത് രൂപയും പെട്രോളിന് അഞ്ച് രൂപയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസർക്കാർ.

ജനങ്ങൾക്ക് ആശ്വാസമായ തീരുമാനത്തിന്റെ ഫലമായി ഉണ്ടാകുന്ന വിലക്കുറവ് ബുധനാഴ്ച്ച അർധരാത്രി മുതൽ നിലവിൽ വരും. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി ആനുപാതികമായി കുറയ് ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാർ അഭ്യർത്ഥിച്ചു.

സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ ആശ്വാസം പകരുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.ഈ കുറവ് ഉപഭോഗം വർധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ആശ്വാസമാകും

രാജ്യത്ത് ഊർജ ക്ഷാമം ഉണ്ടാകാതിരിക്കാനും പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

S E E M O R E . . . |

https://twitter.com/ANI/status/1455904988899655681?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1455904988899655681%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Ffuel-prices-to-be-reduced-from-tomorrow-petrol-price-to-be-reduced-by-rs-5--1.6146496

വിവാഹത്തിന് 200 പേർ , ഒരു ഡോസ് വാക്സിനെടുത്താൽ തിയറ്ററിൽ പ്രവേശിക്കാം: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

L A T E S T |

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.

വിവാഹത്തിൽ നിലവിൽ 50 പേർക്ക് മാത്രമായുള്ള പ്രവേശനം ഇനി മുതൽ 100 മുതൽ 200 പേർ വരെയാക്കി.ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവർക്ക് സിനിമാതിയറ്ററുകളിൽ പ്രവേശിക്കാം. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനങ്ങൾ.

സിനിമ തിയറ്ററുകളിൽ പ്രവേശനം സംബന്ധിച്ച് ഇന്നലെ രാത്രി മുഖ്യമന്ത്രി സിനിമ മേഖലയിലെ പ്രശനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലും ചർച്ചകൾ ഉയർന്നിരുന്നു.നിലവിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് തിയറ്ററുകളിൽ പ്രവേശനം . ഇത് മാറ്റി ഒരു ഡോസ് എന്നാക്കി മാറ്റാൻ സിനിമ മേഖലയിലുള്ളവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അടച്ചിട്ട ഹാളിൽ നടക്കുന്ന വിവാഹ ആഘോഷകങ്ങളിൽ 100 പേർക്കും തുറസായ സ്ഥലത്താണെങ്കിൽ 200 പേർക്കും പങ്കെടുക്കാമെന്നാണ് പുതിയ തീരുമാനം.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടയുള്ളവർക്ക് ജാമ്യം

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചു.യു എ പി എ അടക്കം ചുമത്തി എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലാണ് മുഖ്യപ്രതികൾക്കെല്ലാം ഹൈക്കോടതി ജാമ്യം.

സ്വപ്ന സുരേഷിന് പുറമെ പി എസ് സരിത്, കെ ടി റമീസ് .ജലാൽ എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ.

പ്രതികൾക്കെതിരെ യു എ പി എ കുറ്റം നിലനിൽക്കുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് എൻ ഐ എ വാദിച്ചെങ്കിലും ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നു.

25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.കരുതൽ തടങ്കൽ പൂർത്തിയാക്കിയതിനാൽ സ്വപ്നയ്ക്കും സരിത്തിനും തുക കെട്ടിവെച്ച് പുറത്തിറങ്ങാം.റമീസും ജലാലും കരുതൽ തടങ്കലിൽ ആയതിനാൽ ഈ മാസം അവസാനത്തോടെ മാത്രമേ പുറത്തിറങ്ങു.

ദേശീയ അന്വേഷണ ഏജൻസി കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ സ്വർണ്ണക്കടത്ത് കേസായിരുന്നു തിരുവന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത്.കേസിൽ എൻ ഐ എ കുറ്റപത്രം നൽകിയതിന് പിന്നാലെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ജോജു ജോർജിന്റെ വാഹനം തകർത്തത്തിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

LATEST |

കൊച്ചി : കോൺഗ്രസ് പ്രവർത്തകരുടെ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്തതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.വാഹനം തകർത്തതിന് പുറമെ ഗതാഗതം തടസപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

എന്നാൽ നടൻ ജോജു ജോർജിനെതിരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തിട്ടില്ല.വൈദ്യ
പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു.

ജോജുവിനെതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.അധിക്ഷേപിച്ചു എന്നാരോപിച്ച് കോൺഗ്രസ് വനിതാ വിഭാഗം പ്രവർത്തകർ നൽകിയ പരാതിയിലും പോലീസ് നടപടിയെടുത്തിട്ടില്ല.

സംഭവം വിവാദമാക്കരുതെന്നും വിഷയത്തിൽ ഒരു ചർച്ചയ്ക്ക് താല്പര്യമില്ലെന്നും ജോജു ജോർജ് അറിയിച്ചു.തന്റെ പ്രതിഷേധം കോൺഗ്രെസ്സിനെതിരെയല്ലെന്നും റോഡ് ഉപരോധിച്ചവർക്കെതിരെ യാണെന്നും ജോജു ജോർജ് വ്യക്തമാക്കി.ഇതിനിടയിൽ തൃശൂർ മാളയിലുള്ള നടൻ ജോജു ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുന്നു.

പുനീത് രാജ്‌കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ , ആരാധകൻ കുഴഞ്ഞുവീണു മരിച്ചു

L I V E |

ബംഗളുരു : കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ.ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച്ച രാത്രിമുതൽ പൊതു ദർശനത്തിന് വെച്ച മൃതദേഹം ഒരു നോക്ക് കാണാൻ ആരാധകർ ഒഴുകുകയാണ്.

കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയ്യ രാത്രി മുഴുവൻ കുടുംബാംഗങ്ങൾക്കൊപ്പം മൃതദേഹത്തിനരികിൽ ഉണ്ടായിരുന്നു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ശ്രീ കണ്ഠിരവ സ്റ്റുഡിയോ സമുച്ചയത്തിൽ സംസ്കരിക്കുമെന്ന് കർണാടക റവന്യു മന്ത്രി ആർ അശോക് അറിയിച്ചു.

തുംകുരുവിലെ ശ്രീ കണ്ഠിരവ സ്റുഡിയോവരെയുള്ള വിലാപയാത്രയിൽ റോഡിനിരുവശവും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.കർണാടകത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയിൽ പുനീത് രാജ്‌കുമാറിന്റെ മരണ വാർത്തയറിഞ്ഞ് ആരാധകൻ കുഴഞ്ഞുവീണ് മരിച്ചു. ചാമരാജ് നഗർ ജില്ലയിലെ ഹാനൂറിലെ മാനൂർ സ്വദേശിയായ മുനിയപ്പ (30 ) ആണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ മരണ വർത്തയറിഞ്ഞ മുനിയപ്പ കുഴഞ്ഞു വീഴുകയായിരുന്നു.തുടർന്ന് പൂനാച്ചിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആര്യൻ ഖാൻ ജാമ്യത്തിലിറങ്ങി , ഷാരൂഖ് നേരിട്ടെത്തി സ്വീകരിച്ചു

L I V E |

മുംബൈ : ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ജയിൽ മോചിതനായി.മുംബൈ ആർതർ റോഡ് ജയിലിൽ പിതാവ് ഷാരുഖ് ഖാൻ നേരിട്ടെത്തി ആര്യൻ ഖാനെ സ്വീകരിച്ചത് ശ്രദ്ധേയമായി.

ആര്യൻ ഖാന് വ്യാഴാഴ്ച്ച തന്നെ ജാമ്യം ലഭിച്ചിരുന്നെങ്കിലും കോടതിയിൽനിന്നുള്ള രേഖകൾ ഹാജരാക്കാൻ വൈകിയതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല.ശനിയാഴ്ച പുലർച്ചെയാണ് കോടതിയിൽനിന്നുള്ള ജാമ്യ ഉത്തരവ് ജയിലിൽ എത്തിയത്.ഷാരൂഖ് ഖാന്റെ കുടുംബ സുഹൃത്ത്കൂടിയായ ബോളിവുഡ് താരം ജൂഹി ചൗളയാണ് ജാമ്യക്കാരിൽ ഒരാൾ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽപസമയം മുൻപ് ആര്യൻഖാൻ പുറത്തിറങ്ങി.ആർതർ റോഡ് ജയിലിനു മുന്നിലും ഷാരൂഖ് ഖാന്റെ വസതിയായ ബാന്ദ്രയിലെ മന്നത്തിന് മുന്നിലും വൻ ജനക്കൂട്ടവും മാധ്യമപ്പടയും നിലയുറപ്പിച്ചിരുന്നു.

ആര്യൻ ഖാനൊപ്പം അറസ്റ്റിലായ നടി മൂൺമൂൺ ധമെച്ച ,അർബാസ് മർച്ചന്റ് എന്നിവരും ജാമ്യത്തിൽ പുറത്തിറങ്ങി.

w a t c h v i d e o ||

https://twitter.com/ANI/status/1454321132828430338?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1454321132828430338%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Faryan-khan-walks-out-of-jail-4-weeks-after-arrest-1.6133689

ദേഹാസ്വാസ്ഥ്യം: നടൻ രജനികാന്ത് ആശുപത്രിയിൽ

ചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്ത് ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അൽപം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ
വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തുന്നു.
ആശങ്കകൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മണിക്കുറുകളിൽ സൂപ്പർ താരം ആശുപത്രിയിലാണെന്ന് തമിഴ്നാട്ടിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ദാദ സാഹേബ് ഫാൽക്കെ അവാർഡ് സ്വീകരിക്കാൻ ഡൽഹിയിൽ പോയ താരം പതിവ് പരിശോധനകൾക്കാ യാണ് ആശുപത്രിയിൽ എത്തിയതെന്നും പറയുന്നു.

ജയിലിൽ ഒരു വർഷം തികയുന്നതിന് തലേ ദിവസം ബിനീഷ് കോടിയേരിക്ക് ജാമ്യം

L A T E S T |

ബംഗളുരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം.പരപ്പന അഗ്രഹാര ജയിലിൽ ഒരു വർഷം തികയുന്നതിന് തലേ ദിവസമാണ് ജാമ്യം ലഭിച്ചത്.

2020 ഒക്ടോബർ 29നാണ് കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.തുടർന്ന് ഇ ഡി യുടെ കസ്റ്റഡിയിലും ജുഡീഷ്യൽ കസ്റ്റഡിയിലുമായി ജയിലിൽ കഴിയുകയായിരുന്നു.

ആദ്യം സെഷൻസ് കോടതിയിലും തുടർന്ന് കർണാടക ഹൈക്കോടതിയിലും ജാമ്യത്തിനായുള്ള അപേക്ഷകൾ നൽകിയെങ്കിലും നീണ്ട ഏഴ് മാസത്തെ വാദങ്ങൾക്കൊടുവിലാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്.സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെയാണ് കർണാടക ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയത്.

ലഹരിക്കടത്തിലോ കള്ളപ്പണ ഇടപാടിലോ പങ്കില്ല എന്നായിരുന്നു ബിനീഷിന്റെ വാദം.മൽസ്യ,പച്ചക്കറി മൊത്ത വ്യാപാരം നടത്തിയതിന്റെ പണമാണ് തന്റെ അക്കൗണ്ടിൽ ഉള്ളത്.ബിസിനസ് നടത്തിയാണ് താൻ പണം സമ്പാദിച്ചതിനും അച്ഛൻ അർബുദ ബാധിതനായി ചികിത്സയിലാണെന്നും ബിനീഷ് ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.

മാർച്ചിൽ തുടങ്ങിയ ജാമ്യ ഹർജിയിലെ വാദം ഏഴര മാസമെടുത്താൻ പൂർത്തിയാക്കിയത്.സെപ്തംബർ മാസത്തോടെ ഇരു വിഭാഗങ്ങളുടെ യും വാദം പൂർത്തിയായി.വാദങ്ങളുടെ സംഗ്രഹം എഴുതി നൽകിയതിനെ തുടർന്ന് ജസ്റ്റിസ് എം ജി ഉഷ ബിനീഷിന്റെ ജാമ്യ ഹർജിയിൽ വിധി പറയുകയായിരുന്നു.

കാശ്മീർ ജമാ അത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്

L A T E S T |

ന്യൂഡൽഹി : കശ്മീരിലെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടക്കുന്നതായി റിപോർട്ടുകൾ.കശ്‍മീരിലെ ജമാ അതെ ഇസ്‌ലാമി കേന്ദ്രങ്ങളിലും മറ്റ് ചില കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.

ജമ്മു കാശ്മീർ പോലീസിന്റെകൂടി സഹായത്തോടെയാണ് എൻ ഐ എ റെയ്ഡ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗന്ധർബാൽ ,ബുഗ്ഡാം ,ബന്ദിപ്പോര,ഷോപിയാൻ മേഖലകളിലാണ് റെയ്ഡ് എന്നാണ് സൂചന.

ജമാ അതെ ഇസ്‍ലാമി സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചില സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടക്കുന്നു.

പെഗാസസിൽ വിദഗ്ധസമിതി അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

L I V E |

ന്യൂഡൽഹി : ഏറെ വിവാദങ്ങൾ ഉയർത്തിയ പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു.വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാ യിരിക്കും അന്വേഷണം.

ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയായിരിക്കും അന്വേഷണം നടത്തുകയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വിധി പ്രസ്താവനയിൽ പറഞ്ഞു.

സാങ്കേതിക വിദഗ്ധർ അടങ്ങിയ സമിതിയുടെ അന്വേഷണം സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്നോട്ടത്തിലായിരിക്കും.കേന്ദ്രസർക്കാർ മുൻകൈ എടുത്ത് വിദഗ്ധ സമിതിയെ തീരുമാനിക്കാം എന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കിയെങ്കിലും അംഗീകരിച്ചില്ല.

റോ മുൻ മേധാവി അലോക് ജോഷി,ഡോ.സുധീപ് ഒബ്‌റോയ്,ഡോ നവീൻ കുമാർ ചൗധരി,ഡോ.പി പ്രഭാകരൻ,ഡോ അശ്വിൻ അനിൽ ഗുമസ്ത എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

പെഗാസസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് മാധ്യമ പ്രവർത്തകരും രാജ്യസഭാംഗവും നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി.

ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ ചോർത്തി എന്നായിരുന്നു വിവാദം.

മരയ്ക്കാർ തിയറ്റർ റിലീസ് ഇല്ലെന്ന് സൂചന: ഒ ടി ടി ചർച്ചകൾ നടക്കുന്നു

L A T E S T |

ന്യൂഡൽഹി : മോഹൻ ലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററിൽ റിലീസ് ചെയ്യാനുള്ള സാധ്യത മങ്ങുന്നു.

സിനിമ ഒ ടി ടി റിലീസിങ്ങിന് ഒരുങ്ങുന്നു എന്നാണ് സൂചന. ഇതുസംബന്ധിച്ച്‌ സിനിമയുടെ അണിയറ പ്രവർത്തകർ ആമസോൺ പ്രൈമുമായി ചർച്ചകൾ തുടങ്ങി.

കോവിഡ് സാഹചര്യത്തിൽ നിലവിൽ 50 ശതമാനം പ്രേക്ഷകരെ മാത്രമേ തിയറ്ററിൽ പ്രവേശിപ്പിക്കാൻ കഴിയു എന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.ബിഗ് ബജറ്റ് സിനിമയായതിനാൽ തിയറ്ററുകളിൽ ആളുകൾ കുറയുന്നത് ലാഭകരമാകില്ല എന്നാണ് നിർമ്മാതാവിന്റെ നിലപാട്.ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

അനുകൂല സാഹചര്യം ഒരുക്കിയാൽ സിനിമ തിയറ്ററുകളിൽ ഇറങ്ങും.അല്ലെങ്കിൽ മറ്റുവഴികൾ ആലോചിക്കേണ്ടിവരുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ രാഷ്ട്രീയ ബന്ധമില്ലെന്ന് കസ്റ്റംസ് :കുറ്റപത്രം സമർപ്പിച്ചു

L I V E | ON AIR

കൊച്ചി : നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു.കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് കുറ്റപത്രം നൽകിയത്.

രാഷ്ട്രീയ ബന്ധമുണ്ടെന്ന പേരിൽ കോളിളക്കം സൃഷ്‌ടിച്ച സ്വർണ്ണക്കടത്ത് കേസിൽ രാഷ്ട്രീയ ബന്ധമില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

29 പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്.സരിത്ത് ഒന്നാം പ്രതിയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ 29 ആം പ്രതി യുമാണ്.നയതന്ത്ര സ്വർണ്ണക്കടത്ത് കസ്റ്റംസ് പിടിച്ചത് 2020 ജൂലൈ 5ന്.

സ്വർണ്ണക്കടത്ത് വിവരം അറിഞ്ഞിട്ടും ശിവശങ്കർ കൂട്ടുനിന്നു എന്ന് 3000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.വിവരങ്ങൾ അറിഞ്ഞിട്ടും ഉന്നത സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥൻ അത് തടഞ്ഞില്ല .എന്നാൽ സ്വർണ്ണക്കടത്ത് ഉപയോഗിച്ചുള്ള പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്ന് അന്വേഷണത്തിൽ കണ്ടെത്താനായില്ല.

സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്തത് റമീസാണെന്നും 21 തവണയായി 161 കിലോഗ്രാം സ്വർണ്ണം കടത്തി എന്നും കുറ്റപത്രത്തിൽ പറയുന്നു.കടത്തിയ സ്വർണ്ണം പിന്നീട് ആഭരണങ്ങളാക്കി മാറ്റി. അത്കൊണ്ട്തന്നെ മുഴുവൻ സ്വർണ്ണവും കണ്ടെത്താനായിട്ടില്ല.

സ്വർണ്ണക്കടത്ത് വിവരം അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥനായ എം ശിവശങ്കർ മറച്ചുവെച്ചു.സ്വപ്നയും സരി ത്തും സന്ദീപും വിഹിതം പങ്കിട്ടെടുത്തു.എന്നാൽ സ്വർണ്ണക്കടത്ത് വഴി ഉണ്ടാക്കിയ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച് എന്ന് കണ്ടെത്താനായില്ല.കടത്തിയ സംഘവും നിക്ഷേപകരും ജ്വല്ലറി ഉടമകളും പ്രതികൾ.

സ്വർണ്ണക്കടത്തിൽ മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും പങ്കില്ല തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തിൽ പറയുന്നു.

നൂറ് കോടി വാക്‌സിൻ: ഓരോ പൗരന്റെയും വിജയം- പ്രധാനമന്ത്രി നരേന്ദ്ര മോദി

L I V E | ON AIR

ന്യൂഡൽഹി : കോവിഡ് മഹാമാരി പ്രതിരോധത്തിനായി നൂറ് കോടി വാക്‌സിൻ നൽകിയത് ഇന്ത്യയിലെ ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവ ഭാരതത്തിന്റെ പ്രതീകമായ ഈ നേട്ടത്തിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നു.ഏത് പ്രതിസന്ധിയെയും നേരിടാൻ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്.നൂറ് കോടി എന്നത് ചെറിയ സംഖ്യയല്ല.ഇതൊരു നാഴികക്കല്ലാണ്.വളരെ വേഗത്തിൽ ഈ നേട്ടം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണിത്.

ലോകം ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുന്നു.വാക്‌സിൻ വിതരണത്തിൽ തുല്യത പാലിക്കാൻ നമുക്ക് സാധിച്ചു.വി ഐ പി സംസ്കാരത്തെ അകറ്റി നിർത്താനും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്‌സിൻ ജനങ്ങളിൽ എത്തിക്കാനും സാധിച്ചു.എന്നാൽ വാക്‌സിനേഷനെതിരെയുള്ള പ്രചരണം വലിയ വെല്ലു വിളിയായിരുന്നു.എന്നാൽ ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വാക്‌സിനേഷൻ നടത്തിയത്.

മഹാമാരിയെ ഇന്ത്യ തോൽപ്പിക്കുകതന്നെ ചെയ്യുമെന്നും വിളക്കുകത്തിക്കാൻ പറഞ്ഞപ്പോൾ ചിലർ പുച്ഛിച്ചുവെന്നും എന്നാൽ വിളക് കത്തിച്ചപ്പോൾ രാജ്യത്തിൻറെ ഒരുമ തെളിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

addressing the nation | watch live

https://twitter.com/narendramodi/status/1451405832097132546?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1451405832097132546%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fpm-modi-to-address-nation-at-10-am-today-1.6109382

വി എസ്സിന് ഇന്ന് പിറന്നാൾ: ആശംസകളുമായി ആരാധകർ

തിരുവനന്തപുരം : ജന നായകനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 98 ന്റെ മധുരം.പ്രായാധിക്യം കാരണവും കോവിഡ് പശ്ചാത്തലത്തിലും കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും എല്ലാ കാര്യങ്ങളും അദ്ദേഹം അറിയുന്നുണ്ട്.

ഓരോ ദിവസത്തെയും കാര്യങ്ങൾ ടി വി യിലൂടെയും പത്രങ്ങളിലൂടെയും അദ്ദേഹം കൃത്യമായി അറിയുന്നു.പത്രം വായിച്ചു കേൾപ്പിക്കണം.കഴിഞ്ഞ ദിവസം ഉരുൾപൊട്ടലും കനത്ത മഴയുടെ സംഭവങ്ങളുമെല്ലാം അദ്ദേഹം ടി വി യിൽ കണ്ടു എന്ന് മകൻ അരുൺ കുമാർ പറഞ്ഞു.

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ അരുൺ കുമാറിന്റെ വസതിയിലാണ് വി എസ് ഇപ്പോൾ.നേരിയ പക്ഷാഘാതം ഉണ്ടായ ശേഷം നടക്കാനും മറ്റും മറ്റുള്ളവരുടെ സഹായം വേണം.

കോവിഡ് കാലമായതിനാൽ ജന്മദിനത്തിന് പ്രത്യേകം പരിപാടികൾ ഒന്നുമില്ല.കുടുംബാംഗങ്ങളോടൊപ്പം വി എസ് ഉച്ച ഭക്ഷണം കഴിക്കും. കഴിഞ്ഞ ഒന്നര വർഷമായി സന്ദർശകരെ അനുവദിക്കാറില്ല. മഹാമാരിയുടെ പശ്ചാത്തലത്തിൽ സന്ദർശകരെ വിലക്കിക്കൊണ്ട് ഡോക്ടർമാരുടെ കർശന നിർദേശമുണ്ട്.

മന്ത്രിമാരടക്കം കാണാൻ ആഗ്രഹം അറിയിച്ചിരുന്നെങ്കിലും ഡോക്ടർമാരുടെ ഉപദേശം കണക്കിലെടുത്ത് അനുമതി നൽകിയിട്ടില്ല.

ഇന്നും നാളെയും അതി തീവ്ര മഴ :അഞ്ച് ദിവസം തുടർന്നേക്കും

L A T E S T |

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപോർട്ടുകൾ.ഇന്നും നാളെയും അതി തീവ്ര മഴ സാധ്യത.

അതി തീവ്ര മഴ വ്യാഴാഴ്ച്ച ശക്തമായി ഉണ്ടാകും മലയോര മേഖലകളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കുമെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥ പ്രവചനം.

മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാസ യോഗ്യമല്ലാത്ത വീടുകളിൽ ഉള്ളവർ മാറി താമസിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇവരെ മാറ്റി പാർപ്പിക്കാനുള്ള സംവിധാനം ഒരുക്കും.പകൽ നേരത്തെ കാലാവസ്ഥ കണ്ട് മാറ്റം പ്രവചിക്കാൻ കഴിയില്ല.രാത്രിയിൽ മഴ പെയ്തേക്കാം. അത്കൊണ്ട് തന്നെ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കണം.

വിവിധ ജില്ലകളിൽ ദുരന്ത നിവാരണ സേനയുടെ 11 സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 254 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.ഇവിടെ 3093 കുടുംബങ്ങളിലെ 10815 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

ഇടുക്കി അണക്കെട്ട് തുറന്നു: സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക്, കനത്ത ജാഗ്രത

L A T E S T |

മാങ്കുളം: ഇടുക്കി അണക്കെട്ട് തുറന്നു.ഒരു സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകുന്നു.കനത്ത ജാഗ്രത.2018 ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ചുവന്ന ജാഗ്രത പരിധി കടന്നതോടെയാണ് ഷട്ടറുകൾ തുറന്നു വിടാൻ തീരുമാനിച്ചത്.മൂന്ന് ഷട്ടറുകൾ 35സെന്റി മീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്.

അണക്കെട്ടിന്റെ 2,3,4 ഷട്ടറുകളാണ് തുറന്നത്.മഴ കുറയുന്നതോടെ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കും.താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡാം അതികൃതർ വ്യക്തമാക്കി.

ഡാം തുറക്കുന്നതിന് മുന്നോടിയായി വെള്ളപ്പാറ ഡി ടി പി സി അതിഥി മന്ദിരത്തിൽ മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടിയും റോഷി അഗസ്റ്റിനും ചർച്ച നടത്തി സ്ഥിതി ഗതികൾ വിലയിരുത്തി.

താലിബാനെ വാട്സ്ആപ് ഉപയോഗിക്കാൻ അനുവദിക്കില്ല : അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

L A T E S T |

കാലിഫോർണിയ : അഫ്ഘാനിസ്ഥാൻ പിടിച്ചെടുത്ത താലിബാനെ വാട്സ്ആപ് ഉപയോഗിക്കാൻ അനുവദിക്കില്ല.താലിബാനികൾ ഉപയോഗിച്ചിരുന്ന വാട്ടസ്ആപ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് വാട്സ്ആപ് വ്യക്തമാക്കി.

അമേരിക്ക നിരോധിച്ച ഭീകര സംഘടനയാണ് താലിബാൻ. വാട്സാപ്പിന്റെ ഡേഞ്ചറസ് ഓർഗനൈസേഷൻ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം.താ ലിബാൻ സർക്കാരിന്റെ ഭരണപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്.

താലിബാന്റെ എല്ലാ ഔദ്യോഗിക അകൗണ്ടുകളും നിരോധിക്കാനാണ് പരിപാടി.താലിബാനെ പിന്തുണയ് ക്കുന്നവരുടെ അക്കൗണ്ടുകളും ഇതിൽ പെടും.അഘാനിസ്ഥാനിൽ യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് താലിബാൻ ഭരണം ഏറ്റെടുത്തത്.തീവ്രവാദം കൈമുതലാക്കിയ താലിബാന്റെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം വാട്സപ്പിനോടും ഫേസ്ബുക്കിനോടും ആവശ്യപ്പെട്ടിരുന്നു.

അഫ്ഘാനിസ്ഥാനിലെ പ്രാദേശിക ഭാഷകളായ ദരി,പഷ്തു ഭാഷകൾ വശമുള്ള വിദഗ്ധർ പരിശോധിച്ചാണ് നിരോധനം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുമായെന്ന് ഫേസ്ബുക് വ്യക്തമാക്കി.

എന്നാൽ വാട്സാപ്പിന്റെത് അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയാണെന്ന് താലിബാൻ ഒരു വാർത്താ സമ്മേളനത്തിനിടെ പ്രതികരിച്ചു.

ഉരുൾപൊട്ടൽ : രക്ഷാ പ്രവർത്തനം തുടരുന്നു, കൂടുതൽ നാവിക സേന എത്തി

L A T E S T |

കോട്ടയം :ഉരുൾ പൊട്ടലിൽ മണ്ണിടിഞ്ഞുവീണ് കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു.

രക്ഷാപ്രവർത്തനത്തിനായി കൂടുതൽ നാവിക സേനയെത്തി . സംസ്ഥാനത്ത് ന്യുന മർദ്ദം ദുർബലമയെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.തെക്കൻ ജില്ലകളിൽ പെയ്ത കനത്ത മഴയിലും മലവെള്ള പാച്ചിലിലും മരിച്ചവരുടെ എണ്ണം ആറായി.

കോട്ടയം കുട്ടിക്കലിൽ മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താനായി ശ്രമം തുടരുന്നു.ഒരാളുടെ മൃത ദേഹം കണ്ടെത്തി.ഇളങ്കോട് സ്വദേശി ഷാലറ്റ് (29 ) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ന്യുനമർദ്ദത്തിന്റെ ശക്തി കുറഞ്ഞെങ്കിലും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കോട്ടയം ജില്ലയിലെ മീനച്ചിൽ,മണിമലയാറുകളിലെ ജലനിരപ്പ് കുറഞ്ഞത് ആശ്വാസമായി.എങ്കിലും വിവിധ മേഖലകളിലുണ്ടായ വെള്ളക്കെട്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.മുല്ലപ്പള്ളി ടൗണിലും കെ എസ് ആർ ടി സി സ്റ്റാന്റിലും രൂപപ്പെട്ട വെള്ളക്കെട്ട് നിലനിൽക്കുന്നു. എക്‌സൈസ് ഓഫീസിന്റെ മതിൽ കേട്ട് ഇടിഞ്ഞു വീണു.

ഉരുൾ പൊട്ടലിൽ മണ്ണിടിഞ്ഞുവീണ് കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു.രക്ഷാപ്രവർത്തനത്തിനായി നാവിക സേന എത്തി .ദുരന്ത മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്കും രക്ഷാപ്രവർത്തകർക്കുമുള്ള ഭക്ഷണപ്പൊതികൾ നാവികസേന വിതരണം ചെയ്യും.രക്ഷാ പ്രവർത്തനം നടത്തുന്നതിനുള്ള കൂടുതൽ നാവിക സേനാ ഹെലികോപ്റ്റർ ഉച്ചയോടെ കൊച്ചിയിൽനിന്ന് പുറപ്പെടും.

P R E V I O U S S T O R Y |

http://www.jginews.in/flood-in-northern-kerala-heavy-rain-continues-six-died-military-and-air-force-in-rescue/

തെക്കൻ കേരളത്തിൽ കനത്ത മഴ: മരിച്ചവരുടെ എണ്ണം ആറായി, സൈന്യം രക്ഷാ പ്രവർത്തനത്തിന്

L I V E | ON AIR

കോട്ടയം : തെക്കൻ കേരളത്തിൽ ശക്തമായി തുടരുന്ന മഴക്കെടുതി പ്രളയസമാനമായി.വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ആറായി.

കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾ പൊട്ടലിൽ 13 പേരെ കാണാതായി. മൂന്ന് വീടുകൾ ഒലിച്ചു പോയി.രക്ഷാപ്രവർത്തനത്തിന് പുറത്തു നിന്നുള്ള ആളുകൾക്ക് എത്താൻ പറ്റാത്തതിനാൽ നാട്ടുകാരാണ് ഇവിടെ രക്ഷാ പ്രവർത്തനം നടത്തുന്നത്.

തിരുവനതപുരത്ത് ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി.കോട്ടയം കാഞ്ഞാറിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും പുരുഷനും ഒഴുക്കിൽ പെട്ട് മരിച്ചു.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്.പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു.പലയിടത്തും ഉരുൾ പൊട്ടലും മലവെള്ള പാച്ചിലും ഉണ്ട്.

കോട്ടയം ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിളിച്ചു.വ്യോമസേനയുടെയും കരസേനയുടെയും സംഘം രക്ഷാപ്രവർത്തനത്തിന് എത്തി.സംസ്ഥാനത്തെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സാരംഗ് എം17 ഹെലികോപ്ടറുകളും. സുളൂര്‍ എയര്‍ ബേസില്‍ നിന്ന് കൂടുതല്‍ ഹെലികോപ്ടറുകളെത്തും.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അതിരപ്പള്ളി,വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.കോട്ടയത്ത് കെ എസ് ആർ ടി സി ബസ് വെള്ളത്തിൽ മുങ്ങി.പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുന്നിലൂടെ വെള്ളക്കെട്ട് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്.ബസിലുള്ള മുഴുവൻ ആളുകളെയും പുറത്തിറക്കി.ഒഴുകി പോകാൻ ശ്രമിച്ച ബസ് നാട്ടുകാർ കയർ കെട്ടി വലിച്ച് രക്ഷപ്പെടുത്തി.

സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ തിരുവനതപുരത്ത് അടിയന്തിര യോഗം ചേരുന്നു.

ജയിലിലേക്ക് ഷാരൂഖിന്റെ മണി ഓർഡർ 4500 രൂപ , ആര്യൻ ഖാനെ വീഡിയോ കോളിൽ കണ്ട് കുടുംബം

മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആര്യൻ ഖാന് മണി ഓർഡർ അയച്ച് കുടുംബം.

മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ പേരിൽ ഒക്ടോബർ 11ന് 4500 രൂപ മണി ഓർഡർ എത്തിയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു.ജയിൽ കാന്റീനിൽനിന്ന് ഭക്ഷണം വാങ്ങാനും മറ്റുമായി തടവുകാർക്ക് പുറത്തുനിന്ന് 4500 രൂപവരെ സ്വീകരിക്കാമെന്ന് ചട്ടമുണ്ട്.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ സന്ദർശകരെ ജയിലിൽ അനുവദിക്കുന്നില്ല.അത്കൊണ്ട് വീഡിയോ കോളിലൂടേയാണ് ആര്യൻ ഖാൻ കുടുംബത്തോട് സംസാരിച്ചത്.ജയിലിലെ ക്വാറന്റൈൻ സെല്ലിൽ നിന്ന് ആര്യൻ ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റി.

ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ മുംബൈ സെഷൻസ് കോടതി ഈ മാസം 20ന് വിധി പറയും.മുംബൈ തീരത്തു നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ആഡംബര കപ്പലായ കോർഡിലിയയിൽ നിന്ന് ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാൻ അറസ്റ്റിലായത്.

ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്

L A T E S T |

ന്യൂഡൽഹി :ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്.

ഇന്ദിരാ ഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല യുദ്ധ സമയത്തും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് പറഞ്ഞു.

1971ൽ പാകിസ്താനെതിരെയുള്ള യുദ്ധത്തിൽ ഇന്ദിരാഗാന്ധി കാണിച്ച നേതൃ പാടവത്തെ ചൂണ്ടി കാണിച്ചായിരുന്നു പ്രതിരോധ മന്ത്രിയുടെ പരാമർശം.

സായുധ സേനയിലെ സ്ത്രീകൾ എന്ന വിഷയത്തിൽ ഷാൻഹായ്‌ കോ ഓപ്പറേഷൻ ഓർഗനൈസേഷൻ നടത്തിയ വെബ്ബിനറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയിൽ റാണി ലക്ഷ്മി ഭായിയെക്കുറിച്ചും പ്രതിഭ പാട്ടീലിനെക്കുറിച്ചും രാജ്‌നാഥ് സിങ്ങ് പുകഴ്ത്തി സംസാരിച്ചു.

രാജ്യ സുരക്ഷയുടെയും രാഷ്ട്ര നിർമാണത്തിന്റെയും വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവന എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

https://twitter.com/rajnathsingh/status/1448552120949477384?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1448552120949477384%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Frajnath-hails-indira-gandhi-1.6088383

സംസ്ഥാനത്ത് കനത്ത മഴ: മലയോരത്ത് രാത്രി യാത്ര നിരോധിച്ചു,ജില്ലകളിൽ ജാഗ്രത നിർദേശം

L I V E |ON AIR

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്.മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു.രാത്രി 7 മുതൽ രാവിലെ 7 വരെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കാനാണ് നിർദേശം.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അടിയന്തിര സാഹചര്യം നേരിടാനായി ആറോളം ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.ഏത് സാഹചര്യങ്ങളെയും നേരിടാൻ വിവിധ വകുപ്പുകൾ ഏകോപനം നടത്തി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. 27 ദുരിതാശ്വാസ ക്യാമ്പുകളിൽ 622 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.ഇത് സംബന്ധിച്ച നിർദേശങ്ങൾ ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ : മലയാളി സൈനികന് വീരമൃത്യു

L A T E S T |

ശ്രീനഗർ : ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിൽ ഭീകരാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു.കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് വീരമൃത്യു വരിച്ചത്.

പുഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റം ചെറുത്ത ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർ വീര മൃത്യു വരിച്ചു.

അതിർത്തിയിൽ ഭീകരവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്താനെത്തിയത്.തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കേ നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റ സൈനികരെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയ്‌ക്കിടെയാണ് വൈശാഖ് ഉൾപ്പെടയുള്ളവർ മരിച്ചത്. നുഴഞ്ഞു കഥയറിയവരിൽ 4 തീവ്രവാദികൾ ഉണ്ടെന്നായിരുന്നു റിപോർട്ടുകൾ.ഇവരിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചതായും റിപ്പോർട്ടുകളുണ്ട്.എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.കൂടുതൽ ഭീകരർ നുഴഞ്ഞു കയറിയ എന്നറിയാൻ ഇപ്പോഴും തിരച്ചിൽ തുടരുന്നു.

നടൻ നെടുമുടി വേണു അന്തരിച്ചു

L I V E |

തിരുവനന്തപുരം : നടൻ നെടുമുടി വേണു അന്തരിച്ചു.

മലയാള സിനിമയിൽ നടനെന്നതിലുപരി സാംസ്‌കാരിക പ്രവർത്തകനും കലാകാരനുമായി മലയാളക്കരയിൽ നിറഞ്ഞു നിന്ന അപൂർവങ്ങളിൽ അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. 73 വയസായിരുന്നു.

കരൾ രോഗത്തെ തുടർന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു .ഇന്നലെ മുതൽ സ്ഥിതി ഗുരുതരമാകുകയായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ശ്രമിച്ചിരുന്നെങ്കിലും ശ്രമം വിഭലമാകുകയായിരുന്നു.

നേരത്തെ കോവിഡ് ബാധിച്ചിരുന്നെങ്കിലും ഭേദമായിരുന്നു.അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശനങ്ങളും ഉണ്ടായിരുന്നു.

ആശിഷ് മിശ്ര അറസ്റ്റിൽ : അറസ്റ്റ് 12 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം

L I V E |ON AIR

ലഖ്‌നൗ : ലഖീംപൂരിൽ കർഷകരെ വാഹനമിടിച്ചു കൊന്നു എന്ന കേസിൽ ആരോപണ വിധേയനായ മന്ത്രി പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ.12 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.

12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണവുമായി സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു.ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.കലാപ ശ്രമം അടക്കമുള്ള 8 സുപ്രധാന വകുപ്പികളും ചുമത്തിയിട്ടുണ്ട്.

സംഭവത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് ആശിഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത് എന്നത് ശ്രദ്ധേയമാണ്.

സംഭവ ദിവസം അപകടം നടന്ന സ്ഥലത്ത് താൻ ഉണ്ടായിരുന്നില്ല എന്ന വാദം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ആശിഷ് മിശ്ര നിരത്തിയെങ്കിലും സുപ്രധാനമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇദ്ദേഹത്തിന് സാധിച്ചില്ല എന്നാണ് പോലീസ് പറയുന്നത്.

സംഭവം നടക്കുമ്പോൾ താൻ മറ്റൊരു സ്ഥലത്തായിരുന്നു എന്ന് വാദിച്ച് ആശിഷ് മിശ്ര പൊലീസിന് മുന്നിൽ സമർപ്പിച്ച പെൻഡ്രൈവ് സംബന്ധിച്ച ചോദ്യങ്ങളിന്മേലാണ് ഇദ്ദേഹം മലക്കം മറിഞ്ഞത്. തുടർന്ന് ഒരു ഘട്ടത്തിൽ ചോദ്യം ചെയ്യലിൽ സഹകരിക്കാതെ വന്നപ്പോഴാണ് രാത്രി വൈകി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന് ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര അറസ്റ്റിലാകുന്നത്.അൽപ സമയത്തിനകം ആശിഷ് മിശ്രയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

‘തിരികെ സ്കൂളിലേക്ക് ‘ സ്കൂൾ തുറക്കൽ അന്തിമ മാർഗ്ഗരേഖയായി :ആദ്യ രണ്ടാഴ്ച്ച ക്ലാസുകൾ ഉച്ചവരെ

L I V E |

തിരുവനന്തപുരം: സ്കൂൾ തുറക്കൽ അന്തിമ മാർഗരേഖ പ്രസിദ്ധീകരിച്ചു. 'തിരികെ സ്കൂളിലേക്ക് ' എന്ന പേരിലാണ് കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിന് ശേഷമുള്ള സ്കൂൾ അധ്യയന വര്ഷം ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ-ആരോഗ്യ മന്ത്രിമാരുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ മന്ത്രിമാർ പറഞ്ഞു.

ആദ്യത്തെ രണ്ടാഴ്ച്ചകളിൽ ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ.പൊതു അവധി അല്ലാത്ത ശനിയാഴ്ച്ചകളും പ്രവൃത്തി ദിവസമായിരിക്കും.ക്ലാസ് മുറികളെ ബയോ ബബിളായി പരിഗണിച്ചായിരിക്കും സ്കൂൾ പ്രവർത്തനം.ഒരു ക്ലാസിലെ കുട്ടികൾ മറ്റ് ക്ലാസുകളിലെ കുട്ടികളുമായി ഇടപഴകാൻ അവസരം ഉണ്ടാകില്ല.

അധ്യാപകർ മുഴുവനായും സ്കൂൾ ബസിലെ ജീവനക്കാരും സ്കൂൾ പരിസരങ്ങളിലെ കടകളിലെ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനേഷൻ ചെയ്തിരിക്കണം.കുട്ടികൾ എല്ലാവരും സ്കൂളിൽ എത്തണമെന്ന് നിർബന്ധമില്ല.ഡിജിറ്റൽ ക്ലാസുകൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്.മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടികളും ഭിന്ന ശേഷിക്കാരായ കുട്ടികളും തൽക്കാലം സ്കൂളിൽ പോകേണ്ടതില്ല

ക്ലാസ് അടിസ്ഥാനത്തിൽ അധ്യാപക രക്ഷാകർതൃ യോഗം വിളിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കണം പ്രവേശനോത്സവം. സ്കൂളുകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും.'ഡോക്ടർ ഓൺ കോൾ' സംവിധാനത്തിൽ സ്കൂളുകളിലേക്ക് ഡോക്ടർമാർ എത്താൻ സംവിധാനമൊരുക്കണംവിപുലമായ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കും.ടൈം ടേബിൾ ഉചിതമായ രീതിയിൽ നടപ്പിലാക്കും.

ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രം.8,9 ക്ലാസുകളിൽ അധ്യയനം നവംബർ 15 ന് ശേഷം മാത്രം. സ്കൂൾ ഉച്ച ഭക്ഷണം സാഹചര്യങ്ങൾ നോക്കി തീരുമാനിക്കാം. കെ എസ് ആർ ടി സി ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമായി ഓടാൻ സംവിധാനം ഒരുക്കും.സ്കൂൾ ബസ് ഇല്ലാത്ത സ്കൂളുകളിൽ മറ്റ് സംവിധാനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ഉറപ്പു വരുത്തണം തുടങ്ങിയ നിർദേശങ്ങളാണ് അന്തിമ മാർഗ്ഗരേഖയിൽ ഉള്ളത്.

photo credit | mmnews.com

ബിജെപി ദേശീയ നിർവാഹക സമിതി :ശോഭ സുരേന്ദ്രനും കണ്ണന്താനവും പുറത്ത്,ഇ ശ്രീധരൻ പ്രത്യേക ക്ഷണിതാവ്

LATEST |ON AIR

ന്യൂഡൽഹി : ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു.ശോഭ സുരേന്ദ്രനും അൽഫോൻസ് കണ്ണന്താനവും പുറത്ത്.

കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയിൽ തുടരുമ്പോൾ ഇ ശ്രീധരൻ പ്രത്യേക ക്ഷണിതാവാകും.

ഒ രാജഗോപാലിന്റെ പേരും നിർവാഹക സമിതിയിൽ ഇല്ല.പ്രായാധിക്യമാണ് കാരണമെന്ന് പറയുന്നു.പി കെ കൃഷ്ണദാസും പ്രത്യേക ക്ഷണിതാവാണ്.എ പി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡണ്ടും ടോം വടക്കൻ വക്താവുമാകും.

ദേശീയ നിർവാഹക സമിതിൽ 80 അംഗങ്ങളുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി ,മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി,മുരളി മനോഹർ ജോഷി,കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്,അമിത് ഷാ,നിതിൻ ഗഡ്കരി,പിയുഷ് ഗോയൽ എന്നിവർ നിർവാഹക സമിതിയിൽ അംഗങ്ങളാണ്.50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിൽ അംഗങ്ങളാണ്.

സ്കൂൾ തുറക്കൽ അന്തിമ മാർഗ്ഗരേഖയായി : മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

LATEST | തിരുവനന്തപുരം : സ്കൂൾ തുറക്കലിൽ അന്തിമ മാർഗ രേഖയായതായും മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പി ച്ചതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നിയമസഭയിൽ വ്യക്തമാക്കി.

തയ്യാറാക്കിയ അന്തിമ മാർഗരേഖ ഇന്ന് വൈകുനേരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുമെന്നും ശനിയാഴ്ചകളിലും പ്രവൃത്തി ദിവസമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണവും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും.സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയായിരിക്കും ഇത്.

ഉച്ചവരെയാണ് ക്ലാസുകൾ ഉണ്ടായിരിക്കുക.പ്രൈമറി ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന തരത്തിലായിരിക്കും .സ്കൂളുകൾ കേന്ദ്രീകരിച്ച് ഹെല്പ് ഡെസ്കുകൾ പ്രവർത്തിക്കും.കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഫിറ്റ്നസ് ലഭിക്കാത്ത ക്ലാസുകൾ ഉണ്ടെങ്കിൽ അടുത്തുള്ള സൗകര്യമുള്ള സ്കൂളുകളിലേക്ക് ക്ലാസ് മാറ്റുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

സ്കൂൾ ബസുകളുടെ അറ്റകുറ്റ പണികൾ എളുപ്പത്തിൽ തീർക്കുന്നതിന് എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.കെ എസ് ആർ ടി സി നിരക്ക് ഇളവ് നൽകും.സ്വകാര്യ ബസുടമകളുമായും വിഷയം ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രിപറഞ്ഞു.

നടു റോഡിൽ മേൽ പ്പാലത്തിനടിയിൽ കുടുങ്ങി എയർ ഇന്ത്യയുടെ കൂറ്റൻ ബോയിങ് വിമാനം ! അമ്പരന്ന് ജനം

ON AIR |

ന്യൂഡൽഹി : ഒരു നിമിഷം ജനം അമ്പരന്നു.എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല.എയർ ഇന്ത്യയുടെ കൂറ്റൻ ബോയിങ് വിമാനം നടു റോഡിൽ.!അതും ഒരു മേൽപ്പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നു !

ഡൽഹി-ഗുരുഗ്രാം ദേശീയ പാതയിലാണ് ജനത്തെ ഞെട്ടിച്ചുകൊണ്ട് റോഡിൽ വിമാനം പ്രത്യക്ഷപ്പെട്ടത്.കാലാവധി കഴിഞ്ഞ് എയർ ഇന്ത്യ വിറ്റ വിമാനം വാങ്ങിച്ചയാൾ വലിയ ട്രെയിലറിലാക്കി കൊണ്ടുപോകവേ പാലത്തിനടിയിൽ കുടുങ്ങുകയായിരുന്നു.

എന്നാൽ വലിയ വീതിയുള്ള റോഡായതിനാൽ ഗതാഗത കുരുക്ക് ഉണ്ടായില്ല.എങ്കിലും വിചിത്രമായ കാഴ്ച കണ്ട ആളുകൾ കൂട്ടം കൂടി വിഡിയോയും ഫോട്ടോയും എടുത്തു.വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

സേവന കാലാവധി അവസാനിച്ച വിമാനം വാങ്ങുന്ന കമ്പനികളും വ്യക്തികളും ഉണ്ട്.ചെറിയ വിലയ്ക്ക് വാങ്ങി പാർക്കുകളിലും മറ്റും സ്ഥാപിക്കുന്നതും മറ്റും പതിവാണ്. യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫിലും മറ്റും ഇത്തരത്തിലുള്ള വിമാനങ്ങളെ ആഡംബര വഴിയോര റെസ്‌റ്റോറന്റുകളാക്കി ഉപയോഗിക്കുന്നതും പതിവാണ്.

https://www.youtube.com/watch?v=6AENG4pzgi0&t=15s

photo | bbc.com

ലഹരിപ്പാർട്ടിയിൽ മലയാളി ബന്ധമെന്ന് സംശയം:മയക്കു മരുന്ന് നൽകിയത് ശ്രേയസ് നായർ, ചാറ്റിൽ നിർണ്ണായക വിവരങ്ങൾ

LATEST | ON AIR

മുംബൈ : നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വിവരങ്ങൾ എൻ സി ബിയ്ക്ക് ലഭിച്ചു.

ആര്യൻ ഖാന് മയക്കു മരുന്ന് എത്തിച്ചു നൽകിയത് സംബന്ധിച്ചാണ് വിവരങ്ങൾ ലഭ്യമായത്.ആര്യൻ ഖാന്റെ ചാറ്റ് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് വിതരണം ചെയ്യുന്ന കണ്ണികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.

ലഹരി മരുന്ന് വിതരണ ശൃഖലയിൽ മലയാളി ബന്ധവും ഉള്ളതായി എൻ സി ബി സംശയിക്കുന്നുണ്ട്.ശ്രേയസ് നായർ എന്നയാളാണ് ആര്യൻ ഖാനും അർബാസ് മർച്ചന്റിനും ലഹരി മരുന്ന് എത്തിച്ചു നൽകിയതെന്ന് എൻ സി ബി വക്താവ് അറിയിച്ചു.ഇവരെ കസ്റ്റഡിയി ലെടുത്തതായി സൂചനയുണ്ട്.

ഇതിന് മുൻപും ചില പാർട്ടികളിൽ മൂവരും പങ്കെടുത്തതായി എൻ സി ബി വ്യക്തമാക്കി.ഇതിന്റെ ചിത്രങ്ങൾ എൻ സിബി ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.ലഹരി പാർട്ടി നടന്ന ആഡംബര കപ്പലിൽ ശ്രേയസ് നായരും യാത്ര ചെയ്യേണ്ടതായിരുന്നു.എന്നാൽ അവസാന നിമിഷം യാത്ര റദ്ദാക്കി.

ലഹരി മരുന്ന് ലഭ്യമായത് സംബന്ധിച്ച് പിടിയിലായവർ വ്യത്യസ്ത വിവരങ്ങളാണ് എൻ സി ബി യ്ക്ക് നൽകിയത്. ഗോവയിൽനിന്നാണെ ന്ന് അർബാസ് മർച്ചന്റ് മൊഴി നൽകിയപ്പോൾ വിമാനത്താവളത്തിന് സമീപത്തുനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് കേസിലെ മൂന്നാം പ്രതിയായ നടി മൂൺ മൂൺ ധമെച്ച മൊഴി നൽകിയത്.

ആര്യൻ ഖാൻ ഉൾപ്പെട്ട മൂന്ന് പ്രതികളെയും അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.ചോദ്യം ചെയ്യലിനായി ഇവരെ എൻ സി ബി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെയാണ് ആര്യൻ ഖാൻ ഉൾപ്പെടെ 8 പേരെ എൻ സി ബി ഉദ്യോഗസ്ഥർ യാത്രക്കാരുടെ വേഷത്തിലെത്തി നാടകീയമായി അറസ്റ്റ് ചെയ്തത്.

ആര്യന്റെ ഉറ്റ സുഹൃത്തായ അർബാസ് മർച്ചന്റ്,നടിയും മോഡലുമായ മൂൺ മൂൺ ധമെച്ച, ഇസ്മീത് സിങ്, മോഹക് ജസ്വാൻ , ഗോമേത് ചോപ്ര, നൂപുർ സരിഗ, വിക്രാന്ത് ചോക്കർ എന്നിവരാണ് അറസ്റ്റിലായത്.
photo credit | economic times.indiatimes.com

ലഖീംപൂരിൽ സംഘർഷം: മരണം ഒൻപതായി,യു പി അതിർത്തി അടച്ചു

L A T E S T |

ലക്‌നൗ : ഉത്തർപ്രദേശിലെ ലഖീംപൂരിൽ കർഷക സമരത്തിനിടെ യുണ്ടായ സംഘർഷം തുടരുന്നു.പ്രാദേശിക മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ ഒൻപത് പേര് മരിച്ചു.എസ് പി നേതാവ് അഖിലേഷ് യാദവ് കസ്റ്റഡിയിൽ.

കർഷക സമര പന്തലിൽ വാഹനം ഇടിച്ചു എന്ന പരാതിയിൽ ഉത്തർ പ്രദേശ് പോലീസ് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് കുമാർ മിശ്രയുടെ മകനെതിരെ കേസെടുത്തു.സംഭവത്തിൽ 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംഘർഷാവസ്ഥ നിലനിൽക്കുന്ന ലഖീംപൂർ ബെഡിയിലേക്കുള്ള അതിർത്തിയിൽ കുത്തിയിരുന്നതിനാണ് എസ് പി നേതാവ് അഖിലേഷ് യാദവിനെ കസ്റ്റഡിയിൽ എടുത്തത്.ഹസാരെ ഗഞ്ച് പൊലീസാണ് അഖിലേഷ് യാദവിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് അഖിലേഷ് യാദവിന്റെ വസതിക്ക് മുന്നിൽ നിർത്തിയിട്ട പോലീസ് വാഹനം എസ് പി പ്രവർത്തകർ കത്തിച്ചു.

നേരത്തെ കോൺഗ്രസ് നേതാവ് പ്രിയങ്ക റോബർട്ട് വദ്രയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.സംഘർഷത്തിൽ മരിച്ചവരിയുടെ കുടുംബങ്ങളെ പ്രിയങ്ക സന്ദർശിക്കും എന്നറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.

ഇതിനിടയിൽ ലഖീംപൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നു.സംഭവത്തിൽ ഒൻപത് പേര് മരിക്കുകയും 15 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

https://twitter.com/ANINewsUP/status/1444889137727737859?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1444889137727737859%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Flakhimpur-kheri-violence-akhilesh-yadav-detained-by-hazratganj-police--1.6058122

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി: ഷാരൂഖ് ഖാന്റെ മകനെ ചോദ്യം ചെയ്യുന്നു

L A T E S T |

മുംബൈ : ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ചോദ്യം ചെയ്യുന്നു.

മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി യുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ( എൻ സി ബി ) ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്.

സംഭവത്തിൽ ഇതുവരെയായി ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എൻ സി ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.പാർട്ടി സംഘടിപ്പിച്ച 6 പേരെ വിളിച്ചു വരുത്താൻ സമൻസ് അയച്ചിട്ടുണ്ട്.ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ.

ആര്യൻ ഖാന്റെ ഫോണുകൾ പിടിച്ചെടുത്ത് പരിശോധിച്ച് വരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഇദ്ദേഹം മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച ശേഷമായിരിക്കും നടപടികൾ.ഫോണിലെ ചാറ്റ് ലിസ്റ്റുകളും പരിശോധിക്കുന്നു.

പാർട്ടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്നെത്തിയ മൂന്ന് പെൺകുട്ടികൾ എൻ സി ബി കസ്റ്റഡിയിലാണ്.ഇതിൽ പ്രമുഖ വ്യവസായിയുടെ മകളും ഉള്ളതായി റിപ്പോർട്ടുകളുണ്ട്.

കോർഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് എൻ സി ബി റെയ്ഡ് നടത്തിയത്.കൊക്കയ്ൻ ,ഹാഷിഷ്,എം ഡി എം എ തുടങ്ങിയ ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.രണ്ടാഴ്ച്ച മുൻപ് ഉത്ഘാടനം ചെയ്തതാണ് കപ്പൽ .സംഭവത്തിൽ 8 പേരെ അറസ്റ്റ് ചെയ്തതായി സമീർ വാങ്കഡെ അറിയിച്ചു.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ പ്രവേശിക്കുകയായിരുന്നു.കപ്പൽ തീരം വിട്ട് നടുക്കടലിൽ എത്തിയപ്പോൾ വേവ് പാർട്ടി ആരംഭിക്കുകയായിരുന്നു.

പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ഉടൻ ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു.നടുക്കടലിൽ ചുറ്റിക്കറങ്ങിയ കപ്പലിൽ റെയ്ഡ് 8 മണിക്കൂർ നീണ്ടു നിന്നു.

ഒക്ടോബർ രണ്ട് മുതൽ നാല് വരെ സംഗീത പാർട്ടി എന്ന പേരിലാണ് ടിക്കറ്റുകൾ വിറ്റഴിച്ചത്.നൂറോളം ടിക്കറ്റുകൾ വിറ്റുപോയി .ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ടി ഫാഷൻ ടി വി യാണ് പരിപാടി സംഘടിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

photo credit |opindia.com

പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠിയായ യുവാവ് പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു

BREAKING | LIVE

പാലാ : പാലാ സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു.തലയോലപ്പറമ്പ് സ്വദേശി കളപ്പുരയ്ക്കൽ നിതിന മോൾ (21 ) ആണ് മരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവിനെ കസ്റ്റഡിയിലെടുത്തതായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ അറിയിച്ചു.

സെന്റ് തോമസ് കോളേജിലെ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനിയായിരുന്നു നിതിന മോൾ.പരീക്ഷയ്ക്കായി കോളേജിൽ എത്തിയതായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.അഭിഷേക് ബൈജു നിരന്തരം നീതിനയെ ശല്യം ചെയ്തിരുന്നതായി സഹപാഠികൾ പറഞ്ഞു.ഉന്നത പോലീസ് ഉദ്യോഗസ്ഥർ പാലാ സെന്റ് തോമസ് കോളേജിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ലോക്നാഥ് ബെഹ്‌റ അവധിയിൽ,മൂന്ന് ദിവസമായി ഓഫീസിൽ എത്തിയില്ല

കൊച്ചി : പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദത്തിലായ മുൻ പോലീസ് മേധാവിയും കൊച്ചി മെട്രോ എം ഡിയുമായ ലോക് നാഥ് ബെഹ്‌റ മൂന്ന് ദിവസമായി ഓഫീസിൽ എത്തിയില്ല.

മൂന്ന് ദിവസമായി ഓഫീസിൽ എത്തിയിട്ടില്ലെന്നും അവധിയിലാണെ ന്നുമാണ് കൊച്ചി മെട്രോയിലെ അദ്ദേഹത്തിന്റെ ഓഫീസ് നൽകുന്ന വിവരം.

മോൻസൺ ബന്ധത്തിന്റെ പേരിൽ വിവാദത്തിലായ പശ്ചാത്തലത്തിൽ ബെഹ്‌റയെ തൽക്കാലത്തേക്ക് കൊച്ചി മെട്രോ എം ഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ശക്തമായ ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് അവധി എന്നാണ് സൂചന.

വിവാദങ്ങൾ തുടങ്ങിയ ശേഷം ഇതുവരെയായി അദ്ദേഹം ഓഫീസിൽ എത്തിയിട്ടില്ല.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒടുവിൽ മെട്രോയുടെ ഓഫീസിൽ എത്തിയത്.

ലോക്നാഥ് ബെഹ്‌റയും എ ഡി ജി പി മനോജ് അബ്രഹാമും മോൻസൺന്റെ വീട്ടിൽ ഇരിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.ലോക്നാഥ് ബെഹ്‌റ മോൺസൺ ബന്ധത്തിന്റെ തുടർച്ചയായാണ് മോൻസൺന്റെ വീട്ടിൽ പോലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നുവരെ ആരോപണം ഉയർന്നിട്ടുണ്ട്.

സാധാരണയായി ആരാധനാലയങ്ങൾ മുതൽ ധനകാര്യ സ്ഥാപനങ്ങൾ വരെയുള്ള പ്രധാന കേന്ദ്രങ്ങളിലാണ് ബീറ്റ് ബുക്കും ബോക്സും സ്ഥാപിക്കാറുള്ളത്.വീടുകൾക്ക് ബീറ്റ ബോക്സ് അനുവദിക്കാറില്ലെ ന്നിരിക്കേ മോൻസൺ മാവുങ്കലിന് അനുവദിച്ചത് വഴി വിട്ട ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണെന്നും ആരോപണമുയർന്നിരുന്നു.

കോഴിക്കോട് വവ്വാൽ സാമ്പിളിൽ നിപ ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി

L A T E S T |

കോഴിക്കോട് : നിപ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് മേഖലകളിൽ വവ്വാലുകളുടെ സാമ്പിളിൽ നിപ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ വൈറസ് ആന്റിബോഡി കണ്ടെത്തിയത്.ഇത് സംബന്ധിച്ച ഐ സി എം ആർ പഠനം നടന്നു വരികയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

നിപ കേസ് റിപ്പോർട്ട് ചെയ്ത പ്രദേശത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിലാണ് നിപ വൈറസിനെതിരെയുള്ള ആന്റി ബോഡി കണ്ടെത്തിയത്.

എൻ ഐ വി ഫലം സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് സമർപ്പിക്കുകയും മറ്റ് വകുപ്പുകളുമായി കൂടിയാലോചനകളും ചർച്ചയും വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.ഐ സി എം ആർ പഠന ഫലം വന്നു കഴിഞ്ഞാൽ അനുബന്ധമായ കാര്യങ്ങൾ ആലോചിക്കും.

വൈറസ് ബാധ ഉണ്ടായ സ്ഥലത്തുനിന്ന് ശേഖരിച്ച രണ്ടു തരം വവ്വാലുകളുടെ സാമ്പിളുകളിലും ഐ ജി ജി എന്ന ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.വവ്വാലുകളിൽ നിപ രോഗ ബാധയുണ്ടായി എന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.മരിച്ച കുട്ടിക്ക് വവ്വാലിൽനിന്ന് പരോക്ഷമായി നിപ വൈറസ് ബാധയേറ്റു എന്നാണ് ആർജിയ വകുപ്പിന്റെ ഇപ്പോഴത്തെ അനുമാനം.

photo credit | rtv.com

21 കോടി വിലയിട്ട ലക്ഷണമൊത്ത പോത്ത് സുൽത്താൻ ജോട്ടെ ചത്തു

കർണാൽ : 21 കോടി വില പറഞ്ഞ, വാർത്തകളിൽ നിറഞ്ഞുനിന്ന ഹരിയാനയിലെ ലക്ഷണമൊത്ത പോത്ത് സുൽത്താൻ ജോട്ടെ ചത്തു. പെട്ടന്നുള്ള ഹൃദയാഘാതമാണ് മരണ കാരണം.

ഹരിയാന കൈത്തലിലെ ബെനിവാലയുടേതായിരുന്നു പോത്ത്.1200 കിലോ തൂക്കവും ആറടി നീളവുമുണ്ടായിരുന്ന സുൽത്താൻ ജോട്ടെ രാജസ്ഥാൻ പുഷ്കർ കന്നു കാലി മേളയിലെ മുഖ്യ ആകർഷണമായി രുന്നു.ഒരു മൃഗ സ്‌നേഹി 21 കോടി വില പറഞ്ഞെങ്കിലും വിൽക്കില്ലെന്നായിരുന്നു നരേഷ് ബെനിവാലി പറഞ്ഞത്.

15 കിലോ ആപ്പിൾ,20 കിലോ കേരറ്റ്,നെയ്യ്,പാൽ,പച്ചില , വൈക്കോൽ, വൈകുന്നേരങ്ങളിൽ മദ്യം എന്നിവയായിരുന്നു സുൽത്താന്റെ ഭക്ഷണം. ലജ്ജാർ,കർണാൽ ,ഹിസാൽ കന്നുകാലി സൗന്ദര്യ മത്സരങ്ങളിലെ സ്ഥിരം ജേതാവായ സുൽത്താന് ആരാധകരും ഉണ്ടായിരുന്നു.സുൽത്താനെ കുട്ടിയെപ്പോലെയാണ് നോക്കുന്നതെന്ന് ഉടമ നരേഷ് ബെനിവാൾ വ്യക്തമാക്കിയിരുന്നു.

സുൽത്താൻ ജോട്ടെയുടെ പ്രശസ്തി രാജ്യത്തിനകത്തും പുറത്തും കൂടിയതോടെ ബീജത്തിനുള്ള ആവശ്യക്കാർ കൂടിയിരുന്നു.ഒരു കോടിയോളം രൂപയായിരുന്നു സുൽത്താന്റെ ഒരു വർഷത്തെ വരുമാനം.

രക്തസമ്മർദ്ദം കൂടി , മോൻസൺ മാവുങ്കൽ ആശുപത്രിയിൽ

L A T E S T |

കൊച്ചി : പുരാവസ്തു വില്പനക്കാരനെന്ന പേരിൽ വൻ തട്ടിപ്പുകൾ നടത്തിയ മോൻസൺ മവുങ്കലിനെ ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോടതിയിൽ ഹാജരാകുന്നതിന് മുൻപേ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തുന്നതിനിടയിലാണ് രക്ത സമ്മർദം കൂടിയതെന്ന് പറയുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനെ സ്കാനിങ്ങിന് വിധേയനാക്കി എന്നാണ് സൂചന.

വലിയ ആരോഗ്യ പ്രശനങ്ങൾ ഇല്ല എന്നാണ് ഡോക്ടറുമാരുടെ നിഗമനം.ആശുപത്രിയിൽനിന്ന് വിടുതൽ ലഭിക്കുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കച്ചവടം നടത്തി വരികയായിരുന്നു ഇദ്ദേഹം.അഞ്ചു പേരിൽ നിന്നായി 10 കോടിയോളം തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തത്.

പുരാവസ്തു തട്ടിപ്പ് കേസിലെ ബന്ധം, ആരോപണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സംശയം: കെ സുധാകരൻ

L I V E |

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസിലെ ബന്ധം സംമ്പന്ധിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.വിവാദങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സംശയിക്കുന്നതായും കെ സുധാകരൻ ആരോപണം ഉന്നയിച്ചു.

മൊൻസണുമായി ബന്ധമുണ്ട്,വീട്ടിൽ പോയിട്ടുണ്ട്.എന്നാൽ ഇടപാടുകളിൽ ഇടനില നിന്ന് എന്ന ആരോപണം നിഷേധിക്കുന്നു. കെട്ടിച്ചമച്ച കഥകളുമായി തന്നെ വേട്ടയുയാടുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.ഇപ്പൊൾ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്.

ഡോക്ടർ എന്ന നിലയിലാണ് അയാളുടെ വീട്ടിൽ പോയത്.ആ കാലത്ത് താൻ എംപിയോ മറ്റ് സ്ഥാനങ്ങൾ വഹിക്കുന്ന ആളോ അല്ല.ഏത് അന്വേഷണവും നടത്തി തെളിവുകൾ കണ്ടെത്തട്ടെ.

ഏതോ കറുത്ത ശക്തികൾ തന്നെ വേട്ടയാടുന്നു.കെ പി സി സി അധ്യക്ഷനായശേഷം അദ്ദേഹം തന്നെ വന്ന് കണ്ടിട്ടുണ്ട്.എത്ര തവണ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടിട്ടുണ്ട് എന്ന് എണ്ണി നോക്കിയിട്ടില്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

വി എം സുധീരൻ അയഞ്ഞില്ല,എ ഐ സി സി അംഗത്വവും രാജിവെച്ചു

L A T E S T |

തിരുവനന്തപുരം : കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജി വെച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് വി എം സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു.

രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു.സംസ്ഥാന നേതൃത്വം കടുത്ത ശ്രമങ്ങൾ നടത്തിയിട്ടും സുധീരൻ അയഞ്ഞില്ല എന്നതിന്റെ സൂചനയാണ് എ ഐ സി സി അംഗത്വത്തിൽനിന്നുള്ള രാജി.

കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ പി സി സി നേതൃത്തിന്റെ നിലപാടുകളിൽ സുധീരന് കടുത്ത എതിർപ്പുണ്ടായിരുന്നു.

സംസ്ഥാന നേതൃത്വം എടുത്ത പല തീരുമാനങ്ങളിലും അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു എന്നും പല തീരുമാനങ്ങളും അദ്ദേഹത്തോട് ആലോചിക്കാതെ എടുത്തതാണ് കടുത്ത തീരുമാനങ്ങൾക്ക് കാരണം എന്നാണ് സൂചന.

എ ഐ സി സി നേതൃത്വവും അവഗണിച്ചതായി അദ്ദേഹത്തിന് പരാതിയുണ്ട്.രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജി വെക്കുന്ന അന്ന് തന്നെ എ ഐ സി സി അംഗത്വവും രാജി വെച്ചുകൊണ്ടുള്ള മെയിൽ അയച്ചിരുന്നു.എന്നാൽ അതിന്റെ സ്ഥിരീകരണം ഇപ്പോഴാണ് ലഭിച്ചത്.ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരാനാണ് ആഗ്രഹം എന്ന നിലപാടാണ് സുധീരന് ഇപ്പോൾ ഉള്ളത്.

എന്നാൽ എ ഐ സി സി ദേശീയ നേതൃത്വവും കെ പി സി സി നേതൃത്വവും.സംസ്ഥാന നേതൃത്വത്തിൽ ഗ്രൂപ്പുകൾക്ക് അതീതനായ ഒരു നേതാവിനെ ഉയർത്തിക്കാട്ടാനുള്ള ശ്രമം നടത്തുന്നുണ്ട്.

ബൈക്കിൽ പോവുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിച്ചു:യുവാവിന് ദാരുണാന്ത്യം,ഭാര്യക്ക് ഗുരുതര പരിക്ക്

L A T E S T |

കണ്ണൂർ: ഇരിട്ടിക്കടുത്ത വള്ളിത്തോട് ബൈക്കിൽ പള്ളിയിലേക്ക് പോവുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിച്ചു.ഭർത്താവ് മരിച്ചു.ഇരിട്ടി പെരിങ്കരി സ്വദേശിയായ ജസ്റ്റിനാണ് ദാരുണാന്ത്യം. ഭാര്യ ജിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.

ഞായറാഴ്ച്ച രാവിലെ പള്ളിയിലേക്ക് പോവുകയായിരുന്ന ദമ്പതികളാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജസ്റ്റിൻ മരിച്ചു.ജിനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ദമ്പതികളെ അക്രമിച്ചിട്ടും കലിയടങ്ങാതെ ആന സമീപത്തുള്ള ലോറി കുത്തി മറിച്ചിടാനും ശ്രമിച്ചു.ഇതിനിടയിൽ ആനയുടെ കൊമ്പ് പൊട്ടി.ആന ഇപ്പോഴും സ്ഥലത്തു തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു കാട്ടാന പരിക്കേറ്റ നിലയിൽ ഇവിടെ എത്തിയിരുന്നു.കർണാടക കുടക് വനത്തിൽ നിന്ന് ആനകൾ കൂട്ടമായി ഇറങ്ങുന്നത് ഈ മേഖലയിൽ വലിയ ഭീഷണിയായിട്ടുണ്ട്.

കോവിഡ് കാലത്ത് ഭാഗ്യം തേടിയവരുടെ എണ്ണം കൂടി: തിരുവോണം ബംപറിൽ സർക്കാരിന് 30 കോടി ലാഭം

തിരുവനന്തപുരം : തിരുവോണം ബംപർ ലോട്ടറിയിൽ സംസ്ഥാന സർക്കാരിന് 30.54 കോടി ലാഭം.വിറ്റുവരവ് 126.56 കോടി രൂപ.ഭാഗ്യപരീക്ഷണത്തിന് ആളുകൾ കൂടിയപ്പോൾ സർക്കാരിന് ലാഭം കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് കോടി രൂപ കൂടുതൽ.

അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളിൽ ഒന്നൊഴിയാതെ വിറ്റുപോയി .12 കോടി സമ്മാനമുള്ള ടിക്കറ്റിന് 300 രൂപയായിരുന്നു വില.കോവിഡ് കാലമായിട്ടും ആളുകൾ ടിക്കറ്റ് വാങ്ങാൻ മത്സരിച്ചു.നറുക്കെടുപ്പ് ദിവസം ടിക്കറ്റിനായി പരക്കം പാഞ്ഞവർക്കൊന്നും ടിക്കറ്റ് കിട്ടിയില്ല.

തിരുവോണം ബംപറിൽ സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുക 54 കോടി രൂപയിൽ ജി എസ് ടി യും ഏജൻറ് കമ്മീഷനും കഴിഞ്ഞാൽ ബാക്കി 30 കോടിയുടെ ഭാഗ്യം ലഭിച്ചത് സർക്കാരിന്.കഴിഞ്ഞ ഓണം ബംപർ ടിക്കറ്റിന്മേൽ സർക്കാരിന് 23 കോടി രൂപയാണ് ലാഭം കിട്ടിയത്.എന്നാൽ 2017ലായിരുന്നു തിരുവോണം ബംപറിൽ റെക്കോർഡ് വിൽപ്പന.65 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത് .

സ്കൂൾ തുറക്കൽ : വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന്

L A T E S T |

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കും.

സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കം നടത്തുന്നതിന് വേണ്ട മാർഗ രേഖകൾ യോഗത്തിൽ തീരുമാനിച്ചേക്കും.നാളെ ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ഉന്നത തല യോഗം നടക്കുന്നതിനാലാണ് വിദ്യഭ്യാസ വകുപ്പിന്റെ യോഗം ഇന്ന് ചേരുന്നത്.

ഇന്നത്തെ യോഗത്തിൽ ഉരുത്തിരിയുന്ന നിർദേശങ്ങളും മാർഗ രേഖകളും നാളത്തെ സംയുക്ത യോഗത്തിൽ അവതരിപ്പിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.കോവിഡ് സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ വേണ്ടിവരുമെന്നതിനാലാണ് ഉന്നത തല യോഗം ചേരുന്നത്.

p r e v i o u s s t o r y |

http://www.jginews.in/planning-started-to-open-schools-says-education-minister-kerala/

photo credit |unicef.org

സ്കൂൾ തുറക്കൽ : കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ജാഗ്രത വേണമെന്ന് സുപ്രീം കോടതി

L I V E | ON AIR

ന്യൂഡൽഹി : സ്കൂൾ തുറക്കലിൽ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ജാഗ്രത വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.സ്കൂൾ തുറക്കണമെന്ന് കേന്ദ്ര സർക്കാരിനോടോ സംസ്ഥാന സർക്കാരുകളോടോ നിർബന്ധിക്കാൻ കഴിയില്ലെന്നും ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

എല്ലാ കുട്ടികളോടും സ്കൂളിൽ പോകണമെന്ന് നിർദേശിക്കാൻ കോടതിക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉചിതമായ തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുക്കട്ടെയെന്നും സുപ്രീം കോടതി പറഞ്ഞു.

കുട്ടികൾക്ക് വാക്‌സിനേഷൻ നല്കിയിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് സുപ്രീം കോടതി നിരീക്ഷണം.കേരളത്തിലെയും മഹാരാഷ്ട്രയിലെയും കോവിഡ് സാഹചര്യം കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. സ്കൂൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെയും രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചു.ഡൽഹി സ്വദേശിയായ ഒരു കുട്ടിയാണ് ഈ ഹർജി നൽകിയിരുന്നത്.

ചാരക്കേസ് ഗൂഢാലോചന : പ്രതികളുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കാൻ സിബിഐ സുപ്രീം കോടതിയിൽ

L A T E S T |

ന്യൂഡൽഹി : ചാരക്കേസ് ഗൂഢാലോചന പ്രതികളുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയിൽ ഹർജി നൽകി.

ഇന്റലിജൻസ് ബ്യുറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ,എസ് വിജയൻ,തമ്പി എസ് ദുർഗാദത്ത് ,പി എസ് ജയപ്രകാശ് എന്നിവരുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐ ആവശ്യം.

ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രതികളുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപെട്ടത്.

ആർ ബി ശ്രീകുമാറിനെപ്പോലുള്ളവർക്കെതിരെ ഉന്നയിക്കപ്പെട്ടത് ഗുരുതര ആരോപണങ്ങളാണെന്നും പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് കേസിന്റെ വേഗതയെ ബാധിക്കുമെന്നും സാക്ഷികൾ മൊഴി നല്കാൻ തയ്യാറാവില്ലെന്നും സിബിഐ സുപ്രീം കോടതിയിൽ പറഞ്ഞു.

വി എസ് എസ് സി യിൽ കമാൻഡൻറ് ആയിരുന്ന ആർ ബി ശ്രീകുമാറിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു എന്നും അടുത്ത ഒരു ബന്ധുവിന് ജോലി നൽകണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്നായിരുന്നു ഇതെന്നും നമ്പി നാരായണൻ സിബിഐ ഡി വൈ എസ് പി സുനിൽ സിങ് റാവത്തിന് മൊഴി നൽകിയിട്ടുണ്ട്.

ഭാവിയിൽ ദു:ഖിക്കേണ്ടിവരുമെന്നും ആർ ബി ശ്രീകുമാർ ഭീഷണിപ്പെടുത്തിയതായി നമ്പി നാരായണന്റെ മൊഴിയുണ്ട്.ഈ മൊഴി സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് സിബിഐ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.

സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെത്തയും അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവും സുപ്രീം കോടതിയിൽ ഹാജരാകും.

പ്രധാനമന്ത്രിയുടെ ജന്മ ദിനത്തിൽ രണ്ടരക്കോടി വാക്‌സിനേഷൻ,ലോകത്ത് ഇന്ത്യ ഒന്നാമത്

incredible india |

ന്യൂഡൽഹി : പ്രധാനമന്ത്രിയിലൂടെ ജന്മ ദിനത്തിൽ കോവിഡ് വാക്‌സിനേഷനിൽ പുതിയ ചരിത്രം രചിച്ച് ഇന്ത്യ.വെള്ളിയാഴ്ച്ച മാത്രം രണ്ടരക്കോടിയിലേറെ പേർക്ക് വാക്‌സിൻ നൽകി ലോകത്ത് ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വാക്‌സിൻ നൽകിയ പദവി ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്ത വാക്‌സിൻ ഡോസുകൾ വെള്ളിയാഴ്ച രാത്രിയോടെ 79.33 കോടി കവിഞ്ഞു.ഇതിൽ 20 കോടിയോളം പേർക്ക് രണ്ടാം ഡോസ് ലഭിച്ചു.കോവിന് ആപ്പിൾ 65.95 കോടി പേർ രജിസ്‌ട്രേഷൻ നടത്തി.

കേന്ദ്ര മന്ത്രിമാർ ,ബിജെപി പ്രവർത്തകർ നിരവധി സന്നദ്ധ സംഘടനകൾ തുടങ്ങി പരിശീലനം ലഭിച്ച പത്ത് ലക്ഷത്തോളം പേർ നേരിട്ട് പങ്കാളികളായ യജ്ഞമാണ് വെളളിയാഴ്ച നടന്നത്.രാവിലെ 11 മണി ആകുമ്പോഴേക്ക് തന്നെ വാക്‌സിനേഷൻ ഒരു കോടി പിന്നിട്ടിരുന്നു.രണ്ടു കോടി കടന്ന് യജ്‌ഞം പുരോഗമിക്കുകയാണെന്നും ഇന്ത്യ നേടിയ പുതിയ റെക്കോർഡ് പ്രധാനമന്ത്രിക്ക് ജന്മ ദിന സമ്മാനമായി നൽകുകയാണെന്നും ആരോഗ്യമന്ത്രി മന്സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

ഇത് നാലാം തവണയാണ് പ്രതി ദിന വാസിനേഷൻ ഒരു കോടി കടക്കുന്നത്.

https://twitter.com/mansukhmandviya/status/1438842920249925635

കണക്കില്ലാത്ത അക്കൗണ്ടുകൾ,അജ്ഞാത നിക്ഷേപകർ, നിയമങ്ങളെ വെല്ലുവിളിച്ച് എ ആർ നഗർ ബാങ്ക്

L A T E S T |

മലപ്പുറം : എ ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ഓരോന്നായി പുറത്തു വന്നിട്ടും നടപടികളില്ല.

സഹകരണ വകുപ്പും സംസ്ഥാന സർക്കാരും എ ആർ നഗർ ബാങ്കിന്റെ ക്രമക്കേടുകൾക്ക് മുന്നിൽ നടപടിയെടുക്കാൻ മടിച്ചു നിൽക്കുന്നത് രാഷ്ട്രീയ ഒത്തു തീർപ്പാണെന്ന ആരോപണങ്ങൾക്ക് ബലം പകരുന്നു.

കണക്കില്ലാത്ത അക്കൗണ്ടുകളും അജ്ഞാതരായ നിക്ഷേപകരും നിക്ഷേപകരിൽ അവ്യക്തതയും വ്യാപകമാണെന്നാണ് പരാതി.50839 അംഗങ്ങളുള്ള ബാങ്കിൽ നിക്ഷേപകരായി 80000 ആളുകളുണ്ട്.ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ 257 സംശയകരമായ അക്കൗണ്ടുകൾ കണ്ടെത്തിയിരുന്നു.

2017 മുതൽ ഇന്നലെ വരെയുള്ള ദിവസങ്ങളിൽ 12 അനേഷണ റിപ്പോർട്ടുകളിലായി കോടികളുടെ ക്രമക്കേട് നടന്നതായി മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മുന്നിലെത്തിയിട്ടുണ്ട്. തിരുരങ്ങാടി അസിസ്റ്റന്റ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണങ്ങളിലും തിരിമറികൾ കണ്ടെത്തി.

കോടികളുടെ വായ്പ വാങ്ങിയ പല അക്കൗണ്ടുകളിലും ഉടമകളുടെ വിവരം ലഭ്യമല്ല.നിരവധി പരാതികൾ വിവിധ കോണിൽ നിന്ന് ഉയർന്നെങ്കിലും ബാങ്കിന്റെ തന്നെ അഡ്മിനിസ്ട്രറ്റ്ററായ ഹരികുമാറിനെയാണ് അന്വേഷണത്തിനായി നിയമിച്ചത് . . ഈ ഉത്തരവാണ് പിന്നീട് കോടതി റദ്ദാക്കിയത് .

ഈ കോടതി ഉത്തരവിന്റെ പേര് പറഞ്ഞാണ് സഹകരണ വകുപ്പും സംസ്ഥാന സർക്കാരും അന്വേഷണത്തിൽ മെല്ലെപ്പോക്ക് നയം തുടരുന്നത്.ഒടുവിൽ നടന്ന ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നാലര കോടിയാണ് ബാങ്കിന്റെ ബാധ്യത എന്ന് പറയുമ്പോൾ 15 കോടിയോളം ബാധ്യത ഉണ്ടെന്നാണ് ഹരികുമാർ പറയുന്നത്.

ബാങ്കിന്റെ തിരിമറികൾ സംബന്ധിച്ച് ഭരണ കക്ഷിയിലെ തന്നെ എം എൽ എ ആയ കെ ടി ജലീൽ മുറവിളി കൂടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ജലീലിനെ തള്ളിപ്പറയുന്ന അവസ്ഥയാണ് ഉണ്ടായത്.പി കെ കുഞ്ഞാലിക്കുട്ടിയെ ലക്‌ഷ്യം വെച്ചുള്ള കെ ടി ജലീലിന്റെ ആരോപണങ്ങളിൽ ബാങ്കിനെ വലിച്ചിഴക്കുകയാണെന്നാ ണ് ബാങ്ക് ഭരണ സമിതിയുടെ ആരോപണം.

ബാങ്കിലെ അക്കൗണ്ട് ഉടമകളുടെ കെ വൈ സി സർപ്പിക്കുന്നതിലും നിയമ ലംഘനമുണ്ടായി.എന്നാൽ കെ വൈ സി സംവിധാനം നിലവിൽ വരുന്നതിന് മുൻപുള്ള അക്കൗണ്ടുകൾ ഉണ്ടെന്നാണ് ബാങ്കിന്റെ വാദം.വ്യാജ അക്കൗണ്ടുകളും വിലാസങ്ങളും ഉപയോഗിച്ച് എങ്ങിനെ വായ്പകൾ സംഘടിപ്പിച്ചു എന്ന കാര്യത്തിലും ഒരു അന്വേഷണവും ഇല്ല.

നിരവധി പരാതികൾ ഉയർന്നിട്ടും സംസ്ഥാന സർക്കാരും സഹകരണ വകുപ്പും അന്വേഷണം നടത്താതെ മാറി നിൽക്കുന്നത് രാഷ്ട്രീയ ഒത്തു തീർപ്പിന്റെ ഭാഗമാണെന്നാണ് ആക്ഷേപം.ജലീൽ ഉന്നയിച്ച പി കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെയുള്ള ആരോപണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല വിഷയം എന്നും ആരോപണം ഉയർന്നു കഴിഞ്ഞു.

മംഗളൂരുവിലെ നിപ ആശങ്ക ഒഴിഞ്ഞു, പരിശോധന ഫലം നെഗറ്റീവ്

L A T E S T |ON AIR

മംഗളുരു : മംഗളുരുവിലെ നിപ ആശങ്ക ഒഴിഞ്ഞു.സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന്റെ പരിശോധനാഫലം നെഗറ്റിവ് ആയി.പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽനിന്നുള ഫലം അൽപംമുൻപാണ് ലഭ്യമായത്.

രോഗ ലക്ഷണമുണ്ടായിരുന്ന ലാബ് ടെക്നിഷ്യനെയും കൂടെ ജോലി ചെയ്തവരെയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. മംഗളൂരുവിൽ നിപ ലക്ഷണം കണ്ട പശ്ചാത്തലത്തിൽ കർണാടക ത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു .

സർക്കാർ ആശുപത്രിയിലോ സ്വാകാര്യ ആശുപത്രിയിലോ സമാന ലക്ഷണങ്ങൾ ഉള്ള കേസുകൾ റിപ്പോർട്ട് ചെയ്താൽ അറിയിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു .

ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മംഗളുരു ആരോഗ്യ വകുപ്പ് അറിയിച്ചു.

p r e v i o u s s t o r y |

http://www.jginews.in/private-hospital-lab-technician-having-symptoms-of-nipah-in-managluru-karnataka-declared-alert/

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും

L A T E S T |

കാസർഗോഡ് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി.

മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകി എന്ന കേസിലാണ് ചോദ്യം ചെയ്യൽ.മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി വി വി രമേശന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസ്.

ചോദ്യം ചെയ്യലിന് സുരേന്ദ്രൻ ഹാജരാകുമെന്നാണ് സൂചന. അന്വേഷണം മന്ദഗതിയിലാണെന്ന പരാതി ഉയർന്നതിനാലാണ് പോലീസ് നടപടികൾ.കെ സുന്ദരയിൽ നിന്ന് രണ്ട് ലക്ഷം രൂപയും സമ്മാനമായി കിട്ടിയ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.പണം നൽകിയ ആളുകളുടേതടക്കം നിരവധിപേരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു.

കെ പി അനിൽ കുമാർ എ കെ ജി സെന്ററിൽ, കോടിയേരി ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു

L I V E |on air

തിരുവനന്തപുരം : കോൺഗ്രസ്സിൽനിന്നുള്ള രാജി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം മുൻ കോൺഗ്രസ് നേതാവ് കെ പി അനിൽ കുമാർ എ കെ ജി സെന്ററിലെത്തി.

എ കെ ജി സെന്ററിലെത്തിയ അനിൽ കുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു.

കേരളത്തിൽ നിലപാടുകളുള്ള പാർട്ടി സിപി എം മാത്രമാണെന്ന് ജനങ്ങൾക്ക് എല്ലാവർക്കും അറിയാമെന്നും വരും ദിവസങ്ങളിലും കോൺഗ്രസ് വിട്ട് സിപിഎമ്മിൽ വരുന്ന ആളുകളെ കാണാമെന്നും കോടിയേരി പറഞ്ഞു.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് കോൺഗ്രസ് വിട്ട് നേതാക്കൾ പോലും സി പി എമ്മിൽ ചേരാൻ വരുന്നതെന്ന് കോടിയേരി പറഞ്ഞു.ഇങ്ങനെ നേതൃ സ്ഥാനങ്ങളിൽ നിന്ന് പോലും മറ്റുള്ള പാർട്ടി വിട്ടു വരുന്നവർക്ക് അർഹമായ സ്ഥാനം സി പി എം എന്നും നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു

L I V E |ON AIR

മംഗളുരു : മുൻ കേന്ദ്രമന്ത്രിയും എ ഐ സി സി അംഗവുമായ ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു.80 വയസായിരുന്നു. മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ജൂലൈ മാസം അദ്ദേഹത്തിന്റെ വസതിയിൽ യോഗ ചെയ്യുന്നതിനിടയിൽ വീണ് തലയ്ക്ക് പരിക്ക് പറ്റിയിരുന്നു. നേരത്തെയും പലവിധ ശാരീരിക അവശതകൾ അനുഭവിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില പെട്ടന്ന് വഷളാവുകയായിരുന്നു.

1941 കർണ്ണാടകത്തിലെ ഉഡുപ്പിയിൽ ജനിച്ച ഓസ്‌കർ ഫെർണാണ്ടസ് 18 വർഷക്കാലം ഉഡുപ്പി എം പി യായി പ്രവർത്തിച്ചു.എ ഐ സി സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം രാജീവ് ഗാന്ധിയുടെ കാലഘട്ടത്തിലാണ് ദേശീയ തലത്തിൽ ശ്രദ്ധേയനായത്.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാർലമെന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

പാർലമെൻററി ചുമതലകൾക്കിടയിലും പാർട്ടി പ്രവർത്തനത്തിൽ അതീവ ശ്രദ്ധ ചെലുത്തിയ കോൺഗ്രസ് നേതാവായിരുന്നു ഓസ്കാർ ഫെർണാണ്ടസ്.

പാലാ ബിഷപ്പിന് ബിജെപി പിന്തുണ,ഭീഷണിപ്പെടുത്തി വായടപ്പിക്കുന്ന കാലം കഴിഞ്ഞെന്ന് കെ സുരേന്ദ്രൻ

L A T E S T |

കോഴിക്കോട് : പാലാ ബിഷപ്പിന് ബിജെപി പിന്തുണ.പ്രതികരിക്കാൻ ശേഷിയില്ലാത്തവരെ ഭീഷണിപ്പെടുത്തി വായടപ്പിക്കുന്ന കാലം കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലാ ബിഷപ് പറഞ്ഞത് യാഥാർഥ്യമാണെന്നും നാർക്കോട്ടിക് ജിഹാദിൽ സാധൂകരിക്കാവുന്ന തെളിവുകൾ ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ക്രിസ്ത്യൻ വോട്ടുകളടക്കം വാങ്ങി അധികാരത്തിലെത്തുന്ന ഇടത് വലത് രാഷ്ട്രീയ പാർട്ടികൾക്ക് മനഃസാക്ഷിയില്ല.തിരഞ്ഞെടുപ്പ് ഇനി അടുത്ത കാലത്തൊന്നും ഇല്ലാത്തതിനാൽ ഇവർക്ക് എന്തും പറയാം.നിത്യവും നടക്കുന്ന സംഭവങ്ങളും വാർത്തകളും പരിശോധിച്ചാൽ തന്നെ ബിഷപ് പറഞ്ഞ പല കാര്യങ്ങളും യാഥാർഥ്യമാണെന്ന് മനസിലാകും.

ജോസഫ് മാഷുടെ കൈ വെട്ടിയപ്പോൾ കേരളീയ ജന സമൂഹത്തിന് പ്രതികരിക്കാൻ കഴിയാതെ പോയത് ഭീഷണികൊണ്ടാണെന്നും,ഇനി ആ ഭീഷണി ഇനി വിലപ്പോവില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡൽഹിയിൽ കനത്ത മഴ: വിമാനത്താവളത്തിൽ വെള്ളം കയറി , വിമാനങ്ങൾ റദ്ദാക്കിയേക്കും

L I V E | ON AIR

ന്യൂഡൽഹി : കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വെള്ളം കയറി.വിമാന സർവീസുകൾ പലതും തടസപ്പെട്ടു.

46 വർഷത്തിനിടെ പെയ്ത ഏറ്റവും ഉയർന്ന മഴയിൽ വിമാനത്താവള ത്തിനുള്ളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച്ച ഡൽഹിയിൽ 1000 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.കനത്ത മഴ ഇപ്പോഴും തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഏപ്രണിൽ നിർത്തിയിട്ട വിമാനത്തിനുള്ളിൽ വെള്ളം കയറിയതായ വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്.ഇൻഡിഗോ,സ്‌പൈസ് ജെറ്റ് വിമാനങ്ങൾ റദ്ദാക്കിയേക്കുമെന്ന് അധികൃതർ സൂചന നൽകി.ഈ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടുന്നവർ ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കി മാത്രമേ യാത്ര പുറപ്പെടാവു എന്ന് കമ്പനി വക്താക്കൾ അറിയിച്ചു.

പെട്ടന്നുള്ള കനത്ത മഴയാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായതെന്നും പ്രശ്നങ്ങൾ പരിഹരിച്ചു വരുന്നതായും ഡൽഹി വിമാനത്താവള അധികൃതർ ട്വിറ്ററിൽ അറിയിച്ചു.

photo credit |ndtv.com

https://twitter.com/ANI/status/1436567656648241157?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1436567656648241157%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fheavy-rain-water-logged-in-parts-of-delhi-indira-gandhi-airport-1.5992679

നിപ നിയന്ത്രണ വിധേയം,പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റിവ്: ആരോഗ്യമന്ത്രി

L A T E S T |

കോഴിക്കോട് : നിപ പൂർണമായും നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

നിപ സംശയത്തിൽ ഇതുവരെ പരിശോധിച്ച മുഴുവൻ സാമ്പിളുകളും നെഗറ്റിവ് ആണെന്ന് മന്ത്രി പറഞ്ഞു.ചെറിയ സംശയമുള്ള സാമ്പിളുകൾ പോലും പരിശോധിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഇതോടെ നിപ ബാധിച്ച് 12 വയസുകാരൻ മരിച്ച ശേഷമുള്ള ആശങ്ക പൂർണമായും നീങ്ങി

ആശങ്കകൾ ഒഴിഞ്ഞെങ്കിലും നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും തുടരും.നിപ സംശയത്തിൽ 48 മണിക്കൂർ നിർത്തിവെച്ച വാക്‌സിനേഷൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. മൊബൈൽ ലാബുകൾ വഴിയും വാക്‌സിനേഷൻ നൽകുന്നുണ്ട്.

ഭീതി ഒഴിഞ്ഞെങ്കിലും അതീവ ജാഗ്രത തുടരുന്ന പശ്ചാത്തലത്തിൽ പുണെയിൽ നിന്നെത്തിയ വിദഗ്ധ സംഘം ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച പ്രത്യേക ലാബിൽ ചെറിയ ലക്ഷണങ്ങൾ ഉള്ളവരെപോലും പരിശോധിക്കുന്നുണ്ട്. ആർക്കും ഇതുവരെയായി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിൽ ഓസോൺ അളവ് കൂടി :കണ്ണൂരിൽ ലഭ്യമായത് ശുദ്ധവായു, ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോർട്ട്

കണ്ണൂർ : ലോക്ക് ഡൗണിലെ അടച്ചുപൂട്ടൽ കാലത്ത് കണ്ണൂരിലെ ജനങ്ങൾ ശ്വസിച്ചത് ശുദ്ധ വായു .കണ്ണൂർ ജില്ലയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ അളവ് ലോക്ക് ഡൗൺ കാലത്ത് കൂടിയതായി ശാസ്ത്രസംഘത്തിന്റെ പഠന റിപ്പോർട്ട്.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളുടെയും പൊടി പടലങ്ങളുടെയും വ്യതിയാനങ്ങളും ഇതുവഴി കണ്ണൂർ ജില്ലയിലെ ഭൗമോപരിതല അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളുമാണ് പഠന വിധേയമാക്കിയത്.ഈ പഠന റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഡാറ്റാ ബേസ് ഓഫ് കോവിഡ് -19 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ച് അവസാനം ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങളായ കാർബൺ മോണോക്‌സൈഡ്,നൈട്രസ് ഓക്‌സൈഡുകൾ, അമോണിയ, സൾഫർ ഓക്‌സൈഡുകൾ,വിവിധതരം അസ്ഥിര ജൈവ വാതകങ്ങൾ, പൊടി പടലങ്ങൾ എന്നിവയുടെ സാന്ദ്രത വളരെ കുറഞ്ഞിരുന്നു.

ഇക്കാരണത്താൽ ഭോമോപരിതലത്തിൽ പതിച്ച സൂര്യപ്രകാശത്തിന്റെ സാന്ദ്രതയും ഹരിത ഗൃഹ വാതകമായ ഓസോണിന്റെ അളവും കൂടിയതായാണ് പഠന റിപ്പോർട്ട്. കണ്ണൂരിലെ അന്തരീക്ഷ വായുവിന്റെ ഗുണ നിലവാര സൂചിക ഉയർന്നതായും പഠനം രേഖപ്പെടുത്തി.

ഈ കണ്ടെത്തലുകൾ അമേരിക്കയിൽ പ്രസിദ്ധീകരിക്കുന്ന പീർ ജെ യുടെ പരിസ്ഥിതി ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു.ഈ ഗവേഷണ പ്രബന്ധത്തിനാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.

ട്രിപ്പിൾ ലോക്ക് ഡൗൺ കാലത്ത് കണ്ണൂരിലെ അന്തരീക്ഷത്തിലെ വായുവിന്റെ ഉയർന്ന ഗുണ നിലവാര സൂചിക രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചു.

കണ്ണപുരം മൊട്ടമ്മൽ സ്വദേശിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഭൗതിക ശാസ്ത്രം അസി.പ്രൊഫസറുമായ ടി നിഷാന്ത്,കണ്ണൂർ സർവകലാശാല അന്തരീക്ഷ ശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ.എം കെ സതീഷ് കുമാർ,കുസാറ്റ് റഡാർ വിഭാഗം ശാസ്ത്രജ്ഞനായ കുടിയാന്മല സ്വാദേശി എം ജി മനോജ് എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

കെ എസ് ആർ ടി സി കെട്ടിടങ്ങളിൽ മദ്യശാല: സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ

L A T E S T |

തിരുവനന്തപുരം : കെ എസ് ആർ ടി സി കെട്ടിടങ്ങളിൽ മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.സർക്കാർ ആലോചിച്ചി ട്ടു പോലുമില്ലാത്ത ഒരു കാര്യത്തിന്മേലാണ് ചർച്ചകൾ നടക്കുന്നത്.

ബീവറേജ്‌സ് ഔട്ട് ലെറ്റുകൾ മാറ്റണമെന്ന കോടതി നിർദേശം പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി ഗോവിന്ദൻ പറഞ്ഞു.

കെ എസ് ആർ ടി സി കെട്ടിടങ്ങളോട് ചേർന്ന് മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയോടെയാണ് ഈ വിഷയത്തിൽ വിവാദങ്ങളും ചർച്ചകളും ഉണ്ടായത്.

കെ എസ് ആർ ടി സി ഡിപ്പോകളിലെ ഒഴിഞ്ഞ കെട്ടിടങ്ങളിൽ മറ്റ് സ്ഥാപനങ്ങൾ പോലെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ബെവ്‌കോ ഔട്ട് ലെറ്റുകൾ തുടങ്ങുന്നതിന് തടസമില്ലെന്നാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്.കെ എസ് ആർ ടി സി യുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകും ഇതെന്നും ആന്റണി രാജു പ്രത്യാശിച്ചിരുന്നു.

ഞായറാഴ്ച്ച ലോക്ക് ഡൗണും രാത്രികാല കർഫ്യുവും പിൻവലിച്ചേക്കും

L I V E |

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.

ഞായറാഴ്ച്ചകളിലെ ലോക്ക് ഡൗണും രാത്രികാല കർഫ്യുവും പിൻവലിച്ചേക്കും.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അൽപ്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും.

മുഖ്യമന്ത്രി അധ്യക്ഷനായ കോവിഡ് അവലോകന യോഗത്തിലെതാണ് തീരുമാനം.എന്നാൽ കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളിലെ വാർഡ് തല നിയന്ത്രണവും ലോക്ക് ഡൗണും മാത്രം നടപ്പാക്കാനാണ് സാധ്യത.

കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടിവരുമെന്നും നിലവിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിപ :സംശയം റംബൂട്ടാനിലേക്ക്, ആശ്വാസമായി പരിശോധന ഫലം, 8 സാമ്പിളുകളും നെഗറ്റിവ്

L A T E S T |

കോഴിക്കോട് : ചാത്തമംഗലത്ത് നിപ ബാധിച്ച് 12 വയസുകാരൻ മരിച്ച സംഭവത്തിൽ റംബൂട്ടാൻ തന്നെയാകാം രോഗ കാരണമായത് എന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ്.കുട്ടിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട 8 പേരുടെയും ഫലം നെഗറ്റിവ് ആയതും കുട്ടി റംബൂട്ടാൻ പഴം കഴിച്ചിരുന്നു എന്നതും വിലയിരുത്തിയാണ് ഇത്.

കുട്ടി ബന്ധു വീട്ടിൽ പോയപ്പോഴാണ് റംബൂട്ടാൻ പഴം കഴിച്ചത്.കേന്ദ്ര സംഘത്തിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും പരിശോധനയിൽ വവ്വാലുകളുടെ ആവാസ സ്ഥലവും അതിനടുത്തായി കണ്ടെത്തിയതും സംശയം വർധിപ്പിക്കുന്നു.നിപ വീണ്ടും പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിൽ കോഴിക്കോടിനെ പ്രത്യേക ജാഗ്രതയോടെ വീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

നിപ ആദ്യം വന്ന അവസ്ഥയിൽ നിന്ന് എല്ലാവരും മാറിയതും മാസ്ക് ഉപയോഗവും അണു നശീകരണവും സാമൂഹിക അകലവും എല്ലാവരും ശീലിച്ചതും പ്രതിരോധ പ്രവർത്തനങ്ങൾ എളുപ്പമാക്കി.അടിയന്തിര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടിന്റെ താത്കാലിക ലാബ് പ്രവർത്തനം തുടങ്ങിയതും രോഗ നിർണയത്തെയും പ്രതിരോധ പ്രവർത്തനങ്ങളെയും കൂടുതൽ എളുപ്പമാക്കിയെന്ന് അവർ പറഞ്ഞു.

പരിശോധിച്ച 8 പേരുടെ ഫലം നെഗറ്റിവായത് താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും രോഗ ഉറവിടം കണ്ടെത്തുന്നത് വരെ അതി ജാഗ്രത വേണം.കോഴിക്കോട് മെഡിക്കൽ കോളേജിലെ വി ആർ ഡി വാർഡിലാണ് പുണെ എൻ ഐ വി ,ആലപ്പുഴ എൻ ഐ വി എന്നിവരുടെ സഹായത്തോടെ അടിയന്ത്രിയമായി പ്രത്യേക ലാബ് തുറക്കാൻ കഴിഞ്ഞത്.

നിപ വൈറസ് പരിശോധനയ്ക്കുള്ള ആർ ടി പി സി ആർ,പോയിന്റ് ഓഫ് കെയർ ഇനി പരിശോധനകളാണ് ഈ ലാബിൽ നടക്കുക. പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും,റീ ഏജന്റും അനുബന്ധ ഉപകരണങ്ങളും പുണെയിൽനിന്നും ആലപ്പുഴയിൽ നിന്നും ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളെ തുടർന് എളുപ്പത്തിൽ ലഭ്യമാകുകയായിരുന്നു.

കോഴിക്കോട് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു: ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

BIG BREAKING |LIVE

കോഴിക്കോട് : കോഴിക്കോട് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 12 വയസുകാരനായ കുട്ടി കുട്ടി മരിച്ചു.

ആരോഗ്യമന്ത്രി വീണ ജോർജ് ഇക്കാര്യം സ്ഥിരീകരിച്ചു.

പനി കുറയാത്തതിനെ തുടർന്നാണ് 4 ദിവസം മുൻപ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയ കുട്ടിക്ക് മസ്തിഷ്ക ജ്വരവും ഉണ്ടായിരുന്നു.രാത്രിയോടെ ആരോഗ്യ നില വഷളാവുകയും പുലർച്ചെ 4.45 മരണം സംഭവിക്കുകയുമായിരുന്നു.

പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടിലെ മൂന്ന് പരിശോധനാഫലവും പോസിറ്റിവാണെന്ന് ആരോഗ്യമത്രി വീണ ജോർജ് അറിയിച്ചു. ശനിയാഴ്ച രാത്രി ഫലം ലഭ്യമായ ഉടൻ തന്നെ ഉന്നത തല യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തിയെന്നും ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോടേക്ക് പുറപ്പെടും മുൻപ് മാധ്യമങ്ങളെ അറിയിച്ചു.
ആരോഗ്യ മന്ത്രിയും കേന്ദ്രസംഘവും കോഴിക്കോട്ടേക്ക് തിരിച്ചു,ഉടൻ ഉന്നതതല യോഗം
തിരുവനന്തപുരം : കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രി വീണ ജോർജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.ഉടൻ ഉന്നത തലയോഗം.

കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സമ്പർക്കമുള്ള മറ്റുള്ളവരും ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാണ്.വൈറസ് ബാധ സ്ഥിരീകരിച്ച മേഖലയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടിട്ടുണ്ട്.കുട്ടിയെ നേരത്തെ ചികിൽസിച്ചു ഡോക്ടർമാരെയും ആരോഗ്യപ്രവർത്തക രെയും നിരീക്ഷണത്തിലാക്കി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക നിപ വാർഡ് തുറക്കും.സമാന ലക്ഷണങ്ങളുമായി കോഴിക്കോട്ടെ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടങ്ങി.

കോഴിക്കോട് മുന്നൂർ ഭാഗത്തുള്ള കുട്ടിയാണ് മരിച്ചത്.ഈ പ്രദേശത്തേക്കുള്ള ഗതാഗതം പൂർണമായി അടച്ചു.രാവിലെ 10 മണിക്ക് കുട്ടിയുടെ സംസ്കാരം നടക്കുന്ന പ്രദേശത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിലും കടുത്ത നിയന്ത്രണങ്ങൾ.2018ൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോകോൾ പാലിച്ചായിരിക്കും നടപടിക്രമങ്ങൾ.

2018 മേയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ ബാധ സ്ഥിരീകരിച്ചത്.കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലായിരുന്നു നിപ ബാധ കണ്ടെത്തിയത്.

ഭയപ്പെട്ടതുപോലെ കോവിഡ് വർധനവില്ല : നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഭയപ്പെട്ടതുപോലെയുള്ള കോവിഡ് വർധനവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് തീരുമാനം.ഞായറാഴ്ചകളിലെ ലോക്ക് ഡൗണും രാത്രികാല കർഫ്യുവും തുടരും.ഇത് തുടരണോ എന്ന കാര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും.

കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നമ്മൾ പോകുന്നത്.അതിലൂന്നിയ തീരുമാനങ്ങളായിരിക്കും ഇനി ഉണ്ടാവുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനവില്ല.കഴിഞ്ഞ മൂന്നാഴ്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനെടുത്തവരിലും അപൂർവമായി രോഗം സ്ഥിരീകരിക്കുന്നതായി കാണുന്നുണ്ട്.പക്ഷെ രോഗം ഗുരുതരമാകുന്നത് വളരെ വിരളമാണ്.അതുകൊണ്ട്തന്നെ വാക്‌സിൻ എടുത്തവർ രോഗം വരുന്നതിൽ ആശങ്കപ്പെടേണ്ടതില്ല.

അനുബന്ധ രോഗങ്ങളുള്ളവർ എത്രയും പെട്ടന്ന് വാക്‌സിൻ സ്വീകരിക്കണം. കോവിഡിനെതിരെ ' ബി ദ വാരിയർ' എന്ന കാമ്പയിനും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.കോവിഡിനെതിരെ എല്ലാവരും പ്രതിരോധ പോരാളികളാവുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷകൾ നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു

L I V E |

ന്യൂഡൽഹി : സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഒരാഴ്ചത്തേക്കാണ് സ്റ്റേ.കോവിഡ് വ്യാപകമായ പശ്ചാത്തലത്തിലും പരീക്ഷ ഓഫ് ലൈനായി നടത്താനുള്ള തീരുമാനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

എന്നാൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സെപ്‌റ്റംബർ 5 നായിരുന്നു പരീക്ഷകൾ തുടങ്ങേണ്ടിയിരുന്നത്.

ജസ്റ്റിസുമാരായ എ എൻ ഖൽവിക്കർ , ഋഷികേശ് റോയ്,സി ടി രവികുമാർ എന്നിവർ ഉൾക്കൊള്ളുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലായിരിക്കെ ഓഫ് ലൈൻ പരീക്ഷ നടത്താൻ തീരുമാനമെടുത്ത സർക്കാർ നിലപാടിൽ കോടതി അത്ഭുതം രേഖപ്പെടുത്തി.

ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിൽ അസംതൃപ്തി അറിയിച്ച കോടതി സെപ്‌റ്റംബർ 13 നകം നിലപാട് വ്യക്തമാകാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി.35000 പ്രതിദിന രോഗികൾ ഉള്ള സംസ്ഥാനത്ത് കുട്ടികളെ പരീക്ഷക്കയച്ച് റിസ്‌ക് എടുക്കേണ്ട കാര്യമുണ്ടോ എന്ന് ജസ്റ്റിസ് ഖൽവിക്കർ വാക്കാൽ ചോദിച്ചു.

തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശിയാണ് പരീക്ഷ നടത്തിപ്പിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

കേരളത്തിൽനിന്നുള്ള കർഷകരുടെ ദേഹത്ത് ചാപ്പ കുത്തി കർണാടക,വ്യാപക പ്രതിഷേധം

| കേരളത്തിൽനിന്നുള്ള കർഷകന്റെ കൈപ്പത്തിയിൽ തൊലിപ്പുറത്ത് ചാപ്പ കുത്തിയതിന്റെ ദൃശ്യം |

E X C L U S I V E |

മാനന്തവാടി : കേരളത്തിൽനിന്നുള്ള കർഷകരുടെ ദേഹത്ത് കർണാടക സർക്കാർ ഉദ്യോഗസ്ഥർ ചാപ്പ കുത്തിയത് വിവാദത്തിലേക്ക്.

കോവിഡ് സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പ്രാകൃതമായ രീതിയിൽ കർഷകരുടെ ദേഹത്ത് ചാപ്പ കുത്തിയത്.

കഴിഞ്ഞ ദിവസമാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്. വായനാട്ടിലെ കർണാടക അതിർത്തി പ്രദേശങ്ങളിലുള്ള നിരവധി കർഷകർ പാട്ടത്തിനും മറ്റും ഭൂമിയെടുത്ത് കർണാടകത്തിൽ കൃഷി ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ കാർഷികാവശ്യത്തിനായി കർണാടകത്തിലേക്ക് പോയ കർഷകരുടെ ദേഹത്താണ് ഉദ്യോഗസ്ഥർ ചാപ്പ കുത്തിയത്. അതിർത്തിയിൽ പരിശോധനയ്ക്കായി വാഹനം നിർത്തിയപ്പോൾ ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും രണ്ട് ഡോസ് വാക്‌സിനെടുത്ത രേഖകളും കാണിച്ചെങ്കിലും ഫലമുണ്ടായില്ല എന്നാണ് കർഷകർ പറയുന്നത്.

ഉദ്യോഗസ്ഥർ വഴങ്ങാത്തതിനെ തുടർന്ന് ചെറിയ വാക്കേറ്റം ഉണ്ടായെങ്കിലും വലിയ മുദ്രയുള്ള സീൽ ഇവരുടെ കൈപ്പത്തിയിൽ തൊലിപ്പുറത്ത് പതിക്കുകയായിരുന്നു.വോട്ടിംഗ് മഷിപോലെയുള്ള മായ്ച്ചു കളയാൻ പറ്റാത്ത മഷി ഉപയോഗിച്ചാണ് ചാപ്പ കുത്തിയിരിക്കുന്നത്.

സംഭവം സംബന്ധിച്ച് ചാപ്പ കുത്തലിന് വിധേയരായ കർഷകർ , കർണാടകത്തിൽ കൃഷിചെയ്യുന്ന കർഷക സംഘടനയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്പരാതി നൽകിയിട്ടുണ്ട്.

എന്നാൽ കേരളത്തിൽനിന്നുള്ള കർഷകരുടെ മേൽ ഇത്തരം പ്രവർത്തനം ചെയ്തത് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നാണ് കർണാടക ഉദ്യോഗസ്ഥർ പറയുന്നത്.ചെക്ക് പോസ്റ്റ് വഴി നിരന്തരം യാത്ര ചെയ്യേണ്ടുന്നവരായതിനാൽ രേഖകൾ പരിശോധിക്കാനുള്ള കാലതാമസം ഒഴിവാക്കാനാണ് സീൽ പതിപ്പിച്ചത് എന്നാണ് ഇവരുടെ വിശദീകരണം.

രണ്ട് ഡോസ് വാക്‌സിൻ അല്ലെങ്കിൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ ഉത്തരവ് ഉണ്ടായിട്ടും ഉദ്യോഗസ്ഥർ പ്രാകൃതമായ രീതിയിൽ പ്രതികരിച്ചതിന് വിഷമം തോന്നിയെന്ന് കർഷകർ പറഞ്ഞു.

തോക്കുകളും വെടിയുണ്ടകളുമായി അഞ്ച് കശ്മീരി യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിൽ

BREAKING |

തിരുവനന്തപുരം : തോക്കുകളും വെടിയുണ്ടകളുമായി അഞ്ച് കാശ്മീരികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ .

തിരുവനന്തപുരം നിറമൺകരയിൽ നിന്നാണ് അഞ്ച് കശ്‍മീരികളെ തോക്കുകളും വെടിയുണ്ടകളുമായി കരമന പോലീസ് അറസ്റ്റ് ചെയ്തത്.ഇവരിൽനിന്ന് തോക്കിന്റെ വ്യാജ ലൈസൻസും പിടിച്ചെടുത്തിട്ടുണ്ട്.

ഷൗക്കത്തലി,ഗുല്സാമാൻ ,ഷുക്കൂർ അഹമ്മദ്,മുഷ്താഖ് ഹുസൈൻ,മുഹമ്മദ് ജാവേദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പിടിയിലായവരിൽനിന്ന് അഞ്ച് ഇരട്ടക്കുഴൽ തോക്കുകളും 25 റൌണ്ട് വെടിയുതിർക്കാനുള്ള ബുള്ളറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

സ്വകാര്യ ബാങ്കിന്റെ എ ടി എമ്മിൽ പണം നിറയ്ക്കുന്ന ഏജൻസിയുടെ സുരക്ഷാ ജീവനക്കാരായിരുന്നു ഇവരെന്ന് കരമന പോലീസ് പറഞ്ഞു.ആറ് മാസം മുൻപാണ് ഇവർ മഹാരാഷ്ട്രയിലെ റിക്രൂട്ടിംഗ് ഏജൻസി വഴി ഇവർ കേരളത്തിൽ എത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തോക്കുകളുടെ ലൈസൻസ് പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാതിരുന്ന പശ്ചാത്തലത്തിലാണ് പോലീസ് ഇവരെ നിരീക്ഷിച്ചത് എന്നാണ് സൂചന.ജമ്മു കശ്മീർ രജൗരി ജില്ലയിലെ പോലീസുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തന്ത്ര പ്രധാനമായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന തിരുവനന്തപുരത്ത് നഗര സിരാ കേന്ദ്രത്തിൽ ഉണ്ടായ സംഭവം പോലീസ് വലിയ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.അതീവ ഗൗരവമുള്ള സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പിടിയിലായവരെ തിരുവന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് തിരിച്ചിട്ടുണ്ട്.

‘വാരിയം കുന്നൻ ‘ സിനിമയിൽനിന്ന് പൃഥ്വിരാജ്, ആഷിഖ് അബു എന്നിവർ പിന്മാറി

E X C L U S I V E | ON AIR

കൊച്ചി: 'വാരിയം കുന്നൻ ' സിനിമയിൽ നിന്ന് നടൻ പൃഥ്വിരാജ് , സംവിധായകൻ ആഷിഖ് അബു എന്നിവർ പിന്മാറി.

നിർമ്മാതാവുമായുള്ള തർക്കങ്ങൾ കാരണമാണ് പിന്മാറ്റമെന്ന് സംവിധായകൻ ആഷിഖ് അബു പറയുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ.എന്നാൽ നടൻ പൃഥ്വിരാജിന്റെ പിന്മാറ്റം സംബന്ധിച്ച കാരണങ്ങൾ വ്യക്തമല്ല. സിനിമയുടെ തിരക്കഥാകൃത്ത് റമീസ് നേരത്തെ പിന്മാറിയിരുന്നു.

സംവിധായകൻ ആഷിഖ് അബുവിന്റെ 'വാരിയം കുന്നൻ' സിനിമയുടെ പ്രഖ്യാപനം ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു.2020 ജൂൺ 22നായിരുന്നു ആഷിഖ് അബു തന്റെ ഫേസ്ബുക് പേജിലൂടെ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

ടൈറ്റിൽ വേഷത്തിൽ നായകനായി പൃഥ്വിരാജ് അഭിനയിക്കുമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ ആഷിഖ് അബു അന്ന് പ്രഖ്യാപിച്ചിരുന്നു. സിക്കന്ദർ,മൊയ്‌തീൻ എന്നിവരായിരിക്കും നിർമ്മാതാക്കൾ എന്നും ആഷിഖ് അബു ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു.

എന്നാൽ ആഷിഖ് അബുവിന്റെയും പൃഥ്വിരാജിന്റേയും പിന്മാറ്റം സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും വിഷയത്തിൽ നിർമ്മാതാക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല.

വലിയ വിവാദങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പദ്ധതി ആയതിനാൽ നിർമ്മാതാക്കളും പിൻവാങ്ങാനാണ് സാധ്യതയെന്നാണ് സിനിമാ മേഖലയിൽനിന്ന് ലഭ്യമാകുന്ന വിവരം.

താലിബാൻ നേതാവിന്റെ അഭിമുഖം നടത്തിയ അഫ്ഘാൻ ടെലിവിഷൻ അവതാരക രാജ്യം വിട്ടതായി വാർത്തകൾ

INTERNATIONAL DESK |

കാബൂൾ: താലിബാൻ നേതാവുമായി അഭിമുഖം നടത്തിയ അഫ്ഘാൻ ടെലിവിഷൻ അവതാരക രാജ്യം വിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഫ്ഘാനിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ടോളോന്യൂസ് ചാനലിനുവേണ്ടി പ്രവർത്തിച്ചിരുന്ന ബഹിഷ്ത അർഖതാണ് അഫ്ഘാൻ വിട്ടതായി റിപോർട്ടുകൾ.

താലിബാൻ നേതാവ് മൗലവി അബ്ദുൽ ഹഖ് ഹമീദുമായാണ് ഇവർ തത്സമയ അഭിമുഖം നടത്തിയത്.ചരിത്രത്തിൽ ആദ്യമായാണ് ഒരു അഫ്ഘാൻ മാധ്യമം താലിബാൻ നേതാവുമായുള്ള തത്സമയ അഭിമുഖം നടത്തിയത്.

താലിബാൻ അധികാരത്തിലെത്തിയതോടെ സ്ത്രീകൾക്കടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് പേടിച്ചിട്ടാണ് മറ്റുളവരെപോലെ രാജ്യം വിടുന്നതെന്ന് ബഹിഷ്ത സി എൻ എൻ ചാനലിനോട് പറഞ്ഞു.സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെങ്കിൽ തിരിച്ചെത്തും എന്നും അവർ പറയുന്നു.

തങ്ങൾക്കെതിരെ നിലനിൽക്കുന്ന ഭീഷണിയെത്തുടർന്ന് അഫ്ഘാനിസ്ഥാനിലെ മാധ്യമ പ്രവർത്തകർ ഐക്യ രാഷ്ട്രസഭയ്ക്കും മാധ്യമ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.

കേരളത്തിൽനിന്നെത്തുന്നവർക്ക് കർണ്ണാടകത്തിൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ

L A T E S T |

ബംഗളുരു : കേരളത്തിൽനിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത നിരീക്ഷണം ശക്തമാക്കി കർണാടക സർക്കാർ.കോവിഡ് നെഗറ്റീവ് , വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇനി പരിഗണിക്കില്ല.

കേരത്തിൽനിന്നുള്ള വിദ്യാർത്ഥികളും തൊഴിലാളികളും കർണാടകത്തിന്റെ പുതിയ തീരുമാനത്തിൽ ദുരിതത്തിലായി. എന്നാൽ നഴ്സിംഗ്,മെഡിക്കൽ,പാരാ മെഡിക്കൽ ,എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് നിരീക്ഷണം ആവശ്യമില്ല.ഇവർ കോവിഡ് നെഗറ്റിവ് രേഖകൾ ഹാജരാക്കിയാൽ മതി.

മറ്റുള്ളവർ ഏഴ് ദിവസത്തെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ സമ്പർക്കരഹിത ക്വാറന്റൈനിൽ കഴിയണം.എട്ടാം ദിവസം കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെങ്കിൽ മാത്രമേ പുറത്തിറങ്ങാൻ പറ്റൂ.

കേരളത്തിലെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കർണ്ണാടകത്തിലെ അധിക നിയന്ത്രണങ്ങൾക്ക് കാരണം. അന്തർസംസ്ഥാന യാത്രകൾക്ക് ഇളവുകൾ നൽകിയ കേന്ദ്ര സർക്കാരിന്റെ ഏകീകൃത മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഇത് നിലവിലിരിക്കെയാണ് കർണാടകത്തിന്റെ നിയന്ത്രണങ്ങൾ.കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ചെക്ക് പോസ്റ്റുകളിലും കർണ്ണാടക സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കും.

9 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് ആഗസ്ത് 23 മുതൽ തന്നെ അധ്യയനം തുടങ്ങിയ കർണാടക സർക്കാർ ടി പി ആർ 2 ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ ചെറിയ ക്ലാസുകളും തുടങ്ങാനുള്ള ആലോചനയിലാണ്.നിലവിലെ ടി പി ആർ 1 ശതമാനത്തിൽ താഴെയാണ്.പ്രതിദിന കേസുകൾ 1500ൽ താഴെയും.

ഒറ്റ ഡോസ് വാക്‌സിൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്

കൊച്ചി: കോവിഡ് മാറിയ ശേഷം ഒറ്റ ഡോസ് വാക്‌സിൻ കൂടുതൽ ഫലപ്രദമാണെന്ന് പഠന റിപ്പോർട്ട്.

കോവിഡ് മാറിയ ശേഷം ഒറ്റ ഡോസ് വാക്‌സിൻ എടുത്തവരിൽ ഉയർന്ന ആന്റിബോഡി ഉള്ളതായാണ് കൊച്ചിയിലെ ആരോഗ്യ വിദഗ്ധർ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്.

മറ്റുള്ളവരെക്കാൾ 30 മടങ്ങ് ഉയർന്ന പ്രതിരോധമാണ് കോവിഡ് മാറിയ ശേഷം ഒറ്റ ഡോസ് വാക്‌സിൻ എടുത്തവരിൽ കണ്ടത്.

1500 ലധികം പേരിൽ പഠനം നടത്തിയതായി നേതൃത്വം നൽകിയ ആരോഗ്യവിദഗ്ധർ അവകാശപ്പെട്ടു.കോവിഷീൽഡ്‌ വാക്‌സിൻ എടുത്തവരിലാണ് പഠനം നടത്തിയത്.രണ്ട് ഡോസ് വാക്‌സിൻ എടുത്തവരിലും ഒരു ഡോസ് വാക്‌സിൻ എടുത്തവരിലും വാക്‌സിൻ എടുക്കാത്തവരിലും കോവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്‌സിൻ എടുത്തവരിലുമാണ് പഠനം നടത്തിയത്.

വിഷയത്തിൽ കൂടുതൽ പഠനം നടത്തുന്നതിലേക്ക് പഠന റിപ്പോർട്ട് വഴിയൊരുക്കിയതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു

മോഷണം ആരോപിച്ച് 8 വയസുകാരിയെയും അച്ഛനെയും ചോദ്യം ചെയ്ത് അപമാനിച്ച വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി

L I V E | L A T E S T

തിരുവനന്തപുരം: മോഷണം ആരോപിച്ച് 8 വയസുകാരിയെയും അച്ഛനെയും ജനമധ്യത്തിൽ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്ത പിങ്ക് പൊലീസിലെ വനിത പോലീസിനെതിരെ നടപടി.പിങ്ക് പൊലീസിലെ സിവിൽ പോലീസ് ഓഫീസർ രജിതയ്ക്കെതിരെയാണ് നടപടി.

ആറ്റിങ്ങൽ ഡി വൈ എസ് പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ സ്ഥലം മാറ്റാനാണ് ഉത്തരവ്.ഇവരെ പിങ്ക് പോലീസിൽ നിന്ന് മാറ്റി റൂറൽ എസ് പി ഓഫിസിലേക്ക് നിയമിക്കും.ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ റിപ്പോർട്ട് റൂറൽ എസ് പിയ്ക്ക് കൈമാറി യിട്ടുണ്ട് .

റിപ്പോർട്ടിൽ ഔദ്യോഗിക ശിക്ഷാ നടപടിയുടെ ഭാഗമായുള്ള സ്ഥലം മാറ്റത്തിന് പുറമെ മറ്റ് നടപടികളും ശുപാർശ ചെയ്തതായി സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ആറ്റിങ്ങലിൽ അച്ഛന്റെ കൂടെ പുറത്തുപോയ 8 വയസുകാരിയെയും അച്ഛനെയും ആറ്റിങ്ങൽ മൂന്നു മുക്കിൽ ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസിലെ രജിത എന്ന പൊലീസുകാരി ജനമധ്യത്തിൽ അപമാനിച്ചത്.

പിങ്ക് പോലീസ് വാഹനത്തിലെ മൊബൈൽ മോഷ്ടിച്ച് എന്നായിരുന്നു ആരോപണം. കുട്ടിയും അച്ഛനും കരഞ്ഞുകൊണ്ട് കേണപേക്ഷിച്ചിട്ടും പൊലീസുകാരി ഇവരെ ആക്ഷേപിക്കുകയായിരുന്നു.

ഐ എസ് ആർ ഒയിലേക്ക് വന്ന വലിയ ഉപകരണം വാഹനത്തിൽ കൊണ്ടുപോകുന്നത് കാണാനാണ് അച്ഛനും മകളും വീട്ടിൽനിന്ന് ഇറങ്ങിയത്.വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ പോലീസ് ഉദ്യോഗസ്ഥ ഇവർക്കെതിരെ ആക്രോശിച്ച് വന്നതെന്ന് അച്ഛൻ ജയചന്ദ്രൻ പറഞ്ഞു.

കുട്ടിയുടെയും അച്ഛന്റെയും ദയനീയമായ അവസ്ഥ കണ്ട് ആളുകൾ കൂടിയതോടെയാണ് പൊലീസുകാരി പിൻവാങ്ങിയത്.ഇതിനിടയിൽ മോഷണം പോയി എന്ന് പറയുന്ന ഫോൺ പോലീസ് വാഹനത്തിൽ നിന്ന് തന്നെ ലഭിച്ചതോടെ പോലീസ് കുട്ടിയോടും അച്ഛനോടും ക്ഷമാപണം പോലും പറയാതെ തടിയൂരുകയായിരുന്നു.

സംഭവത്തിൽ മാനസികമായി തകർന്ന കുട്ടി രാത്രി മുഴുവൻ കരയുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛൻ പിറ്റേ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ കേസ് ഒത്തു തീർക്കാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും പിതാവ് പരാതിയിൽ ഉറച്ചു നിന്നതോടെയാണ് നടപടി ഉണ്ടായത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

photo credit | nie

കോവിഡ് വ്യാപനം: സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്, തിങ്കൾ മുതൽ രാത്രികാല കർഫ്യു

U P D A T E S |

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്. കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യു നടപ്പാക്കും.

രാത്രി 10 മുതൽ രാവിലെ 6 വരെയായിരിക്കും കർഫ്യു.കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിവാര രോഗബാധ- ജനസംഘ്യ അനുപാതം 7ൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തും.ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കോവിഡ് വ്യാപനം കണക്കിലെടുത്ത് രാത്രികാല കർഫ്യു അടക്കമുള്ള നിയന്ത്രണങ്ങൾ കണിശമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും പ്രായം കൂടിയവർക്കും കോവിഡ് രോഗബാധയുണ്ടായാൽ അവർക്ക് അതിവേഗവും മികച്ചതുമായ ചികിത്സ നൽകും.അനുബന്ധ രോഗങ്ങൾ ഉള്ളവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിലൂടെ മരണ നിരക്ക് കുറക്കാൻ കഴിയും.

പുതിയ സാഹചര്യം കണക്കിലെടുത്ത് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ വിവിധ മേഖലയിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് യോഗങ്ങൾ ചേരും.സെപ്തംബർ ഒന്നിന് ചേരുന്ന യോഗത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ ,സ്വകാര്യ ആശുപത്രികളിലെ വിദഗ്ധരായ ഡോക്ടർമാർ,വൈറോളജിസ്റ്റുകൾ , ആരോഗ്യ വിദഗ്ധർ എന്നിവരെ പങ്കെടുപ്പിക്കും.

സെപ്റ്റംബർ 3 ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്മാരുടെയും സെക്രെട്ടറിമാരുടെയും യോഗവും ചേരുന്നുണ്ട്.വിവിധ വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.വാക്‌സിനേഷൻ നൽകിയതിന്റെ കണക്കുകളും യോഗത്തിൽ അവലോകനം ചെയ്യും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകളിലേക്ക് മുതിർന്ന ഐ പി എസ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.ഇവർ തിങ്കളാഴ്ച മുതൽ ചുമതലയേൽക്കും. അഡിഷണൽ പോലീസ് സൂപ്രണ്ടുമാരായിരിക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർമാർ.ഇവർ ജില്ലകളിൽ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും.

മൈസൂരു കൂട്ട ബലാത്സംഗ കേസിൽ പ്രതികൾ പിടിയിൽ

L A T E S T |

മൈസൂരു :മൈസൂരു കൂട്ട ബലാത്സംഗ കേസിലെ പ്രതികൾ പിടിയിലായതായി സൂചന.തമിഴ്നാട്ടിൽനിന്നാണ് പ്രതികളെ കർണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഉച്ചയ്ക്ക് 2 മണിക്ക് മാധ്യമങ്ങളെ അറിയിക്കും.

പ്രതികൾ കേരളത്തിൽനിന്നുള്ള എൻജിനിയറിങ് വിദ്യാർത്ഥികളെന്ന് സൂചന

മൈസൂരു : മൈസൂരു ചാമുണ്ഡിക്കുന്നിൽ എം ബി എ വിദ്യാർത്ഥിനി യായ ഉത്തരേന്ത്യൻ യുവതിയെ കൂട്ട ബാലസംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രതികൾ കേരളത്തിൽനിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണെന്ന് സൂചന ലഭിച്ചതായി കർണാടക പോലീസ് അറിയിച്ചു.

പ്രതികളായ നാലു പേരിൽ മൂന്നു പേര് മലയാളികളാണെന്നും ഒരാൾ തമിഴ്നാട്ടുകാരനാണെന്നുമാണ് പോലീസ് പറയുന്നത്.മൈസുരുവിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് ഇവർ.

ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിന് ശേഷം പോലീസ് പരിശോധിച്ച ടവർ ലൊക്കേഷനിൽ ഇവരും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ പിന്നീട് ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയി. ബുധനാഴ്ച കോളേജിൽ നടന്ന പരീക്ഷയിലും ഇവർ ഹാജരായിട്ടില്ല.

പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പോലീസ് ഇതുവരെയായി മൊഴിയെടുത്തിട്ടില്ല.സംഭവത്തിൽ 6 പേരുണ്ടെന്ന് പെൺകുട്ടി പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

സംഭവം വലിയ വിവാദമായതോടെ സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.കർണാടക പോലീസ് തമിഴ് നാട്ടിലും കേരളത്തിലും പ്രതികൾക്കായി വല വിരിച്ചിരുന്നു.

photo credit | indian express

ചലച്ചിത്ര നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല : ചലച്ചിത്ര നിർമ്മാതാവും പാചക വിദഗ്ധനും ടെലിവിഷൻ ഷോകളിലെ നിറ സാന്നിധ്യവുമായ എം വി നൗഷാദ് അന്തരിച്ചു. 54 വയസായിരുന്നു.

ആന്തരിക അവയവങ്ങളിൽ അണുബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ഭാര്യ ഷീബ മരിച്ചത് .നഷ് വ ഏക മകളാണ്.

നൗഷാദ് കാറ്ററിംഗ് ഗ്രൂപ്പിന്റെ ഉടമയാണ്.പാചക രംഗത്തിലൂടെ യാണ് നൗഷാദിനെ കേരളം ശ്രദ്ധിച്ചു തുടങ്ങിയത്. തിരുവല്ലയിൽ അച്ഛൻ നടത്തിയിരുന്ന കാറ്ററിംഗ് സ്ഥാപനത്തിലൂടെയാണ് നൗഷാദ് പാചക രംഗത്തേക്ക് കടന്നു വരുന്നത്.

തുടർന്ന് ഹോട്ടൽ മാനേജ്‌മന്റ് പഠനം പൂർത്തിയായതോടെ പൂർണമായും പാചക രംഗത്തേക്ക് തിരിഞ്ഞു.ഈ കാലയളവിൽ ടെലിവിഷൻ പാചക പരിപാടിയിലൂടെ ശ്രദ്ധേയനായി.വ്യത്യസ്തവും ലളിതവുമായ പാചക പരീക്ഷണങ്ങളിലൂടെ എളുപ്പത്തിൽ ശ്രദ്ധ നേടിയ നൗഷാദ് " നൗഷാദ് ദ ബിഗ് ഷെഫ് " എന്ന റസ്റ്ററന്റ് ശൃംഖല തുടങ്ങി.

സംവിധായകൻ ബ്ലെസ്സിയോടുള്ള അടുപ്പമാണ് നൗഷാദിനെ സിനിമയിലെത്തിച്ചത്.സിനിമയോടുള്ള ഇഷ്ടവും ബ്ലെസ്സിയോടുള്ള സൗഹൃദവും നൗഷാദിനെ സിനിമ നിർമ്മാതാവാക്കി.ബ്ലെസ്സിയുടെ തന്നെ മമ്മൂട്ടി നായകനായ കാഴ്ചയുടെ സഹ നിർമ്മാതാവായി ട്ടായിരുന്നു അരങ്ങേറ്റം.

നൗഷാദ് നിർമ്മിച്ച മിക്ക സിനിമകളും ഹിറ്റുകളായിരുന്നു എന്നതും ഒരു പ്രത്യേകതയായിരുന്നു.ചട്ടമ്പി നാട്,ബെസ്റ്റ് ആക്ടർ,ലയൺ, സ്പാനിഷ് മസാല, പയ്യൻസ് എന്നിവയാണ് നൗഷാദ് നിർമ്മിച്ച ചിത്രങ്ങൾ.

കാബൂൾ വിമാനത്താവളത്തിന് സമീപം സ്ഫോടനം: 13 മരണം,നിരവധി പേർക്ക് പരിക്ക്

L I V E |

കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നതിനിടെ കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 13പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു.

നിരവധി പേർക്ക് പരിക്കേറ്റതായി പ്രാദേശിക വാർത്ത ഏജൻസി റോയ്‌റ്റേഴ്സിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വിമാനത്താവളത്തിന് സമീപം വൻ സ്ഫോടനം നടന്നതായി യു എസ് സൈന്യം സ്ഥിരീകരിച്ചു.സ്ഫോടനം സംബന്ധിച്ച് പെന്റഗൺ വക്താവ് ജോൺ കിർബി ട്വീറ്റ് ചെയ്തിട്ടുണ്ട്.

യു എസ് സൈനികർക്കും സ്ഫോടനത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.കാബൂൾ വിമാനത്താവളത്തിൽ വിവിധ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനായി അഫ്ഘാൻ പൗരന്മാർ കാത്ത് കിടക്കുന്ന അബ്ബെ ഗേറ്റിലാണ് സ്പോടനമുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.കഴിഞ്ഞ 12 ദിവസമായി ഇവിടെ നൂറുകണക്കിനാളുകൾ രക്ഷപ്പെടാനായി കാത്ത് കിടക്കുകയാണ്.

എന്നാൽ വിമാനത്താവളത്തിന് സമീപം ചാവേർ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

https://twitter.com/PentagonPresSec/status/1430901589741428754?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1430901589741428754%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fexplosion-outside-kabul-airport-1.5945808

കുണ്ടറ കേസ് ഒതുക്കാൻ ഇടപെട്ടെന്ന പരാതിയിൽ മന്ത്രി എ കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻ ചീട്ട്

L A T E S T |

കൊല്ലം : കുണ്ടറ പീഡനകേസ് ഒതുക്കിത്തീർക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻ ചീട്ട്.

പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.പോലീസ് റിപ്പോർട്ട് ശാസ്താംകോട്ട ഡി വൈ എസ് പി കൊല്ലം റൂറൽ എസ് പി ക്ക് കൈമാറി.

വിഷയം " നല്ല രീതിയിൽ " പരിഹരിക്കാനാണ് ശശീന്ദ്രൻ നിർദേശിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.യൂത്ത് ലീഗ് പ്രവർത്തകൻ സഹൽ നൽകിയ പരാതിയിലാണ് പോലീസ് റിപ്പോർട്ട്.പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിൽ പൊലീസിന് കേസെടുക്കാൻ കഴിയില്ല എന്നാണ് നിയമോപദേശം.

പരാതിക്കാരിയായ ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല.അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്.വിഷയത്തിൽ എവിടെയും ഇരയുടെ പേര് മന്ത്രി പരമർശിച്ചിട്ടുമില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും പരാതിയിൽ സ്വാഭാവിക നടപടി ഉണ്ടാകുമെന്നും മന്ത്രി ശശീന്ദ്രൻ പ്രതികരിച്ചു.

കോവിഡ് വ്യാപനം: കൂടുതൽ നിയന്ത്രണങ്ങൾ ഇല്ല, ഞായറാഴ്ച്ച ലോക്ക് ഡൗൺ തുടരും

L I V E |

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിലും കൂടുതൽ നിയന്ത്രങ്ങൾ ഇല്ല.

എന്നാൽ നിലവിലെ നിയന്ത്രണങ്ങളും ഞായറാഴ്ചത്തെ ലോക്ക് ഡൗണും തുടരും.കോവിഡ് വ്യാപനം സംബന്ധിച്ച വിദഗ്ധ സമിതി അവലോകന യോഗത്തിലാണ് തീരുമാനം.

കടകൾക്കുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിലും ഒഴിവാക്കിയ ഞായർ ലോക്ക് ഡൗൺ വരും ദിവസങ്ങളിൽ തുടരാൻ തന്നെയാണ് തീരുമാനം.കടകൾ രാവിലെ 7 മുതൽ 9 വരെ തന്നെ. WIPR മാനദണ്ഡങ്ങളിൽ മാറ്റമില്ല.

എന്നാൽ ജാഗ്രത കൈവിടാതെ കോവിഡിനെ നേരിടണമെന്ന പൊതുവായ തീരുമാനമാണ് അവലോകന യോഗത്തിൽ ഉരുത്തിരിഞ്ഞത്.

ചൊവ്വാഴ്ചത്തെ കോവിഡ് സ്ഥിതി വിവരക്കണക്കിൽ രോഗികളുടെ എണ്ണം 24296 ആയതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് മാസത്തിന് ശേഷം 18.04 ശതമാനം ആയതിനാലും ജാഗ്രത കൈവിടാൻ പാടില്ല എന്നും നിർദേശമുണ്ട്.

കേന്ദ്രമന്ത്രി നാരായൺ റാണെ മഹാരാഷ്ട്രയിൽ പോലീസ് കസ്റ്റഡിയിൽ: അറസ്റ്റെന്ന് അഭ്യൂഹം, സംഘർഷം

L I V E |

മുംബൈ : കേന്ദ്രമന്ത്രി നാരായൺ റാണെ മഹാരാഷ്ട്രയിൽ പോലീസ് കസ്റ്റഡിയിൽ.റാണെ അറസ്റിലാണെന്ന അഭ്യൂഹം പടർന്നതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമർശം നടത്തിയതിനാണ് നാരായൺ റാണെയെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തത്.

ശിവസേന പ്രവർത്തകരുടെ പരാതിയിൽ നാസിക് പോലീസ് റാണെയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.അതെ സമയം റാണെ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

റായ്‌ഗഡിൽ 'ജന ആശിർവാദ്' യാത്രയിൽ പങ്കെടുക്കാനെത്തിയ പ്പോഴായിരുന്നു റാണെ ഉദ്ധവിനെതിരെ വിവാദ പരാമർശം നടത്തിയത്.ആഗസ്ത് 15ന് നടത്തിയ പ്രസംഗത്തിനിടെ ഉദ്ധവ് സ്വാതന്ത്ര്യം ലഭിച്ച വർഷം മറന്ന് പോവുകയും സഹായികളോട് ചോദിച്ചാണ് വര്ഷം മനസിലാക്കിയത് എന്നും ആരോപണമുണ്ടായി രുന്നു.ആ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉദ്ധവിന്റെ കരണത്ത് അടിച്ചേനെ എന്നും റാണെ പറഞ്ഞു എന്നാണ് പരാതി.

വിവാദ പരാമർശങ്ങളുടെ പേരിൽ ബിജെപി-ശിവസേന പ്രവർത്തകർ പലയിടത്തും ഏറ്റുമുട്ടിയിരുന്നു.കേസിൽ റാണെയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും കോടതി നിർദേശം അനുസരിച്ച് മുന്നോട് പോകുമെന്നും നാസിക് പോലീസ് മേധാവി ദീപക് പാണ്ഡെ അറിയിച്ചു.

റാണെ രാജ്യസഭാംഗമായതിനാൽ വിവരങ്ങൾ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അറിയിക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.

റാണെയുടെ വസതിയിലേക്ക് ശിവസേന നടത്തിയ മാർച്ച് ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പോലീസ് ഇടപെട്ടെങ്കിലും ഇരു പാർട്ടിക്കാരും കല്ലെറിഞ്ഞു.തുടർന്ന് ശിവസേന പ്രവർത്തകർ റോഡിൽ കുത്തിയിരുന്നതോടെ ഗതാഗത തടസ്സമുണ്ടായി.നാഗ്പൂരിലെ ബിജെപി ഓഫീസിനു നേരെ ശിവസേന പ്രവർത്തകർ കല്ലെറിഞ്ഞു.

“എല്ലാവർക്കും നന്ദി” അഫ്ഘാനിലെ രക്ഷാ ദൗത്യത്തിൽ നാട്ടിലെത്തി ദീദിൽ രാജീവ്

L I V E | ON AIR

മട്ടന്നൂർ (കണ്ണൂർ) : ദുരന്ത ഭൂമിയിൽനിന്ന് കേന്ദ്ര സർക്കാരിന്റെ രക്ഷാ ദൗത്യത്തിൽ രക്ഷപ്പെട്ട് നാട്ടിലെത്തിയപ്പോൾ ദീദിൽ രാജീവിന്റെ വാക്കുകൾ ഇടറി. "ഒരു മടങ്ങി വരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല ഇപ്പോൾ ഇവിടെ എത്തി.എല്ലാവർക്കും നന്ദി"

അഫ്ഘാനിൽനിന്ന് കേന്ദ്രസർക്കാരിന്റെ ഒഴിപ്പിക്കൽ ദൗത്യത്തിൽ ഇന്ത്യയിലെത്തിയ ദീദിൽ രാജീവ് കണ്ണൂർ അന്താരഷ്ട്ര വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കുമായി നന്ദി പറയുകയായിരുന്നു.

അഫ്ഘാനിൽസ്ഥാനിലെ കാബൂളിൽ നിന്നും ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ രക്ഷ ദൗത്യത്തിൽ ഡൽഹിയിലേക്കും തുടർന്ന് കണ്ണൂരിലും എത്തുകയായിരുന്നു. കടന്നുപോയ മണിക്കുറുകൾ അവിശ്വസനീയമായിരുന്നു എന്നും തിരിച്ചു വരവ് പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ പഴുതടച്ചുള്ള ഇടപെടലുകൾ ഏറെ ഗുണം ചെയ്തു.വീട്ടുകാർ ആശങ്കയിലാണെന്നറിഞ്ഞിട്ടും ആശയ വിനിമയം കുറയ്ക്കാനാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് കിട്ടിയ നിർദേശം. താലിബാൻ ഫോൺ വിവരങ്ങൾ പിന്തുടർന്നേക്കാം എന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എങ്കിലും കാബൂളിലെയും ഡൽഹിയിലെയും ഉദ്യോഗസ്ഥരും പിന്നെ ആരെല്ലാമോ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.ഫോൺ വിളികൾക്ക് പകരം മെസ്സേജുകൾ വഴി ആശയ വിനിമയം നടത്തി.

സുരക്ഷ കണക്കിലെടുത്ത് കമ്പനികളുടെ ക്യാമ്പുകളിലായിരുന്നില്ല താമസം.രണ്ടാഴ്ചയായി വസ്ത്രം പോലും മാറിയില്ല.മൂന്ന് തവണ രക്ഷപ്പെടാനായി വിമാനത്താവളത്തിലേക്ക് പോകാൻ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടു.ഒരു തവണ വിമാനത്താവളത്തിന് സമീപത്തെത്തിയപ്പോഴാണ് താലിബാൻ സംഘത്തിന്റെ പിടിയിലായത്.ജീവിതം കൈവിട്ട് പോയെന്ന് തോന്നിയ സന്ദർഭത്തിൽ വിവരം നാട്ടിലെ സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കുമായി മെസ്സേജ് അയച്ചു.ഇനി ഒരു ചാൻസ് ഇല്ല എന്ന്.

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരു ഘട്ടത്തിൽ എല്ലാം കൈവിട്ട അവസ്ഥയിലെത്തി.രണ്ട് ബസുകളിലായി പോകുന്ന സംഘത്തെ താലിബാനികൾ തടഞ്ഞ് അവരുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

മാന്യമായാണ് താലിബാനികൾ പെരുമാറിയത്. രാജ്യം വിട്ട് പോകേണ്ടതില്ലെന്നും തങ്ങളുട കൂടെ നിന്നുകൂടെ എന്നും അവർ ചോദിക്കുന്നുണ്ടായിരുന്നു.പക്ഷെ അവരുടെ വാക്കുകളെ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

താലിബാൻ നിയമങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ തെരുവുകൾ വിജനമായി.സ്ത്രീകൾ പുറത്തിറങ്ങുന്നില്ല.അഫ്ഘാനികളടക്കം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്നും ദീദിൽ രാജീവ് പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ,കുട്ടികൾക്കുള്ള ചികിത്സാ സൗകര്യം വർധിപ്പിക്കാൻ വിദഗ്ധ സമിതി നിർദേശം

| ഡോക്ടർമാരും ജീവനക്കാരും വെന്റിലേറ്ററുകളും അധികമായി ആവശ്യമായി വരും |

L A T E S T |

ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെയുണ്ടാകുമെന്നും മുതിർന്നവർക്കൊപ്പം കുട്ടികൾക്കും രോഗ ഭീഷണി നേരിടേണ്ടിവരുമെന്നും കുട്ടികൾക്കുള്ള ചികിത്സ സൗകര്യം വർധിപ്പിക്കണമെന്നും വിദഗ്ധ സമിതി റിപ്പോർട്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മന്റ് രൂപീകരിച്ച വിദഗ്ധ സമിതിയുടേതാണ് റിപ്പോർട്ട്.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലും ഉയർന്ന് നിൽക്കുന്ന കോവിഡ് വ്യാപനത്തോതിലും സമിതി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.

ഒക്ടോബർ അവസാന വാരം ഉച്ചസ്ഥായിയിലെത്തുന്ന കോവിഡ് വ്യാപനം കുട്ടികളിൽ വലിയ തോതിൽ ബാധിക്കുകയാണെങ്കിൽ രാജ്യത്ത് നിലവിലുള്ള ചികിത്സ സംവിധാനങ്ങൾ അപര്യാപ്ത മാകും.

ഡോക്ടർമാരും ജീവനക്കാരും വെന്റിലേറ്ററുകളും അധികമായി ആവശ്യമായി വരും.എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാർഡുകളും പീഡിയാട്രിക് ഐ സി യു കളും ഒരുക്കണം. അനാരോഗ്യവും വൈകല്യവുമുള്ള കുട്ടികൾക്ക് വാക്‌സിൻ വേഗത്തിൽ ലഭ്യമാക്കണം.റിപ്പോർട്ടിൽ പറയുന്നു.

ഓക്സിജൻ കിടക്കകൾ മുതൽ ഓക്സിജനെറേറ്റർവരെയുള്ള അടിയന്തിര ചികിത്സ സംവിധാനങ്ങൾ ആവശ്യമുള്ളതിനേക്കാൾ കുറവാണ് രാജ്യത്തുള്ളതെന്നും ഇവയുടെ എണ്ണം വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കൊച്ചി -ലണ്ടൻ എയർ ഇന്ത്യ വിമാനം തിങ്കളാഴ്ച്ച രാവിലെ പുറപ്പെടും

L I V E |ON AIR

കൊച്ചി: സാങ്കേതിക തകരാറുകളെ തുടർന്ന് റദ്ദാക്കിയ കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം തിങ്കളാഴ്ച്ച രാവിലെ പുറപ്പെടും.

സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്നാണ് സമയം പുനഃക്രമീകരിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.20 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയിരുന്നത്. വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന 150 ഓളം യാത്രക്കാർ വിമാനം റദ്ദാക്കിയത് കാരണം വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു.എന്നാൽ വിമാനം റദ്ദാക്കിയ വിവരം വൈകുന്നേരം 5.30 വരെ യാത്രക്കാരെ അറിയിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.

എന്നാൽ മുംബൈയിൽനിന്ന് സാങ്കേതിക വിദഗ്ധർ എത്തി മാത്രമേ തകരാർ പരിഹരിക്കുവെന്നും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അധികൃതർ പിന്നീട് വ്യക്തമാക്കി.ആഴ്ചയിൽ മൂന്ന് തവണയാണ് കൊച്ചിയിൽനിന്ന് നേരിട്ട് ലണ്ടനിലേക്ക് വിമാന സർവീസുള്ളത്.

സമൂഹ മാധ്യമങ്ങളിൽ താലിബാന് പിന്തുണ: 14 പേർ അറസ്റ്റിൽ

ഗുവഹട്ടി : സമൂഹമാധ്യമങ്ങളിലൂടെ താലിബാന് പിന്തുണ അറിയിച്ച 14 പേരെ അസമിൽ പോലീസ് അറസ്റ്റ് ചെയ്തു.

അഫ്ഘാനിസ്ഥാനിലെ നിലവിലെ മാറ്റങ്ങൾക്ക് ശേഷമാണ് സംഭവം.കാബൂൾ താലിബാൻ പിടിച്ചടക്കിയതോടെ ഇവർ സമൂഹ മാധ്യമങ്ങളിൽ താലിബാൻ അനുകൂല പോസ്റ്റുകൾ ചെയ്യുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കു വെക്കുന്നവരും ലൈക് ചെയ്യുന്നവരും കരുതൽ പുലർത്തണമെന്ന് അസം എസ് ഡി ജി പി ജി പി സിങ് ട്വിറ്ററിലൂടെ അറിയിച്ചു.

കാംരൂപ് ,ധൂപ്രി ,ബാർപേട്ട ജില്ലകളിൽനിന്ന് രണ്ട് പേര് വീതവും ധരംങ് ,കഛാർ , ഹെയ്‌ലക്കണ്ടി ,സൗത്ത് സൽമാരാ,ഹൊച്ചയ്, ഗോൽ പാര ജില്ലകളിൽനിന്ന് ഓരോരുത്തരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഒരാൾ വിദ്യാർത്ഥിയാണ്.

ഇന്ത്യക്കാരുമായി അഫ്ഘാനിസ്ഥാനിൽനിന്ന് രണ്ടാമത്തെ വിമാനം പുറപ്പെട്ടു:വിമാനത്തിൽ 85 പേർ,നിരവധിപേർ കുടുങ്ങിക്കിക്കിടക്കുന്നു

BREAKING | LIVE

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി രണ്ടാമത്തെ വ്യോമസേനാ വിമാനം കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടു.

സി-130 ജെ വിമാനത്തിൽ 85 യാത്രക്കാരുണ്ട്.നിരവധി ഇന്ത്യക്കാർ വിമാനത്താവളത്തിൽ എത്താൻ കഴിയാതെ ഹോട്ടലുകളിലും കെട്ടിടങ്ങളിലും ഒളിച്ചു കഴിയുകയാണ്.

താലിബാൻ തീവ്രവാദികളുടെ കണ്ണിൽ പെടാതെ രാത്രിയിലും മറ്റും ഒളിച്ചു വിമാനത്താവളത്തിലെത്തിയവരാണ് ഇപ്പോൾ വിമാനത്തിലുള്ളത്.കഴിഞ്ഞ മൂന്ന് ദിവസമായി വിമാനത്താവളത്തി ന് സമീപത്തെ കെട്ടിടങ്ങളിലും മറ്റും ഒളിച്ചു കഴിഞ്ഞവരെ സേനയാണ് വിമാനത്താവളത്തിൽ എത്തിച്ചത്.

280 ഓളം ഇന്ത്യക്കാർ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നുവെന്നും ഇവരെ താലിബാൻ തടഞ്ഞുവെച്ചിരിക്കയാണെന്നുമാണ് വിവരം.എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിമാനത്താവളത്തിന് സമീപത്തെ വിവിധ ഹോട്ടലുകളിൽ ഒളിച്ചു കഴിയുകയായിരുന്ന ഇന്ത്യക്കാരെ 4 ബസുകളിലും നിരവധി കറുകളിലുമായാണ് താലിബാന്റെ കണ്ണിൽ പെടാതെ വിമാനത്താവളത്തിൽ എത്തിച്ചത്.

എന്നാൽ ഹമീദ് കർസായി വിമാനത്താവളത്തിന്റെ പൂർണ നിയന്ത്രണം അമേരിക്കൻ സേനയ്ക്കാണെന്നും സേന ഇന്ത്യക്കാരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുന്നില്ല എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഇടപെടലുകൾ നടത്തുകയാണ്.

അഫ്ഘാൻ മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി യു എ ഇ യിൽ, അഭയം മാനുഷിക പരിഗണയിലെന്ന് വിശദീകരണം

e x c l u s i v e |on air

ദുബായ് : അഫ്ഘാനിസ്ഥാൻ മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി യു എ ഇ യിൽ എന്ന് സ്ഥിരീകരണം.കാബൂൾ നഗരം താലിബാൻ പിടിച്ചെടുത്ത ഉടൻ അഷ്‌റഫ് ഗനി അപ്രത്യക്ഷനാവുകയായിരുന്നു.അദ്ദേഹം താജിക്കിസ്ഥാനിലാണ് ഉള്ളതെന്നായിരുന്നു ലഭ്യമായിരുന്ന വിവരം.

താലിബാനെതിരെ പിടിച്ചു നിൽക്കുമെന്ന് അവസാന നിമിഷം വരെ പ്രഖ്യാപിച്ച ഗനി കാബൂൾ നഗരം കൈവിട്ടതോടെയാണ് രാജ്യം വിട്ടത്.അഷ്‌റഫ് ഗനി യു എ ഇയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മാനുഷിക പരിഗണന വെച്ചാണ് ഗനിക്കും കുടുംബത്തിനും അഭയം നൽകിയതെന്ന് യു എ ഇ അറിയിച്ചു.യു എ ഇയിൽ അബുദാബിയി ലാണ് ഗനിയും കുടുംബവും ഇപ്പോൾ ഉള്ളത് എന്നും ഐക്യ അറബ് എമിറേറ്റ്സ് വ്യക്തമാക്കി.ഗനി അബുദാബിയിലാണ് ഉള്ളതെന്ന് കാബൂൾ ടൈംസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അഷ്‌റഫ് ഗനി എവിടെയാണുള്ളതെന്നത് സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നു.താജിക്കിസ്ഥാനിലാണെന്നും ഉസ്ബെക്കിസ്ഥാനിലാ ണെന്നും എന്നൊക്കെ വാർത്തകൾ വന്നിരുന്നു.രാജ്യം വിടേണ്ടിവരും എന്നുറപ്പായതോടെ കാറുകളിലും ഹെലികോപ്ടറുകളിലുമായി കെട്ടുകണക്കിന് അഫ്ഘാൻ കറൻസികളുമായാണ് ഗനി രാജ്യം വിട്ടതെന്നും പ്രചാരണം ഉണ്ടായിരുന്നു.

കൂടുതൽ രക്തം ചിന്താതിരിക്കാൻ വേണ്ടിയാണ് താൻ രാജ്യം വിട്ടതെന്ന് ഗനി പറഞ്ഞതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ഇതിനിടയിൽ അഫ്ഘാൻ വൈസ് പ്രസിഡണ്ട് അമറുള്ള സാലിഹ് താനാണ് അഫ്ഘാൻ പ്രസിഡണ്ടെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.

അഫ്ഘാൻ ഭരണഘടന അനുസരിച്ച് പ്രസിഡണ്ടിന്റെ അഭാവത്തിലോ പലായനത്തിലോ മരണത്തിലോ രാജിയിലോ വൈസ് പ്രസിഡണ്ടായിരിക്കും കെയർ ടേക്കർ പ്രസിഡണ്ടായിരിക്കുമെന്നും അമീറുള്ള സാലിഹ് വ്യക്തമാക്കി.താൻ രാജ്യത്തിൻറെ ഉള്ളിൽ തന്നെ ഉണ്ടെന്നും ഉത്തരവാദിത്ത ബോധത്തോടെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുമെന്നും സാലിഹ് ട്വീറ്റ് ചെയ്തു.

https://twitter.com/kabulnewstv/status/1427877541474353156?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427877541474353156%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatvnews.com%2Fnews%2Fworld%2Fwhere-is-ashraf-ghani-location-former-afghanistan-president-who-fled-kabul-taliban-abu-dhabi-727297

സംസ്ഥാന സെക്രട്ടറിയായി കോടിയേരിയുടെ തിരിച്ചുവരവിന് സാധ്യത, തീരുമാനം ഉടൻ

L A T E S T |

തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവിന് സാധ്യതയേറി.

കോടിയേരിയെ ഇനിയും മാറ്റി നിർത്തേണ്ട കാര്യമില്ല എന്നും സംസ്ഥാന സെക്രെട്ടറിയേറ്ററിൽ ആവശ്യമുയർന്നു.
പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതിന് മുൻപ് തന്നെ കോടിയേരി സെക്രട്ടറിയായി എത്തണം എന്നാണ് പൊതുവായ ആവശ്യം ഉയർന്നത്.ഇതുസംബന്ധിച്ച് സംസ്ഥാന സമിതി ഉടൻ തീരുമാനമെടുക്കും.

2020 നവംബറിലാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദത്തിൽനിന്ന് മാറി നിന്നത്.തുടർന്ന് ആക്ടിങ് സെക്രട്ടറിയായി എ വിജയരാഘവൻ ചുമതലയേൽക്കുകയായിരുന്നു. പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതിന് മുൻപേ കോടിയേരിയെ തിരികെയെത്തിക്കണം എന്നാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്.

മകൻ ബിനീഷ് കൊടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുമ്പോഴാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയത്.ആരോഗ്യ കാരണങ്ങൾ ഉള്ളതിനാലാണ് മാറി നിൽക്കുന്നത് എന്നായിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഐ എസ് ബന്ധം : കണ്ണൂരിൽ രണ്ട് യുവതികളെ എൻ ഐ എ അറസ്റ്റ് ചെയ്തു

BREAKING |ON AIR

കണ്ണൂർ: ഭീകര സംഘടനയായ ഐ എസുമായുള ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികൾ കണ്ണൂരിൽ പിടിയിൽ.

ഷിഫാ ഹാരിസ്,മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽനിന്നെത്തിയ എൻ ഐ എ യുടെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.സമൂഹ മാധ്യമങ്ങൾ വഴി യുവതികൾ ഐ എസ് ആശയം പ്രചരിപ്പിച്ചു എന്നാണ് എൻ ഐ എ പറയുന്നത്.ക്രോണിക്കിൾ ഫൌണ്ടേഷൻ എന്ന സമൂഹ മാധ്യമ കൂട്ടായ്മ ഉണ്ടാക്കി പ്രചാരണം നടത്തി എന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

ആറ് മാസത്തെ അന്വേഷണത്തിന് ശേഷമാണ് എൻ ഐ എ യുവതികളെ അറസ്റ്റ് ചെയ്യുന്നത്.നേരത്തെ ഇവരുടെ വീടുകളിൽ എൻ ഐ എ പരിശോധന നടത്തിയിരുന്നു.കഴിഞ്ഞ ആറ് മാസങ്ങളായി യുവതികൾ എൻ ഐ എ നിരീക്ഷണത്തിലായിരുന്നു.

ഇവരുടെ കൂട്ടാളിയായ മുസാദ് അൻവർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇയാളിൽനിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാന ത്തിലാണ് അറസ്റ്റ്.ഇവരുടെ സംഘത്തിലുണ്ടായിരുന്ന അമീർ അബ്ദുൽ റഹ്മാനെ ആഗസ്ത് 4ന് മംഗലാപുരത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഏഴ് പേരുടെ സംഘമാണ് ഐ എസ്സിന് വേണ്ടി പ്രചാരണം നടത്തിയത് എന്നാണ് എൻ ഐ എ പറയുന്നത്. കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിലുള യുവതികളെ ഇന്ന് തന്നെ എൻ ഐ എ സംഘം ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.

സിറിഞ്ച് ക്ഷാമം വാക്‌സിനേഷൻ ക്യാമ്പ് മുടങ്ങി, പ്രതിഷേധം

L I V E |

കൊച്ചി: സൂചി ക്ഷാമത്തെ തുടർന്ന് കൊച്ചിയിൽ വാക്‌സിനേഷൻ മുടങ്ങിയതായി പരാതി.പ്രതിഷേധിച്ച് കൊച്ചി നഗരസഭ ഓഫീസിനുമുന്നിൽ യു ഡി എഫ് പ്രതിഷേധം.വാക്‌സിൻ ഉണ്ടെങ്കിലും സൂചി ക്ഷാമമാണ് വാക്‌സിനേഷൻ മുടങ്ങാൻ കരണമായതെന്നാണ് ആരോപണം.

രാവിലെ മുതൽ വാക്‌സിൻ സ്വീകരിക്കാനെത്തിയവർ ദുരിതത്തിലായെന്നും അഞ്ച് ലക്ഷം വാക്‌സിൻ സിറിഞ്ചുകൾ കരുതലിൽ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടും വാക്‌സിനേഷൻ മുടങ്ങിയതിന്റെ കാരണം അധികൃതർ വ്യക്തമാക്കണമെന്ന് നഗരസഭ ഉപരോധിക്കാനെത്തിയ യു ഡി എഫ് പ്രവർത്തകർ പറഞ്ഞു.

വയനാട് ആദ്യ സമ്പൂർണ്ണ വാക്‌സിനേറ്റഡ് ജില്ലയായി: 18 തികഞ്ഞ എല്ലാവർക്കും ആദ്യ ഡോസ് നൽകി

കൽപറ്റ : വയനാട് ജില്ല ആദ്യ സമ്പൂർണ്ണ വാക്‌സിനേറ്റഡ് ജില്ലയായി വാക്‌സിനേഷൻ യജ്ഞത്തിൽ മുന്നിലെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

18 വയസിന് മുകളിൽ പ്രായമുള്ള ലക്‌ഷ്യം വെച്ച മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകി കഴിഞ്ഞതായി വയനാട് ജില്ലാ കളക്ടർ വ്യക്തമാക്കി.നിരീക്ഷണത്തിലുള്ളവരും കോവിഡ് പോസിറ്റിവായവരും വാക്‌സിനേഷൻ നിഷേധിക്കപ്പെട്ടവരും ഈ കണക്കിൽ വരില്ലെന്ന് കളക്ടർ അറിയിച്ചു.

കുറഞ്ഞ കാലയളവിൽ കൂടുതൽ പേർക്ക് വാക്‌സിൻ നൽകി മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചതിന് ആരോഗ്യപ്രവർത്തകരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജില്ല ഭരണകൂടം അഭിനന്ദിച്ചു.

വാക്‌സിനേഷൻ പ്ലാൻ തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തുകയും നടപ്പാക്കുകയും ചെയ്തു .മലയോര മേഖലയിലെ ദുർഘടമായ പ്രദേശങ്ങളിൽ വാക്‌സിനേഷൻ എത്തിക്കാൻ 28 മൊബൈൽ യൂണിറ്റുകളും തയ്യാറാക്കിയിരുന്നു.

കോവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ ത്യജിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ന്യൂഡൽഹി : കോവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ ത്യജിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം.

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ സാധിച്ചത് കോവിഡ് മുന്നണിപ്പോരാളികളിലൂടെയാണ്.രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെല്ലായിടത്തുമുള്ള ഭാരതീയർക്ക് സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ആനന്ദ വേളയാണ്. 'ആസാദി കാ അമൃത് മഹോത്സവ' മായാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്നും ഈ വേളയിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കോവിഡ് സാഹചര്യത്തിൽ രാജ്യത്തിന് അടിയന്തിര മെഡിക്കൽ സൗകര്യം നൽകിയ ലോക നേതാക്കൾക്ക് രാഷ്‌ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തിൽ നന്ദി പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മരിച്ച പോരാളികളുടെ ഓർമ്മയ്ക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നതാ യും രാഷ്‌ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.

ജമ്മു കശ്മീരിൽ സി ആർ പി എഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം

L I V E |ON AIR

ശ്രീനഗർ : ജമ്മു കാശ്മീരിൽ സി ആർ പി എഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം.സോപോരയിൽ വെച്ചാണ് കേന്ദ്ര റിസർവ് സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണമുണ്ടായത്.ഒരു ജവാനും നാട്ടുകാരനും പരിക്കേറ്റതായി സി ആർ പി എഫ് വൃത്തങ്ങൾ പറഞ്ഞു.

വടക്കൻ കശ്മീരിലെ സോപോരയിലെ സ്റ്റേറ്റ് ബാങ്കിന് സമീപത്തു വെച്ച് അൽപം മുൻപായിരുന്നു ഗ്രനേഡ് ആക്രമണം.സി ആർ പി എഫ് ജവാന്മാരുടെ പിക്കറ്റ് പോസ്റ്റിലേക്ക് ലക്‌ഷ്യം വെച്ചായിരുന്നു ഗ്രനേഡ് ആക്രമണം.കഴിഞ്ഞ ദിവസവും രജൗരി മേഖലയിൽ ഒരു വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു.ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു.

ഡോക്ടർമാർക്കെതിരെയു ള്ള ആക്രമണം അറിഞ്ഞില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദത്തിൽ തിരുത്ത്: മറുപടി സഭയിൽ

L A T E S T |

തിരുവനന്തപുരം : ഡോക്ടർമാർക്കെതിരെയുള്ള ആക്രമണം അറിഞ്ഞില്ലെന്ന നിലപാട് തിരുത്തിയ ആരോഗ്യമന്ത്രി വീണ ജോർജ് തിരുത്തിയ മറുപടി സഭയിൽ മേശപ്പുറത്ത് വെച്ചു.

ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങൾ അറിഞ്ഞില്ലെന്ന ആരോഗ്യമന്ത്രിയുടെ സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടി വിവാദമായ പശ്ചാത്തലത്തിലാണ് തിരുത്തിയ മറുപടി നിയമസഭയിൽ മേശപ്പുറത്ത് വെച്ചത്.

മേശപ്പുറത്ത് വെച്ച തിരുത്തിയ മറുപടിയിൽ ഡോക്ടർമാർക്കെതിരാ യ ആക്രമണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് മാത്രമാണുള്ളത്. വിശദാംശങ്ങൾ ഒന്നുമില്ല.

ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും ആക്രമിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടും അത് അറിഞ്ഞില്ല എന്ന ആരോഗ്യമന്ത്രി യുടെ സഭയിൽ നൽകിയ മറുപടിയാണ് വിവാദമായത്.

സംഭവം വിവാദമായതിനെ പിന്നാലെ മന്ത്രി വാക്കാൽ തിരുത്തിയിരുന്നു.മറുപടി തയ്യാറാക്കിയപ്പോഴുണ്ടായ ആശയ ക്കുഴപ്പമെന്നായിരുന്നു വിശദീകരണം.

മന്ത്രിയുടെ പ്രസ്താവനയിൽ ഡോക്ടർമാരുടെ സംഘടനയും വ്യാപകമായി പ്രതിഷേധിച്ചിരുന്നു.സേവനം ചെയ്യുകയും തല്ല് വാങ്ങുകയുമല്ല കാലഘട്ടത്തിൽ ഒരു ഡോക്ടർക്ക് ലഭിക്കേണ്ട നീതിയെന്ന് ഡോക്ടർമാർ പറയുന്നു.

അംഗീകാരം വേണ്ട ഉപദ്രവിക്കാതിരുന്നാൽ മതി.സർക്കാർ സംരക്ഷണം തരുന്നില്ലെങ്കിൽ സ്വന്തം വഴി നോക്കേണ്ടി വരുമെന്നും ഐ എം എയും അറിയിച്ചു.സംസ്ഥനത്ത് ആറിടങ്ങളിൽ ഡോക്ടർമാർക്കെതിരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

രണ്ട് തവണ ആരോഗ്യമന്ത്രിയെയും ഒരു തവണ മുഖ്യമന്ത്രിയെയും നേരിട്ട് പരാതി അറിയിച്ചിട്ടും ഒന്നും അറിയില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഐ എം എ വ്യക്തമാക്കി.

പ്രതികളെ പിടികൂടുന്നതിന് പോലീസ് അലംഭാവം കാട്ടുന്നു എന്നും ഈ രീതിയിൽ ആക്രമണം തുടർന്നാൽ വാക്‌സിനേഷൻ അടക്കമുള്ള നടപടികൾ നിർത്തിവെക്കേണ്ടി വരുമെന്നും ഐ എം എ അറിയിച്ചു.

ഹിമാചലിൽ ദേശീയപാതയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു: നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

L I V E |

ഷിംല : ഹിമാചൽ പ്രദേശിൽ ദേശീയ പാതയിൽ വൻ മണ്ണിടിച്ചിൽ.വാഹനങ്ങളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.നിരവധി പേർ കുടുങ്ങിക്കിടക്കുന്നു.

കിന്നൗർ ജില്ലയിൽ കിന്നൗർ-ഹരിദ്വാർ ദേശീയ പാതയിൽ ഹരിദ്വാറിലേക്കുള്ള ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസിന് മുകളിലേക്കും മറ്റ് വാഹനങ്ങളുടെ മുകളിലേക്കുമാണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്.

40 ലധികം ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ഉയരത്തിൽനിന്ന് വലിയ പാറക്കെട്ടുകൾ അടങ്ങിയ മണ്ണാണ് റോഡിലേക്ക് ഇടിഞ്ഞു വീണതെന്നാണ് നിഗമനം.കിന്നൗർ ജില്ലാ ഭരണകൂടവും രക്ഷാ പ്രവർത്തകരും സ്ഥലത്തെത്തിയതായാണ് വിവരം.

ഗതാഗതം പൂർണമായും നിലച്ച ദേശീയ പാതയിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.ഹിമാചൽ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

https://twitter.com/ITBP_official/status/1425369406360616962

വാക്‌സിൻ മിശ്രിതം നൽകുന്നത് സംബന്ധിച്ച പഠനത്തിന് അനുമതിയായി

L A T E S T |

ന്യൂഡൽഹി: കോവിഡ് വാക്‌സിനുകളായ കോവാക്സിൻ, കോവിഷീൽഡ്‌ എന്നിവ ഇടകലർത്തി നൽകുന്നത് സംബന്ധിച്ച മിശ്രിത പഠനത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ( ഡി സി ജി ഐ ) യുടെ അംഗീകാരമായി.വെല്ലൂർ മെഡിക്കൽ കോളേജിൽ പഠനവും ക്ലിനിക്കൽ പരീക്ഷണങ്ങളും നടക്കും.

രണ്ട് വാക്‌സിനുകളുടെയും മിശ്രിതം ഇടകലർത്തിയുള്ള പഠനത്തിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്‌ധ സമിതി ശുപാർശ നൽകിയിരുന്നു.വെല്ലൂരിൽ 300 സന്നദ്ധ പ്രവർത്തകരിലാണ് പഠനം നടത്തുക.

ഒരാളിൽ വ്യത്യസ്ത ഡോസുകൾ നൽകുന്നതിലൂടെ കൂടുതൽ ഫലപ്രാപ്തി ഉണ്ടാകുമോ എന്നതായിരിക്കും പരീക്ഷണം.ആദ്യ ഡോസ് കോവിഷീൽഡും രണ്ടാം ഡോസ് കോ വാക്‌സിനുമാണ് നൽകുക.

വാക്‌സിൻ മിശ്രിതം നൽകുന്നത് കൂടുതൽ പലപ്രാപ്തി ഉണ്ടാക്കുമെന്ന് ഐ സി എം ആർ പഠനം വ്യക്തമാക്കിയിരുന്നു.ഉത്തർ പ്രദേശിലെ സിദ്ധാർഥ് നഗറിൽ അബദ്ധ വശാൽ വാക്‌സിൻ വ്യത്യസ്ത ഡോസുകൾ നൽകിയ 18 പേരടക്കം 98 പേരിലാണ് ഐ സി എം ആർ പഠനം നടത്തിയത്.

അർജുൻ ആയങ്കിയുടെ സുഹൃത്തിന്റെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ച ഡ്രൈവർ രക്തം ഛർദ്ദിച്ചു മരിച്ചു

L A T E S T | LIVE

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നയാൾ മരിച്ചു.

കണ്ണൂർ തളാപ്പ് സ്വദേശിയായ പി വി അശ്വിനാണ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് രക്തം ഛർദ്ദിച്ചു മരിച്ചത്.റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് അശ്വിനായിരുന്നു.

കണ്ണൂർ അഴീക്കോടുണ്ടായ വാഹനാപകടത്തിലാണ് റമീസ് മരിച്ചത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.എന്നാൽ സ്വർണ്ണക്കടത്ത് കേസിൽ കൊച്ചി കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് റമീസിന്റെ മരണം.

റെമീസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പോലീസിന്റെ വാദം.ഇതിനിടയിലാണ് കാർ ഓടിച്ചിരുന്ന അശ്വിൻ മരിക്കുന്നത്.
രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് അശ്വിൻ ഇന്നലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നാണ് പോലീസ് പറയുന്നത്.സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ഡിജിറ്റൽ പഠനം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു: സ്കൂളുകൾ തുറക്കാൻ തയ്യാറെന്ന് മന്ത്രി ശിവൻ കുട്ടി

L I V E |

തിരുവനന്തപുരം: ഡിജിറ്റൽ പഠനം കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും കേന്ദ്രസർക്കാർ അനുവദിച്ചാൽ സ്കൂളുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മന്ത്രി വി ശിവൻ കുട്ടി നിയമസഭയിൽ പറഞ്ഞു.

കേന്ദ്രസർക്കാർ അനുവദിച്ചാൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കാൻ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. വിദഗ്ധ സമിതിയുടെ അനുമതി ലഭിക്കുകയും വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ ഇത് സാധിക്കു.

ഡിജിറ്റൽ പഠനം കുട്ടറികളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് എസ് സി ആർ ടി പഠനത്തിൽ വ്യക്തമായതായി മന്ത്രി പറഞ്ഞു.36 ശതമാനം പേർക്ക് തലവേദനയും കഴുത്ത് വേദനയും 28 ശതമാനം കുട്ടികൾക്ക് കണ്ണിന് പ്രശ്നങ്ങളും മാനസിക പിരിമുറുക്കവും ഉള്ളതായി പഠനം വ്യക്തമാക്കുന്നു.

ഡിജിറ്റൽ പഠനത്തിനിടയിലും ആവശ്യമായ വ്യായാമവും പരിചരണവും രക്ഷിതാക്കൾ ഉറപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിന് കൗൺസിലർമാരുടെ സേവനം ഉറപ്പാക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

ത്രിപുര മുഖ്യമന്ത്രിക്ക് നേരെ അതിവേഗത്തിൽ കാർ ഓടിച്ചു കയറ്റി: വധ ശ്രമമെന്ന് സംശയം, മൂന്ന് പേർ അറസ്റ്റിൽ

L A T E S T |ON AIR

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ അതിവേഗത്തിൽ കാർ ഓടിച്ചു കയറ്റിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

ശ്യാമപ്രസാദ് മുഖർജി ലെയിനിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്‌ന നടത്തിനിറങ്ങിയ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിനുള്ളിലേക്ക് അതിവേഗത്തിൽ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.

കാർ തന്റെ നേർക്ക് വരുന്നത് കണ്ട ബിപ്ലബ് കുമാർ ദേബ് എതിർ ദിശയിലേക്ക് ചാടി മാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക് പറ്റിയിട്ടുണ്ട്.

സംഭവം നടന്ന ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും ഓടിച്ചുപോവുകയായിരുന്നു.എന്നാൽ രാത്രിയോടെ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയിലാണ്.പ്രതികളെ റിമാൻഡ് ചെയ്തു.

സംഭവത്തിന് പിന്നിൽ എന്താണെന്ന് വ്യക്തത ഇല്ലന്ന് പബ്ലിക് പ്രോസിക്യൂട്ടർ ബിത്യുത് സൂത്രധർ പറഞ്ഞു.പ്രതികളെ കസ്റ്റസിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

വാർത്താധിഷ്ഠിത പരാതികളിൽ കൂടുതൽ തെളിവുകൾ വേണം: ഫോൺ ചോർത്തലിൽ സുപ്രീം കോടതി

L I V E |

ന്യൂഡൽഹി: വാർത്താധിഷ്ഠിത പരാതികളിൽ കൂടുതൽ തെളിവുകൾ വേണണെന്നും മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഫോൺ ചോർത്തലിൽ സ്വതന്ത്ര അന്വേഷണം വശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

2019ൽ തന്നെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നു വന്നപ്പോൾ എന്ത്കൊണ്ട് പരാതി നൽകിയില്ല എന്നും സുപ്രീം കോടതി ചോദിച്ചു.അന്ന് തന്നെ ഐ ടി ആക്ട് പ്രകാരം പരാതി നൽകാമായിരുന്നു.

2019ൽ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ വാട്സ്ആപ് കാലിഫോർണിയ കോടതിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ മാത്രമാണ് വിവരങ്ങൾ പുറത്തുവന്നതെന്നും മാധ്യമപ്രവർത്തകരായ എൻ റാം,ശശികുമാർ എന്നിവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കബിൽ സിബൽ കോടതിയിൽ വ്യക്തമാക്കി.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രസർക്കാരിൽനിന്നും വിശദീകരണം തേടണമെന്നും കബിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടു.എന്നാൽ വാർത്താധിഷ്ടിതമായ പരാതികളിൽ കൂടുതൽ തെളിവുകൾ വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഹർജി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

രാജ്യത്ത് 5 കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന: നാല് പേർ അറസ്റ്റിൽ

ON AIR |

ന്യൂഡൽഹി: രാജ്യത്ത് 5 കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്.നാല് പേർ അറസ്റ്റിൽ.

കേരളത്തിൽ ഐ എസ്സിന് വേണ്ടി പണപ്പിരിവും പ്രചാരണവും നടത്തിയവരാണ് അറസ്റ്റിലായത്.ഇവരിൽനിന്ന് ലാപ്ടോപ്പുകളും പെൻഡ്രൈവും സിം കാർഡുകളും പിടിച്ചെടുത്തു.

മാർച്ചിൽ കൊല്ലത്തുനിന് പിടികൂടിയ യഹ്യ അടക്കമുള്ളവരെ ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണ് അറസ്റ്റ്. ജമ്മു കാശ്മീരിലും ബംഗളൂരുവിലും മംഗലുരുവിലും നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.

ശ്രീനഗർ സ്വദേശി ഉബൈദ് ഹമീദ്,ബന്ദിപ്പോര സ്വദേശി മുസമ്മിൽ ഹസ്സൻ ഭട്ട്,മംഗളുരു സ്വദേശി അമർ അബ്ദുൽ റഹ്മാൻ,ബംഗളുരു സ്വാദേശി ശങ്കർ വെങ്കിടേഷ് പെരുമാൾ എന്നിവരാണ് അറസ്റ്റിലായത്. പി ടി ഐ വാർത്ത ഏജൻസിയാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

photo credit |vocalmedia.com

സ്വാതന്ത്ര്യദിനത്തിലും ഓണത്തിനും ഇളവുകൾ: ലോക്ക് ഡൗൺ ഞായറാഴ്ച്ച മാത്രം

L I V E |

തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിലെ വിദഗ്ധ സമിതി തീരുമാനങ്ങൾ ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യദിനത്തിലും ഓണത്തിനും ലോക്ക് ഡൗൺ ഇളവുകൾ. കടകൾ ആറ് ദിവസവും രാത്രി 9 മണി വരെ തുറക്കാം.ലോക്ക് ഡൗൺ ഞായഴ്ച്ച കളിൽ മാത്രമായിരിക്കും.ഓരോ ആഴ്ചയിലേയും രോഗികളുടെ എണ്ണത്തിലെ കണക്ക് അടിസ്ഥാനമാക്കിയായിരിക്കും ഇനി നിയന്ത്രണങ്ങൾ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ മാറും.ഇനി രോഗികളുടെ എണ്ണം നോക്കിയാവും ലോക്ക് ഡൗൺ തീരുമാനിക്കുക.1000ൽ 10ൽ അധികം പേർക്ക് ഒരാഴ്ച രോഗം വന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആകും.ട്രിപ്പിൾ ലോക്ക് ഡൗൺ അല്ലാത്ത പ്രദേശങ്ങളിൽ ആഴ്ചയിൽ ആറ് ദിവസവും കടകൾ തുറക്കാം.

കടകളിൽ സാമൂഹിക അകലം പാലിക്കണം.തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും ഇതിന്റെ ചുമതലകൾ.വാക്‌സിൻ എടുത്തവരോ ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കടകളിൽ വരുന്നതാകും അഭികാമ്യം.വലിയ ആരാധനാലയങ്ങളിൽ 40 പേർക്ക് സാമൂഹിക അകലം പാലിച്ച് പങ്കെടുക്കാം.വിവാഹത്തിലും മരണത്തിനും ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഇത്.

മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.വാക്‌സിനേഷനും പരമാവധി വേഗം പൂർത്തിയാക്കണം.കിടപ്പ് രോഗികൾക്ക് വീടുകളിൽ എത്തി വാക്‌സിനേഷൻ ചെയ്യും.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വ്യാപാരികൾ സ്വാഗതം ചെയ്തു.പ്രഖ്യാപിച്ച സമരം പിൻവലിച്ചു.

തലപ്പാടിയിൽ കോവിഡ് പരിശോധനയിക്കിടയിൽ വാക്കേറ്റം, സംഘർഷം

L A T E S T |

കാസർഗോഡ്: കേരള-കർണാടക അതിർത്തിയിയായ തലപ്പാടിയിൽ കോവിഡ് പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കുമിടെ വാക്കേറ്റവും സംഘർഷവും.

കർണാടക കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച പശ്ചാത്തലത്തിലാണ് നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്.

നേരത്ത ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന ആർ ടി പി സി ആർ പരിശോധന കൌണ്ടർ ഇന്ന് രാവിലെയോടെ പോലീസ് ഡെപ്യൂട്ടി കമ്മീഷണറും ദക്ഷിണ കന്നഡ ജില്ലാ കളക്ടറും ചേർന്ന് നിർത്തിയ തോടെയാണ് വാക്കേറ്റമുണ്ടായത്.

തുടർന്ന് പ്രതിഷേധിച്ച നാട്ടുകാർ വാഹനങ്ങൾ തടയുകയായിരുന്നു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.പരീക്ഷകൾ നടക്കുന്നതിനാൽ ഇന്ന് ഇളവുകൾ അനുവദിച്ചു.

നാളെ മുതൽ ആർ ടി പി സി ആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമാകും പ്രവേശനം എന്ന് കർണാടക അധികൃതർ അറിയിച്ചു.

ജമ്മു കാശ്മീരിൽ നാലിടത്ത് ഡ്രോൺ സാന്നിധ്യം: സുരക്ഷ കർശനമാക്കി

L A T E S T | LIVE

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബയിൽ നാലിടത്ത് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി.ബഡി ബ്രാഹ്മണ മേഖലയിലാണ് ഞായറാഴ്ച്ച രാത്രി വൈകി ഡ്രോണുകൾ കണ്ടത്.തുടർന്ന് ഗ്രാമവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ 56 മണിക്കൂറിനുള്ളിൽ ഇത് നാലാം തവണയാണ് ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിൽ ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തതെന്ന് സാമ്പ എസ് പി രാജേഷ് ശർമ്മ പറഞ്ഞു.

ആകാശത്ത് ഡ്രോൺ ലൈറ്റുകൾ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.സ്വാതന്ത്ര്യ സമരത്തിന്റെയും ജമ്മു കശ്മീർ പ്രത്യേക പദവി എടുത്തുമാറ്റിയതിന്റെ രണ്ടാം വാർഷികവും വരാനിരിക്കെ മേഖലയിൽ ജാഗ്രത കർശനമാക്കി.

കോഴിക്കോട് ചാലിയം പി എച്ച് സി യിൽ കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര സംഘത്തെ തടഞ്ഞു

L A T E S T |

കോഴിക്കോട്: ചാലിയം പി എച്ച് സി യിൽ കേന്ദ്ര സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.

കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ പര്യടനം നടത്തുന്ന കേന്ദ്ര സംഘത്തെയാണ് തടഞ്ഞത്.വാക്‌സിൻ വിതരണത്തിൽ കടുത്ത പക്ഷപാതം കാണിക്കുന്നു എന്നാണ് ആക്ഷേപം.

സിപിഎം പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് ഇവിടെ വാക്‌സിൻ നൽകുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര സംഘത്തോട് പരാതിപ്പെട്ടു.

കേന്ദ്ര സംഘം വന്ന ഉടൻ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും സംഘം പരാതി കേൾക്കാൻ തയ്യാറായതോടെ പ്രവർത്തകർ ശാന്തമാകുകയായിരുന്നു.കോൺഗ്രസ് പ്രവർത്തകരും വാക്‌സിൻ ലഭിക്കാത്ത മറ്റ് നാട്ടുകാരിൽ നിന്നും കേന്ദ്രസംഘം വിശദമായി പരാതി കേട്ടു.പരാതി ഗൗരവമുള്ളതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും കേന്ദ്രസംഘം അറിയിച്ചു.

കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിലാണ് കേന്ദ്രസംഘം പര്യടനം നടത്തുന്നത്.നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് കേരളത്തിൽ പര്യടനം നടത്തുന്നത്. വിവിധ സംഘങ്ങളാ യി തിരിഞ്ഞാണ് കേന്ദ്ര സംഘം സംസ്ഥാനത്തെ 8 ജില്ലകളിൽ പര്യടനം നടത്തുന്നത്.
photo credit | mbionline

ടോക്യോ ഒളിമ്പിക്സ് സെമിയിൽ പി വി സിന്ധുവിന് തോൽവി

L I V E | OLYMPICS DESK

ടോക്യോ : ടോക്യോ ഒളിമ്പിക്സിൽ സെമി ഫൈനലിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് തോൽവി.

ചൈനീസ് തായ്‌പേയ് താരമായ തായ് സു യിങ്ങി നോടാണ് സിന്ധു പരാജയപ്പെട്ടത്.സ്കോർ 21-18, 21-12

വെങ്കല മെഡലിനായുള്ള മത്സരം നാളെ വൈകുനേരം 5 മണിക്ക് നടക്കും.ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തുള്ള ചൈനീസ് താരമായ ബിങ് ജിയാവോ ആണ് നാളത്തെ മത്സരത്തിൽ സിന്ധുവിന്റെ എതിരാളി.

ഒന്നാമത്തെ ഗെയിമിൽ ആദ്യഘട്ടത്തിൽ 12 പോയിന്റുകൾവരെ നേടി മുന്നേറിയ പി വി സിന്ധു പതറിപ്പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.ആദ്യ ഗെയിമിൽ ആക്രമിച്ച് കളിക്കാൻ സാധിക്കാത്തതും തായ് സു യിങിനോടുള്ള കൂടുതൽ കരുതലോടെയുള്ള കളിയും കടുത്ത സമ്മർദ്ദവുമാണ് സിന്ധുവിന്റെ തോൽവിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു

ON AIR |

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ തീവ്രവാദി സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു.

പുൽവാമയിൽ 40 സൈനികരുടെ മരണത്തിന് കാരണമായ ആക്രമണം ആസൂത്രണം ചെയ്തതിൽ മുഖ്യ പങ്ക് വഹിച്ച അബു സൈഫുള്ളയാണ് കൊല്ലപ്പെട്ടത്.

അദ്നാൻ,ഇസ്മായിൽ,ലാംബു എന്നി പേരുകളിൽ അറിയപ്പെടുന്ന അബു സൈഫുള്ളയോടൊപ്പമുണ്ടായിരുന്ന മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്.പുൽവാമയിലെ തന്നെയാണ് സംഭവം.

ജെയ്‌ഷ ഇ മുഹമ്മദ് ബന്ധമുള്ള പാകിസ്താനി തീവ്രവാദിയാണ് അബു സൈഫുള്ള.2017ൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഇയാൾ നിരവധി തീവ്ര വാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട് .ദക്ഷിണ കശ്മീരിലെ ജെയ്ഷ മുഹമ്മദിന്റെ ഓപ്പറേഷൻ കമാണ്ടറാണ് ഇയാൾ.

ഐ ഇ ഡി,കാർ ബോംബ് സാങ്കേതിക വിദ്യകളിൽ ഇയാൾ അഗ്രഗണ്യനാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.പുൽവാമയിൽ ഇത് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

താലിബാനുമായി നിരന്തര ബന്ധം പുലർത്തിയിരുന്ന ഇയാൾ ജെയ്‌ഷ ഇ മുഹമ്മദിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി അവന്തിപ്പുരയിൽ പ്രവർത്തിച്ചിരുന്നു.തീവ്രവാദത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ചുമതലയും വഹിച്ചു.

കയ്യാങ്കളി കേസ്:സർക്കാർ നടപടികൾ നിയമവിരുദ്ധമല്ല, ശിവൻകുട്ടിയുടെ രാജി ആവശ്യം മുഖ്യമന്ത്രി തളളി

L A T E S T |

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ നടപടികൾ നിയമവിരുദ്ധമല്ലെന്നും മന്ത്രി ശിവൻകുട്ടി രാജിവെക്കേണ്ട ആവശ്യം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മന്ത്രി ശിവൻകുട്ടിയുടെ രജി ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

മന്ത്രി ശിവൻകുട്ടി യുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തിര പ്രമേയ നോട്ടീസ് കൊണ്ടുവന്നത് പി ടി തോമസ് എം എൽ യാണ്. സുപ്രീം കോടതി വിധി അനുസരിക്കുമെന്നും എന്നാൽ കയ്യാങ്കളി കേസ് പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ എടുത്ത നിലപാടുകൾ ഒരിക്കലും നിയമവിരുദ്ധമല്ലെന്നും അടിയന്തിര പ്രമേയ നോട്ടീസിൽ മറുപടി നൽകിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ അംഗങ്ങൾ ഉന്നയിച്ച പരാതികൾ പരിഗണിക്കാൻ അന്നത്തെ സർക്കാർ നടപടികൾ എടുത്തില്ല എന്ന ആക്ഷേപവും മുഖ്യമന്ത്രി ഉന്നയിച്ചു.

കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച്ച പറ്റിയെന്ന് കേന്ദ്രത്തിന്റെ രൂക്ഷ വിമർശനം

ON AIR |

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച്ച പറ്റിയെന്ന രൂക്ഷ വിമർശനവുമായി കേന്ദ്രസർക്കാർ.രാജ്യത്ത് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 50 ശതമാനവും കേരളത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി കേന്ദ്രം കേരളത്തെ അറിയിച്ചു.

ഇളവുകൾ നൽകുന്ന കാര്യത്തിൽ കേരളം ജാഗ്രത കാണിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

അടുത്തിടെ നടന്ന ആഘോഷങ്ങളിൽ ഇളവുകൾ അനുവദിച്ചത് കേരളത്തിൽ കോവിഡ് തീവ്ര വ്യാപനത്തിന് ഇടയാക്കി എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തെ അറിയിച്ചു.കഴിഞ്ഞ ഒരു മാസത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും കത്തിൽ പറയുന്നു.

ജൂലൈ 5 മുതൽ 9 വരെ കേരളത്തിൽ നിരീക്ഷണത്തിനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ സടിസ്ഥാനത്തിൽകൂടിയാണ് കേന്ദ്രം കത്തയച്ചത്. സംസ്ഥാനത്തെ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ മറ്റൊരു കേന്ദ്ര സംഘം കൂടി കേരളത്തിൽ ഉടൻ എത്തുമെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിൽ കേരളം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിലെ സജീവ കോവിഡ് കേസുകളിൽ 95 ശതമാനവും ഐസൊലേഷനിൽ കഴിയുന്നത് വീടുകളിലാണ്.ഇതിനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം എന്നും കേന്ദ്രം ഓർമ്മിപ്പിക്കുന്നു.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നും കേന്ദ്ര സംഘം കണ്ടെത്തിയിട്ടുണ്ട്.പലരും ആശുപത്രികളിൽ ചികിത്സ തേടാൻ മടിക്കുന്നു.ഇവർക്ക് കൗണ്സിലിംഗ് അടക്കമുള്ള നടപടികൾ സ്വീകരിക്കണം.കേരളത്തിലെ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കണമെന്നും രാജേഷ് ഭൂഷൺ കത്തിൽ വ്യക്തമാക്കി.

നിയമസഭാ കയ്യാങ്കളി കേസ്: സംസ്ഥാന സർക്കാർ ഹർജി തള്ളി,പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

L I V E | BREAKING

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനാകില്ലെന്നും എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്.ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്,എം ആർ ഷാ എന്നിവർ ഉൾക്കൊള്ളുന്ന ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം.കേസ് പിൻവലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും സുപ്രീം കോടതി പറഞ്ഞു.നിയമസഭയിൽ സംഭവിച്ചത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ.

സഭയിലെ അക്രമങ്ങളെ സഭ നടപടിയുടെ ഭാഗമായി കാണാൻ കഴിയില്ല.അത്കൊണ്ട് തന്നെ അംഗങ്ങൾക്ക് ലഭിക്കേണ്ട പരിരക്ഷ ലഭിക്കില്ല.ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ല. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമില്ല.

നിയമസഭാ അംഗങ്ങൾക്കുള്ള പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷ അല്ല.ജനപ്രതിനിധികൾക്ക് എപ്പോഴും പരിരക്ഷ ലഭിക്കില്ല. ക്രിമിനൽ കേസ് പിൻവലിക്കാനുള്ള അപേക്ഷ തന്നെ ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.വിചാരണ കോടതി ചെയ്തത് കൃത്യമായ നിയമ വഴികൾ.

നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി തള്ളിയ സവിശേഷ സാഹചര്യത്തിൽ മന്ത്രി വി ശിവൻ കുട്ടി അടക്കമുള്ളവർ വിചാരണ നേരിടേണ്ടി വരും.ഇ പി ജയരാജൻ,കെ ടി ജലീൽ,സി കെ സദാശിവൻ, കെ അജിത്,കെ കുഞ്ഞമ്മദ് എന്നിവരും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിചാരണ നേരിടേണ്ടി വരും.

രാജിവെക്കില്ല , നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും എന്നാൽ രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ പ്രവർത്തനത്തിൽ കേസുകൾ സ്വാഭാവികമാണെ ന്നും നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.മന്ത്രി അതിന് സ്വയം തയ്യാറാകുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ബസവരാജ്‌ ബൊമ്മെ കർണാടക മുഖ്യമന്ത്രി: സത്യപ്രതിജ്ഞ നാളെ

ON AIR |

ബംഗളുരു: കർണ്ണാടക മുഖ്യമന്ത്രിയായി ബസവരാജ്‌ ബൊമ്മെയെ തിരഞ്ഞെടുത്തു.ബംഗളുരുവിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.സത്യപ്രതിജ്ഞ നാളെ.

രാജിവെച്ച മുഖ്യമന്ത്രി യെദ്യൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു യദ്യൂരപ്പയുടെ വിശ്വസ്തനായ ബസവരാജ്‌. കർണ്ണാടക മുൻ മന്ത്രി എസ് ആർ ബൊമ്മെയുടെ മകനാണ്.

ഹൂബ്ലി മേഖലയിൽനിന്നുള്ള ലിംഗായത്ത് നേതാവ്കൂടിയാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ഇന്ന് വൈകുന്നേരം ബംഗളുരുവിൽ ചേർന്ന എം എൽ എ മാരുടെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം.ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

യദ്യൂരപ്പയുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് തീരുമാനങ്ങൾ ഉണ്ടായത്.സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന നിലയിൽ യദ്യൂരപ്പയുടെ തീരുമാനം നിർണ്ണായകമായി.ലിംഗായത്ത് സമുദായത്തി ന്റെ സ്വാധീനം ഉറപ്പിക്കൽ കൂടിയായി ബസവരാജിനെ തിരഞ്ഞെടുത്തതിലൂടെ.

നീണ്ട കാലത്തെ അഭ്യുഹങ്ങൾക്കൊടുവിലാണ് യദ്യൂരപ്പ മന്ത്രിസഭയുടെ രണ്ടാം വാർഷിക ദിനത്തിൽ രാജി പ്രഖ്യാപിച്ചത്. ഇന്നലെ തന്നെ ഗവർണ്ണർക്ക് രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു.

കോവിഡ് പരിശോധന: കണ്ണൂർ കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കും

E X C L U S I V E |

കണ്ണൂർ: ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂർ കളക്ടറുടെ വിവാദ ഉത്തരവ് ഇന്ന് പിൻവലിച്ചേക്കും.

വിവാദ ഉത്തരവിനെതിരെയുണ്ടായ കനത്ത പ്രതിഷേധത്തെ തുടർന്നാണ് കണ്ണൂർ കളക്ടർ ടി വി സുഭാഷ് ഇറക്കിയ ഉത്തരവ് പിൻവലിക്കാൻ സാധ്യത എന്നാണ് സൂചന.വിഷയത്തിൽ ആരോഗ്യ സെക്രെട്ടറിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായ കളക്ടറുടെ നിലപാടിലുള്ള അതൃപ്തി ആരോഗ്യ സെക്രട്ടറി കളക്ടറെ അറിയിച്ചതായാണ് സൂചന.ഇന്ന് വൈകുന്നേരത്തോടെ ഉത്തരവ് പിൻവലിക്കും എന്നാണ് റിപോർട്ടുകൾ.

ഇതേ ഉത്തരവിറക്കിയ കാസർഗോഡ് കളക്ടർ ഉത്തരവ് ചൊവ്വാഴ്ച്ച രാവിലെ തന്നെ പിൻവലിച്ചിരുന്നു.

വാക്‌സിൻ സ്വീകരിക്കാനെത്തുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് കേന്ദ്ര വാക്‌സിനേഷൻ മാനദണ്ഡങ്ങളുടെ വരെ ലംഘനമാണെന്ന് പരാതി ഉയർന്നിരുന്നു.

വിവാദ ഉത്തരവ് പശ്ചാത്തലത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ വിവിധ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു.

കേരളത്തിൽ ആരും പട്ടിണി കിടന്നില്ലെന്ന് ധനമന്ത്രി, കോവിഡിൽ കേരളം പൊളിഞ്ഞു പാളീസായെന്ന് കുഞ്ഞാലിക്കുട്ടി

L A T E S T |

തിരുവനന്തപുരം: കോവിഡ് വിഷയത്തിൽ നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ അടിയന്തിര പ്രമേയ നോട്ടീസ്.കോവിഡ് പ്രതിരോധത്തിൽ കേരളം പൊളിഞ്ഞ് പാളീസായി എന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

എന്നാൽ കേരളത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്നും നല്ലത് കൂടി കാണാനുള്ള മനസ് പ്രതിപക്ഷത്തിന് വേണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു.

സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് അടിയന്തിര പ്രമേയത്തിൽ ആരോപിച്ചു.വ്യാപാരികളും ചെറുകിട കച്ചവടക്കാരും കൂലിപ്പണിക്കാരും ദുരിതത്തിലാണ്.ഇത് പരിഹരിക്കാൻ ജനങ്ങൾക്ക് നേരിട്ട് പണം നൽകണം.

സർക്കാരിനെ കുറ്റം പറയാനല്ല എന്നാൽ യാഥാർഥ്യങ്ങൾ ജനങ്ങളെ അറിയിക്കാനാണ് അടിയന്തിര പ്രമേയമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാൽ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞു കൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതിരോധിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ ശമ്പളം പോലും കൊടുക്കാൻ സാധിക്കാതെ വിഷമിക്കുമ്പോൾ ഇവിടെ ക്ഷേമ പെൻഷനുകൾ അടക്കം കൃത്യമായി കൊടുക്കുന്നു.

ധനമന്ത്രിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാർ നേട്ടങ്ങളെ അണിനിനിരത്തി പ്രതിരോധിച്ചു.സർക്കാരിനെ കുറ്റപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനവും ഉന്നയിച്ചു.കേരളത്തിൽ 10 ലക്ഷം വാക്‌സിനുകൾ കെട്ടിക്കിടക്കുന്നു എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ദിവസം കേരളത്തിൽ 5 ലക്ഷം വാക്‌സിൻ മാത്രമാണ് ഉണ്ടായിരുന്നത്.ഇപ്പോൾ സംസ്ഥാനത്ത് വാക്‌സിൻ ഇല്ലാത്ത അവസ്ഥയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ രാജിവെച്ചു

L I V E |

ബംഗളുരു: ദിവസങ്ങൾ നീണ്ട അഭ്യുഹങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ രാജി പ്രഖ്യാപിച്ചു.

അധികാരത്തിലെത്തി രണ്ട് വർഷം പൂർത്തിയാക്കുന്ന ചടങ്ങിലാണ് യദ്യൂരപ്പയുടെ രാജി പ്രഖ്യാപനം.രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ അദ്ദേഹം വികാരാധീനനായി.പ്രസംഗത്തിനിടയിൽ പലപ്പോഴും വിതുമ്പികരഞ്ഞു. ഉടൻ ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും.

കഴിഞ്ഞയാഴ്ച തന്നെ രാജി സംബന്ധിച്ച സൂചനകൾ അദ്ദേഹം തന്നെ പ്രഖ്യാപിച്ചിരുന്നു.ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറയുന്നത് എന്തായാലും അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയും ബിജെപി ദേശീയ നേതാക്കളുമായി നടന്ന ചർച്ചകളിൽ ചില ഉപാധികൾ യദ്യൂരപ്പ മുന്നോട്ട് വെച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.

ഐ എൻ എൽ യോഗത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, സംഘർഷം

L I V E |

കൊച്ചി: ഐ എൻ എൽ സംസ്ഥാന യോഗത്തിൽ ചേരിതിരിഞ്ഞ് തമ്മിലടിയും സംഘർഷവും.

വാരാന്ത്യ ലോക്ക് ഡൗണും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും കൊണ്ടുള്ള സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

മന്ത്രി അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് യോഗം നടക്കുന്ന കൊച്ചിയിലെ ഹോട്ടലിന് പുറത്ത് തമ്മിലടിച്ചത്.പോലീസ് എത്തിയാണ് മന്ത്രിയെ സംഘർഷ പ്രദേശത്തുനിന്ന് മാറ്റിയത്.

മന്ത്രി തന്നെ പങ്കെടുത്ത യോഗത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘനമുണ്ടായത് വിവാദമായിട്ടുണ്ട്.നേരത്തെ ഐ എൻ എൽ ഇൽ ചർച്ചയായ പി എസ് സി അംഗത്വം മുതൽ മന്ത്രിയുടെ പേർസണൽ സ്റ്റാഫ് നിയമനം വരെയുള്ള വിഷയങ്ങളിലെ ചർച്ചയാണ് തമ്മിലടി യിലേക്ക് നയിച്ചത്.

പാർട്ടി സംസ്ഥാന സെക്രട്ടറി കാസിം ഇരിക്ക്കുറിനെതിരായ യോഗത്തിലെ ചില പരാമർശങ്ങളാണ് വാക്കേറ്റത്തിനിടയാക്കിയത്. വാക്കേറ്റം ബഹളമയമായതോടെ യോഗം പിരിച്ചുവിട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.

പോലീസ് എത്തി രംഗം ശാന്തമാകുകയായിരുന്നു.ഇതിനിടയിൽ മന്ത്രിയെ ഒഴിവാക്കി ഒരു വിഭാഗം പ്രവർത്തകർക്കെതിരെ മാത്രം കേസെടുക്കാൻ പോലീസ് ശ്രമം നടത്തുന്നതായി ആരോപണമുണ്ട്.

photo credit |mbionline

കേരളത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കടുത്ത ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇത് മൂന്നാം തരംഗമാണോ അതോ ഡെൽറ്റ വകഭേദം പോലുള്ള ഏതെങ്കിലും വകഭേദമാണോ എന്നത് സംബന്ധിച്ചും പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതീവ ജാഗ്രത പാലിക്കേണ്ട സമയമാണ്.കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിലും ജാഗ്രത പാലിക്കണം. അത്കൊണ്ട് തന്നെ സെക്ടറൽ മജിസ്‌ട്രേറ്റ്മാരുടെ സേവനം തുടരാനാണ് തീരുമാനം.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്ലസ്റ്ററുകളായി മാറുന്നുണ്ട്.മൈക്രോ കൺടൈന്മെന്റ് സോണുകൾ രൂപീകരിക്കേണ്ടി വരും.എല്ലാവരും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ് ഇതെന്നും അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി കപ്പൽ ശാലയിൽ വ്യാജരേഖയിൽ ജോലി ചെയ്ത അഫ്ഘാൻ പൗരൻ അറസ്റ്റിൽ

L A T E S T |

കൊച്ചി: വ്യാജ രേഖയിൽ കൊച്ചി കപ്പൽ ശാലയിൽ ജോലി ചെയ്ത അഫ്ഘാൻ പൗരൻ അറസ്റ്റിൽ.കാബൂൾ സ്വദേശിയായ ഈദ് ഗൂൾ എന്ന 22 കാരണാണ് അറസ്റ്റിലായത്.

സെൻട്രൽ കൊൽക്കത്തയിലെ ബോ ബസാറിൽനിന്നാണ് ഇയാളെ അസിസ്റ്റന്റ് കമ്മിഷണർ വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കൊച്ചിലെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു.ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

ആസാം സ്വദേശിയാണെന്നും അബ്ബാസ് ഖാൻ എന്നാണ് പേര് എന്നും വ്യാജ രേഖ ഉണ്ടാക്കി കഴിഞ്ഞ ജൂൺ മുതൽ കപ്പൽ ശാലയിൽ ജോലി ചെയ്തവരികയായിരുന്നു.എന്നാൽ കപ്പൽ ശാല അധികൃതർ ഇയാൾ സമർപ്പിച്ച രേഖകളിലെ വ്യത്യാസം മനസിലാക്കി അന്വേഷണം നടത്തുന്നതിനിടയിൽ ഇയാൾ കൊച്ചി വിട്ടു.തുടർന്ന് സൗത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.

രണ്ട് വർഷം മുൻപാണ് ഈദ് ഗുൾ മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയത്.മൂന്ന് മാസത്തെ കാലാവധിയുള്ള മെഡിക്കൽ വിസ പുതുക്കി കിട്ടാതിരുന്നതിനെ തുടർന്ന് അനധികൃതമായി ഇന്ത്യയിൽ തുടരുകയായിരുന്നു.ഇയാളുടെ പിതാവ് അഫ്ഘാൻ സ്വദേശിയും മാതാവ് അസം സ്വദേശിയുമാണെന്ന് സംശയമുണ്ട്.കരാർ ഏറ്റെടുത്ത സബ് കോൺട്രാക്ടറാണ് ഇയാളെ കൊച്ചിയിൽ കൊണ്ട് വന്നത്.

കൊച്ചിയിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിലെ ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവം എൻ ഐ എ അന്വേഷിക്കുന്നുണ്ട്.ഈ കേസിൽ ഉത്തരേന്ത്യൻ തൊഴിലാളികളാണ് അറസ്റ്റിലായത്.ഇപ്പോൾ വ്യാജ രേഖയുണ്ടാക്കി വിദേശ പൗരൻ ഇവിടെ എത്തിയ സംഭവത്തിലും അന്വേഷണം എൻ ഐ എ ഏറ്റെടുക്കാനാണ് സാധ്യത.

ബക്രീദ് ഇളവുകളിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

| അശാസ്ത്രീയമായ ഇളവുകൾ നൽകി എന്ത് പ്രത്യഘാതം ഉണ്ടായാലും കേരളം നേരിടേണ്ടിവരും |

L I V E |B R E A K I N G

ന്യൂഡൽഹി: ബക്രീദ് ഇളവുകളിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

സർക്കാർ ഇളവുകൾ നേരത്തെ നല്കിയില്ലായിരുന്നെങ്കിൽ ഇളവുകൾ റദ്ദാക്കിയേനെ എന്നും സുപ്രീം കോടതി വ്യക്തമാക്കി.അത്കൊണ്ട് സർക്കാർ നൽകിയ ഇളവ് റദ്ദാക്കില്ല.

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാത്തത് ദയനീയ സ്ഥിതിയാണെന്ന് സുപ്രീം കോടതി വിലയിരുത്തി. കാവടിയാത്രയ്ക്ക് പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.

ജീവിക്കാനുള്ള അവകാശത്തിനെതിരെ നില്ക്കാൻ കേരളത്തിന് അധികാരമില്ല.ഡി കാറ്റഗറി മേഖലകളിൽ എന്തിന് ഇളവുകൾ കൊടുത്തു എന്നും സുപ്രീക് കോടതി സംസ്ഥാന സർക്കാരിനോട് ചോദ്യ ശരങ്ങൾ ഉയർത്തി.ഇത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. കേരളം ഭരണഘടനയുടെ 21 ആം അനുച്ഛേദം അനുസരിക്കണം.

സംസ്ഥാനത്തിന് കർശന മുന്നറിയിപ്പും സുപ്രീം കോടതി നൽകി.അശാസ്ത്രീയമായ ഇളവുകൾ നൽകി എന്ത് പ്രത്യഘാതം ഉണ്ടായാലും കേരളം നേരിടേണ്ടിവരും.ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ഏത് പൗരനും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പെഗാസസ് ഫോൺ ചോർത്തൽ ആരോപണം കേന്ദ്രസർക്കാർ തള്ളി : ജനാധിപത്യത്തെ അപമാനിക്കാൻ ശ്രമമെന്ന് മന്ത്രി

L I V E |

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ.ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കാനുള്ള ശ്രമമെന്ന് കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.

വർഷകാല സമ്മേളനത്തിന് തൊട്ടുമുൻപാണ് ആരോപണം കൊണ്ടുവന്നത്. ഇത് യാദൃശ്ചികമാണെന്ന് വിശ്വസിക്കാൻ കഴിയില്ല.

വിശദമായ പരിശോധനകളില്ലാതെ ചോർത്തൽ ഉറപ്പാക്കനാവില്ല. സഭാംഗങ്ങൾ വസ്തുതാപരമായി കാര്യങ്ങളെ വിലയിരുത്തണം. അനധികൃത നിരീക്ഷണം സാധ്യമല്ലെന്നും ദേശ സുരക്ഷയ്ക്കായി നിരീക്ഷണം നടത്താനുള്ള സംവിധാനം രാജ്യത്തുണ്ട് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

P R E V I O U S S T O R Y

http://www.jginews.in/israel-spy-software-pegasas-used-and-leaked-information-from-important-persons/

തൃശൂർ മെഡിക്കൽ കോളേജിലെ 30 എം ബി ബി എസ് വിദ്യാർത്ഥികൾക്ക് കോവിഡ്

L I V E |ON AIR

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ 30 എം ബി ബി എസ് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

മെഡിക്കൽ കോളേജിലെ വിവിധ ഡ്യൂട്ടികൾ ചെയ്ത രണ്ട് ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൂടാതെ മെഡിക്കൽ കോളേജ് വളപ്പിലെ ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് കോഫീ ഹൗസ് അടച്ചു.

നേരത്തെ കോഫീ ഹൗസിൽ എത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനെ തുടർന്നാണ് ജീവനക്കാരെയും എം ബി ബി എസ് വിദ്യാർത്ഥികളെയും പരിശോധിച്ചത്.

കോവിഡ് സ്ഥിരീകരിച്ച എം ബി ബി എസ് വിദ്യാർഥികൾ വിവിധ വാർഡുകളിൽ രോഗികളെ പരിശോധിച്ചിരുന്നു എന്നത് ആശങ്കയുണർത്തുന്നു.വിദ്യാർഥികൾ മുഴുവൻ ഹോസ്റ്റലിൽ താമസിക്കുന്നവരാണ്.അത്കൊണ്ട് ഹോസ്റ്റൽ അടയ്ക്കണോ എന്ന കാര്യത്തിൽ ഇന്ന് അധികൃതർ തീരുമാനമെടുത്തേക്കും.

ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന് അഭ്യൂഹം:സുബ്രഹ്മണ്യൻ സ്വാമി

സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരുൾപ്പെടെ പ്രമുഖരുടെ ഫോൺ ചോർത്തിയതായി അഭ്യൂഹം.രാജ്യസഭാ എം പി സുബ്രഹ്മണ്യൻ സ്വാമിയാണ് ഇത്തരത്തിൽ അഭ്യൂഹം ഉന്നയിച്ചത്.

കേന്ദ്രമന്ത്രിമാർ,ആർ എസ് എസ് എസ് നേതാക്കൾ,സുപ്രീം കോടതി ജഡ്ജിമാർ,പത്രപ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്തിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

അന്താരാഷ്‌ട്ര മാധ്യമങ്ങളായ വാഷിംഗ്‌ടൺ പോസ്റ്റ്,ഗാർഡിയൻ എന്നി മാധ്യമങ്ങൾ ഇതുസംബന്ധിച്ച് ഉടൻ റിപ്പോർട്ട് ചെയ്യുമെന്നും അതിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും ഞായറാഴ്ച്ച ചെയ്ത ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പെഗാസസ് പ്രമുഖരുടെ ഫോണുകൾ ചോർത്തുന്നുണ്ടെന്നും എന്നാൽ ആർക്കുവേണ്ടിയാണ് ചോർത്തുന്നത് എന്ന് വ്യക്തമല്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചിട്ടുണ്ട്.

ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ കമ്പനിയായ എൻ എസ് ഒ വികസിപ്പിച്ച സോഫ്റ്റ്‌വെയർ പ്രോഗ്രാമാണ് പെഗാസസ്.മൊബൈൽ ഫോണിൽ നുഴഞ്ഞു കയറി സകല വിവരങ്ങളും ചോർത്താനുള്ള സംവിധാനമാണ് ഈ സോഫ്റ്റ്‌വെയറിൽ ഉള്ളത്.

https://twitter.com/Swamy39/status/1416619048159219718

ആശങ്ക പടർത്തി ഒളിമ്പിക് വില്ലേജിൽ മൂന്ന് കായിക താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

L A T E S T |

ടോക്യോ: ഒളിമ്പിക് വില്ലേജിൽ ആശങ്ക പടർത്തി മൂന്ന് കായിക താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ടോക്യോയിൽ എത്തിയ ഒരു ഒഫീഷ്യലിന് ആദ്യമായി കോവിഡ് ബാധിച്ചിരുന്നു.

കോവിഡ് സ്ഥിരീകരിച്ച രണ്ടുപേർ ഒളിമ്പിക് വില്ലേജിലും ഒരാൾ ഹോട്ടലിലും ഐസൊലേഷനിലാണ്.ഇവരുടെ പേര് വിവരങ്ങൾ ഒളിമ്പിക് സംഘാടകർ പുറത്തുവിട്ടിട്ടില്ല.വിവിധ മേഖലകളിൽ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 55 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരിൽ സംഘാടകരും മാധ്യമ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട്.

കോവിഡ് പ്രതിരോധത്തിന് വേണ്ട എല്ലാ പദ്ധതികളും നടപ്പാക്കിയിട്ടും ഒളിമ്പിക് വില്ലേജിൽ അടക്കം കോവിഡ് കേസുകൾ വന്നത് കടുത്ത ആശങ്കയായി.ടോക്യോയിൽ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.ജൂലൈ 23ന് കാണികളില്ലാതെയാണ് ഒളിമ്പിക്സ് തുടങ്ങുന്നത്.

ലോകം ഉറ്റുനോക്കുന്ന കായിക മാമാങ്കം തുടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടും ഒളിമ്പിക് വില്ലേജിൽ കോവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കയായി. ടോക്യോ ഒളിമ്പിക് സംഘാടക സമിതി വക്താവായ മാസ തക്കായ യാണ് ഒളിമ്പിക് വില്ലേജിലെ ആദ്യ കോവിഡ് കേസ് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.

ടോക്യോ ഒളിമ്പിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ തോഷിരോ മൂട്ടോയും അന്താരാഷ്ട്ര വാർത്ത ഏജൻസികൾക്ക് മുന്നിൽ കോവിഡ് സ്ഥിരീകരിച്ചത് വെളിപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഒളിമ്പിക്സ് നടത്തിപ്പിനെതിരെ വലിയ എതിർപ്പുകൾ നേരിടുമ്പോഴും നടത്തിപ്പുമായി മുന്നോട്ട് പോകുകയായിരുന്ന സംഘാടകർക്ക് കനത്ത തിരിച്ചടിയായി ഒളിമ്പിക് വില്ലേജിലെ കോവിഡ് രോഗ സ്ഥിരീകരണം.

കോടികളുടെ ചിലവുള്ള ഒളിമ്പിക്സിൽ പങ്കെടുക്കാൻ 200 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ എത്തുന്നുണ്ട്. കനത്ത കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഒരുക്കങ്ങൾ നടത്തിയിരുന്നത്.

എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് ഓരോ ആളുകളെയും വില്ലേജിലേക്ക് പ്രവേശിപ്പിക്കുന്നത്.ഇതിനിടയിലും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതാണ് കടുത്ത ആശങ്കകൾ സൃഷ്ടിച്ചത്.കഴിഞ്ഞ വര്ഷം നടക്കാനിരുന്ന ഒളിമ്പിക്സ് 2020 യാണ് കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിയത്.

ഇളവുകൾ 24 മണിക്കൂറും പോലീസ് നിരീക്ഷിക്കും: നിയന്ത്രണങ്ങൾ കർശനമാക്കാൻ ഡി ജി പി നിർദേശം

ON AIR |

തിരുവനന്തപുരം: ബക്രീദിനോടനുബന്ധിച്ചുള്ള ഇളവുകളുടെ പശ്ചാത്തലത്തിൽ മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.

തിരക്ക് നിയന്ത്രിക്കാൻ കർശന നിർദ്ദേശമുണ്ട്.നിരീക്ഷണം 24 മണിക്കൂറും ഉണ്ടാകും.ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണം 40 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്.ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പോലീസ് നിരീക്ഷിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കും.

കച്ചവട സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കാനും പോലീസ് അനൗൺസ്‌മെന്റുകൾ ഉണ്ടാകും. റോഡിൽ പോലീസിന്റെ വിവിധ പട്രോളുകൾ ഉണ്ടാകും.മുഴുവൻ പോലീസ് സേനയെയും ഈ ദിവസങ്ങളിൽ ഉപയോഗിക്കുമെന്നും ഡിജിപി അറിയിച്ചു.

ടോക്യോ ഒളിമ്പിക് വില്ലേജിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചു

BREAKING |LIVE

ടോക്യോ : ടോക്യോ ഒളിമ്പിക്സ് തുടങ്ങാനിരിക്കെ ആശങ്കകൾ ഉയർത്തി ഒളിമ്പിക് വില്ലേജിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു.

വിദേശത്തു നിന്നെത്തിയ ഒരു ഒഫിഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്.ടോക്യോ ഒളിമ്പിക് അസോസിയേഷൻ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് രാജ്യത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ലോകം ഉറ്റുനോക്കുന്ന കായിക മാമാങ്കം തുടങ്ങാൻ കേവലം ഒരാഴ്ച ബാക്കിയിരിക്കെ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടും ഒളിമ്പിക് വില്ലേജിൽ കോവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കയായി. ടോക്യോ ഒളിമ്പിക് സംഘാടക സമിതി വക്താവായ മാസ തക്കായ യാണ് ഒളിമ്പിക് വില്ലേജിലെ ആദ്യ കോവിഡ് കേസ് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.

ടോക്യോ ഒളിമ്പിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ തോഷിരോ മൂട്ടോയും അന്താരാഷ്ട്ര വാർത്ത ഏജൻസികൾക്ക് മുന്നിൽ കോവിഡ് സ്ഥിരീകരിച്ചത് വെളിപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഒളിമ്പിക്സ് നടത്തിപ്പിനെതിരെ വലിയ എതിർപ്പുകൾ നേരിടുമ്പോഴും നടത്തിപ്പുമായി മുന്നോട്ട് പോകുകയായിരുന്ന സംഘാടകർക്ക് കനത്ത തിരിച്ചടിയായി ഒളിമ്പിക് വില്ലേജിലെ കോവിഡ് രോഗ സ്ഥിരീകരണം.

കോടികളുടെ ചിലവുള്ള ഒളിമ്പിക്സിൽ പങ്കെടുക്കാൻ 200 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ എത്തുന്നുണ്ട്. കനത്ത കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഒരുക്കങ്ങൾ നടത്തിയിരുന്നത്.

എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് ഓരോ ആളുകളെയും വില്ലേജിലേക്ക് പ്രവേശിപ്പിക്കുന്നത്.ഇതിനിടയിലും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതാണ് കടുത്ത ആശങ്കകൾ സൃഷ്ടിച്ചത്.കഴിഞ്ഞ വര്ഷം നടക്കാനിരുന്ന ഒളിമ്പിക്സ് 2020 യാണ് കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിയത്.

കടതുറക്കൽ സമരവുമായി മുന്നോട്ട്:മുഖ്യമന്ത്രിയുടെ വിരട്ടൽ വേണ്ടെന്ന് നസിറുദ്ദീൻ

L A T E S T |

തിരുവനന്തപുരം: കടകൾ നാളെ മുതൽ തുറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരികളെ വിരട്ടാൻ നോക്കണ്ട എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ.

കട തുറക്കൽ സമരത്തിൽനിന്ന് താൽക്കാലികമായി പിന്മാറുകയും മുഖ്യ മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെന്ന് അറിയിക്കുകയും ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് നിലപാട് മാറ്റിയത്.

ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കാനിരിക്കെ യാണ് വ്യാപാരികളുടെ നിലപാട് മാറ്റം എന്നത് ശ്രദ്ധേയമാണ്. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെ ന്നും ശനി ഞായർ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ കണക്കിലെടുക്കാതെ കടകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ദിവസവും കടകൾ തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.പ്രാദേശികമായി ടി പി ആർ നോക്കിയുള്ള നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും കടകൾ ദിവസവും തുറക്കണമെന്നുമാണ് വ്യാപാരികൾ പറയുന്നത്.

കഴിഞ്ഞ ദിവസം കടകൾ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് വ്യാപാരികൾ നടത്തിയ സമരംഅക്രമാസക്തമായതിനെ തുടർന്ന് വ്യാപാരികളും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കണിശമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

തുടർന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു എന്നും സമരം താൽക്കാലികമായി നിർത്തുന്നു എന്ന് പ്രഖ്യാപിച്ച വ്യാപാരികൾ പൊടുന്നനെയാണ് നിലപാട് മാറ്റിയത്.

എന്നാൽ വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴങ്ങി നിലപാടുകൾ മാറ്റേണ്ടെണ്ടെന്നാണ് സർക്കാർ തീരുമാനം എന്നാണ് സൂചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

അധിക നികുതി ഒഴിവാക്കണമെന്ന് ആവശ്യം, “റീൽ ഹീറോ” പരാമർശം വേദനിപ്പിച്ചു: വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്

L A T E S T |

ചെന്നൈ: ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് കാറിന് ഏർപ്പെടുത്തിയ അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു എന്ന ആവശ്യവുമായി തമിഴ് സിനിമ താരം വിജയ് ഹൈക്കോടതിയെ സമീപിക്കും.

മദ്രാസ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച അപ്പീൽ നൽകാനാണ് തീരുമാനം എന്നറിയുന്നു.മാത്രമല്ല "റീൽ ഹീറോ" എന്ന കോടതിയുടെ പരാമർശം വേദനിപ്പിച്ചു എന്നും ഈ പരാമർശം ഒഴിവാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടും.

ഇറക്കുമതി ചെയ്ത കാറിന് നികുതി അടക്കുന്നതല്ല പ്രശ്നം എന്നും അധിക നികുതിയാണ് ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്നും നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും കൃത്യമായ സമയത്ത് നികുതി അടക്കാൻ തയ്യാറാണെന്നും താരത്തിന്റെ അഭിഭാഷകൻ അറിയിച്ചു.പ്രവേശന നികുതിയുടെ പേരിൽ രെജിസ്സ്‌ട്രേഷൻ വൈകിയ നടപടിക്രമങ്ങൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും കോടതിയെ ബോധ്യപ്പെടുത്തും.

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ: സർക്കാരിന് നിർണ്ണായക ദിവസം

ന്യൂഡൽഹി : നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

അപ്പീൽ നൽകുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് കോടതിയിൽ അറിയിക്കും.ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സർക്കാരിനെതിരെ സുപ്രീം കോടതിയിൽ പ്രതികൂല പരാമർശം ഉണ്ടായാൽ ഇപ്പോൾ മന്ത്രിമാരായ പലരെയും അത് ബാധിച്ചേക്കും. സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്ന ഏഴാമത്തെ കേസാണിത്. രാവിലെ 11 മണിയോടെ കേസ് പരിഗണിച്ചേക്കും.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. നിയമസഭയിലെ കയ്യാങ്കളി കേസ് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കുറ്റക്കാർ വിചാരണ നേരിടണമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവർ ഉൾക്കൊള്ളുന്ന ബെഞ്ച് ഒരു ഘട്ടത്തിൽ പരാമർശിച്ചിരുന്നു.

കോടതി കടുത്ത പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ് അപ്പീൽ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം.എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.അപ്പീൽ നൽകിയാൽ സർക്കാരിനെതിരെ പ്രതികൂല പരാമർശത്തിനും പിൻവലിച്ചാൽ പ്രതികൾ വിചാരണ കോടതിയിൽ വിചാരണ നേരിടേണ്ടിയും എന്ന അവസ്ഥ വന്നേക്കും.രണ്ടായാലും സർക്കാരിന് നിർണ്ണായകമായി മാറും സുപ്രീം കോടതിയിലെ ഇന്നത്തെ കേസ്.

2015ൽ യു ഡി എഫ് ഭരണ കാലത്താണ് നിയമസഭയിൽ കയ്യാങ്കളി ഉണ്ടായത്.ബാർ കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബജറ്റ് അവതരണത്തിനെത്തിയ ധനമന്ത്രി കെ എം മാണിക്കെതിരെയുള്ള പ്രതിഷേധമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

കെ സുരേന്ദ്രൻ ഹാജരായി : തൃശൂർ പോലീസ് ക്ലബ്ബിൽ വൻ സന്നാഹം

L I V E |ON AIR

തൃശൂർ: കൊടകര കള്ളപ്പണ കേസിൽ മൊഴി കൊടുക്കാനായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂർ പോലീസ് ക്ലബ്ബിൽ ഹാജരായി.തൃശൂർ പോലീസ് ക്ലബ്ബിൽ വൻ സന്നാഹം.

നിരവധി ബിജെപി നേതാക്കളും പ്രവർത്തകരും ഇവിടെ എത്തിയിട്ടുണ്ട്.തൃശൂർ പോലീസ് ക്ലബ്ബിൽ വൻ പോലീസ് സന്നാഹമാണുള്ളത്.പോലീസ് ക്ലബിലേക്കുള്ള റോഡ് പോലീസ് പൂർണ്ണമായും അടച്ചു.

നിലവിൽ തൃശ്ശൂരിൽ സംഘർഷ സാധ്യതയില്ല.കൊടകര കേസുമായി ബന്ധപ്പെട്ട് നേരത്തെയും ബിജെപി നേതാക്കൾ സഹകരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്യാത്തവർക്ക് പേടിക്കാനില്ലാത്തതിനാൽ സംയമനം പാലിക്കണമെന്ന് ബിജെപി പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്.

പോലീസ് ക്ലബ്ബിൽ എത്തിയ കെ സുരേന്ദ്രനെ പ്രവർത്തകർ അഭിവാദ്യം ചെയ്തു.സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്ത്രീധന പീഡനത്തിനെതിരെ ഗവർണർ സത്യാഗ്രഹമിരിക്കുന്ന ദിവസമാണ് ഇന്ന്.

അത്പോലെ തന്നെ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സംസ്ഥാന മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തുന്ന നാടാണ് ഇതെന്നും പറഞ്ഞാണ് കെ സുരേന്ദ്രൻ മൊഴി കൊടുക്കാനായി പോലീസ് ക്ലബിന് ഉള്ളിലേക്ക് പോയത്.സംസ്ഥാന നേതാക്കളും ഉള്ളിലേക്ക് പോയിട്ടുണ്ട്.

സ്വർണ്ണക്കടത്ത് കേസ് പ്രതികളെ ബെംഗളുരുവിലേക്ക് മാറ്റിയേക്കും: കസ്റ്റംസ് കേന്ദ്രത്തിന് കത്തയച്ചു

BREAKING |ON AIR

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ബെംഗളുരുവിലേക്ക് മാറ്റിയേക്കും.ജീവന് ഭീഷണിയുണ്ടെന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ പരാതിയുടെ പശ്ചാത്തലത്തിൽ കസ്റ്റംസ് കേന്ദ്രസർക്കാരിന് കത്തയച്ചു.

ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കായിരി ക്കും സ്വർണ്ണക്കടത്ത് പ്രതികളെ മാറ്റുക എന്നാണ് സൂചന.ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ലഭ്യമായാൽ ഉടൻ ജയിൽ മാറ്റം ഉണ്ടായേക്കും.

കോൺഗ്രസ് -ബിജെപി നേതാക്കളുടെ പേര് പറയാൻ ചില ജയിൽ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും തന്നിൽ സമ്മർദ്ദം ചെലുത്തുന്നു എന്ന് സരിത്ത് പരാതിപ്പെടുകയും എൻ ഐ എ കോടതിക്ക് മൊഴി കൊടുക്കുകയും ചെയ്യ്തിരുന്നു.സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കൂടിയാണ് കസ്റ്റംസ് നീക്കം.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നനും കൊഫെപോസ പ്രതികൾക്ക് ജയിലിൽ തന്നെ ഭീഷണി എന്നത് ഞെട്ടിക്കുന്ന വിവരമാണെന്നും അത്കൊണ്ട് തന്നെ പ്രതികളുടെ ജയിൽ മാറ്റം സംബന്ധിച്ച് ഹൈക്കോടതിയിൽ ഹരജി നൽകാനും സാധ്യതയുണ്ടെന്ന് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

കേസ് അടക്കം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കവും കസ്റ്റംസ് നടത്തുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.നേരത്തെ സ്വപ്ന സുരേഷിന്റെ അമ്മയും ജയിലിൽ മകളുടെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നു.

കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

L A T E S T |

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ചകൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തും.

കോവിഡ് സാഹചര്യങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ചകൾ നടത്തും.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നാളെ സംസാരിച്ചേക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ അറിയിക്കും. മൂന്നാം തരംഗം നേരിടുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഐ സി എം ആർ ന്റെയും ഉന്നത തല സമിതിയുടെയും നിർദേശങ്ങളും ചർച്ച ചെയ്‌തേക്കും എന്നാണ് സൂചന.

ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ കാലം ചെയ്തു

L A T E S T |

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ കാലം ചെയ്തു.74 വയസായിരുന്നു.

ഇന്ന് പുലർച്ചെ പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിലായിരു ന്നു അന്ത്യം.അർബുദ ബാധിതനായി ഒന്നര വർഷത്തോളം ആശുപത്രി യിൽ ചികിത്സയിലായിരുന്നു.ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയോടെ നടക്കും.ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 7 വരെ പരുമല പള്ളിയിൽ പൊതു ദർശനത്തിന് വെയ്ക്കും.പരുമല പള്ളിയിലെ വിടവാങ്ങൽ പ്രാർത്ഥനയ്ക്ക് ശേഷം രാത്രി 8 മണിയോടെ ദേവലോകം കാതോലിക്കേറ്റിൽ കൊണ്ടുപോകും.

ദേവലോകം കത്തോലിക്കേറ്റിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതു ദർശനത്തിന് വെയ്ക്കും.

തൃശൂർ കുന്നംകുളം പഴഞ്ഞി മാങ്ങാട് കൊള്ളന്നൂർ കെ എ ഐപ്പിന്റെയും കുഞ്ഞീട്ടിയുടെയും മകനായി 1946 ആഗസ്ത് 30 നായിരുന്നു ജനനം.പഴഞ്ഞി സർക്കാർ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ സെന്റ് തോമസ് കോളേജിൽനിന്ന് ബിരുദവും തുടർന്ന് കോട്ടയം സി എം എസ് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.

കോട്ടയത്തെ വൈദിക സെമിനാരിയിലും സെറാംപൂർ സർവ്വകലാശാലയിലുമായിരുന്നു വൈദിക പഠനം.1972ൽ ശെമ്മാശ്ശ പട്ടവും 1973ൽ കശീശ പട്ടവും നേടി.1982ൽ മലങ്കരയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെത്രപൊലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.1985 മെയ് 15ന് പൗലോസ് മാർ മിത്തിലിയോസ് എന്ന എപ്പിസ്കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു.തുടർന്ന് രൂപീകരിച്ച കുന്നം കുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി.

മയൂഖ ജോണിക്ക് വധ ഭീഷണി:കുടുംബത്തെ ഇല്ലാതാക്കുമെന്ന്

L A T E S T |

തൃശൂർ: സുഹൃത്തിന്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തിയ ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധ ഭീഷണി.

കേസുമായി മുന്നോട്ട് പോയാൽ കുടുംബത്തെ ഇല്ലാതാക്കും എന്നാണ് ഭീഷണിക്കത്തിലെ ഉള്ളടക്കം.സംഭവത്തിൽ മയൂഖ ജോണി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മയൂഖ ജോണിയും സുഹൃത്തും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറയാനായി പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് അജ്ഞാതൻ ഏൽപ്പിച്ച കത്ത് അടുത്ത വീട്ടുകാർ നൽകിയത്.

ഭീഷണിക്കത്ത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ഡി ജി പി ക്ക് നൽകിയ പരാതിയിൽ പറയുന്നത്.

എം ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടി, വിവരം കേന്ദ്രത്തെ അറിയിച്ചു

L I V E |

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി സംസ്ഥാന സർക്കാർ നീട്ടി.

ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യത്തിലാണ് സസ്പെന്ഷൻ കാലാവധി നീട്ടിയത്.ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുത്ത ബന്ധവും ഇടപെടലുകളും സ്വപ്ന സുരേഷിനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്.ചീഫ് സെക്രട്ടറി,ധനകാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2020 ജൂലൈ 16നായിരുന്നു ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്.2023 ജനുവരി വരെ ശിവശങ്കറിന് സർവീസ് കാലാവധിയുണ്ട്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും എൻഫോഴ്‌സ്‌മെന്റും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കർ പ്രതിയായ സാഹചര്യത്തിലായിരുന്നു സസ്പെൻഷൻ.ക്രിമിനൽ കേസുകളിൽ പ്രതിയാക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ട്.

സീക പരിശോധയ്ക്കയച്ച സാമ്പിളുകളിൽ ഫലം നെഗറ്റീവ്: കേ ന്ദ്ര വിദഗ്ധ സംഘം ഇന്ന് കേരളത്തിൽ

L A T E S T |

തിരുവനന്തപുരം: സംസ്ഥാനത്ത് സീക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ അയച്ച വിദഗ്ധ സംഘം ഇന്നെത്തും.

ഇതിനിടയിൽ സീക സാന്നിധ്യം സംശയിക്കുന്ന പ്രദേശത്തുനിന്ന് ശേഖരിച്ച 17 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയി.പുണെ വൈറോളജി ഇന്സ്ടിട്യൂട്ടിൽ അയച്ച സാമ്പിളുകളാണ് ആശ്വാസ ഫലം നൽകിയത്.എന്നാൽ രോഗ ബാധ സംശയിക്കുന്നവരുടെ കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും.

സീക വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരം,പാറശാല മേഖലകളിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി.പ്രത്യേക കർമ്മ പദ്ധതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.സംശയമുള്ള കേസുകളിൽ പരിശോധന ഫലം റിപ്പോർട്ട് ചെയ്യാൻ സ്വകാര്യ ലാബുകൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളിൽ പനി ക്ലിനിക്കുകൾ പ്രവർത്തനം തുടങ്ങും.

ഈഡിസ് ഈജിപ്തി വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് രോഗം പരത്തുന്നത് എന്നതിനാൽ കൊതുകു നിവാരണത്തിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.ആക്ഷൻ പ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക.

സീക വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലത്തിൽ വീടുകളിൽ പരിശോധന നടത്തും.

ജമ്മു കാശ്മീരിൽ ഭീകരാക്രമണം: മലയാളി അടക്കം രണ്ട് സൈനികർക്ക് വീരമൃത്യു

BREAKING | L I V E

ന്യൂഡൽഹി: ജമ്മു കശ്‍മീരിൽ ഭീകരാക്രമണത്തിൽ മലയാളി അടക്കം രണ്ട് സൈനികർക്ക് വീരമൃത്യു.

മലയാളി സൈനികൻ കോഴിക്കോട് പൂക്കാട് സ്വദേശി എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്‌ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്.ജമ്മു കശ്‍മീർ രജൗരി ജില്ലയിലെ സുന്ദർബാനി മേഖലയിലെ ദാദൽ വന പ്രദേശത്താണ് ഭീകരാക്രമണമുണ്ടായത്.

നിയന്ത്രണ രേഖയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം ചെറുത്തതോടെയാണ് അക്രമണമുണ്ടായത്.

ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തതായി പ്രതിരോധ വകുപ്പ് പി ആർ ഒ അറിയിച്ചു.ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പിന്നീട് സൈന്യം തകർത്തു.രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.

സംശയാസ്പദ സാഹചര്യത്തിൽ ആയുധ ധാരികളെ ഗ്രാമീണർ കണ്ടതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ജൂൺ 30 മുതൽ നിയന്ത്രണ രേഖയ്ക് കിലോമീറ്ററുകൾ ഇപ്പുറം സൈന്യത്തെ വിന്യസിച്ചിരുന്നു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു.

“കല്യാണത്തിന് 20 പേർ, മദ്യശാലകൾക്ക് മുന്നിൽ ആൾകൂട്ടം” സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

L A T E S T |ON AIR

കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

കല്യാണത്തിന് 20 പേർ മാത്രമേ പങ്കെടുക്കാവു എന്ന നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് മദ്യശാലകൾക്ക് മുന്നിൽ ആളുകൾ അടികൂടുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.

ഏക്സൈസ് കമ്മീഷണറും ബെവ്‌കോ എം ഡിയും ഓൺലൈനായി പങ്കെടുത്ത സിറ്റിങ്ങിലാണ് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

കോവിഡ് കേസുകൾ കുറഞ്ഞിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ മദ്യശാലകൾക്ക് മുന്നിലെ ആൾകൂട്ടം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിലാണ് കേരളം.

ഈ അവസ്ഥയിലാണ് മദ്യശാലകൾക്ക് മുന്നിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.അഞ്ഞൂറോളം പേരാണ് മദ്യശാലകൾക്ക് മുന്നിൽ നിൽക്കുന്നത്.ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.

ആദ്യഘട്ടത്തിൽ ലോക്ക് ഡൗൺ കഴിഞ്ഞപ്പോൾ മദ്യശാലകൾക്ക് മുന്നിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.എന്നാൽ ഇപ്പോൾ യാതൊന്നുമില്ല. ഇക്കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടിരി ക്കുകയാണെന്നും ഹൈക്കോടതി വിമർശിച്ചു.തിരക്ക് ഒഴിവാക്കുന്നതി നുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞെങ്കിലും കോടതി ഇത് തള്ളി.

ജൂലൈ 16ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുമ്പോൾ ബെവ്‌കോ എം ഡിയും എക്‌സൈസ് കമ്മീഷണറും ഓൺലൈനായി ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

കെ എം ഷാജി എം എൽ എ യെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട് : മുസ്‌ലിം ലീഗ് നേതാവും എം എൽ എ യുമായ കെ എം ഷാജിയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു.

ഇത് രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ.ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

നേരത്തെ വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ ഷാജിയുടെ മൊഴികളിലെ പൊരുത്തക്കേടുകൾ കാരണമാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്ന് അറിയുന്നു.

ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മിൽ വൈരുധ്യമുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പിരിച്ച പണത്തിന്റെ രശീതുകളുടെ കൌണ്ടർ ഫോയിലുകളും മിനുട്സ് രേഖകളും വ്യാജമായി നിർമ്മിച്ചതാണെന്നാണ് വിജിലൻസ് കരുതുന്നത്.

എന്നാൽ മണ്ഡലം കമ്മറ്റിയാണ് തിരഞ്ഞെടുപ്പ് ഫണ്ടുകൾ കൈകാര്യം ചെയ്തത് എന്നും പിരിച്ചെടുത്ത തുകയാണ് വിജിലൻസ് തന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 47 ലക്ഷം രൂപയെന്നുമാണ് ഷാജിയുടെ മൊഴി.

ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുള്ളതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.ഇതുസംബന്ധിച്ച പ്രാഥമിക അന്വേഷണം കഴിഞ്ഞ നനവംബറിൽ നടത്തുകയും ഷാജിയുടെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകുനേരം 6 മണിക്ക്

L A T E S T | ON AIR

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കും.

കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ അഞ്ച് ക്യാബിനറ്റ് മന്ത്രിമാരും 20 സഹമന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന.സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം തന്നെ നടക്കും.

ഡോ.ഹർഷ വർധൻ,രമേഷ് പൊഖ്‌റിയാൽ,സദാനന്ദ ഗൗഡ,സന്തോഷ് ഗാംഗ്‌ബോൽ,ദേബശ്രീ ചൗധരി,ബാബുൽ സുപ്രിയോ എന്നിവരെ താൽക്കാലികമായി മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയേക്കും എന്നാണ് റിപോർട്ടുകൾ.

ജ്യോതിരാദിത്യസിന്ധ്യ,സർബാനന്ദ സനോവൽ,രാജീവ് ചന്ദ്ര ശേഖർ,എ നാരായണ സ്വാമി,ബി എൽ വർമ്മ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്.

യുവാക്കൾക്ക് ഏറ്റവും കൂടുതൽ പ്രാതിനിധ്യം നൽകുന്ന മന്ത്രിസഭ യായിരിക്കുമെന്നാണ് സൂചനകൾ.യുവ മന്ത്രിമാരുടെ നിരയിൽ വനിതകൾക്കും അർഹമായ പ്രാധാന്യം നൽകുന്ന മന്ത്രിസഭയായി പുനഃസംഘടനയിലൂടെ മോദി മന്ത്രിസഭ മാറും.

ഭരണ പരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും.ചെറിയ സമുദായങ്ങൾക്ക് കൂടെ പ്രാധാന്യം നൽകും.ഒബിസി വിഭാഗത്തിൽനിന്ന് മാത്രം 24 മന്ത്രിമാർ ഉണ്ടാകും എന്നാണ് സൂചന.

അക്കാദമിക മികവിന് പ്രാധാന്യം നൽകിക്കൊണ്ട് പി എച്ച് ഡി, ബിരുദാനന്തര ബിരുദം, എം ബി എ എന്നിവയുള്ള പ്രൊഫഷണലു കളും കേന്ദ്ര മന്ത്രിസഭയിൽ എത്തും. മിക്കവാറും എല്ലാ സംസ്ഥാന ങ്ങൾക്കും പരിഗണന നൽകിയിട്ടുണ്ട് എന്നാണ് വിവരം.

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു

L I V E |

മുംബൈ : ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു. 98 വയസായിരുന്നു.

ന്യൂമോണിയ ബാധയെ തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ ജലീൽ പാർക്കാരാണ് മരണ വിവരം അറിയിച്ചത്.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളിൽ ഒരാളായ ദിലീപ് കുമാറിനെ പത്മ വിഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ടോളം നീണ്ടുനിന്ന സിനിമ ജീവിതത്തിൽ ദാദ സാഹേബ് ഫാൽകെ പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ മഹാ പ്രതിഭയായിരുന്നു.

https://twitter.com/TheDilipKumar/status/1412600233062699008

മുഹമ്മദ് യുസഫ് എന്ന ദിലീപ് കുമാർ 1944ൽ പുറത്തിറങ്ങിയ ബോംബെ ടാക്കീസ് നിർമ്മിച്ച ജ്വാർ ഭട്ട എന്ന സിനിമയിലൂടെയാണ് ബോളിവുഡിൽ എത്തിയത്.വിഷാദ നായകൻ എന്നറിയപ്പെട്ട ദിലീപ് കുമാർ അഭിനയത്തിൽ പാലിച്ച സ്വാഭാവികതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

ബോളിവുഡിൽ തിളങ്ങിയ 'ഖാൻ' മാരിൽ 'ഫസ്റ്റ് ഖാൻ' ആണ് ദിലീപ് കുമാർ എന്നാണ് അറിയപ്പെട്ടിരുന്നത്.1949ൽ പുറത്തിറങ്ങിയ അന്ദാസ്,ആൻ( 1952),ദാഗ് ( 1952 ),ദേവദാസ് (1955 ),ആസാദ് (1955 ), ജമുന(1961 ),രാം ഓർ ശ്യാം (1967),ഗംഗ ജമുന (1961) തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രശസ്ത സിനിമകൾ.

ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും വീണ്ടും സജീവമായി.ബോളി വുഡ് നടി മധുബാലയുമായി സൗഹൃദം പുലർത്തിയെങ്കിലും നടി സൈറ ഭാനുവിനെ ജീവിത സഖിയാക്കി.മുംബൈ ബാന്ദ്രയിലായിരുന്നു വസതി.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ വൈകുന്നേരം 6 മണിക്ക്

L A T E S T |ON AIR

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന നാളെ വൈകുന്നേരം 6 മണിക്ക് നടക്കും.

യുവാക്കൾക്ക് ഏറ്റവും കൂടുതൽ പ്രാതിനിധ്യം നൽകുന്ന മന്ത്രിസഭ യായിരിക്കുമെന്നാണ് സൂചനകൾ.യുവ മന്ത്രിമാരുടെ നിരയിൽ വനിതകൾക്കും അർഹമായ പ്രാധാന്യം നൽകുന്ന മന്ത്രിസഭയായി പുനഃസംഘടനയിലൂടെ മോദി മന്ത്രിസഭ മാറും.

ഭരണ പരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും.ചെറിയ സമുദായങ്ങൾക്ക് കൂടെ പ്രാധാന്യം നൽകും.ഒബിസി വിഭാഗത്തിൽനിന്ന് മാത്രം 24 മന്ത്രിമാർ ഉണ്ടാകും എന്നാണ് സൂചന.

അക്കാദമിക മികവിന് പ്രാധാന്യം നൽകിക്കൊണ്ട് പി എച്ച് ഡി, ബിരുദാനന്തര ബിരുദം, എം ബി എ എന്നിവയുള്ള പ്രൊഫഷണലു കളും കേന്ദ്ര മന്ത്രിസഭയിൽ എത്തും. മിക്കവാറും എല്ലാ സംസ്ഥാന ങ്ങൾക്കും പരിഗണന നൽകിയിട്ടുണ്ട് എന്നാണ് വിവരം.

മന്ത്രിസ്ഥാനം ലഭിച്ചേക്കാവുന്ന ചിലർ ഇതിനകം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ,അസം മുൻ മുഖ്യ മന്ത്രി സർബാനന്ദ സെനോവാൾ,എൽ ജെ പി നേതാവ് പശുപതി പരാസ്, നാരായൺ റാണെ, വരുൺ ഗാന്ധി തുടങ്ങിയവർ പുനഃസംഘടന സാധ്യത പട്ടികയിൽ.

മാണിക്കെതിരെയുള്ള പരാമർശം വിവാദത്തിലേക്ക്, പ്രതികരണവുമായി സിപിഎം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ അഭിഭാഷകൻ കെ എം മാണിക്കെതിരെ നടത്തിയ പരാമർശം വിവാദത്തിലേക്ക്.

വിഷയത്തിൽ നിലപാട് സി പി എമ്മിനെ അറിയിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.വൈകുന്നേരം മാധ്യമങ്ങളോട് പ്രതികരിക്കും.

എന്നാൽ നിയമസഭയിൽ കെ എം മാണിക്കെതിരെയാണ് പ്രതിഷേധം നടന്നതെന്ന് സുപ്രീം കോടതിയിൽ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടത്തിയ വാദവുമായി ബന്ധപ്പെട്ടായിരുന്നു വിജയരാഘവന്റെ പ്രതികരണം.

അഴിമതിയിൽ മുങ്ങിക്കിടക്കുന്ന യു ഡി എഫ് ഭരണത്തിനെതിരെയായിരുന്നു അന്നത്തെ സമരം.ആ സമരത്തിന്റെ ഭാഗമാണ് നിയമസഭയിലും നടന്നത്.അന്നത്തേത് കെ എം മാണിക്കെതിരെയുള്ള സമരമായിരുന്നില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒഴിഞ്ഞുമാറിയ വിജയരാഘവൻ യു ഡി എഫാണ് അഴിമതി കാട്ടിയതെന്ന് പ്രതികരിച്ചു.

കോടതിയിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല എന്നാണ് വിജയരാഘവൻ പറഞ്ഞത്.അവിടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വന്ന പരാമർശങ്ങളിൽ തെറ്റായ വ്യാഖ്യാനം ഉണ്ടാവുകയായിരുന്നു.അതിൽ ദുരുദ്ദേശമുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

എൽ ഡി എഫിലെ പ്രധാന ഘടകകക്ഷിയായ കേരളാ കോൺഗ്രസ് എം നല്ല മുന്നണി ബന്ധത്തിലാണ്.അത്കൊണ്ട് തന്നെ സ്വാഭാവികമായും ആശയകുഴപ്പം ഉണ്ടാക്കാൻ ചിലർ ശ്രമിച്ചേക്കും.കെ എം മാണിക്കെതിരായ ആരോപണത്തിൽ വിജിലൻസിന്റെ ക്ലീൻ ചീട്ടുണ്ടെന്ന് പറഞ്ഞ വിജരാഘവൻ മാണിയെ പ്രശംസിക്കാനും മറന്നില്ല.

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം തള്ളിയ ഹൈക്കോടതി നടപടിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയിൽ വാദം കേൾക്കുന്നത്. നിയമസഭയിൽ നടന്ന കൈയാങ്കളി ക്ഷമിക്കാൻ പറ്റാവുന്ന വിഷയമല്ലെന്നും എം എൽ എ മാർ വിചാരണ നേരിടണമെന്നുമാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഡെൽറ്റ വകഭേദം:രോഗ ലക്ഷണങ്ങൾ കോവിഡിൽനിന്ന് വ്യത്യസ്തമെന്ന് കണ്ടെത്തൽ

L A T E ST |

ലണ്ടൻ: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് കോവിഡ് ലക്ഷണങ്ങളിൽനിന്ന് വ്യത്യസ്തമാണെന്ന് പഠനം.

കോവിഡ് ലക്ഷണങ്ങളിൽ മൂക്കൊലിപ്പ് കാര്യമായി ഉണ്ടായിരുന്നില്ല. എന്നാൽ ഡെൽറ്റ വക ഭേദത്തിൽ മൂക്കൊലിപ്പ് പ്രഥമിക ലക്ഷണമായി മാറിയെന്നും ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ബ്രിട്ടനിലെ രോഗികളിൽ നടത്തിയ പഠനത്തിൽ പറയുന്നു.

കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന മണമില്ലായ്മ ഡെൽറ്റ വകഭേദത്തിൽ കാര്യമായി കണ്ടെത്താനായില്ല എന്നും പഠനത്തിന് നേതൃത്വം കൊടുത്ത ലാറ ഫെരാരോ പറഞ്ഞു.ഡെൽറ്റ വകഭേദത്തിൽ പനീ, തൊണ്ട വേദന, മൂക്കൊലിപ്പ്, തല വേദന, സ്ഥിരമായ ചുമ എന്നിവയൊക്കെയാകാം ലക്ഷണങ്ങൾ.

വൈറസിന്റെ വകഭേദം കാരണമാണ് രോഗ ലക്ഷണങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.രോഗ പ്രതിരോധ ശേഷി ഓരോ മനുഷ്യ ശരീരത്തിലും വ്യത്യസ്തമായത് കൊണ്ട് വൈറസ് വ്യത്യസ്ത ശരീരങ്ങളിൽ വ്യത്യസ്ത ലക്ഷണങ്ങൾ കാണിച്ചേക്കാമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെ 85 രാജ്യങ്ങളിൽ തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദങ്ങൾ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. വൈറസിന്റെ ആൽഫാ വകഭേദം 150 രാജ്യങ്ങളിലും കണ്ടെത്തി.

നിലവിലുള്ള അവസ്ഥ അനുസരിച്ച് ഡെൽറ്റ വകഭേദം ഏറ്റവും അപകടകാരിയാകാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡെൽറ്റ വക ഭേദത്തിൽ രോഗികളിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും രോഗിക്ക് വെന്റിലേറ്റർ സൗകര്യം നിർബന്ധമായും വേണ്ടി വരികയും ചെയ്യും.മരണ നിരക്കും കൂടുതലായിരിക്കും. ജപ്പാനിൽ നടത്തിയ പഠനത്തിലും ഡെൽറ്റ വക ഭേദങ്ങൾ അപകടകാരികളാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രൻ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല

L A T E S T |

കോഴിക്കോട് : കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ച ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ചൊവ്വാഴ്ച ഹാജരാകില്ലെന്ന് സൂചന.

ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം നടക്കുന്നതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കാത്തത് എന്നാണ് ബിജെപി നേതൃത്വം നൽകുന്ന സൂചന.മറ്റൊരു ദിവസം ഹാജരാകാമെന്ന് പോലീസിനെ അറിയിക്കുമെന്നും അറിയുന്നു.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂർ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് കെ സുരേന്ദ്രന് പോലീസ് നോട്ടീസ് നൽകിയത്.കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്.

കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് രാഷ്ട്രീയ പകപോക്കലാണ് എന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.

കെ സുരേന്ദ്രനെ രാഷ്ട്രീയമായി വേട്ടയാടുന്നു എന്നാരോപിച്ച് യുവമോർച്ച പ്രവർത്തകർ തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

രാമനാട്ടുകര അപകട ദിവസം യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നു:പിന്നിൽ ക്വട്ടേഷൻ സംഘം

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ക്വട്ടേഷൻ സംഘങ്ങളുടെ ഇടപെടലുകളിൽ കൂടുതൽ തെളിവുകൾ പുറത്ത് വന്നു.

രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി.പാലക്കാട് സ്വദേശിയുടേതാണ് പരാതി.

രാമനാട്ടുകരയിൽ വാഹനാപകടം നടക്കുന്നതിന് തൊട്ടു മുൻപാണ് പാലക്കാട്ടുകാരനായ യാത്രക്കാരനെ ഫിജാസ് ഷിഹാബ് എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോയതായി പരാതി.മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്നതായി പരാതിയിൽ പറയുന്നു.

വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടനെയാണ് സംഭവം.മർദ്ദിച്ച് പണവയും സാധനങ്ങളും തട്ടിയെടുത്ത ശേഷം ഓട്ടോയിൽ കയറി വിടുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.പാലക്കാട് സ്വദേശിയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

തിരുവഞ്ചൂരിന് വധ ഭീഷണി:ഇന്ത്യ വിട്ടില്ലെങ്കിൽ വകവരുത്തുമെന്ന് ഊമക്കത്ത്

BREAKING | ON AIR

തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വധ ഭീഷണി.

എം എൽ എ ഹോസ്റ്റൽ വിലാസത്തിലെത്തിയ ഊമക്കത്തിലാണ് തിരുവഞ്ചൂരിന് വധഭീഷണി വന്നത് എന്ന് കോൺഗ്രസ് അധ്യക്ഷൻ വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും വധിക്കുമെന്നാണ് ഭീഷണി.കോഴിക്കോട്ടു നിന്നാണ് കത്ത് പോസ്റ്റ് ചെയ്തത്.ഭീഷണിക്കത്ത് സംബന്ധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളാണ് വധ ഭീഷണിക്ക് പിന്നിലെന്ന് വി ഡി സതീശൻ ആരോപിച്ചു.അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനോട് പ്രതികൾക്ക് വിരോധമുണ്ടെന്നനും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞു.

അനിൽ കാന്ത് സംസ്ഥാന പോലീസ് മേധാവിയാകും

L I V E | LATEST

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി അനിൽ കാന്തിനെ നിയമിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ലോക്നാഥ് ബെഹ്‌റ ഇന്ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം.1988 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ അനിൽ കാന്ത് ഡൽഹി സ്വദേശിയാണ്.

ദളിത് വിഭാഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യ പോലീസ് മേധാവിയാകും അനിൽ കാന്ത്.നിലവിൽ റോഡ് സേഫ്റ്റി കമ്മീഷണറാണ്.ക്രമാസമാധാന എ ഡി ജി പി,ഫയർ ഫോഴ്സ് മേധാവി,വിജിലൻസ് ഡയറക്ടർ എന്നി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവിയാകുന്ന അനിൽ കാന്തിന് വെല്ലുവിളികൾ നിറഞ്ഞതാകും ചുമതലകൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.സ്വർണ്ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങൾ കത്തിക്കയറുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.

കൂടാതെ സ്ഥാനമൊഴിയുന്ന ഡി ജി പി ലോക്നാഥ് ബെഹ്‌റ തീവ്രവാദ വിഷയങ്ങളിൽ നടത്തിയ സുപ്രധാന വെളിപ്പെടുത്തലുകളിന്മേലുള്ള അന്വേഷണം അടക്കമുള്ള ഭരിച്ച ചുമതലകൾ അനിൽ കാന്തിന് വെല്ലുവിളി ആയേക്കും.കേരളത്തിൽ നിന്ന് ഐ എസിലേക്ക് റിക്രൂട്ടിട്ട്മെന്റ് അടക്കം നടക്കുന്നുണ്ട് എന്നായിരുന്നു ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തൽ.

ലക്ഷദ്വീപിൽ കെട്ടിടങ്ങൾ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

L I V E |

കൊച്ചി: ലക്ഷദ്വീപിൽ കെട്ടിടങ്ങൾ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.

തീരപ്രദേശത്തോട് ചേർന്നുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതാണ് ഹൈക്കോടതി സ്റ്റേ. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊളിക്കരുത് എന്നാണ് ഉത്തരവ്.ഉടമകൾ നൽകിയ നൽകിയ ഹർജിയിലാണ് സ്റ്റേ.

രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൊളിക്കുന്നതിനായി നൽകിയ നോട്ടീസ് സംബന്ധിച്ച ദ്വീപ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ അനധികൃത നിർമാണങ്ങളിലാണ് പൊളിച്ചു മാറ്റാനുള്ള നോട്ടീസ് നൽകിയത് എന്ന് ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ പോകുമെന്നാണ് റിപോർട്ടുകൾ.

വിമാനത്താവളത്തിലെ സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം

BREAKING | LIVE

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ സ്ഫോടനം ഭീകരാക്രമണം തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനം ഭീകരാക്രമണമാണെന്ന് ജമ്മു കശ്മീർ ഡി ജി പി ദിൽബാഗ്സിങ് അല്പം മുൻപ് സ്ഥിരീകരിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിലും പഠാൻകോട്ടിലും ശ്രീനഗറിലും കനത്ത ജാഗ്രത തുടരാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.

സ്ഥിതി ഗതികൾ വിലയിരുത്താൻ ഡൽഹിയിൽ ഉന്നത തല യോഗം ചേരുന്നു. അംബാല,പഠാൻകോട്ട്,അവന്തിപ്പുര വ്യോമത്താവളങ്ങളി ൽ സുരക്ഷ ശക്തമാക്കി.സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ലഡാക് സന്ദർശനം വെട്ടിച്ചുരുക്കി.

photo | amar ujala.com

സ്ഫോടനത്തിന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചതായി സംശയം:ജമ്മുവിൽ അതീവ ജാഗ്രത

photo |indiatvnews.com

L A T E S T |

ശ്രീനഗർ:ജമ്മു വിമാനത്താവളത്തിലെ സ്ഫോടനത്തിന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചതായി സംശയം.

വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ നടത്തിയ സ്ഫോടനം വ്യോമസേനാ ഹെലികോപ്റ്റർ ലക്ഷ്യമിട്ട് ആയിരുന്നു എന്നാണ് നിഗമനം.

സംഭവത്തെ തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.പഠാൻകോട്ടിലും ശ്രീനഗറിലും കനത്ത ജാഗ്രത തുടരാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു.എൻ ഐ എ സംഘവും വിമാനത്താവളത്തിൽ പരിശോധനകൾ നടത്തുന്നു.ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്.

രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ വിമാനത്താവളത്തിന് മുകളിൽ നിക്ഷേപിച്ചു എന്നാണ് പ്രാഥമിക നിഗമനം.ടെക്നിക്കൽ ഭാഗത്തിന്റെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.രണ്ടുപേർക്ക് പരിക്കേറ്റു.സ്ഫോടനം നടന്നത് തുറസായ സ്ഥലത്തായിരുന്നിട്ടും രണ്ടു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി വ്യോമസേനാ അറിയിച്ചു.

ജി പി എസ് ഉപയോഗിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് സ്ഫോടനം നടത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി സേന വക്താവ് അറിയിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത തല യോഗം ഡൽഹിയിൽ ചേരുന്നു.

സ്വർണ്ണക്കടത്ത് കേസുകളിൽ വീണ്ടും അന്വേഷണം, ദുരൂഹ മരണങ്ങളും കവർച്ചയും കൊലപാതകങ്ങളും അന്വേഷിക്കുന്നു

തിരുവനന്തപുരം:രാമനാട്ടുകരയിലെ വാഹനാപകടത്തിലൂടെ വീണ്ടും സജീവമായ സ്വർണ്ണക്കടത്ത് കേസുകളിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.

സ്വർണ്ണ ക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പഴയ സംഭവങ്ങളും കൊലപാതകങ്ങളും ദുരൂഹ മരണങ്ങളും അന്വേഷിക്കാൻ എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചു.

പണമിടപാട് മുതൽ തട്ടിക്കൊണ്ടുപോകൽ വരെയുള്ള സംശയാസ്പദമായ സംഭവങ്ങൾ അന്വേഷിക്കും.ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കോടി സുനി ഉൾപ്പെടെയുള്ളവരുടെ കേസുകളും ഇതിൽ പെടും.

കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക അന്വേഷക സംഘത്തിന്റെ യോഗത്തിലാണ് സുപ്രധാന തീരുമാനം.ജില്ലകളിലെ പോലീസ് ഓഫീസർമാരും അന്വേഷക സംഘത്തിന്റെ ഭാഗമാകും.തീവ്ര വാദ വിരുദ്ധ സേന തലവൻ അനൂപ് കുരുവിള ജോണും യോഗത്തിൽ പങ്കെടുത്തിരുന്നു.

സ്വർണ്ണം വിറ്റു മടങ്ങിയ സംഘത്തിന്റെ 5 കോടി രൂപ തട്ടിയെടുത്ത സംഭവം,വടകരയിലും നാദാപുരത്തുമുള്ള പ്രവാസികളെ തട്ടിക്കൊണ്ടുപോയ സംഭവം തുടങ്ങിയവയും അന്വേഷിക്കും. രാമനാട്ടുകര അപകടമാണ് സുപ്രധാന വഴിത്തിരിവായേക്കാവുന്ന അന്വേഷണത്തിലേക്ക് വഴി വെച്ചത്.

കേരളത്തെ ഞെട്ടിച്ച് സ്ത്രീധന പീഡന പ്രശ്നങ്ങൾ :നോഡൽ ഓഫീസർക്ക് ഒറ്റദിവസം ലഭിച്ചത് 108 പരാതികൾ

| 9497999955 എന്ന നമ്പറിൽ സ്റ്റേറ്റ് നോഡൽ ഓഫീസർക്ക് പരാതി അറിയിക്കാം. അപരാജിതയിലേക്ക് aparajitha.pol@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അയക്കാം. 9497996992 എന്ന ഫോണിൽ അപരാജിതയിലേക്കും നേരിട്ട് വിളിച്ച് പരാതി അറിയിക്കാം |

B R E A K I N G |

തിരുവനന്തപുരം: കൊല്ലം നിലമേലിൽ വിസ്മയയുടെ മരണത്തെ തുടർന്ന് പോലീസ് രൂപീകരിച്ച പരാതി അറിയിക്കാനുള്ള സംവിധാനത്തിൽ നോഡൽ ഓഫീസർക്ക് ഒറ്റദിവസം ലഭിച്ച പരാതികൾ 108.

കേരളത്തെ ഞെട്ടിച്ച് കൊണ്ടാണ് സ്ത്രീധന പരാതികൾ പരിഹരിക്കാനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നോഡൽ ഓഫീസർ പത്തനംതിട്ട എസ് പി ആർ നിശാന്തിനിക്ക് ഒറ്റ ദിവസംകൊണ്ട് ലഭിച്ച പരാതിക്കെട്ടുകൾ.മൊബൈൽ ഫോണിലൂടെയാണ് നോഡൽ ഓഫീസർക്ക് ഇത്രയും പരാതികൾ ലഭിച്ചത്.

ഗാർഹിക-സ്ത്രീധന പീഡന പ്രതികൾ അറിയിക്കാനായി രൂപീകരിച്ച അപരാജിത എന്ന സംവിധാനത്തിൽ ഇ മെയിൽ വഴി ലഭിച്ചത് 76 പരാതികൾ.അപരാജിത ഫോണിലേക്ക് പരാതിയുമായി വിളിച്ചത്28 പേർ.ബുധനാഴ്ച്ച രാത്രിവരെയുള്ള കണക്കാണിത്.

ഗാർഹിക-സ്ത്രീധന പീഡന പ്രതികൾ അപരാജിത സംവിധാനത്തിൽ അറിയിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

9497999955 എന്ന നമ്പറിൽ സ്റ്റേറ്റ് നോഡൽ ഓഫീസർക്ക് പരാതി അറിയിക്കാം. അപരാജിതയിലേക്ക് aparajitha.pol@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അയക്കാം. 9497996992 എന്ന ഫോണിൽ അപരാജിതയിലേക്കും നേരിട്ട് വിളിച്ച് പരാതി അറിയിക്കാം.

വിസ്മയയുടെ മരണം: ഐ ജി ഹർഷിത അട്ടല്ലൂരി അൽപസമയത്തിനകം തെളിവെടുക്കും

L I V E |

കൊല്ലം: കൊല്ലം നിലമേലിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച വിസ്‌മയയുടെ മരണം സംബന്ധിച്ച അന്വേഷണം നടത്തുന്ന ഐ ജി ഹർഷിത അട്ടല്ലൂരി അൽപ സമയത്തിനകം കൊല്ലത്ത് എത്തി വിശദമായ തെളിവെടുപ്പ് നടത്തും.

ആദ്യം വിസ്മയയുടെ നിലമേലുള്ള വീട്ടിലും തുടർന്ന് ഭർത്താവ് കിരൺ കുമാറിന്റെ വീട്ടിലും എത്തി തെളിവെടുപ്പ് നടത്തും.ഐ ജി വിസ്മയയുടെ വീട്ടുകാരിൽനിന്ന് വിശദമായ വിവരങ്ങൾ ശേഖരിക്കും.തുടർന്നായിരിക്കും കിരൺ കുമാറിന്റെ വീട്ടിൽ എത്തുക.

കിരൺ കുമാറിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.കിരൺ കുമാറിന്റെ മാതാപിതാക്കളെ പ്രതി ചേർക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

വിസ്മയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണം എന്ന് പറയുന്നു എന്നാണ് പോലീസ് വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്.ഒരു രേഖയും ഇതുവരെയായി പോലീസ് നൽകിയിട്ടില്ലെന്നും വിസ്മയയുടെ ബന്ധുക്കൾ പറഞ്ഞു.

പഴുതടച്ച അന്വേഷണമാണ്നടത്തുകയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഇന്നലെ വ്യക്തമാക്കിയിരുന്നു.എന്നാൽ നേരത്തെ കിരൺ കുമാർ വിസ്മയയെ ഉപദ്രവിച്ച സന്ദർഭങ്ങളിലൊക്കെ മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് പ്രശ്നങ്ങൾ ഒതുക്കി തീർത്തെന്നും റിപ്പോർട്ടുകളുണ്ട്.അത്കൊണ്ട് തന്നെ പോസ്റ്റ്മോർട്ടം റിപോർട്ടുകൾ അടക്കം പോലീസ് നൽകാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്.

വിസ്മയയുടെ മരണം : ഭർത്താവ് അരുൺകുമാർ അറസ്റ്റിൽ, ഐ ജി അർഷിത അട്ടല്ലൂരി അന്വേഷിക്കും

L I V E |

കൊല്ലം: കൊല്ലം നിലമേലിൽ മരിച്ച വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭർതൃ വീട്ടിലെ പീഡനത്തുടർന്നാണ് വിസ്മയ മരിച്ചതെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു.

കിരൺ കുമാറിന്റെ ബന്ധുക്കളെയടക്കം ചോദ്യം ചെയ്യുമെന്നും പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്നും കേസ് ഐ ജി അർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു.

ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നി വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

കൊല്ലത്ത് മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതായി വിസ്മയയുടെ മാതാപിതാക്കളും സഹോദരനും പോലീസിനോട് പറഞ്ഞിട്ടുണ്ട്.

11 ലക്ഷം രൂപ വിലയുള്ള ടൊയോട്ട അൾട്ടിസ്ആഡംബര കാർ സ്ത്രീധനമായി നൽകിയിട്ടും അതിലും മികച്ച കാർ വേണമെന്ന് പറഞ്ഞ് വിസ്മയയെ പീഡിപ്പിക്കുമായിരുന്നു എന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഭർതൃ വീട്ടിൽ പീഡനത്തിനിരയായി കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിൽ മികച്ച അന്വേഷണം വേണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്.മന്ത്രി ചിഞ്ചു റാണി,രമേശ് ചെന്നിത്തല,വി എം സുധീരൻ എന്നിവർ സംഭവത്തിൽ അന്വേഷണം ശക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പൂവച്ചൽ ഖാദറിന് വിട…

തിരുവനന്തപുരം: കാല്പനികത നിറഞ്ഞ പ്രണയഗാനങ്ങളിലൂടെ മലയാള കാവ്യ- ചലച്ചിത്ര- ലളിതഗാന ശാഖയ്ക്ക് അമൂല്യമായ ഓർമ്മകൾ സമ്മാനിച്ച പ്രിയ പാട്ടെഴുത്തുകാരൻ പൂവച്ചൽ ഖാറിന് വിട.

തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.73 വയസായിരുന്നു.കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം കരണമായിരുന്നു അന്ത്യം.

അമീനാ ബീവിയാണ് ഭാര്യ.മക്കൾ:തുഷാര,പ്രസൂന.മരുമക്കൾ സലിം (സഹകരണ വകുപ്പ് ) അഹമ്മദ് ഷെറിൻ (കേരള സർവകലാശാല) കബറടക്കം കുഴിയാൻ കൊണം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ശരറാന്തൽ തിരി താണു,ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ,ആദ്യ സമാഗമ ലജ്ജയിൽ, ഏതോ ജന്മ കൽപ്പനയിൽ, അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ,നീയെന്റെ പ്രാർത്ഥന കേട്ടു,മൗനമേ നിറയും മൗനമേ.. തുടങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയമായ ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരന് പൈലറ്റ് സുരക്ഷ ഉറപ്പാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം:കേന്ദ്രമന്ത്രി വി മുരളീധരന് കേരളത്തിൽ നൽകിയിരുന്ന പൈലറ്റ് സുരക്ഷ സംസ്ഥാന സർക്കാർ പുനഃസ്ഥാപിച്ചു.സംസ്ഥാന സർക്കാർ കേന്ദ്രമന്ത്രിക്കുള്ള പൈലറ്റ് സുരക്ഷ പിൻവലിച്ചത് വിവാദമായതിനെ തുടർന്നാണ് തീരുമാനം.

പൈലറ്റ് സുരക്ഷ പുനഃസ്ഥാപതിച്ചതോടെ കൊച്ചിയിലേക്കു പോകുന്ന മുരളീധരന് ഇന്ന് സുരക്ഷ ലഭിക്കും. സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച ഗൺമാനെ കേന്ദ്രമന്ത്രി ഒഴിവാക്കിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ സുരക്ഷ കണ്ടല്ല താൻ പ്രവർത്തിക്കുന്നതെ ന്ന് മുരളീധരൻ പറഞ്ഞു.ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് തിരുവനന്തപുരം വിമാനത്താവളം മുതൽ പോലീസ് അകമ്പടി ഉണ്ടായിരുന്നില്ല.

അകമ്പടി സുരക്ഷ പിൻവലിച്ചത് മുൻകൂട്ടി അറിയിച്ചില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ ഓഫീസ് പറയുന്നത്.ഇതിൽ പ്രതിഷേധിച്ചാണ് ഗൺമാനെ ഒഴിവാക്കിയത്.പ്രോട്ടക്കോൽ ലംഘനമാണ് കേന്ദ്രമന്ത്രിയുടെ സുരക്ഷ പിൻവലിച്ചത് എന്ന് മന്ത്രിയുടെ ഓഫീസും ബിജെപിയും ആരോപിച്ചിരുന്നു.

സിനിമ വ്യാജ പതിപ്പ് നിർമ്മിച്ചാൽ കടുത്ത ശിക്ഷ: കരട് ബിൽ പുറത്തിറക്കി കേന്ദ്രസർക്കാർ

L A T E S T |

ന്യൂഡൽഹി: സിനിമയുടെ വ്യാജ പതിപ്പുണ്ടാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് കേന്ദ്രസർക്കാർ.ഇതിനായുള്ള കരട് ബില്ല് പുറത്തിറക്കി.

പുതിയ സിനിമറ്റോഗ്രാഫ് 2021 പ്രകാരം സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ചാൽ മൂന്ന് മാസം വരെ തടവ് ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തും.

നിലവിൽ സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകുന്നത് സെൻസർഷിപ്പിലൂടെയാണ് എന്നാൽ സിനിമാറ്റോഗ്രാഫ് ഭേദഗതി നിയമമാകുന്നതോടെ കേന്ദ്രസർക്കാരിന് ഇടപെടൽ സാധ്യമാകും. സിനിമയുടെ വ്യാജപ്പതിപ്പെന്ന് കേന്ദ്രസർക്കാരിന് ബോധ്യപ്പെടുകയാണെങ്കിൽ സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയിൽ കേന്ദ്രസർക്കാരിന് ഇടപെടാൻ കഴിയും.

സംസ്ഥാനം സെൻസർ ചെയ്ത സിനിമയിൽ കേന്ദ്രസർക്കാരിന് ഇടപെടാൻ കഴിയില്ലെന്ന് കർണ്ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇത് പിന്നീട് സുപ്രീം കോടതിയും അംഗീകരിച്ചു.ഇതിനെതിരെയാണ് കേന്ദ്ര നിയമ ഭേദഗതി.

കരട് ബില്ലിൽ കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്.ജൂലൈ രണ്ടിനുള്ളിൽ വാർത്താവിതരണ മന്ത്രാലയത്തെ അറിയിക്കാം

കെ സുരേന്ദ്രനെതിരെ കേസെടുത്തു,സി കെ ജാനുവും പ്രതിയാകും

കൽപറ്റ: കോഴ ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു.

സുൽത്താൻ ബത്തേരി എൻ ഡി എ സ്ഥാനാർഥി സി കെ ജാനവും കേസിൽ പ്രതിയാകും.കൽപറ്റ കോടതി ഉത്തരവിലാണ് പോലീസ് കേസ്.

സി കെ ജാനുവിന് കോഴ നൽകി എന്ന ആരോപണത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കൽപറ്റ കോടതിയുടേതാണ് ഉത്തരവ്.

എൻ ഡി എ സ്ഥാനാർത്ഥിയാക്കാൻ കെ സുരേന്ദ്രൻ സി കെ ജാനുവിന് കോഴ നൽകി എന്ന ആരോപണത്തിൽ കേസെടുക്കാം എന്നാണ് കൽപറ്റ കോടതി ഇന്നലെ വ്യക്തമാക്കിയത് .യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് പി കെ നവാസിന്റെ പരാതിയിലാണ് കോടതി ഉത്തരവ്

ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി: 20 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

L I V E |

കൊച്ചി: ലക്ഷദ്വീപ് സ്വദേശിനി ഐഷ സുൽത്താനയുടെ രാജ്യദ്രോഹ പരാമർശത്തിന്മേലുള്ള കേസിലെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി വിധി പറയുന്നത് പിന്നീട്.

ഐഷ സുൽത്താന 20ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

രാജ്യദ്രോഹക്കേസിൽ അറസ്റ്റിലാവുകയാണെങ്കിൽ ഇടക്കാല ജാമ്യം അനുവദിക്കാനും കോടതി നിർദേശിച്ചു.50000രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയക്കണം.അറസ്റ്റ് ആവശ്യമെങ്കിൽ കോടതിയെ അറിയിക്കണം.തിങ്കളാഴ്ച്ച വരെ ഐഷയെ അറസ്റ്റ് ചെയ്യില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു.

തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ് ആവേശത്തിൽ സംഭവിച്ചു പോയതാണെന്ന് ഐഷ കോടതിയിൽ ബോധിപ്പിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് ഐഷ സുൽത്താനയുടെ
അഭിഭാഷകൻ കോടതിയെ അറിയിച്ചു.വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാജ്യദ്രോഹകുറ്റം നിലനിൽക്കില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാൽ മുൻകൂർ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത കേന്ദ്രസർക്കാർ ഐഷയുടെ "ബയോ വെപ്പൺ" പരാമർശം വിഘടന ചിന്തയും വിഭാഗീയത ഉണ്ടാക്കുന്നതുമാണെന്നും നടപടികളുമായി മുന്നോട്ട് പോകണമെന്നും വാദിച്ചു.

പരാമർശം നടത്തി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും മാപ്പ് പറഞ്ഞതിൽ കാര്യമില്ലെന്നും ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു.

കോഴ ആരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കൽപറ്റ: കോഴ ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.

സി കെ ജാനുവിന് കോഴ നൽകി എന്ന ആരോപണത്തിൽ കൽപറ്റ കോടതിയുടേതാണ് ഉത്തരവ്.

എൻ ഡി എ സ്ഥാനാർത്ഥിയാക്കാൻ കെ സുരേന്ദ്രൻ സി കെ ജാനുവിന് കോഴ നൽകി എന്ന ആരോപണത്തിൽ കേസെടുക്കാം എന്നാണ് കോടതി വ്യക്തമാക്കിയത് .യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് പി കെ നവാസിന്റെ പരാതിയിലാണ് കോടതി ഉത്തരവ്

ഐഷ സുൽത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് ഹൈക്കോടതി വ്യാഴാഴ്ച്ച പരിഗണിക്കും

കൊച്ചി:ലക്ഷദ്വീപ് സ്വദേശിനി ഐഷ സുൽത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹക്കേസിൽ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വ്യാഴാഴ്ച്ച പരിഗണിക്കും.

വിഷയത്തിൽ കേന്ദ്രസർക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും വിശദീകരണംകൂടി കേൾക്കേണ്ട സാഹചര്യത്തിൽ ഹർജി പരിഗണിക്കുന്നത് വ്യാഴഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

20 ആം തിയ്യതി കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടുള്ളതിനാൽ ജാമ്യാപേക്ഷ വേഗം പരിഹഗണിക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യംകൂടി കോടതി പരിഗണിച്ചു.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ വിജയഭാനു മുഖേനയാണ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.കവരത്തി ദ്വീപിലെത്തിയാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.

ചാനൽ ചർച്ചയിലെ ‘ബയോ വെപ്പൺ’ പരാമർശത്തിലാണ് ഇവർക്കെതിരെ രാജ്യദ്രോഹ കേസെടുത്തത്.ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്റെ പരാതിയിലാണ് കവരത്തി പോലീസ് കേസെടുത്തത്. 124 A ,153 B എന്നി ദേശവിരുദ്ധ വകുപ്പുകളിലാണ് കേസ്.

ചാനൽ ചർച്ചയ്ക്കിടെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ‘ബയോ വെപ്പണാ’യി അവർ വിശേഷിപ്പിച്ചത്.എന്നാൽ അബദ്ധം മനസ്സിലാക്കിയതോടെ ഫേസ്ബുക് വഴിയും വിവിധ ചാനലുകൾ വഴി പരാമർശത്തിൽ ഖേദ പ്രകടനം നടത്തി നിഷേധിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകാൻ കവരത്തി പോലീസ് തീരുമാനിക്കുകയായിരുന്നു.

10 കോടി നഷ്ടപരിഹാരം: കടൽക്കൊലക്കേസ് നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു

ന്യൂഡൽഹി: കടൽക്കൊലക്കേസിലെ ഇന്ത്യയിലെ എല്ലാ നിയമനടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു.

ഇറ്റലി കെട്ടിവെച്ച പത്ത് കോടി രൂപ മത്സ്യതൊഴിലാളികൾക്കും ബോട്ട് ഉടമയ്ക്കും നല്കാൻ സുപ്രീം കോടതി കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി.

ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളിൽ സഹകരിക്കാൻ കേന്ദ്രസർക്കാറിനോടും കേരള സർക്കാരിനോടും സുപ്രീം കോടതി നിർദേശിച്ചു.2012 ഫെബ്രുവരി 15നാണ് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊന്നത്.

ഈ കേസിലെ നടപടികളാണ് കേന്ദ്ര സർക്കാർ അഭ്യർത്ഥനയിൽ സുപ്രീം കോടതി അവസാനിപ്പിച്ചത്.കേസ് നടപടികളെ അവസാനിപ്പിക്കുന്നതിന് കേരളവും കോടതിയിൽ എതിർത്തില്ല.

നാവികർക്കെതിരെ ഇറ്റലിയിൽ നടക്കാൻ പോകുന്ന വിചാരണ നടപടികൾ ഉടൻ തുടങ്ങാനും കോടതി നിർദേശിച്ചു.നാവികരുടെ വെടിയേറ്റ് മരിച്ച മൽസ്യത്തൊഴിലാളികളായ ജസ്റ്റലിൻ,അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും ബോട്ടുടമ ഫ്രഡിയ്ക്ക് രണ്ട് കൊടിയും നൽകാനാണ് സുപ്രീം കോടതി നിർദേശം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമിക്കുന്ന ജഡ്ജിയായിരിക്കും ഇത് വിതരണം ചെയ്യുക.

സുപ്രീം കോടതി ഉത്തരവ് വന്നതോടെ കടൽക്കൊലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും ഡൽഹി പട്യാല ഹൗസ് കോടതിയിലും ഉണ്ടായിരുന്ന എല്ലാ കേസുകളിലെയും നടപടികൾ അവസാനിച്ചു.

രാജ്യദ്രോഹ കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഐഷ സുൽത്താന ഹൈക്കോടതിയിൽ

L I V E |ON AIR

കൊച്ചി: രാജ്യദ്രോഹ പരാമർശത്തിൽ നിയമ നടപടി നേരിടുന്ന ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താന മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.ഹർജി നാളെ പരിഗണിക്കാനാണ് സാധ്യത.

ഹൈക്കോടതിയിലെ മുതിർന്ന അഭി ഭാഷകൻ മുഖേനയാണ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.കവരത്തി ദ്വീപിലെത്തിയാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.

ചാനൽ ചർച്ചയിലെ 'ബയോ വെപ്പൺ' പരാമർശത്തിലാണ് ഇവർക്കെതിരെ രാജ്യദ്രോഹ കേസെടുത്തത്.ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്റെ പരാതിയിലാണ് കവരത്തി പോലീസ് കേസെടുത്തത്. 124 A ,153 B എന്നി ദേശവിരുദ്ധ വകുപ്പുകളിലാണ് കേസ്.

ചാനൽ ചർച്ചയ്ക്കിടെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ 'ബയോ വെപ്പണാ'യി അവർ വിശേഷിപ്പിച്ചത്.എന്നാൽ അബദ്ധം മനസ്സിലാക്കിയതോടെ ഫേസ്ബുക് വഴിയും വിവിധ ചാനലുകൾ വഴിയും മലക്കം മറിച്ചിലുകൾ നടത്തി നിഷേധിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകാൻ കവരത്തി പോലീസ് തീരുമാനിക്കുകയായിരുന്നു.

മുട്ടിൽ മരം മുറി : അന്വേഷണസംഘം വയനാട്ടിൽ,രേഖകൾ പരിശോധിക്കുന്നു

L I V E |

മേപ്പാടി(വയനാട് ) : മുട്ടിൽ മരം മുറിക്കേസിൽ അന്വേഷണ സംഘം വയനാട്ടിൽ.

ഡി എഫ് ഓ ഷാന്റി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയനാട്ടിൽ എത്തി.മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിയ അന്വേഷക സംഘം രേഖകൾ പരിശോധിക്കുന്നു.

മരം മുറിക്കേസിലെ ഉന്നത തല അന്വേഷണം എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.സംഭവത്തിലെ ഗൂഢാലോചനയടക്കം വിശദമായി അന്വേഷിക്കാനാണ് ഉത്തരവിൽ പറയുന്നത്.

മരം മുറിക്കേസിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.ഫോറസ്റ്റ് ,ക്രൈം ബ്രാഞ്ച്,വിജിലൻസ് എന്നി വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സംയുക്ത സംഘം അന്വേഷിക്കും.

മരം മുറിക്ക് അനുമതി നൽകിയത് ആലോചിച്ച് എടുത്ത തീരുമാനമാണ് എന്നാൽ അതിന്റെ മറവിൽ ചിലർ നിയമ വിരുദ്ധമായ കാര്യങ്ങൾ നടത്തുകയായിരുന്നു. കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനിടയിൽ അന്വേഷണ സംഘത്തിൽനിന്ന് അഴിച്ചുപണിയിലൂടെ മാറ്റിയ ഡി എഫ് ഒ പി ധനേഷ് കുമാറിനെ വളരെ നാടകീയമായി വീണ്ടും അന്വേഷണ സംഘത്തിൽ ഉൾക്കൊള്ളിച്ചത് ശ്രദ്ധേയമായി. കൂടുതൽ ചുമതലകൾ നൽകിയാണ് വടക്കൻ മേഖലയിലെ 8 ജില്ലകളുടെ അന്വേഷണ മേൽനോട്ട ചുമതല ധനേഷ് കുമാറിന് നൽകിയത്.

മരം മുറി വിഷയം കത്തിപ്പടരുന്നതിനിടയിൽ ഡി എഫ് ഒ ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു.അന്വേഷണ ചുമതലയുള്ള ഉന്നതോദ്യോഗസ്ഥനെ ഒഴിവാക്കിയത് തനിക്ക് അറിയില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

യുവതിയെ പൂട്ടിയിട്ട സംഭവം വിവാദത്തിലേക്ക്: യുവജന കമ്മീഷനും വനിതാ കമ്മീഷനും ഇടപെടൽ ശക്തമാക്കുന്നു

| അനശ്വര പ്രണയ കാവ്യമല്ല പാടിപ്പുകഴ്ത്തേണ്ട കഥയുമല്ല . . .

നെന്മാറ( പാലക്കാട് ) : പാലക്കാട് നെന്മാറയിൽ യുവതിയെ പത്ത് വർഷം പൂട്ടിയിട്ട സംഭവം അനശ്വര പ്രണയകാവ്യമായി പാടി പുകഴ്ത്തേണ്ട സംഭവം അല്ലെന്നും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും വ്യക്തമാക്കി സംസ്ഥാന യുവജന കമ്മീഷനും വനിതാ കമീഷനും ഇടപെടൽ ശക്തമാക്കുന്നു

സംസ്ഥാന യുവജന കംമീഷൻ അംഗം ടി മഹേഷ് ദമ്പതിമാരുടെയും മാതാപിതാക്കളുടെയും മൊഴി ഉടൻ എടുക്കും.മൊഴി രേഖപ്പെടുത്തിയ ശേഷം നെന്മാറ പോലീസിനോട് സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. വിഷയത്തിൽ നിലപാട് കടുപ്പിച്ച് സംസ്ഥാന വനിത കമ്മീഷനും ഇടപെടുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് വനിത കമ്മീഷൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.കമ്മീഷൻ അംഗം ഷിജി ശിവജി ഉടൻ സ്ഥലം സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തും.

അയൽവാസിയായ സജിത എന്ന യുവതിയോടൊപ്പം റഹ്മാൻ എന്ന യുവാവ് പത്ത് വർഷം ഒരാളുടെയും ശ്രദ്ധയിൽ പെടാതെ കഴിഞ്ഞു എന്ന് പറയുന്നത് അവിശ്വസനീയമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു സ്ത്രീയെന്ന നിലയിൽ സജിത അനുഭവിക്കേണ്ടിവന്നത് കൊടും പീഡനമാണെന്നും റഹ്മാൻ ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും റഹ്മാനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണം എന്നുമാവശ്യപ്പെട്ട് നിരവധി കോണുകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്.

റഹ്മാന്റെ മാതാപിതാക്കൾതന്നെ ദുരൂഹത ഉണ്ടെന്ന് പറയുന്നുണ്ട്. അടുത്തിടെ വീട് വൃത്തിയാക്കിയപ്പോൾ മുറി തുറന്നിരുന്നു എന്നും അപ്പോൾ ആരെയും കണ്ടില്ലെന്നും റഹ്മാന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്.

അത്പോലെ തന്നെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങി എന്ന് യുവതി അവകാശപ്പെടുന്ന ചെറിയ ജനലിന്റെ അഴികൾ അടുത്തിടെയാണ് അഴിച്ചു മാറ്റിയത് എന്നും പറയുന്നു.അപ്പോൾ രാത്രി കാലങ്ങളിൽ ഇതുവഴി യുവതി പുറത്തിറങ്ങി എന്ന് പറയുന്നത് കള്ളക്കഥയാണോ എന്നും അന്വേഷിക്കും.

പുറം ലോകവുമായി ബന്ധമില്ലാതെ പത്ത് വർഷം കഴിയേണ്ടി വന്ന യുവതിയുടെ ശാരീരിക മാനസികാവസ്ഥയും പരിശോധിക്കപ്പെടേണ്ട താണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ തന്നെ യുവതിയുടെ ആരോഗ്യം പോഷകാഹാര കുറവുള്ളതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു.ഇവർക്ക് കൗൺ സിലിങ് അടക്കമുള്ള സഹായങ്ങൾ വേണ്ടിവരും സാധാരണ നിലയിലേക്ക് എത്തിക്കാൻ എന്നും വിദഗ്ധർ പറയുന്നു.

വാതിലിൽ വൈദ്യുതി കടത്തിവിട്ട് പുറത്തിറങ്ങാൻ അനുവദിക്കാതെ പുരുഷന്റെ ആവശ്യങ്ങൾ മാത്രം നിറവേറ്റാൻ വിധിക്കപ്പെട്ട അടിമയായ സ്ത്രീയുടെ ഗതികേടാണ് സംഭവമെന്ന് കമ്മീഷൻ വിലയിരുത്തിയിട്ടുണ്ട്.

കാമുകി,കാമുകൻ,പ്രണയം എന്നിങ്ങനെയുള്ള നിസാര പദങ്ങളിലൂടെ സംഭവത്തിന്റെ ഗൗരവം കുറച്ചു കാട്ടാനുള്ള ചില മാധ്യമങ്ങളുടെ ശ്രമം പൗര ബോധമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്ന് കമ്മിഷൻ വിലയിരുത്തി.

photo credit | nie.com

മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി,അറിഞ്ഞില്ലെന്ന് മന്ത്രി ശശീന്ദ്രൻ

കോഴിക്കോട്: മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്ന സംഘത്തിൽ അഴിച്ചു പണി.മരം മുറിക്കേസിലെ ഉദ്യോഗസ്ഥ വീഴ്ച്ച കണ്ടെത്തിയ ഡി എഫ് ഒ പി ധനേഷ് കുമാറിനെ മാറ്റി.

എന്നാൽ ഇത് അറിഞ്ഞില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.സ്ഥലം മാറ്റത്തെക്കുറിച്ച് അന്വേഷിച്ച് പ്രതികരിക്കാമെന്ന് മന്ത്രി അറിയിച്ചു.

അന്വേഷണ സംഘത്തിൽനിന്ന് പി ധനേഷ് കുമാറിനെ മാറ്റിയതിന് പുറമെ വയനാടിന്റെ ചുമതലയുള്ള ഷാനവാസിനെ നീക്കുകയും ചെയ്തിട്ടുണ്ട്.തൃശ്ശൂരിനെയും എറണാകുളത്തിന്റെയും ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനേഷ് കുമാർ.ഭരണപരമായ കാരണങ്ങളാലാണ് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

കേസിലെ പ്രതികൾ എന്ന് സംശയിക്കപ്പെടുന്നവർ കഴിഞ്ഞദിവസം ചില അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.ഇത് അന്വേഷണ സംഘത്തെ സമ്മർദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തൽ.പരിസ്ഥിതി പ്രവർത്തകരും ഇത് തന്നെയാണ് പറയുന്നത്.പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകൾ കൂടി പരിഗണിച്ചാണ് സർക്കാരിന്റെ അന്വേഷണം.

അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടവരുടെ കാലത്താണ് വയനാട്ടിൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.43ഓളം മരം മുറി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.റവന്യു വകുപ്പ് നൽകിയ 13 പാസുകളും തടി കടത്താൻ ശ്രമിച്ചവരുടെ രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ സ്ഥലം മാറ്റുന്നതുപോലുള്ള നടപടികളിലൂടെ സർക്കാർ നടത്തുന്നത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇന്ത്യൻ ഐ ടി നിയമങ്ങൾ അനുസരിക്കാൻ തയ്യാറെന്ന് ട്വിറ്റർ,സാവകാശം വേണമെന്ന് അഭ്യർത്ഥന

L I V E |

ന്യൂഡൽഹി: ഒടുവിൽ ട്വിറ്റർ രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചു.

നിയമങ്ങൾ അനുസരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കാൻ സന്നദ്ധമാണെന്നറിയിച്ച ട്വിറ്റർ ഐ ടി നിയമങ്ങൾ നടപ്പിലാക്കാൻ സാവകാശം വേണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നതിനുള്ള അന്ത്യശാസനം കഴിഞ്ഞദിവസം ട്വിറ്ററിന് കേന്ദ്രസർക്കാർ നൽകിയിരുന്നു . ഐ ടി നിയമം ഉടൻ നടപ്പിലാക്കണം,അല്ലെങ്കിൽ കർശന നടപടിയെടുക്കുമെ ന്ന അന്ത്യശാസനമാണ് കേന്ദ്രസർക്കാർ ഐ ടി മന്ത്രാലയം ട്വിറ്ററിന് നൽകിയത്.

രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണെന്നും കേവലമായ ഒരു സാമൂഹ മാധ്യമ പ്ലാറ്റ്‌ഫോം ആയ ട്വിറ്ററിന് ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് പറയാൻ അവകാശമില്ലെന്നാണ് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയത്.

ഇന്ത്യയിലെ ഐ ടി നിയമം നടപ്പാക്കുന്നതിനും അനുസരിക്കുന്നതിനും ഇന്ത്യയിൽ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഖാതം വലുതായിരിക്കുമെന്ന് ഐ ടി മന്ത്രാലയം അന്ത്യശാസനം നൽകി.ഇതു പ്രകാരം ഐ ടി ആക്ട് സെക്ഷൻ 79 പ്രകാരമുള്ള നോട്ടീസ് ട്വിറ്ററിന് നൽകിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഇന്ത്യൻ ഐ ടി നിയമങ്ങളെ പുല്ലുവില കൽപ്പിച്ച് ട്വിറ്റർ നിലകൊള്ളുന്നത്.കർഷക പ്രക്ഷോഭമെന്ന പേരിൽ ഡൽഹിയിലും ചെങ്കോട്ടയിലും അതിക്രമിച്ച് കയറി അക്രമങ്ങൾ കാണിച്ച സംഭവങ്ങളുടെ പേരിൽ ട്വിറ്റർ നിലപാടിനെ തുടർന്നായിരുന്നു ഇത്.

കേന്ദ്രസർക്കാർ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ട്വിറ്റർ നിലപാട് തിരുത്താൻ തയ്യാറാവാത്തതും ഏറെ ചർച്ചയായിരുന്നു.ഒരു രാജ്യത്ത് പ്രവർത്തിക്കുമ്പോൾ ആ രാജ്യത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥരായ ഒരു ഐ ടി സ്ഥാപനം ധിക്കാരപരമായ നിലപാടെടുക്കുന്നത് വച്ചുപൊറുപ്പിക്കില്ല എന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിരുന്നു.

http://www.jginews.in/information-technology-and-electronic-ministry-asked-to-twitter-to-follow-indian-laws/

രാജ്യത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ, കുട്ടികൾക്ക് ഉടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി

B R E A K I N G | LIVE

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

രാജ്യത്തെ വാക്‌സിൻ നയത്തിൽ സുപ്രധാന മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ജൂൺ 21 മുതൽ പുതിയ വാക്‌സിൻ നയം പ്രാബല്യത്തിൽ വരും.

എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകാനാണ് പുതിയ വാക്‌സിൻ നയത്തിലൂടെ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമ്മാതാക്കളിൽനിന്ന് 75 ശതമാനം വാക്‌സിനും കേന്ദ്രസർക്കാർ നേരിട്ട് വാങ്ങും.കേന്ദ്രസർക്കാർ നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും.25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം.വാക്‌സിൻ വിലയേക്കാൾ 150 രൂപ മാത്രമേ അധികമായി ആളുകളിൽനിന്ന് ഈടാക്കാൻ പാടുള്ളു.

കഴിഞ്ഞ 100 വർഷത്തിനിടെ കാണാത്ത മഹാമാരിയിലൂടെ രാജ്യം കടന്നുപോകുന്നു.എങ്കിലും രാജ്യം കോവിഡിനെതിരെയുള്ള പോരാട്ടം തുടരും.രാജ്യം ഒറ്റക്കെട്ടായാണ് മഹാമാരിയെ നേരിടുന്നത്.
കോവിഡ് നേരിടാനുള്ള ഏറ്റവും വലിയ ആയുധമാണ് പ്രോട്ടോകോൾ പാലിക്കൽ.ഏറ്റവും വലിയ സുരക്ഷാ കവചം വാക്‌സിനേഷനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിന്റെ വിവിധ തരംഗ കലയളവിൽ ഓക്സിജന്റെ വലിയ തോതിലുള്ള ആവശ്യം നേരിട്ടു.അത്കൊണ്ട് തന്നെ ഓക്സിജൻ ഉത്പാദനം പത്തിരട്ടി കൂട്ടി.ഓക്സിജൻ രാജ്യത്തിൻറെ ഓരോ കോണിലും എത്തിക്കാൻ അടിയന്തിര നടപടികൾ എടുത്തു.ലോകത്ത് എല്ലായിടത്തും ഓക്സിജൻ നിർമ്മാണ പ്ലാന്റുകൾ ഉണ്ട്.എന്നാൽ ഉത്പാദനം കുറവാണ്.ലോകത്ത് എല്ലായിടത്തും വാക്‌സിൻ ആവശ്യമാണ്.ഇന്ത്യ വാക്‌സിൻ നിർമിച്ചില്ലെങ്കിൽ എന്തായിരിക്കുമായിരുന്നു സ്ഥിതി? പ്രധാനമന്ത്രി ചോദിച്ചു.

വാക്‌സിൻ കമ്പനികൾക്ക് എല്ലാ പിന്തുണയും നൽകുന്നു.23 കോടി വാക്‌സിൻ വിതരണം ചെയ്തു.കുട്ടികൾക്കായുള്ള പുതിയ വാക്‌സിനുകളുടെ ട്രയൽ നടക്കുന്നുമുണ്ട്.നാസൽ വാക്‌സിനുകൾക്കായുള്ള ഗവേഷണം തുടങ്ങിക്കഴിഞ്ഞു.വരും വർഷങ്ങളിലും വാക്‌സിൻ ഉൽപ്പാദിപ്പിക്കും.ഏഴ് കമ്പനികൾ വാക്‌സിൻ ഉത്പാദനം നടത്തുന്നുണ്ട്.

കോവിഡ് പ്രതിരോധം സംബന്ധിച്ച് ഒരിക്കലും ഏകപക്ഷീയ തീരുമാനം എടുത്തില്ല.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം കേട്ടു .നമ്മൾ ആത്മവിശ്വാസം കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പത്രിക പിൻവലിക്കാൻ കോഴ :കെ സുരേന്ദ്രനെതീരെ കേസെടുക്കാൻ കോടതി അനുമതി

BREAKING | LIVE

കാസർഗോഡ്: പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി അനുമതി.

മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർഥി വി വി രമേശന്റെ പരാതിയിൽ കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയുടേതാണ് ഉത്തരവ്.ഐ പി സി 171 ബി വകുപ്പ് പ്രകാരമുള്ള കേസെടുക്കാൻ നടപടികൾ തുടരാം.എന്നാൽ വാറണ്ട് ഇല്ലാതെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ വി വി രമേശൻ പോലീസിൽ പരാതി നൽകുകയും ,ബദിയടുക്ക പോലീസ് നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു.എന്നാൽ കേസെടുക്കാൻ കോടതി അനുമതി വേണമെന്ന സാങ്കേതിക പ്രശ്നങ്ങൾ കാരണം കോടതിയെ സമീപിച്ചു.

നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് അട്ടിമറിക്കൽ,കൈക്കൂലി നൽകൽ തുടങ്ങിയ കുറ്റങ്ങളിലും നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.

കുഴൽപ്പണക്കേസിൽ 1.12 കോടി രൂപയും സ്വർണ്ണവും പിടികൂടിയെന്ന് മുഖ്യമന്ത്രി,നിയമസഭയിൽ ബഹളം

L I V E |

തിരുവനന്തപുരം : കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്‌പോര്.സഭ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല.

കുഴൽപ്പണക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് 1.12 കോടി രൂപയും സ്വർണ്ണവും പിടികൂടിയെന്നും 96 സാക്ഷികളുടെ മൊഴിയെടുത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണെന്നും തൃശൂർ റേഞ്ച് ഐ ജി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു.

ഇ ഡി കേരള പോലീസിനോട് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും അത്കൊണ്ട് തന്നെ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിൽ ബിജെപി കോർ കമ്മറ്റി യോഗം തടഞ്ഞ് പോലീസ്, ഹോട്ടലിന് നോട്ടീസ്

കൊച്ചിയിലെ ഹോട്ടലിലേക്ക് നേതാക്കൾ എത്തുന്നു photto credit | mbionline/youtube

L I V E | ON AIR

കൊച്ചി: ബിജെപി കോർ കമ്മറ്റി യോഗം ചേരാനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി.ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് മീറ്റിംഗ് നടത്താനാകില്ലെന്നറിയിച്ചാണ് പോലീസ് നോട്ടീസ് നൽകിയത്.

യോഗത്തിൽ എത്രപേർ പങ്കെടുക്കും എന്നും മറ്റുമുള്ള വിശദാംശങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.നിരവധി വിവാദ വിഷയങ്ങളിൽ പ്രതിസന്ധി നേരിടുന്ന ബിജെപി, ഇന്നത്തെ കോർ കമ്മറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് പോലീസ് യോഗം തടഞ്ഞത്.

നേതാക്കൾ യോഗത്തിനായി എത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പോലീസ് ഹോട്ടലിൽ എത്തി നോട്ടീസ് നൽകിയത്.എന്നാൽ പന്ത്രണ്ടോളം നേതാക്കൾ മാത്രമാണ് ഇപ്പൊൾ എത്തിയിട്ടുള്ളതെന്ന് നേതാക്കൾ അറിയിച്ചു.നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യോഗം നടത്താൻ പറ്റില്ലെന്ന് തന്നെയാണ് പോലീസ് നിലപാടെന്നറിയുന്നു.

ട്വിറ്ററിന് അന്ത്യശാസനം: ഐ ടി നിയമം ഉടൻ നടപ്പാക്കണം

BREAKING | LIVE

ന്യൂഡൽഹി: ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ . ഐ ടി നിയമം ഉടൻ നടപ്പിലാക്കണം,അല്ലെങ്കിൽ കർശന നടപടിയെടുക്കുമെ ന്ന അന്ത്യശാസനമാണ് കേന്ദ്രസർക്കാർ ഐ ടി മന്ത്രാലയം ട്വിറ്ററിന് നൽകിയത്.

രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണെന്നും കേവലമായ ഒരു സാമൂഹ മാധ്യമ പ്ലാറ്റ്‌ഫോം ആയ ട്വിറ്ററിന് ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് പറയാൻ അവകാശമില്ലെന്ന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരുന്നു.

ഇന്ത്യയിലെ ഐ ടി നിയമം നടപ്പാക്കുന്നതിനും അനുസരിക്കുന്നതിനും ഇന്ത്യയിൽ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഖാതം വലുതായിരിക്കുമെന്ന് ഐ ടി മന്ത്രാലയം അന്ത്യശാസനം നൽകി.ഇതു പ്രകാരം ഐ ടി ആക്ട് സെക്ഷൻ 79 പ്രകാരമുള്ള നോട്ടീസ് ട്വിറ്ററിന് നൽകിക്കഴിഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഇന്ത്യൻ ഐ ടി നിയമങ്ങളെ പുല്ലുവില കൽപ്പിച്ച് ട്വിറ്റർ നിലകൊള്ളുന്നത്.കർഷക പ്രക്ഷോഭമെന്ന പേരിൽ ഡൽഹിയിലും ചെങ്കോട്ടയിലും അതിക്രമിച്ച് കയറി അക്രമങ്ങൾ കാണിച്ച സംഭവങ്ങളുടെ പേരിൽ ട്വിറ്റർ നിലപാടിനെ തുടർന്നായിരുന്നു ഇത്.

കേന്ദ്രസർക്കാർ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ട്വിറ്റർ നിലപാട് തിരുത്താൻ തയ്യാറാവാത്തതും ഏറെ ചർച്ചയായിരുന്നു.ഒരു രാജ്യത്ത് പ്രവർത്തിക്കുമ്പോൾ ആ രാജ്യത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥരായ ഒരു ഐ ടി സ്ഥാപനം ധിക്കാരപരമായ നിലപാടെടുക്കുന്നത് വച്ചുപൊറുപ്പിക്കില്ല എന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിരുന്നു.

N E X T S T O R Y

http://www.jginews.in/information-technology-and-electronic-ministry-asked-to-twitter-to-follow-indian-laws/

കെ സുരേന്ദ്രന്റെ അപരൻ മത്സരിക്കാതിരിക്കാൻ 15 ലക്ഷം ചോദിച്ചു, 2.5 ലക്ഷം കിട്ടിയെന്ന് വെളിപ്പെടുത്തൽ

കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ അപരനായി മത്സരിക്കാനായി പത്രിക നൽകിയ സുന്ദരയ്ക്ക് മത്സരത്തിൽനിന്ന് പിന്മാറാൻ രണ്ടര ലക്ഷം കിട്ടി എന്ന് വെളിപ്പെടുത്തൽ.15 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് സുന്ദര പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.

ജയിച്ചു കഴിഞ്ഞാൽ ബാക്കി നൽകാമെന്ന് കെ സുരേന്ദ്രൻ വാഗ്ദാനം ചെയ്തതായും സുന്ദരയുടെ വെളിപ്പെടുത്തൽ. സുരേന്ദ്രൻ ഫോണിൽ സംസാരിച്ചുവെന്നും എന്നാൽ പ്രാദേശിക ബിജെപി നേതാക്കളാണ് പണം വീട്ടിലെത്തിച്ചതെന്നും പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി എസ് പി സ്ഥാനാർഥിയായ സുന്ദര പിന്നീട് പത്രിക പിൻവലിക്കുകയായിരുന്നു.പത്രിക പിൻവലിക്കുന്ന തിന് തലേ ദിവസം ഇയാളെ കാണാനില്ലെന്ന് പാർട്ടി പ്രവർത്തകർ പരാതി നൽകിയിരുന്നു.

പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ മഞ്ചേശ്വരത്തെ ബിജെപി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ പ്രത്യക്ഷപ്പെട്ട സുന്ദര പിന്മാറുന്നകാര്യം പ്രഖ്യാപിക്കുകയായിരുന്നു.

2016 ലും തിരഞ്ഞെടുപ്പിൽ മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു.അന്ന് കെ സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ബജറ്റ് അവതരണം ഇന്ന്, വിവിധ മേഖലകളിൽ ഉത്തേജനത്തിന് ഊന്നൽ

L I V E |

തിരുവനന്തപുരം: ബജറ്റ് അവതരണം അൽപ്പസമയത്തിനകം ,വിവിധ മേഖലകളിൽ ഉത്തേജനത്തിന് ഊന്നൽ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അൽപസമയത്തിനകം ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും.വിവിധ മേഖലകളിൽ ഉത്തേജനത്തിന് ഊന്നൽ നൽകുന്ന ബജറ്റ് ആരോഗ്യ സാമ്പത്തിക മേഖലകൾക്ക് ഉത്തേജനം നൽകുമെന്നാണ് സൂചന.

കഴിഞ്ഞ ജനുവരിയിൽ അവതരിപ്പിച്ച അവസാന ബജറ്റിൽ നിന്ന് നയപരമായ മാറ്റങ്ങൾ ഉണ്ടാവില്ല.ആരോഗ്യ സാമ്പത്തിക മേഖലകളെ ഉത്തേജിപ്പിക്കുന്ന ബജറ്റിൽ വാക്‌സിനേഷനുവേണ്ട വകയിരുത്തലുകൾ ഉണ്ടായേക്കും.പുതിയ നികുതി നിർദേശങ്ങൾക്കും സാധ്യത.

കോവിഡ് പ്രതിസന്ധികാലത്ത് ജനങ്ങൾ ഏറ്റവും ആഗ്രഹിക്കുന്ന വാക്‌സിനേഷനും സൗജന്യ ഭക്ഷ്യ കിറ്റും അടക്കമുള്ള ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കാകും മുൻ‌തൂക്കം.ജനപ്രിയ ബജറ്റ് പ്രാബല്യത്തിലാക്കാൻ പണം കണ്ടെത്തുക എന്നതായിരിക്കും ധനമന്ത്രി കെ എൻ ബാലഗോപാലിന് വലിയ വെല്ലുവിളി ആവുക.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങൾക്കൊപ്പം പുതിയ കാലഘട്ടത്തിന് ആവശ്യമായ പ്രഖ്യാപനങ്ങളിൽ വാക്‌സിനേഷൻ ആയിരിക്കും മുൻഗണന എന്നാണ് സൂചന.പുതിയ സർക്കാർ എന്ന നിലയിൽ ജനങ്ങൾക്കുമേൽ അധിക നികുതി ഭാരം ഏൽപ്പിക്കാനുള്ള സാദ്ധ്യതകൾ ഉണ്ടാകില്ല.

എന്നാൽ അടുത്ത മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുപ്പുകൾ വരാനില്ലാത്തതിനാൽ വരുമാനം കണ്ടെത്താനായി നികുതി നിർദേശങ്ങൾക്കുള്ള സാധ്യത ഉണ്ട്.ജി എസ് ടി ക്ക് മുൻപുള്ള നികുതി പിരിച്ചെടുക്കൽ,മദ്യത്തിന് കോവിഡ് സെസ് തുടങ്ങിയവയാണ് സാധ്യതകൾ .ഇന്ധനവിലയിൽ കൂടി സെസ് ചുമത്താനുള്ള സാഹസം ബാലഗോപാൽ കാണിക്കുമോ എന്ന് ഇപ്പോൾ പ്രവചിക്കാൻ പറ്റില്ല.

photo credit | manoramanews.com

വാക്‌സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ.

18 നും 44നും ഇടയിൽ പ്രായമുള്ളവർ പണം കൊടുത്ത് വാക്‌സിൻ വാങ്ങണമെന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേന്ദ്ര ബജറ്റിൽ നീക്കിവെച്ച 35000 കോടി രൂപ ഇതിനായി വിനിയോഗിച്ചുകൂടെയെന്നും സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു.വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾ വാക്‌സിൻ സൗജന്യമായി നൽകിയാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.ഈ കാര്യത്തിലും സ്‌ക്രീം കോടതി വ്യക്തത തേടും.

കേന്ദ്രസർക്കാർ ഇതുവരെയായി വാങ്ങിയ വാക്‌സിൻ സംബന്ധിച്ച മുഴുവൻ കാര്യങ്ങളും സുപ്രീംകോടതിയെ അറിയിക്കണം. കോവിഷീൽഡ്‌,കോവാക്‌സിൻ,സ്പുട്നിക് വാക്‌സിനുകൾ വാങ്ങിയതിന്റെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടത്.

ഡിസംബറോടെ രാജ്യം പൂർണമായും ലോക്ക് ഡൗൺ പിൻവലിക്കും: വാക്‌സിൻ രണ്ട് ഡോസും സ്വീകരിക്കണം

L I V E |

ന്യൂഡൽഹി: രാജ്യം ഡിസംബറോടെ പൂർണമായും അൺലോക്ക് ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രലായം അറിയിച്ചു.

രാജ്യത്ത് മെയ് ഏഴ് മുതൽ 28 വരെയുള്ള ദിവസങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞുവരാൻ തുടങ്ങിയിട്ടുണ്ട്.

ഈ ദിവസങ്ങളിൽ 69 ശതമാനത്തോളം കേസുകൾ കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.

കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന ഘട്ടത്തിൽ നിയന്ത്രണങ്ങൾ വളരെ ശ്രദ്ധയോടെ വേണം.ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ എത്തുകയും മൊത്തം ജനസംഖ്യയുടെ 70 ശതമാനം പേരെങ്കിലും വാക്‌സിൻ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ പൂർണമായി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പറ്റുകയുള്ളുവെന്ന് ഐ സി എം ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് വ്യക്തമാക്കി.

കോവിഷീൽഡ്‌ വാക്‌സിനേഷൻ ഷെഡ്യൂളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണം.ആദ്യ ഡോസിന് ശേഷം 12 ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കണം.കോവാസിനും നിശ്ചയിക്കപ്പെട്ട ഷെഡ്യൂളിൽ രണ്ടാം ഡോസ് സ്വീകരിക്കണം.

രാജ്യത്ത് വാക്‌സിൻ ക്ഷാമം ഇല്ലെന്നും ആഗസ്ത് ആകുമ്പോഴേക്ക് പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഡിസംബറോടെ മുഴുവൻ ആളുകൾക്കും വാക്‌സിൻ നല്കാൻ കഴിയുമെന്നും ഐ സി എം ആർ ഉറപ്പുനൽകി.

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കം: അറ്റാഷെയും കോൺസൽ ജനറലും പ്രതികളാകും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്.യു എ ഇ അറ്റാഷെയും കോൺസൽ ജനറലും പ്രതികളാകും.

കസ്റ്റംസ് യു എ ഇ കോൺസൽ ജനറലിന് ഇതുസംബന്ധിച്ച നോട്ടീസ് അയച്ചു.

നോട്ടീസിൽ മറുപടി കിട്ടിയാലും ഇല്ലെങ്കിലും ഇവർ പ്രതികളാകും. ഇവരെ പ്രതികളാക്കാനുള്ള അപേക്ഷ ആറ് മാസം മുൻപാണ് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.എന്നാൽ കഴിഞ്ഞദിവസമാ ണ് വിദേശകാര്യമന്ത്രലായ അനുമതി ലഭിച്ചത്.

യു എ ഇ കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബിയും അറ്റാഷെ റഷീദ് ഖമീസ് അലിയും സ്വർണ്ണം പിടിച്ചതിന് പിന്നാലെ രാജ്യം വിട്ടിരുന്നു.

ഇരുവർക്കുമുള്ള നയതന്ത്ര പരിരക്ഷയും ഇന്ത്യയും യു എ ഇ യുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതിക്കായി കസ്റ്റംസ് കാത്തുനിന്നത്.

ചീഫ് സെക്രട്ടറി ഹാജരായില്ല: മമത കേന്ദ്രസർക്കാരുമായി തുറന്ന പോരിലേക്ക്

BREAKING | ON AIR

കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറിയെ ഡൽഹിക്ക് വിളിപ്പിച്ച് അസാധാരണ നടപടിയുമായി മുന്നോട്ട് നീങ്ങിയ കേന്ദ്രസർക്കാർ നടപടികൾ ബംഗാളിന്റെ നീക്കങ്ങളോടെ പുതിയ വഴിത്തിരിവിലേക്ക്.

കേന്ദ്ര സർക്കാരുമായി തുറന്ന പോരിനെന്ന സൂചന നൽകി ചീഫ് സെക്രട്ടറി ആലാപൻ ബന്തോപധ്യായ തിങ്കളാഴ്ച്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തേക്കില്ല എന്ന് സൂചനകൾ.ഒടുവിൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് ഡൽഹിയിൽ സിവിൽ സർവീസ് ആസ്ഥാനത്ത് അദ്ദേഹം ഹാജരാകില്ല.മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശത്തെ തുടർന്നാണ് ഇതെന്നാണ് റിപോർട്ടുകൾ.

കേന്ദ്രസർക്കാരിനോട് ധിക്കാരപരമായ നിലപാടെടുക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ശീതസമരം നിലനിൽക്കുന്നതിനിടെ യാണ് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്രസർക്കാർ അടിയന്തിരമായി ഡൽഹിക്ക് വിളിപ്പിച്ചത് .

ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്തോപധ്യായയോട് അടിയന്തിരമായി ഡൽഹി സിവിൽ സർവീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.ഡെപ്യൂട്ടേഷൻ നിയമനം നൽകാനാണ് ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിടുതൽ വാങ്ങി തിങ്കളാഴ്ച്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്യാനാണ് കേന്ദ്രസർക്കാർ ഉത്തരവ്.

ബംഗാളിൽ യാസ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ പ്രധാനമന്ത്രി വെള്ളിയാഴ്ച്ച വിളിച്ച യോഗത്തിൽ നിന്ന് മമതയും ചീഫ് സെക്രട്ടറിയും വിട്ടു നിന്നത് വലിയ വാർത്തയായിരുന്നു.

പ്രധാനമന്ത്രിയെ കാണാൻ വിസമ്മതിച്ച ഇവർ വിമാനത്താവളത്തിൽ വെച്ച് പ്രധാനമന്ത്രിയെക്കണ്ട് നിവേദനം കൊടുക്കുക മാത്രമാണ് ചെയ്തത്.പ്രധാനമന്ത്രിയെ അര മണിക്കൂർ കാത്ത് നിർത്തിച്ചത് മമതയുടെ അഹങ്കരമാണെന്ന് രൂക്ഷമായ ഭാഷയിൽ കേന്ദ്രസർക്കാർ വിമർശിച്ചതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ ഡൽഹിക്ക്‌ വിളിപ്പിച്ചത്.

photo | nie.com

നക്ഷത്ര ഹോട്ടലുകളിലെ വാക്‌സിനേഷൻ വേണ്ട: കേന്ദ്രസർക്കാർ

ന്യൂഡൽഹി: നക്ഷത്ര ഹോട്ടലുകളിൽ കോവിഡ് വാക്‌സിനേഷൻ വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിർദേശം നൽകി.

ഹോട്ടലുകളിൽ വാക്‌സിനേഷൻ ഒരുക്കുന്നത് ചട്ട വിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.കോവിഡ് വാക്‌സിനേഷൻ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഹോട്ടലുകളിൽ വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നീക്കമെന്നറിയുന്നു.ചില സ്വകാര്യ ആശുപത്രികളാണ് ഇത്തരത്തിൽ ഹോട്ടലുകളിൽ വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തി പുതിയ കച്ചവട തന്ത്രം രൂപീകരിച്ചതെന്നാണ് റിപോർട്ടുകൾ.

മലപ്പുറത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു,സംസ്ഥാനത്ത് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ

L I V E |

തിരുവനന്തപുരം:സംസ്ഥാനത്ത് അടച്ചിടൽ ജൂൺ 9 വരെ നീട്ടിയെങ്കിലും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മലപ്പുറത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു.

ജൂൺ 15നകം പരമാവധി വാക്‌സിൻ നൽകും.ജൂൺ ആദ്യവാരം കൂടുതൽ വാക്‌സിൻ കിട്ടിയേക്കും.വാക്‌സിൻ ലഭ്യമായിക്കഴിഞ്ഞാൽ വാക്‌സിനേഷൻ വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബാങ്കുകളുടെ പ്രവർത്തനം വൈകുന്നേരം അഞ്ച് മണിവരെയാക്കി. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.പി എസ് സി നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം.വ്യവസായ മേഖലകളിലേക്ക് കെ എസ് ആർ ടി സി ബസുകൾ സർവീസ്സ് നടത്തും.

ആർ ഡി കളക്ഷൻ ഏജന്റുമാർക്ക് ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം. ജ്വല്ലറി,തുണിക്കടകൾ ,പുസ്തകശാലകൾ എന്നിവ തിങ്കൾ,ബുധൻ,വെള്ളി എന്നി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് വരെ തുറക്കാം.കള്ള് ഷാപ്പുകളിൽനിന്ന് പാഴ്സലുകൾ വാങ്ങാം.

ഇപ്പോൾ ലോക്ക് ഡൗൺ പിൻവലിച്ചാൽ മരണ സംഖ്യ ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമായിട്ടുണ്ട്. ഇത് 15 ശതമാനത്തിലെങ്കിലും എത്തണം.ഐ സി യു കിടക്കയുടെ ഉപയോഗം 60 ശതമാനത്തിൽ താഴെ എത്തണം.മുഖ്യമന്ത്രി വ്യക്തമാക്കി.വാർത്താ സമ്മേളനം തുടരുന്നു.

പൃഥ്വിരാജിനെതിരെയുള്ള സൈബർ ആക്രമണങ്ങളെ അപലപിച്ച് സുരേഷ് ഗോപി

L I V E | ON AIR

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ അനാവശ്യ പ്രതികരണങ്ങൾ നടത്തിയത്തിന്റെ പേരിൽ സൈബർ അക്രമണങ്ങൾ നേരിടുന്ന പൃഥ്വിരാജിനെ പിന്തുണച്ച് നടൻ സുരേഷ്‌ഗോപി.

സൈബറിടങ്ങളിലെ പ്രതികരണങ്ങൾ മാന്യമായിരിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാർക്കും ഉണ്ടെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാംസത്യമില്ലായിരിക്കാം.വിവരമുണ്ടാകാം,വിവരമില്ലാതിരിക്കാം.പ്രചരണവും കുപ്രചരണവും ഉണ്ടായേക്കാം.പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണമെന്ന് സുരേഷ് ഗോപിയുടെ ഫേസ്ബുക്കിൽ പറയുന്നു.എന്നാൽ ഫേസ്ബുക് പോസ്റ്റിൽ എവിടെയും പൃഥ്വിരാജിന്റെ പേരെടുത്ത് പറയുന്നില്ല.

ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ് എന്നും സുരേഷ് ഗോപി ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നുണ്ട്.

നടൻ പൃഥ്വിരാജിനെതിരെയുള്ള സൈബർ അക്രമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ട്.സാംസ്‌കാരിക നായകന്മാരും സിനിമ നടന്മാരും സമൂഹത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും പ്രതികരിക്കുകയും വേണമെന്ന കമന്റുകളും വരുന്നുണ്ട്.അഭിപ്രായ പ്രകടനങ്ങളും രോഷം കൊള്ളലിലും സങ്കടങ്ങളിലും താരങ്ങൾ സെലെക്ടിവ് ആകുന്നതിനെയും സൈബറിടങ്ങളിൽ ചോദ്യം ചെയ്യുന്നുണ്ട്.

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന് വിമർശനം

തിരുവനന്തപുരം: വികനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതായി രണ്ടാം പിണറായി സർക്കാരിന്റെ നയ പ്രഖ്യാപനം.

ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും കഴിഞ്ഞ സർക്കാർ തുടങ്ങിവെച്ച പദ്ധതികൾ തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായി പ്രവർത്തിക്കും.സ്ത്രീ സമത്വത്തിന് പ്രാധാന്യം നൽകുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കാതെ തയ്യാറാക്കിയായ്‌ പ്രസംഗം ഗവർണർ സഭയിൽ വായിച്ചതും ശ്രദ്ധേയമായി.

സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ല.ഇത് ഫെഡറലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങൾ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

കഴിഞ്ഞ തവണ സംസ്ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ കൊമ്പുകോർത്ത ഗവർണർ കേന്ദ്രസർക്കാരിനെതിരായുള്ള ഭാഗങ്ങൾ പ്രസംഗത്തിൽ നിന്നൊഴിവാക്കിയിരുന്നു.എന്നാൽ ഇത്തവണ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗവും ഒഴിവാകാതെയാണ് ഗവർണർ വായിച്ചത്.

രാവിലെ 9 മണിയോടെ നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കർ എം ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.നയപ്രഖ്യാപന പ്രസംഗം രണ്ട് മണിക്കൂർ നീണ്ടു നിന്നു.

ലക്ഷദ്വീപിൽ നടക്കുന്നത് വികസനം, നുണ പ്രചാരണത്തിന് പിന്നിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപിത താൽപര്യക്കാർ: കളക്ടറുടെ വാർത്താ സമ്മേളനത്തിൽ പ്രതിഷേധം

L I V E |

കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിനെത്തിയ ലക്ഷദ്വീപ് കളക്ടർ എസ് അസ്‌കർ അലിക്ക് നേരെ ഒരു സംഘം ആളുകളുടെ പ്രതിഷേധം.കളക്ടർ ഗോ ബാക്ക് വിളികളുമായി ഡി വൈ എഫ് ഐ,സിപിഐ പ്രവർത്തകർ പ്രതിഷേധിക്കുന്നു.

ലക്ഷദ്വീപിൽ നടക്കുന്നത് വികസന പ്രവർത്തനങ്ങൾ മാത്രമാണെന്നും എന്നാൽ ഇപ്പോൾ നുണ പ്രചാരണങ്ങൾ നടത്തുന്നത് നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ഥാപിത താൽപര്യക്കാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സത്യത്തിന്റെ കണികയില്ലാത്ത വ്യാപക നുണ പ്രചാരണങ്ങളാണ് നടക്കുന്നത്.ദ്വീപുകളിലെ സാധാരണക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുന്ന ഭരണകൂടത്തിനൊപ്പമാണ്. അനധികൃത കയ്യേറ്റക്കാരെയാണ് അവിടെ ഒഴിപ്പിച്ചത്.

വർഷങ്ങളായിട്ടും വിനോദ സഞ്ചാര ,ആരോഗ്യ,കാർഷിക മേഖലകളിൽ പുരോഗതി ഇല്ല.അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മിനിക്കോയ്,കവരത്തി,അഗത്തി ദ്വീപുകളിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു.

ഇന്റർനെറ്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു.സ്ത്രീ ശാക്തീകരണത്തിനായി ദ്വീപിലെ വനിതകളുടെ സ്വാശ്രയ സംഘങ്ങൾ പ്രവർത്തനങ്ങൾ തുടങ്ങി.മാംസാഹാരത്തിന് ദ്വീപിൽ വിലക്കില്ല. എന്നാൽ ദ്വീപുകളിൽ ലഭ്യത കുറഞ്ഞ തിനാൽ സ്കൂൾ കുട്ടികൾക്ക് മുട്ടയും മീനും നൽകുന്നുണ്ട്.അത് നയപരമായ തീരുമാനമാണ്.

ടൂറിസം മേഖലയിൽ തിരക്കുള്ളപ്പോൾ താൽക്കാലിക ജോലിക്കാരെ എടുക്കുന്നതും സീസൺ കഴിഞ്ഞാൽ പിരിച്ചു വിടുന്നതും സ്വാഭാവിക നടപടി ക്രമങ്ങൾ മാത്രമാണ്.കളക്ടർ എസ് അസ്‌കർ അലി പറഞ്ഞു.

കോവിഡ് വാക്‌സിന്റെ ജി എസ് ടി ഒഴിവാക്കിയേക്കും: തീരുമാനം ഉടൻ

ന്യൂഡൽഹി : കോവിഡ് വാക്‌സിന് നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് ജി എസ് ടി കൗൺസിൽ തീരുമാനം ഉടൻ.കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതി ഒഴിവാക്കലും പരിഗണനയിലുണ്ട്.

നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്.നികുതി ഒഴിവാക്കുന്നതോ കുറച്ച് 0.1 ശതമാനം ആക്കുന്നതോ സംബന്ധിച്ച തീരുമാനം വെള്ളിയാഴ്‌ച്ച ചേരുന്ന ജി എസ് ടി കൌൺസിൽ യോഗത്തിൽ ധനമന്ത്രാലയം അവതരിപ്പിക്കും.

സ്വന്തമായി വാക്‌സിൻ വാങ്ങുന്ന സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട് എന്ന് വിവിധ സംസ്ഥാനങ്ങൾ പരാതി ഉന്നയിച്ചിരുന്നു.

ലക്ഷദ്വീപ് വിഷയത്തിൽ നടക്കുന്നത് വ്യാജ പ്രചാരണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ ഏർപെടുന്നവരെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഉയർന്നുവന്ന വിവാദങ്ങൾ ടൂൾ കിറ്റ് അജണ്ടയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.ബേപ്പൂർ തുറമുഖത്തിന്റെ പേരിലും വലിയ തോതിൽ കള്ള പ്രചാരണങ്ങൾ നടക്കുന്നു.ലോക പ്രശസ്തമായ അമുൽന്റെ ഒരു ചെറിയ ഔട്ട് ലെറ്റ് അവിടെ വരുന്നതിന് പോലും എതിർക്കുന്നു.

ലക്ഷദ്വീപ് നിവാസികൾക്ക് ഗുണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് അഡ്മിനിസ്ട്രേറ്റർ അവിടെ നടത്തുന്നത്.കോടതികളുടെ വിമർശനം നേരിടേണ്ടിവന്ന സർക്കാരുകൾ എത്രയോ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇല്ലാക്കഥകൾ മെനയുന്നു: അബ്ദുള്ളക്കുട്ടി

കണ്ണൂർ: ലക്ഷദ്വീപ് വിഷയത്തിൽ ആളുകൾ കേരളത്തിൽ ഇരുന്നുകൊണ്ട് ഇല്ലാക്കഥകൾ മെനയുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപിന്റെ ചുമതലയുള്ള നേതാവുമായ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.ആരും ദ്വീപുകാരുടെ ഭക്ഷണ കാര്യത്തിൽ ഇടപെട്ടിട്ടില്ല.ലക്ഷദ്വീപിന്റെ വികസനമാണ് ബിജെപി ലക്‌ഷ്യം.ലക്ഷദ്വീപിൽ പോയി സിനിമയെടുത്തു എന്നല്ലാതെ മറ്റെന്താണ് സിനിമക്കാർ ലക്ഷദ്വീപിന് വേണ്ടി ചെയ്തതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.

ട്വിറ്റർ ഓഫീസുകളിൽ പരിശോധന: ടൂൾ കിറ്റു മായി ബന്ധമില്ലെന്ന് പോലീസ്

L I V E | ON AIR

ന്യൂഡൽഹി : ട്വിറ്ററിന്റെ വിവിധ ഓഫീസുകളിൽ പോലീസ് പരിശോധന.ടൂൾ കിറ്റുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.

ഗുരുഗ്രമിലെയും ലഡോ സാരയിലെയും ഓഫീസുകളിലാണ് പോലീസ് പരിശോധന നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ടൂൾ കിറ്റ് ഉണ്ടാക്കിയെന്ന ബിജെപി വക്താവും പാർട്ടി ഐ ടി സെൽ മേധാവിയുമായ സാംബിത് പത്ര ട്വിറ്ററിലൂടെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങൾക്കല്ല എത്തിയതെന്നാണ് പോലീസ് വിശദീകരണം.

രാജ്യത്ത് യെല്ലോ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തു

L I V E | EXCLUSIVE

ലക്‌നൗ: ബ്ലാക്ക് ഫംഗസ്,വൈറ്റ് ഫംഗസ് ബാധിച്ച രോഗികളുടെ എണ്ണം കൂടുന്നതിനിടയിൽ രാജ്യത്ത് ആദ്യമായി യെല്ലോ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തു.ഉത്തര്പ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് യെല്ലോ ഫംഗസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

ക്ഷീണം,ശരീരഭാരം കുറയൽ വിശപ്പില്ലായ്മ എന്നിവയാണ് രോഗ ലക്ഷണങ്ങൾ.ബ്ലാക്ക് ഫംഗസ് ബാധയേക്കാൾ ഗുരുതര സ്വഭാവമുള്ളതാണ് ഇതെന്ന് ആരോഗ്യ വകുപ്പ് നിഗമനം.

രാജ്യത്ത് തുടർച്ചയായി വിവിധ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമായി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കൂടുതൽ ആന്തരികാവയവങ്ങളെ ബാധിക്കുമെന്നതാണ് യെല്ലോ ഫംഗസിനെ കൂടുതൽ അപകടകാരിയാകുന്നത്.

ബ്ലാക്ക് ഫംഗസ് ബാധ പോലെ തന്നെ വൃത്തിയില്ലാത്ത പ്രതലത്തിൽനിന്നും, സ്റ്റീറോയ്ഡുകളുടെ അമിത ഉപയോഗത്തിൽനിന്നും ചികിത്സയ്‌ക്കിടയിലെ അശാസ്ത്രീയയമായ ഓക്സിജൻ ഉപയോഗത്തിൽ നിന്നും പൂപ്പൽ ബാധ ഉണ്ടായേക്കാം . ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾപോലെ തന്നെ കണ്ണിലെ ചുവപ്പ്, മറ്റ് അസ്വസ്ഥതകൾ,ദഹനക്കുറവ് ,വിശപ്പില്ലായ്‌മ തുടങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെട്ടേക്കാം.

ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പ്യൻ സുശീൽ കുമാർ പഞ്ചാബിൽ അറസ്റ്റിൽ

BREAKING |

ചണ്ഡീഗഡ്: ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഒളിമ്പ്യൻ സുശീൽ കുമാറിനെ പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഡൽഹി പൊലീസാണ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തത്.കേസിലെ കൂട്ട് പ്രതിയായ അജയ് കുമാറിനൊപ്പം ജലന്ധറിൽ നിന്നാണ് അറസ്റ്റ്.

മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീൽ കുമാർ ഒളിവിൽ പോയത്.ഇയാൾ പഞ്ചാബിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ജലന്ധറിൽ എത്തിയത്. സുശീൽ കുമാറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

ഇതേ തുടർന്ന് ലൂക്ക് ഔട്ട് നോട്ടീസും ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.മെയ് നാലിനാണ് ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യനായ സാഗർ കുമാർ കൊല്ലപ്പെട്ടത്.ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിലുണ്ടായ അടിപിടിയിലാണ് സാഗർ കൊല്ലപ്പെട്ടത്.

സുശീൽ കുമാറിനെതിരെ ഒന്നിലധികൾ ആളുകളുടെ സാക്ഷി മൊഴികൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.

പുതിയ കെ പി സി സി അധ്യക്ഷൻ ഒരു മാസത്തിനകം:തലമുറ മാറ്റത്തിന് സ്വാഗതം, മാറാൻ തയ്യാറെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പുതിയ കെ പി സി സി അധ്യക്ഷൻ ഒരു മാസത്തിനകം ഉണ്ടാകുമെന്ന് സൂചന.തലമുറ മാറ്റമെന്ന ഹൈ കമാൻഡ് തീരുമാനത്തെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വാഗതം ചെയ്തു.നേതൃത്വം ആവശ്യപ്പെട്ടാൽ താനും മാറാൻ തയാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടില്ല.നേതൃത്വം ആവശ്യപ്പെട്ടാൽ ആ നിമിഷം മാറും.ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനെ രമേശ് ചെന്നിത്തല അഭിനന്ദിച്ചു.നേതൃത്വത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഗുണപരമായ സമൂലമായ മാറ്റത്തിന് തുടക്കമാകട്ടെയെന്നും പാർട്ടി താൽപര്യത്തിന് മുൻ‌തൂക്കം ലഭിച്ചു എന്നും വി എം സുധീരൻ പറഞ്ഞു.തിരുവഞ്ചൂർ രാധാകൃഷ്ണൻ,കെ സുധാകരൻ,ഡൊമിനിക് പ്രസന്റേഷൻ,പി ജെ കുര്യൻ പുതു തലമുറയിലെ നേതാക്കൾ തുടങ്ങിയവരും കോൺഗ്രസ് ഹൈ കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്തു.

അവസാന നിമിഷം വരെയും കേരളത്തിലെ മുതിർന്ന നേതാക്കൾ ഹൈ കമാൻഡ് തീരുമാനത്തെ എതിർത്തു എന്നാണ് റിപോർട്ടുകൾ. എന്നാൽ സമൂലമായ മാറ്റം എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ഹൈ കമാൻഡ് അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരം.

നേതൃമാറ്റം സംബന്ധിച്ച നിർണ്ണായകമായ തീരുമനത്തിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാടായിരുന്നു എന്നാണ് സൂചന.കെ സി വേണുഗോപാലും പിന്തുണച്ചു.വരും ദിവസങ്ങളിൽ കെ പി സി സി നേതൃത്വത്തിലും മാറ്റം വരുമെന്ന് സൂചന നൽകിയ മല്ലികാർജുൻ ഖാർഗെ തീരുമാനത്തിൽ ഇനി മാറ്റമില്ലെന്ന് അറിയിച്ചു.

എന്നാൽ കഴിഞ്ഞ അഞ്ച് വർഷം മികച്ച പ്രതിപക്ഷ നേതാവായി തിളങ്ങിയ രമേശ് ചെന്നിത്തലയ്ക്ക് അപ്രതീക്ഷിത പ്രഹരമായി ഹൈ കമാൻഡ് തീരുമാനം. ഇങ്ങനെ ഉറച്ച നിലപാടുമായി പോകുന്നതായി സൂചനകൾ ഹൈ കമാൻഡ് തന്നിരുന്നെങ്കിൽ ഒരു മത്സര മനോഭാവത്തോടെ കടിച്ചുതൂങ്ങി നിന്ന് എന്ന പേര് ദോഷം ഒഴിവാക്കാമായിരുന്നു എന്നാണ് രമേശ് ചെന്നിത്തലയുമായി അടുത്ത വൃത്തങളിൽനിന്ന് ലഭ്യമാകുന്ന വിവരം.

ലോക്ക് ഡൗൺ 30 വരെ നീട്ടി: ട്രിപ്പിൾ ലോക്ക് മലപ്പുറത്ത് മാത്രം

തിരുവനന്തപുരം: കോവിഡ് വ്യപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു,ട്രിപ്പിൾ ലോക്ക് ഡൗൺ മലപ്പുറത്ത് തുടരും.

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ കൊണ്ട് വലിയ ഗുണമുണ്ടായില്ല എന്നാണ് വിലയിരുത്തൽ.ഇവിടെ രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കണിശമായ നിലപാടുകൾ സ്വീകരിക്കും.പോലീസ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ എ ഡി ജി പി ( ലോ ആൻഡ് ഓർഡർ ) മലപ്പുറത്തെത്തി കാര്യങ്ങൾ അവലോകനം ചെയ്യും.

ആരോഗ്യ വകുപ്പ് ഇനി കൂടുതൽ കരുത്തുറ്റ കരങ്ങളിൽ: കഴിഞ്ഞത് സംഭവ ബഹുലമായ 5 വർഷങ്ങൾ- കെ കെ ശൈലജ

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഇനി കൂടുതൽ കരുത്തുറ്റ കരങ്ങളിലാണെന്ന് മുൻ മന്ത്രി കെ കെ ശൈലജ.

ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ചെയ്ത കാര്യങ്ങൾ പരാമർശിച്ചുകൊണ്ടും എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുമുള്ള ഫേസ്ബുക് പോസ്റ്റിലാണ് ശൈലജ പ്രതികരിച്ചത്.

പുതിയ സർക്കാർ അധികാരം ഏറ്റെടുത്തതിന് ശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കഴിഞ്ഞുപോയത് സംഭവ ബഹുലമായ അഞ്ച് വര്ഷങ്ങളായിരുന്നുവെന്ന് ടീച്ചർ വ്യക്തമാക്കിയത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

സംഭവബഹുലമായ 5 വർഷങ്ങളാണ് കഴിഞ്ഞു പോയത്. സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നു. നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേർന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളിൽ ആരോഗ്യവകുപ്പിൻ്റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്കരമായ പ്രക്രിയ ആയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ കൂട്ടായ്മയും സഹമന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിസീമമായ സഹകരണവും ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് ഏറെ സഹായകരമായി. ലോകത്തിൻ്റെ മറ്റു പല ഭാഗങ്ങളെയും അപേക്ഷിച്ച് കോവിഡിൻ്റെ ആഘാതം കുറച്ചു കൊണ്ടുവരുന്നതിന് കഴിഞ്ഞു. ഗവൺമെൻറ് പ്രഖ്യാപിച്ച നാല് മിഷനുകളായ ഹരിത കേരളം, ലൈഫ്, പൊതുവിദ്യാഭ്യാസം, ആർദ്രം എന്നിവ ജനജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ആശാവഹമാണ്. കേരളത്തിൻ്റെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ അനുഭവങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞത് ഗവൺമെൻറ് നയത്തിൻ്റെയും ഇച്ഛാശക്തിയുടെയും ഫലമായിട്ടാണ്.
1957ലെ ഒന്നാം ഇടത് ഗവൺമെൻ്റിൻ്റെ കാലത്ത് തുടങ്ങിയ പരിഷ്കാരങ്ങൾ കേരളത്തിൻ്റെ ആരോഗ്യമേഖലയെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. വളരെ വിപുലമായ പൊതുജനാരോഗ്യ ശൃംഖലയായിരുന്നു വലിയ പ്രത്യേകത. 2016ൽ പിണറായി ഗവൺമെൻറ് അധികാരത്തിൽ വരുമ്പോൾ പി എച്ച് സി കൾ ഇല്ലാത്ത പഞ്ചായത്തുകൾ ഉണ്ടായിരുന്നില്ല. 5000 ജനസംഖ്യ ഒന്ന് എന്ന നിലയിൽ സബ്സെൻറുകൾ ഉണ്ടായിരുന്നു. സി എച്ച് സി കൾ താലൂക്ക് ജില്ല ജനറൽ ആശുപത്രികൾ എന്നിവ ഓരോ ജില്ലയിലുമുണ്ട്. ശിശുമരണനിരക്ക് മാതൃമരണനിരക്ക് കുറവും രാജ്യത്തിന് മാതൃകയായിരുന്നു. അടിയന്തരമായി പരിഹരിക്കേണ്ട ചില പ്രശ്നങ്ങളും ആരോഗ്യമേഖലയിൽ ഉണ്ടായിരുന്നു. 2016 പരിശോധിക്കുമ്പോൾ കേരള ജനതയുടെ 67 ശതമാനവും സ്വകാര്യമേഖലയെയാണ് ആരോഗ്യസംരക്ഷണത്തിന് ആശ്രയിക്കുന്നത് എന്നാണ് കണ്ടത്. ചികിത്സാ ചെലവ് താങ്ങാനാവാതെ ഇടത്തരം കുടുംബങ്ങൾ പോലും പാപ്പരാകുമെന്ന സ്ഥിതി.
പലവിധത്തിലുള്ള പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും വൻതോതിൽ സമൂഹത്തെ ഗ്രഹിച്ചിരുന്നു. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം എന്നാണ് കേരളം അറിയപ്പെട്ടിരുന്നത്. ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് കീഴ്പ്പെടാത്തവരുടെ എണ്ണം വിരളമായിരുന്നു. ഈയൊരു ദുരവസ്ഥയിൽ നിന്ന് കര കയറാതെ കേരളത്തിൻറെ ആരോഗ്യമേഖല മെച്ചപ്പെട്ടു എന്ന് പറയാൻ കഴിയുമായിരുന്നില്ല. നിരവധി സ്ഥാപനങ്ങളും ഉപകരണങ്ങളും ഉണ്ടായിട്ട് കാര്യമില്ല. അവയുടെ വിന്യാസത്തിലും ജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ അവ ഉപയോഗിക്കപ്പെടെണ്ടതിലുമാണ് ശ്രദ്ധിക്കേണ്ടത് എന്ന് തോന്നി. വിദഗ്ധദ്ധരുടെ ഉപദേശങ്ങളും വിവിധ വകുപ്പുകളുടെ കൂട്ടായ്മയും വഴി പിണറായി ഗവൺമെൻറ് ആരോഗ്യമേഖലയിൽ നടത്തിയ ഇടപെടലുകൾ ചരിത്ര നേട്ടങ്ങളിലേക്കാണ് വഴിതെളിച്ചത്.
ആർദ്രം മിഷൻ വഴി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. തങ്ങളുടെ ഗ്രാമത്തിലെ ആശുപത്രിയിൽ മികച്ച ലാബുകൾ ഉൾപ്പെടെയുള്ള ആധുനിക ആശുപത്രിയായി മാറുന്നത് ജനങ്ങൾ
വിസ്മയത്തോടെ കണ്ടു നിൽക്കുക മാത്രമല്ല പൊതുജനാരോഗ്യമേഖലയെ വിശ്വാസത്തിലെടുത്ത് നേരത്തെ തന്നെ രോഗങ്ങൾ കണ്ടുപിടിച്ച് ചികിത്സ തേടുന്നതിലേക്ക് തിരിയുകയും ചെയ്തു. 33 ശതമാനത്തിൽനിന്ന് ഗവൺമെൻറ് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം 51 ശതമാനമായി ഉയർന്നു. ശിശുമരണനിരക്ക് 2016 ആയിരം പ്രസവത്തിൽ 12 ആയിരുന്നത് 6 ആയി കുറഞ്ഞു. മാതൃമരണനിരക്ക് 67 നിന്ന് 30 ആയി കുറഞ്ഞു.
കിഫ്ബിയുടെ സഹായത്തോടെ നമ്മുടെ താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും ഏതു കോർപ്പറേറ്റ് ആശുപത്രിയേയും വെല്ലുന്ന ആധുനിക സൗകര്യങ്ങളോടെ ഉയർന്നുവരികയാണ്. ചിലത് പൂർത്തിയായിക്കഴിഞ്ഞു. മഹാഭൂരിപക്ഷം ആശുപത്രികളുടെയും നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. വിദഗ്ധദ്ധ സമിതി രൂപീകരിച്ചു നിരവധി തവണ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ഓരോ ആശുപത്രിയുടെയും മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പ്രതിപക്ഷത്തിന് ഒന്നും നടക്കുന്നില്ലെന്ന് ആക്ഷേപിക്കാൻ അവസരം കൊടുക്കാതെ ഓരോ പ്രദേശത്തും ജനങ്ങളുടെ കണ്മുൻപിൽ ആധുനിക ആശുപത്രി ഉയർന്നുവരികയാണ്. രണ്ടുവർഷത്തിനകം അവ മിക്കതും പൂർത്തിയാകുമ്പോൾ ലോകത്തിനുതന്നെ വിസ്മയമാകുന്ന ഒന്നായിരിക്കും നമ്മളുടെ പൊതുജനാരോഗ്യ മേഖല. ഇപ്പോൾ തന്നെ നിരവധി പേർ ഈ സംവിധാനം പഠിക്കാൻ ആഗ്രഹിച്ച് എത്തുന്നുണ്ട്. നമ്മളുടെ മെഡിക്കൽ കോളേജുകൾ ആധുനിക കാലഘട്ടത്തിനനുസരിച്ച് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അസ്വസ്ഥമായിരുന്നു. അവയെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റാനുള്ള സദുദ്ദേശ പ്രവർത്തനമാണ് നടന്നത്. വിശദമായ പദ്ധതി രൂപരേഖ എല്ലായിടത്തും തയ്യാറാക്കപ്പെട്ടു.
അത്യാധുനിക ഉപകരണങ്ങൾ അടങ്ങിയ മികച്ച സംവിധാനങ്ങളോടെ മികവിൻ്റെ കേന്ദ്രമായി മെഡിക്കൽകോളേജ് മാറുന്നത് ആർക്കും നിഷേധിക്കാനാവാത്ത കാഴ്ചയാണ്. മാസ്റ്റർ പ്ലാനുകൾ അനുസരിച്ച് തുടങ്ങിയ ഈ നിർമ്മാണ പ്രക്രിയ പൂർത്തിയാകുമ്പോൾ നാം ആരോഗ്യ മേഖലയിൽ നടത്തിയ നിക്ഷേപം എത്രവലുതാണെന്ന് എല്ലാവർക്കും മനസ്സിലാകും. മെഡിക്കൽ കോളേജിനെ പഠന മികവിൻ്റെയും ഗവേഷണത്തിൻ്റെയും കേന്ദ്രങ്ങൾ ആക്കാനുള്ള തുടക്കവും കുറിച്ചു. കൊറോണ വൈറസിൻ്റെ ജനിതക മാറ്റത്തെക്കുറിച്ച് കേരളം നടത്തിയ പഠനം ശ്രദ്ധേയമായിരുന്നു. അത്യാഹിതങ്ങൾക്കുള്ള ചികിത്സയുടെ കാര്യങ്ങളിൽ നാം പിറകിലായിരുന്നു. റോഡ് അപകടങ്ങളും മറ്റും കൂടുതലാവാൻ അത് കാരണമായി. കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് സമ്പൂർണ്ണ ട്രോമാ കെയർ പദ്ധതി തുടങ്ങിയത് ഈ പശ്ചാത്തലത്തിലാണ്. മികച്ച ട്രെയാജ് സംവിധാനവും ഓപ്പറേഷൻ തിയേറ്ററുകളും അടക്കമുള്ള അടിയന്തര ചികിത്സാ വിഭാഗം എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും ആരംഭിച്ചു. നിലവിലുള്ള കാഷ്വാലിറ്റി കൾ പരിഷ്കരിക്കുകയോ പുതുതായി നിർമിക്കുകയോ ആണ് ചെയ്തത്. ചില ഇടങ്ങളിൽ നിർമ്മാണം നടന്നു വരികയാണ്.
315 ബി എൽ എസ് ആംബുലൻസുകൾ കേരളത്തിൽ വിന്യസിച്ചു ഓരോ 30 കിലോമീറ്ററുകൾക്കുള്ളിലും 108 ആംബുലൻസുകൾ ഇപ്പോൾ ലഭ്യമാണ്. കോവിഡ് കാലത്തെ കൃത്യസമയത്ത് രോഗികളെ ആശുപത്രികളിൽ എത്തിച്ച് പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ ഈ ആംബുലൻസുകൾ കാരണമായിട്ടുണ്ട്. തിരുവനന്തപുരത്ത് നിലവിൽ വന്ന അപ്പക്സ് ട്രെയിനിങ് ആൻഡ് റിസർച്ച് സെൻ്റർ അഭിമാനകരമായ നേട്ടമാണ്.
ആശുപത്രികളിലെ ക്യൂ നിയന്ത്രിക്കുന്നതിനും ആശുപത്രി ഭരണം സുഗമമാക്കുന്നതിനും രോഗികൾക്ക് കാലതാമസമില്ലാതെ ചികിത്സ കിട്ടുന്നതിനും കാരണമാകുന്ന ഇ ഹെൽത്ത് സംവിധാനം വിപുലമായി നടപ്പിലാക്കിവരുന്നു. രോഗികൾക്ക് ഇലക്ട്രോണിക് ഹെൽത്ത് കാർഡ് നൽകി വരികയാണ് മുന്നൂറിലേറെ ആശുപത്രികളിൽ നടപ്പിലാക്കിയ പദ്ധതി മുഴുവൻ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുകയാണ് ലോകത്ത് തന്നെ അപൂർവ്വമാണ് പൊതുജനാരോഗ്യ രംഗത്ത് ഈ ആധുനികവൽക്കരണം.
ഹീമോ ഗ്ലോപ്പിനോപതീസ് എന്നറിയപ്പെടുന്ന ഗുരുതര രോഗങ്ങൾക്ക് പരിഹാരം കാണാൻ വയനാട്ടിൽ സ്ഥാപിക്കുന്ന ചികിത്സാ ഗവേഷണകേന്ദ്രം ഭാവിയിൽ വലിയ ആശ്വാസമാകും. സിക്കിൾസെൽ അനീമിയ തലസേമിയ ഹീമോഫീലിയ തുടങ്ങിയ രോഗമുള്ളവരുടെ പ്രതീക്ഷയാണ് ഈ കേന്ദ്രം.
സമ്പൂർണ ആരോഗ്യ രക്ഷാപദ്ധതി പ്രഖ്യാപിച്ച് 42 ലക്ഷം കുടുംബങ്ങളെ അതിൻ്റെ പരിധിയിൽ കൊണ്ടുവന്നു. ഇൻഷുറൻസ് കമ്പനികളെ ഒഴിവാക്കി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരോഗ്യവകുപ്പ് നേരിട്ട് നടത്താൻ തുടങ്ങി. ഇതിനായി സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റി എസ് എച്ച് എ രൂപീകരിച്ചു. കൊവിഡ് കാലത്ത് നിരവധി സ്വകാര്യ ആശുപത്രികളെ കാസ്പിന് കീഴിൽ കൊണ്ടുവരാനും നിരവധി പേർക്ക് ഗവൺമെൻറ് ചെലവിൽ ചികിത്സ കൊടുക്കാനും എസ് എച്ച് എ വഴി ഇടപെട്ടു.
ഹൃദയത്തിന് ജനിതക തകരാർ ഉള്ള കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ഹൃദ്യം പദ്ധതി, മുഴുവൻ ജനതയുടെയും ജീവിതശൈലിരോഗങ്ങൾ കണ്ടെത്താനുള്ള അമൃതം ആരോഗ്യം പദ്ധതി, ക്ഷയരോഗ നിർമ്മാർജ്ജനത്തിന് അശ്വമേധം, കുഷ്ഠരോഗ നിർമാർജന പദ്ധതി, പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള ആരോഗ്യജാഗ്രത പ്രോഗ്രാം, കാൻസർ ചികിത്സ ഉറപ്പുവരുത്താൻ സമ്പൂർണ്ണ കാൻസർ നിയന്ത്രണ രൂപരേഖയും പ്രായോഗിക പ്രവർത്തനങ്ങളും തുടങ്ങി. നിരവധി പദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നു. മുഖ്യമായ ആരോഗ്യശീലങ്ങളും വ്യായാമ ശീലങ്ങളും ഉറപ്പുവരുത്താനുള്ള പദ്ധതികളും ആരംഭിച്ചു.

ആയുഷ് വിഭാഗത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണകേന്ദ്രത്തിൻ്റെ നിർമ്മാണം തുടങ്ങി. കാരുണ്യ ഫാർമസികൾ, ഡയാലിസിസ് സെൻററുകൾ, സ്ട്രോക്ക് യൂണിറ്റുകൾ, കാത്ത് ലാബുകൾ എന്നിവ വ്യാപകമാക്കാൻ കഴിഞ്ഞു. പുതിയ ആശുപത്രികളുടെ പ്ലാനിൽ ഓക്സിജൻ നിർമ്മാണ പ്ലാന്റുകളും ഉണ്ട്. 125 ലേറെ ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അക്രെഡിറ്റേഷൻ അവാർഡ് ലഭ്യമായത് ചരിത്രനേട്ടമാണ്.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അല്ല രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. ഓരോ വ്യക്തികളുടെയും മാനസിക ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ വിലയിരുത്തിയുള്ള ഇടപെടലുകളാണ് ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം വെച്ച് തുടങ്ങിയ നൂറുകണക്കിന് പ്രവർത്തനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനോടൊപ്പം പുതിയ പുതിയ സംവിധാനങ്ങൾ ആരംഭിക്കുന്നതിനും നമുക്ക് കഴിയണം. ആരോഗ്യമേഖലയിൽ ചരിത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ഓരോ ജില്ലയിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഇടപെടലുകൾ ശക്തമാക്കിയ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും സാമ്പത്തിക സഹായം നൽകിയ ധനകാര്യ മന്ത്രിയും എംഎൽഎമാരും നഗരസഭ അധ്യക്ഷൻമാരും പഞ്ചായത്ത്
പ്രസിഡണ്ടുമാരും ഡിഎംഒ ഡി പി എം മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർമാർ, നഴ്സുമാർ ആശാവർക്കർമാർ, ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുകൾ, ആശുപത്രിയിലെ ശുചീകരണ ജീവനക്കാർ അടക്കമുള്ള ആരോഗ്യ മേഖലയിലെ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അവരോടുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു. ആരോഗ്യവകുപ്പിലെ സെക്രട്ടറിമാർ, ഡയറക്ടർമാർ, മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ ഭാരവാഹികൾ തുടങ്ങിയവരോടുള്ള സ്നേഹവും നന്ദിയും പറഞ്ഞറിയിക്കാനാവാത്തതാണ്.
വിശ്രമമില്ലാതെ കൂടെ നിന്ന് പ്രവർത്തിച്ച ഓഫീസിലെ ജീവനക്കാർ എനിക്ക് കുടുംബാംഗങ്ങളെ പോലെയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ എന്തിനും താങ്ങായി നിന്നവർ കഠിനപ്രയത്നം നടത്തിയ അവരുടെയൊക്കെ പരിശ്രമത്തിന് നന്ദി പറഞ്ഞു തീർക്കാൻ കഴിയില്ല. എല്ലാറ്റിലുമുപരി മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും, പാർട്ടിയും എൽഡിഎഫ് മുന്നണിയും നൽകിയ പിന്തുണയുമാണ് ആരോഗ്യവകുപ്പിലെ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നത്. കൂടുതൽ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എന്ന ആശ്വാസത്തോടെ സംതൃപ്തിയോടെ ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി.

ചരിത്രം കുറിച്ചു..കേരളത്തിന്റെ ആരവങ്ങളിൽ രണ്ടാമൂഴം..പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

B R E A K I N G L I V E |

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ ആരവങ്ങളില്ലായിരുന്നു.പക്ഷെ കേരളത്തിന്റെ മുഴുവൻ ആരവങ്ങളും ആവാഹിച്ച നിമിഷങ്ങളായി മാറി അത്.അതെ,ചരിത്രം കുറിച്ച നിമിഷങ്ങൾ.പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു.

നടൻ മമ്മൂട്ടി അവതരിപ്പിച്ച ഗാനഗന്ധർവൻ യേശുദാസ് അടക്കം മലയാളത്തിന്റെ കലാകാരന്മാർ ഒന്നടങ്കം അണിനിരന്ന നവ കേരള ഗീതാഞ്ജലിയുടെ സംഗീത സാന്ദ്രമായ നിമിഷങ്ങളായിരുന്നു തുടക്കം.

വയലാറും ഒ എൻ വി യും വരച്ചിട്ട കേരള ചരിത്രത്തിന്റെ വിപ്ലവ ഏടുകളിലൂടെ ഒഴുകിയെത്തിയ ചരിത്രവും വിപ്ലവ ഗാനങ്ങളും കോർത്തിണക്കിയ മനോഹരമായ നിമിഷങ്ങളിൽ പിണറായി വിജയൻ എന്ന ചരിത്ര പുരുഷൻ രണ്ടാം ഊഴത്തിനായി കേരളത്തിന്റെ ചരിത്രത്തിലേക്ക് നടന്നു കയറിയ നിമിഷങ്ങൾ.

രണ്ട് മണി മുതൽ തന്നെ ക്ഷണിക്കപ്പെട്ട അതിഥികളും നിയുക്ത മന്ത്രിമാരും മുൻ മന്ത്രിമാരും സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലേക്ക് എത്തിയിരുന്നു.അൽപസമയത്തിനകം തന്നെ പിണറായി വിജയനും ഭാര്യ കമലയും ചെറുമകനും വേദിയിലെത്തി.

മഹാമാരിയിലെ ചരിത്രം തിരുത്തിയ സത്യപ്രതിജ്ഞ ചടങ്ങ് സകല പ്രോട്ടോക്കോളും പാലിച്ചായിരുന്നു.എങ്കിലും കേരളീയ സമൂഹത്തിന്റെ ഒരു ചെറിയ ഏട് തന്നെയായിരുന്നു സെൻട്രൽ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്.

കൃത്യം 03.22 ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽനിന്ന് പുറപ്പെട്ടു.03.27ന് ഗവർണ്ണറുടെ വാഹന വ്യൂഹം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കടന്നുവന്നു.03.30 ന് എല്ലാവരും വേദിയിലേക്ക് കയറി.03.32 ന് ദേശീയ ഗാനം.0333 ന് ഗവർണർ മുഖ്യമന്ത്രിയെ ക്ഷണിച്ചു.0334 ന് ആ ചരിത്ര നിമിഷം യാഥാർഥ്യമായി.

തുടർന്ന് മന്ത്രിമാരായി കെ രാജൻ,റോഷി അഗസ്റ്റിൻ,കെ കൃഷ്ണൻ കുട്ടി,എ കെ ശശീന്ദ്രൻ,അഹമ്മദ് ദേവർകോവിൽ ,ആന്റണി രാജു,വി അബ്ദുൽറഹ്മാൻ ,ജി ആർ അനിൽ,കെ എൻ ബാലഗോപാൽ,ആർ ബിന്ദു,ജെ ചിഞ്ചു റാണി,എം വി ഗോവിന്ദൻ,മുഹമ്മദ് റിയാസ്,പി പ്രസാദ്,കെ രാധാകൃഷ്ണൻ,പി രാജീവ്,വി ശിവൻകുട്ടി,സജി ചെറിയാൻ,എ കെ ശശീന്ദ്രൻ,വി എൻ വാസവൻ,വീണ ജോർജ് തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു.തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെ ചായ സൽക്കാരത്തിനായി പോയി.ചായ സൽക്കാരത്തിന് ശേഷം മന്ത്രിസഭാ യോഗം ചേരും.

സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി തിരുവനന്തപുരം, പിണറായി വിജയനും നിയുക്ത മന്ത്രിമാരും വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

ON AIR |

തിരുവനന്തപുരം/ചേർത്തല : രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം ഒരുങ്ങി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഹൈക്കോടതി നിർദേശപ്രകാരം പ്രവേശനം കർശനമായി നിയന്ത്രിക്കും.

അത്യന്താധുനിക പ്രൊഫഷണൽ ടച്ചുള്ള ചുവപ്പൻ പന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങിയിരിക്കുന്നത്.കൂറ്റൻ എൽ ഇ ഡി സ്‌ക്രീനികളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിനായി ഒരുക്കിയിട്ടുണ്ട്.പന്തലിന്റെ ഏത് വശത്തിരുന്നാലും കൃത്യമായ കാഴ്ച ഒരുക്കുന്ന തരത്തിലാണ് സ്ക്രീനുകൾ ക്രമീകരിച്ചിരിക്കുന്നത്.

ചുവന്ന പരവതാനി വിരിച്ച പന്തലിൽ വെള്ള വിരിയിട്ട ഇരിപ്പിടങ്ങൾ പോലും കൃത്യമായി അളന്നാണ് അകലം പാലിച്ച് വെച്ചിരിക്കുന്നത്.മന്ത്രിമാരുടെയും മുൻ മന്ത്രി മാരുടെയും പേരുകൾ ഇരിപ്പിടങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്.

പാർക്കിംഗ് ഏരിയ മുതൽ ഇരിപ്പിടം വരെ ഓരോ മന്ത്രിയെയും വി ഐ പി യെയും എത്തിക്കാൻ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.വൻ സുരക്ഷാ സന്നാഹമാണ് തിരുവനന്തപുരം നഗരത്തിലും സത്യപ്രതിജ്ഞ പന്തലിലും.ഓരോ ഇരിപ്പിടങ്ങൾ അടക്കം ഡോഗ് സ്‌ക്വാഡ് പരിശോധിക്കുന്നുണ്ട്.

മുഖ്യമന്ത്രിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിന് പത്ത് മിനുട്ട് മുൻപ് മാത്രമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വേദിയിലെത്തുക.

സത്യപ്രതിജ്ഞ ചടങ്ങിനെ സംഗീത സാന്ദ്രമാക്കാൻ സംവിധായകൻ ടി കെ രാജീവ് കുമാർ ഒരുക്കിയ നടൻ മമ്മൂട്ടി അവതരിപ്പിക്കുന്ന യേശുദാസും സംഘവും ആലപിച്ച നവ കേരള ഗാനമായ ഗീതാഞ്ജലിയോടെയായിരിക്കും പരിപാടിയുടെ തുടക്കം

സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിണറായി വിജയനും നിയുക്ത മന്ത്രിമാരും വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.രാവിലെ 9 മണിക്ക് തന്നെ സി പി എമ്മിലെയും സിപി ഐ യിലെയും നിയുക്ത മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം പുഷ്പാർച്ചന നടത്തി.

മുദ്രാവാക്യം വിളിയാൽ മുഖരിതമായ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയാണ് ആദ്യം പുഷ്പാർച്ചന നടത്തിയത് തുടർന്ന് നിയുക്ത മന്ത്രിമാരും നിയുക്ത സ്പീക്കറും എൽ ഡി എഫ് കൺവീനറും പുഷ്പാർച്ചന നടത്തി.തുടർന്ന് വലിയ ചുടുകാട്ടിലും രക്തസാക്ഷികൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി.

photo | englishmbi.com

വീണ ആരോഗ്യമന്ത്രി , പൊതുമരാമത്ത്- ടൂറിസം മുഹമ്മദ് റിയാസ്, വകുപ്പുകളിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അൽപസമയത്തിനകം

L I V E |

തിരുവനന്തപുരം : പിണറായി മന്ത്രിസഭയിൽ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പുരോഗമിക്കുമ്പോൾ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നു.

കേരളം ഉറ്റുനോക്കിയ ആരോഗ്യവകുപ്പ് വീണ ജോർജ് കൈ കാര്യം ചെയ്യും.തദ്ദേശ സ്വയംഭരണവും എക്സ്സൈസും എം വി ഗോവിന്ദൻ കൈകാര്യം ചെയ്യുമ്പോൾ കെ എൻ ബാലഗോപാൽ ധനമന്ത്രിയാകും. പി രാജീവ് വ്യവസായം കൈകാര്യം ചെയ്യും. പി എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പും ടൂറിസവും ഏറ്റെടുത്തു.

ആർ ബിന്ദു ആയിരിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി.കെ രാധാകൃഷ്ണൻ ദേവസ്വം പാർലമെന്ററി പിന്നാക്ക ക്ഷേമ കാര്യ മന്ത്രിയാകും.വി ശിവൻകുട്ടി വിദ്യാഭ്യാസ തൊഴിൽ മന്ത്രിയാകും.വി എൻ വാസവൻ സഹകരണ റജിസ്ട്രഷൻ കൈകാര്യം ചെയ്യും.ആന്റണി രാജു ഗതാഗത മന്ത്രിയാകും.

അഹമ്മദ് ദേവർകോവിൽ തുറമുഖം,വി അബ്ദുറഹ്മാൻ ന്യുനപക്ഷ ക്ഷേമം പ്രവാസി കാര്യം, സജി ചെറിയാൻ ഫിഷറീസ് സാംസ്കാരിക മന്ത്രിയാകും.കെ കൃഷ്ണൻകുട്ടി വൈദ്യുതി മന്ത്രിയാകും.എ കെ ശശീന്ദ്രൻ വനം വകുപ്പ്,റോഷി അഗസ്റ്റിൻ ജലവിഭവം,ജെ ചിഞ്ചുറാണി ക്ഷീരം,മൃഗ സംരക്ഷണം,കെ രാജൻ റവന്യു,പി പ്രസാദ് കൃഷി ,ജി ആർ അനിൽ സിവി സപ്ലൈസ്.

എന്നിങ്ങനെയാണ് മന്ത്രിമാരും അവർ കൈകാര്യം ചെയ്യാൻ പോകുന്ന വകുപ്പുകളും.സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായത്.മന്ത്രിമാരും അവരുടെ വകുപ്പുകളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി അൽപസമയത്തിനകം നടത്തും.

വ്യക്തികൾക്ക് പ്രാധാന്യമില്ല, പാർട്ടി മന്ത്രിയാക്കി, തികഞ്ഞ സംതൃപ്തി :കെ കെ ശൈലജ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തികൾക്ക് പ്രാധാന്യമില്ലെന്നും പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും മന്ത്രിയാക്കിയത്കൊണ്ടാണ് നന്നായി പ്രവർത്തിക്കാൻ സാധിച്ചതെന്നും കെ കെ ശൈലജ പ്രതികരിച്ചു.

പാർട്ടി തീരുമാനിച്ചതുകൊണ്ടാണ് താൻ മന്ത്രിയായത്. കഴിയാവുന്നിടത്തോളം ഉത്തരവാദിത്തം നിർവഹിച്ചിട്ടുണ്ട്.അതിൽ സംതൃപ്തിയും ഉണ്ട്.പുതിയതായി വരുന്നതും നല്ല ടീം ആണ്. അവർക്കും നന്നായി പ്രവർത്തിക്കാൻ സാധിക്കും.

മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ല.കാരണം ഇതൊരു സംവിധാനമാണ്.വ്യക്തിയല്ല, ഒരു സംവിധാനമാണ് ഇതെല്ലം നിർവഹിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു വലിയ ടീം ആണ്.

കോവിഡ് പ്രതിരോധത്തിലും വ്യക്തി എന്ന നിലയിലല്ല പ്രവർത്തിച്ചത്.സർക്കാരിന്റെ ഭാഗമായിട്ട് മാത്രമാണ്.ഒരുപാട് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നുകൊണ്ടാണ് .ആരോഗ്യമന്ത്രി ആയിരുന്നത്കൊണ്ട് അതിന്റെ ഉത്തരവാദിത്തം നിറവേറ്റി എന്നത് മാത്രമാണ്.

മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ ശൈലജ ഇനി വരുന്ന മന്ത്രിസഭയ്ക്കും അതെ പിന്തുണ നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു.

കെ കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനമില്ല: സിപിഎം മന്ത്രിമാരിൽ എല്ലാവരും പുതുമുഖങ്ങൾ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രി കെ കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനമില്ല . മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ എല്ലാവരും പുതുമഖങ്ങളായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

പിണറായി വിജയൻ ഒഴികെ എല്ലാവരും പുതു മുഖങ്ങൾ ആയിരിക്കട്ടെ എന്ന തീരുമാനം വന്നതോടെയാണ് അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായത്.എന്നാൽ ആരോഗ്യമന്ത്രിയായി മികച്ച പ്രവർത്തനം കാഴ്ച വെച്ച കെ കെ ശൈലജയെ പരിഗണിക്കണം എന്ന ആവശ്യം ഉയർന്നു വന്നെങ്കിലും പൊതു അഭിപ്രായം പരിഗണിക്കപ്പെടുകയായിരുന്നു.

സംസ്ഥാന സമിതിയിലെ 80 അംഗങ്ങളിൽ 7 അംഗങ്ങൾ ശൈലജ മന്ത്രിയായി തുടരണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും പുതുമുഖങ്ങൾ വരട്ടെ എന്ന പൊതു നിലപാടിൽ എത്തുകയായിരുന്നു.കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖങ്ങൾ വരട്ടെ എന്ന ആശയം ഇന്നത്തെ സംസ്ഥാന സമിതിയിൽ മുന്നോട്ട് വെച്ചത്.എന്നാൽ കെ കെ ശൈലജ പാർട്ടി വിപ്പ് ആയിരിക്കും.

എം വി ഗോവിന്ദൻ,കെ രാധാകൃഷ്ണൻ,കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വി ശിവൻ കുട്ടി, പി രാജീവ് ,വി എൻ വാസവൻ, വി അബ്ദുറഹിമാൻ, പി എ മുഹമ്മദ് റിയാസ് ,വീണ ജോർജ് ,ആർ ബിന്ദു,എന്നിവരും മന്ത്രിയാകും.എം ബി രാജേഷ് സ്പീക്കറായിരിക്കും.

കെ കെ ശൈലജയ്ക്ക് രണ്ടാമൂഴം: പുതുമുഖങ്ങൾ നിറഞ്ഞ പിണറായി മന്ത്രിസഭയിൽ 21 മന്ത്രിമാർ

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകും. കെ കെ ശൈലജയ്ക്ക് രണ്ടാമൂഴം.

പ്രമുഖരായ പുതുമുഖങ്ങളിൽ എം വി ഗോവിന്ദൻ,സജി ചെറിയാൻ, വി ശിവൻ കുട്ടി, പി രാജീവ് ,കെ രാധാകൃഷ്ണൻ,വി എൻ വാസവൻ, കെ എൻ ബാലഗോപാൽ,പി നന്ദകുമാർ എന്നിവർ മന്ത്രിമാരാകും. പി എ മുഹമ്മദ് റിയാസും എം ബി രാജേഷും വീണ ജോർജും ഉണ്ടാകും.

മന്ത്രിസ്ഥാനങ്ങൾ എങ്ങിനെ വീതം വെക്കണമെന്ന കാര്യത്തിൽ എൽ ഡി എഫ് യോഗത്തിൽ ധാരണയായി.സിപിഎമ്മിന് ഇത്തവണ 12 മന്ത്രിമാർ മാത്രമായിരിക്കും.കഴിഞ്ഞതവണ 13 മന്ത്രിമാരായിരുന്നു.

സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലഭിക്കും.കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും, ജെ ഡി എസ്, എൻ സി പി എന്നിവർക്ക് ഒരു മന്ത്രിസ്ഥാനവും എന്ന തരത്തിലാണ് നിലവിൽ തീരുമാനമായത്.ശേഷിക്കുന്ന രണ്ട് മന്ത്രിസ്ഥാനങ്ങൾ നാല് ചെറു കക്ഷികൾക്കായി രണ്ടര വര്ഷം വീതം എന്ന നിലയിൽ വീതം വെക്കാനും ധാരണയായിട്ടുണ്ട്.

കേരള കോൺഗ്രസ് എമ്മിന് വൈദ്യുത വകുപ്പ് നൽകിയേക്കും എന്നാണ് സൂചന.റോഷി അഗസ്റ്റിനായിരിക്കും മന്ത്രിയാവുക. എൻ ജയരാജിന് ചീഫ് വിപ്പ് സ്ഥാനം നൽകും.കഴിഞ്ഞ തവണത്തെ വകുപ്പുകൾ വിട്ടു നൽകില്ല എന്നതാണ് സിപിഐ തീരുമാനം.ഇത് സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്.അനുകൂല നിലപാടാണ് ഇക്കാര്യത്തിൽ സിപിഎമ്മിന് എന്നറിയുന്നു.

നാളെ എൽ ഡി എഫ് പാർലമെന്ററി പാർട്ടി യോഗം ചേരും.മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്ലാ വിഭാഗത്തിനും പ്രാധാന്യമുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.