breaking news

നാളെ മുതല്‍ എസ്ബിഐ എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ ഒടിപി സംവിധാനം

കൊച്ചി: വെള്ളിയാഴ്ച മുതല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎമ്മുകളില്‍നിന്നു 10,000 രൂപ മുതല്‍ മുകളിലേക്കുള്ള തുക എടുക്കുന്നതിന് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന കോഡ് (വണ്‍ ടൈം പാസ്വേഡ് – ഒടിപി) എടിഎമ്മില്‍ ടൈപ് ചെയ്യണം. എടിഎം-ഡെബിറ്റ് കാര്‍ഡിന്റെ ‘പിന്‍’ കോഡിനു പുറമെയാണിത്.

വിവിധ രീതിയിലുള്ള കാര്‍ഡ് തട്ടിപ്പുകള്‍ വ്യാപകമായതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, രാത്രി 8 മുതല്‍ രാവിലെ 8 വരെ ഈ സംവിധാനം ജനുവരി മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്ബറിലാണ് ഒടിപി ലഭിക്കുക. പിന്‍വലിക്കേണ്ടുന്ന തുക ടൈപ് ചെയ്താലുടന്‍ ഒടിപി എന്റര്‍ ചെയ്യാനുള്ള നിര്‍ദേശം എടിഎം സ്‌ക്രീനില്‍ തെളിയുമെന്നു ബാങ്ക് അറിയിച്ചു.