breaking news

മാസ്‌ക് ഇടുമ്പോള്‍ കണ്ണട മങ്ങുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം, വീഡിയോ വൈറല്‍

കണ്ണട എപ്പോഴും വെക്കുന്നവര്‍ക്ക് പുറത്തിറങ്ങുമ്പോള്‍ മാസ്‌കും കൂടി വെക്കേണ്ടി വരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രധാന പ്രശ്നമാണ് കണ്ണട മങ്ങല്‍. ഇതുകാരണം കാഴ്ച പ്രശ്നമാകുന്നു. ബൈക്കുമായി പോകുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെല്ലാം ഇത് വലിയ പ്രശ്നം സൃഷ്ടിക്കും.

എന്നാല്‍, ഇതിനിപ്പോള്‍ ഒരു പരിഹാരമായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഡോ.സൗമ്യ സരിനാണ് ഇതിനൊരു പ്രതിവിധി മുന്നോട്ടുവെക്കുന്നത്. ആദ്യം മാസ്‌ക് ശരിയായി വെച്ചതിന് ശേഷം കണ്ണട ധരിക്കുന്ന ശീലം വളര്‍ത്തിയെടുത്താല്‍ മൂടല്‍ പ്രശ്നം ഒഴിവാക്കാമെന്ന് ഡോ.സൗമ്യ പറയുന്നു.

വീഡിയോ കാണാം:

How to get rid of fogging of glasses while wearing mask?

മാസ്ക് ഇടുമ്പോൾ കണ്ണട മങ്ങുന്ന പ്രശ്നത്തിന് ഒരു പരിഹാരമാണ് ഇന്നത്തെ ടോക്കിൽ…ഈ വീഡിയോ എല്ലാവരിലേക്കും എത്തിക്കുക! പലർക്കും വാഹനം ഓടിക്കുമ്പോഴുള്ള ഈ പ്രശ്നം പലപ്പോഴും പല അപകടങ്ങളിലേക്കും നയിക്കാം!

Posted by Dr Soumya Sarin's – Healing Tones on Friday, 9 October 2020